കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇന്ന് ഹൈകോടതി പരിഗണിച്ചത്. വിശദവാദം കേൾക്കാനായി ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിൽ നിന്ന് രാഹുലിനുള്ള സംരക്ഷണം തുടരും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും. അപ്പീലിൽ ഉടൻ തീരുമാനമെടുക്കാതെ കോടതി മാറ്റുകയായിരുന്നു. സർക്കാറിന്റെ ഹർജിയിൽ രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഈ കേസിൽ ഡിസംബർ 10നാണ് ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളിൽ ഉണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും
‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ….’; പാട്ടു പാടി പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ശബരിമല സ്വര്‍ണ്ണക്കൊള്ള കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ പ്രതിഷേധം.
‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വര്‍ണ്ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നതാണെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചത്. കേസ് സിബിഐ അന്വേഷിക്കണം. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നില്ലെങ്കില്‍ കേസില്‍ അട്ടിമറി ഉണ്ടായേക്കാമെന്ന് ഭയമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നു, ചെന്നിത്തല
തിരുവനന്തപുരം. യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം. യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നു
ശബരിമല തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു
ബിജെപി സിപിഎം കൂട്ടുകെട്ട് പ്രധാന ഘടകം
പിഎംശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ ചർച്ചയായി
നരേന്ദ്രമോദിയെയോ, അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി ഉണ്ടാകില്ല
രാഹുലിന്റെത് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം
BJP യെ അകറ്റിനിർത്താൻ CPMമായി ധാരണ ഒന്നും ആലോചിക്കുന്നില്ല
മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും
BJP മുഖ്യ ശത്രു തന്നെയാണ്
ജനവിധി അട്ടിമറിക്കാൻ ഞങ്ങളില്ല
പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി
തുക്കരിപ്പൂർ. പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്
അധ്യാപകൻ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദനം
വിനോദയാത്രക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്ന് FIR
പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചു
ലിജോ ജോണും സുഹൃത്തുക്കളും ചേർന്നാണ് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാത്ത നേതാക്കൾ,ജോസ് കെ മാണിയെ ക്ഷണിക്കുന്ന യുഡിഎഫ് നേതാക്കളെ വിമർശിച്ച മോൻസ് ജോസഫ് എംഎൽഎ
കോട്ടയം. അനാവശ്യമായി യുഡിഎഫിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് ഇത്
ജോസ് കെ മാണിയുടെ പാർട്ടി തോറ്റു തുന്നം പാടി നിൽക്കുകയാണ്
അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ല
യുഡിഎഫിനെ ദുർബലപ്പെടുന്ന പ്രസ്താവനകളുമായി നേതാക്കൾ ഇറങ്ങരുത്
സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാതെയാണ് നേതാക്കൾ ഓരോന്ന് പറയുന്നത് .ജനങ്ങൾ ശക്തമായ പിന്തുണ നൽകുന്നു എന്ന് മനസ്സിലാക്കുന്നില്ല
സ്വന്തം മുന്നണിയെ കുറിച്ച് ആത്മവിശ്വാസമില്ലാതെ സംസാരിക്കുന്നു എന്ന് ജനങ്ങൾ വിലയിരുത്തും
കേരള കോൺഗ്രസ് എമ്മിന്റെ അവരുടെ പ്രസക്തി നഷ്ടപ്പെട്ടു
അവർ എൽഡിഎഫിൽ പോയിട്ടും യാതൊരു തിരിച്ചടിയും യുഡിഎഫിൽ ഉണ്ടായിട്ടില്ല
പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് ചോദിച്ചു നടക്കേണ്ട ആവശ്യമില്ല
അതിൻറെ ഗതികേട് യുഡിഎഫിൽ ഇല്ല
എന്ത് ത്യാഗം സഹിച്ചു കേരള കോൺഗ്രസ് യുഡിഎഫിനൊപ്പം നിൽക്കും
ജോസ് കെ മാണികക്കും കൂട്ടർക്കും വരണമെങ്കിൽ അവർ നിലപാട് വ്യക്തമാക്കണം
ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ് യുഡിഎഫിലേക്ക് വരാൻ ജോസ് കെ മാണി തയ്യാറാകണം
അതിനുശേഷം യുഡിഎഫ് ആലോചിച്ചാൽ മതി
ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം,ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
ഇരിങ്ങാലക്കുട . കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷം
ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
അയ്യര് വീട്ടില്‍ വിഷ്ണു (30) ആണ് കുത്തേറ്റത്
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍
ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ
ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്
പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സംഘർഷം നടന്നിരുന്നു
പോലീസും നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു
പിന്നീട് പ്രകനടം പുല്ലത്തറ ഹെല്‍ത്ത് സെന്ററിന് സമീപമെത്തിയപ്പോള്‍ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈക്കുകളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ കയറി ആക്രമിക്കുകയായിരുന്നു
ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്
സംഘർഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്
ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ ദിലീപില്ല
കൊച്ചി. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപ് പിന്മാറി എന്ന് ക്ഷേത്ര ഭാരവാഹികൾ
നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ദിലീപ് ശബരിമലയിലെത്തി ശബരിമലയിൽദിലീപ് പ്രത്യേക വഴിപാടുകൾ നടത്തി
നെയ്യഭിഷേകവും കളഭാഭിഷേകവുംവഴിപാടായ് നടത്തും
ക്ഷേത്ര പ്രദക്ഷിണത്തിന് ന് ശേഷം കളഭാഭിഷേകം കണ്ടു മേൽശാന്തി ഓഫീസിൽ വിശ്രമിക്കും
ഉച്ചപൂജക്ക് ശേഷം മടക്കം
ഷാജി ബേബിജോൺ നിര്യാതനായി
കൊല്ലം. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരൻ ഷാജി ബേബിജോൺ (65) നിര്യാതനായി.
ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് നീണ്ടകര സെൻ്റ്.സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.
ശബരിമലയിൽ അരവണ ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു. ഇതുസംബന്ധിച്ചു കൗണ്ടറുകൾക്ക് മുന്നിൽ ബോർഡ് വച്ചു. അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്നു ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന ഭക്തരാണ് കൂടുതലായി അരവണ വാങ്ങുന്നത്. കൂടുതൽ വാങ്ങുമ്പോൾ ബോക്സിൽ നൽകാൻ കഴിയുന്നില്ല.
നേരത്തെ സ്റ്റോക്ക് ചെയ്തു വച്ച അരവണയിൽ നിന്നു ഇപ്പോൾ ഒരു ലക്ഷത്തോളം ടിൻ ദിവസേന എടുക്കുന്നുണ്ട്. ഇത്തരത്തിൽ വിറ്റു കഴിഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോൾ വിതരണം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും ദേവസ്വം ബോർഡിനു ആശങ്കയുണ്ട്.
സാധാരണ നിലയിൽ ഒരു ദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ നാല് ലക്ഷം അരവണയാണ് ഒരു ദിവസം വിറ്റഴിക്കുന്നത്. 25 ലക്ഷത്തോളം ടിൻ ആണ് ശേഖരിച്ചുവച്ചിട്ടുള്ളത്.
പഹൽഗാം ഭീകരാക്രമണം :NIA ഇന്ന് കുറ്റപത്രം സമർപ്പിക്കും
ജമ്മു. പ്രത്യേക NIA കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക.
കേസിൽ ബട്കോട്ട് സ്വദേശി, പർവൈസ് അഹമ്മദ് യാതർ പഹൽഗാം സ്വദേശി ബഷീർ അഹമ്മദ് ജോഹർ എന്നിവരെ NIA അറസ്റ്റ് ചെയ്തിരുന്നു
ആക്രമണത്തിന് പിന്നിൽ 3 ഭീകരർ എന്നാണ് NIA അന്വേഷണത്തിൽ കണ്ടെത്തിയത്.
ഏപ്രിൽ 22 ന് ബൈസൻ താഴ്വരയിൽ നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.






































