22.3 C
Kollam
Saturday 20th December, 2025 | 04:54:43 AM
Home Blog Page 2380

ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

ടെഹ്റാന്‍ (ഇറാന്‍) : ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ടെഹ്റാനില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ ഹനിയയുടെ വസതിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്റെ അര്‍ധ സൈനിക റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രയേലാണ് ആക്രമിച്ചതെന്നാണ് ഹമാസ് ആരോപണം. അതേസമയം ഹിസ്ബുല്ല തലവന്‍മാരിലൊരാളായ ഫൗദ് ഷുകറിനെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതിന്‍റെ പിന്നാലെയാണ്‌ ഹനിയയുടെയും മരണം സ്ഥിരീകരിക്കപ്പെട്ടത്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയുടെ അംഗ രക്ഷകനും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സെപാഹ് വാര്‍ത്ത വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.

ജൂണില്‍ വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹനിയയുടെ കുടുംബത്തിലെ 10 അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ് ഏപ്രിലില്‍ നടന്ന ഇസ്രയേലി വ്യോമാക്രമണത്തില്‍ ഹനിയയുടെ മൂന്ന് ആണ്‍മക്കളും കൊല്ലപ്പെട്ടു.

ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി നിര്യാതനായി

തിരുവല്ല.ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) നിര്യാതനായി.വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ വീട്ടിൽ.സഹോദരങ്ങൾ: മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശന്തി അശോകൻ നമ്പൂതിരി, പരേതനായ ബാലകൃഷ്ണൻ നമ്പൂതിരി.പരേതൻ്റെ ഭാര്യ: സുജാത ഉണ്ണികൃഷ്ണൻ.മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: നന്ദനൻ, അരുൺ.

പൊടിക്കാറ്റ്: വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു മരണം

റിയാദ്: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 17 വാഹനങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സഊദിയില്‍ നാലു പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്.

പരിക്കേറ്റവരെ റെഡ് ക്രസന്റ് സംഘം അല്‍ റയ്ന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ഏഴ് പേരാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളതെന്നാണ് അറിയുന്നത്. മറ്റ് നാല് പേരെ സമീപത്തെ മെഡിക്കല്‍ ക്ലിനിക്കുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

റിയാദ് മേഖലയിലെ അല്‍ റയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാറുകളും ട്രക്കുകളും ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊടിക്കാറ്റില്‍പ്പെട്ട് പരസ്പര കാണാനാവാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കൂട്ടിയിടിച്ചതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി പൊലിസനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങുമായി യൂത്ത് കോൺഗ്രസ്‌

ശാസ്താംകോട്ട:വയനാട്ടിലെ ദുരിതബാധിതർക്കായി യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യ സാധനങ്ങൾ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് കൈമാറി.പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച തുണിത്തരങ്ങൾ,ചെരുപ്പുകൾ,
പലവ്യഞ്ജനങ്ങൾ,കോസ്മെറ്റിക് സാധനങ്ങൾ അടക്കം കൈമാറി കൊണ്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രവർത്തനത്തിന് കാരാളിമുക്കിലെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പൂർണമായും സഹകരിച്ചു.യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ് സുരേഷ്ചന്ദ്രൻ,മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,നേതാക്കളായ വിഷ്ണു സി.എം,ആർ.റജില,അംബുജാക്ഷിമ്മ,സാബിൻ കോട്ടക്കുഴി,നിയാസ്,മഞ്ജുനാഥ്‌,
അമൽ,അഭിഷേക്,ജയരാജ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ശൂരനാട്:സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും ചേർന്ന് മത്സ്യകൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന
മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എസ്.ശ്രീകുമാർ
ഗുണഭോക്താക്കൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി കൊണ്ട്
പഞ്ചായത്ത്തല വിതരണോദ്ഘാടനം നിർവഹിച്ചു.പന്ത്രണ്ടാം വാർഡ് മെമ്പർ ബ്ലസ്സൻ പാപ്പച്ചൻ,ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

തൃശൂര്‍: മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് ആത്മഹത്യ ചെയ്തത്. ഒരു വര്‍ഷം മുമ്പ് ഷൈനിയുടെ ഇളയ മകള്‍ കൃഷ്ണ വിശാഖപട്ടണത്ത് വച്ച് മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസം അനുഭവിച്ചു വരികയായിരുന്നു ഷൈനി.

ഇതിനൊടുവിലാണ് ആത്മഹത്യ. ദുബായിലായില്‍ കഴിഞ്ഞിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച് കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകള്‍ ഉള്‍പ്പെടെ എഴുതി വച്ചതായും കണ്ടിരുന്നു. ഇതോടെ മകള്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു

തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്ന ഷൈനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം ഇവിടെ കിടന്നിരുന്നത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍ നിന്ന് സമീപവാസികള്‍ തീ ഉയരുന്നത് കണ്ടിരുന്നു. എന്നാല്‍ ദുബായില്‍ നിന്ന് മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്. ഇതോടെ ആരും അവിടേക്ക് അന്വേഷിച്ചു ചെന്നുമില്ല. ഇതാണ് സംഭവം അറിയാന്‍ വൈകാന്‍ കാരണമായത്.

വിലങ്ങാട് മഞ്ഞച്ചീളിയിൽ വീണ്ടും ഉരുൾപൊട്ടൽ,കോഴികോട് ജില്ലാ കലക്ടർ അടക്കമുള്ള സംഘത്തെ റസ്ക്യൂ ടീം രക്ഷപെടുത്തി

വിലങ്ങാട്. മഞ്ഞച്ചീളിയിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴികോട് ജില്ല കലക്ടർ അടക്കമുള്ള സംഘത്തെ റസ്ക്യൂ ടീം രക്ഷ
പെടുത്തി.ഇന്നലെ ഉരുൾപൊട്ടിയ ഭാഗത്ത് തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത്. ഈ ഭാഗത്ത് നിന്ന് വെള്ളം ശക്തമായി താഴെക്ക് ഇറങ്ങുകയായിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശനത്തിനെത്തിയതായിരുന്നു കലക്ടർ സ്നേഹില്‍കുമാര്‍ സിംങ് അടങ്ങുന്ന സംഘം. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്.മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് .തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴമുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യത

മരണം 270, കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു

വയനാട്. മരണം 270, കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കൈയിലേക്ക് തിരികെ എത്തിച്ചു. ഇവിടെ മഴ തുടരുന്നു.മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കില്‍ ജലനിരപ്പുയരുന്നുണ്ട്. ഇത് സൈന്യത്തിന്‍റെ പാലം പണിക്ക് ബുദ്ധിമുട്ടാകും. ബ്രിഡ്ജിങ് നിർമാണ സാമഗ്രികൾ വരുന്നത് അനുസരിച്ച് 190 അടി പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ആർമി അധികൃതര്‍ പറയുന്നു. മേപ്പാടി സിഎച്ച്സിയിൽ 117 മൃതദേഹങ്ങൾ
മുണ്ടക്കൈയിൽ ഇന്ന് കണ്ടെടുത്തത് 24 നിലമ്പൂരിൽ 91, വിംസിൽ 12 മൃതദേഹം, ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1. ചാലിയാര്‍പുഴയില്‍ ഇന്ന് 71 മൃതദേഹങ്ങളും അവശിഷ്ടങ്ങളും കിട്ടി. പോത്തുകല്ലില്‍നിന്നും 20 മൃതദേഹങ്ങള്‍ മേപ്പാടിയിലെത്തിച്ചു.

പത്തു കോടിയുടെ മൺസൂൺ ബംബർ മൂവാറ്റുപുഴയിൽ

തിരുവനന്തപുരം. ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ മൺസൂൺ ബംബർ ലോട്ടറി ആയ
പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നു മാത്രം നൂറിലധികം മൺസൂൺ ബമ്പറുകൾ ഇവിടെനിന്നും വിറ്റു പോയതായി ഉടമ ശ്യാം ശശി പറഞ്ഞു.

നിരവധി ആളുകൾ ഇന്ന് ടിക്കറ്റ് എടുക്കുവാൻ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുൻപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്നും ശ്യാം പറഞ്ഞു. എന്നാൽ ടിക്കറ്റ് ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല .

ഇതോടൊപ്പം ഇതിൻറെ പ്രോത്സാഹനസമ്മാനം ആയ 4 ടിക്കറ്റുകളും ഇവിടെ നിന്നും തന്നെയാണ് വിറ്റിട്ടുള്ളത്.