ഇടുക്കി.മുല്ലപ്പെരിയാർ വിഷയത്തിൽ ജില്ലയിലെ ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ യോഗം ഇന്ന് ചേരും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എം.പിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്.
തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്
തൊടുപുഴ. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലി കേസിൽ പ്രതിയാതിന് പിന്നാലെ എൽ ഡി എഫ് പിന്തുണ പിൻവലിച്ചതോടെയാണ് രാജി വെച്ചത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ 13 അംഗങ്ങളുള്ള യു ഡി എഫ് നാണ് നഗരസഭയിൽ ഭൂരിപക്ഷം. കുറുമാറ്റ നിയമപ്രകാരം ഒരു എൽ ഡി എഫ് അംഗത്തെ അയോഗ്യനാക്കുകയും ചെയ്തതോടെ ഇടത് മുന്നണിക്ക് നിലവിൽ 12 അംഗങ്ങളാണ് നഗരസഭയിൽ ഉള്ളത്. സ്വതന്ത്ര അംഗമായ മുൻ ചെയർമാൻ സനീഷ് ജോർജിൻ്റെ നിലപാടും ഭരണം നിശ്ചിയിക്കുന്നതിൽ നിർണായകമാണ്. 8 അംഗങ്ങളുള്ള ബി ജെ പി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും .
മാളിയേക്കൽ മേൽപ്പാലം ഉദ്ഘാടനം 13ന്
കരുനാഗപ്പള്ളി . കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ നിർമ്മിച്ച റെയിൽവേ മേൽ പാലത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിക്കുന്ന ആദ്യ പാലമാണ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കുന്നത്. പാലം നാടിന് സമർപ്പിക്കുന്നതോടെ ദീർഘകാലമായി മണിക്കൂറുകളോളം ലെവൽ ക്രോസിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളൂടെ യാത്രാദുരിതത്തിനാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പരിഹാരമാകുന്നത്. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി, ഭാര പരിശോധന നടപടികളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ടും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. റെയിൽവേ ക്രോസിന് മുകളിലായി റെയിൽവേ നേരിട്ടു നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ അന്തിമ അറ്റകുറ്റപ്പണികളും അവസാനഘട്ട പെയിൻ്റിങ് ജോലികളും പൂർത്തിയാക്കിയാണ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
മുൻ എംഎൽഎ ആർ രാമചന്ദ്രൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് മുൻ എൽഡിഎഫ് സർക്കാരാണ് മേൽപ്പാലത്തിന് ആവശ്യമായ 33.04 കോടി രൂപ അനുവദിച്ചത്. എ എം ആരിഫ് എംപി ഇടപെട്ട് റെയിൽവേ അധികൃതരിൽ നിന്നും വേഗത്തിൽ അനുമതിയും ലഭ്യമാക്കി. 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.547 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക. കേരളത്തിൽ പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങൾ അനുവദിച്ചതിൽ ആദ്യമായി നിർമ്മാണം പൂർത്തിയായ പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം.ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലുമായാണ് നിർമ്മിച്ചിരിക്കുന്നത്. 33 സ്പാനുകളും 51 പൈലുകളും, 13 പൈൽ ക്യാപ്പുകളും 2 അബട്ട്മെൻ്റും പാലത്തിനുണ്ട്. പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാല നിർമ്മാണത്തിന് 26.5 8 കോടി രൂപയുമാണ് ചെലവഴിച്ചത്.
ബാനർജിയുടെ ഓർമ്മകൾക്ക് നിത്യ സ്മാരകം തീർക്കുന്നതിന് പിന്തുണ നൽകും:മന്ത്രി സജി ചെറിയാൻ
ശാസ്താംകോട്ട. നാടൻ പാട്ടുകലാകാരനും ചിത്രകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ്.ബാനർജിയുടെ മൂന്നാം ബാനർജി സ്മൃതി സമ്മേളനം- “ഓർമ്മയിൽ ബാനർജി സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ഉത്ഘാടനം ചെയ്തു.കലയുടെ സർഗ്ഗവേദിയിൽ ബാനർജിയുടെ ഓർമ്മകൾക്ക് നിത്യ സ്മാരകം തീർക്കുന്നതിന് എല്ലാ പരിശ്രമവും സാംസ്കാരിക വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.ബാനർജി സ്മൃതി പുരസ്കാരം രമേഷ് കരിന്തലകൂട്ടത്തിന് അദ്ദേഹം സമ്മാനിച്ചു.പി.എസ് ബാനർജി അക്കാഡമി പ്രസിഡൻ്റ് സഞ്ജയ്പണിക്കർ അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി.സിനിമാ -നാടക നടൻ പ്രമോദ് വെളിയനാട് വിശിഷ്ട അതിഥിയായിരുന്നു.മൽസര വിജയികൾക്കുള്ള സമ്മാനം കോവൂർ കുഞ്ഞുമോൻ എംഎൽഎ വിതരണം ചെയ്തു.നാടക് സംസ്ഥാന സെക്രട്ടറി ജെ. ഷൈലജ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ,ബ്ലോക്ക് പ്രസിഡന്റ് ആർ.സുന്ദരേശൻ,ആർ.ഗീത, കെ.പ്രസന്നകുമാരി,ബൈജു തൈവമക്കൾ,ഡോ.മായാ പ്രമോദ്, കെ.സനൽകുമാർ,ഗിരീഷ് ഗോപിനാഥ്, എന്നിവർ സംസാരിച്ചു.അക്കാഡമി സെക്രട്ടറി ബിജു.ജി സ്വാഗതവും വൈസ് പ്രസിഡന്റ് ജി.ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.
നവീകരിച്ച കരിന്തോട്ടുവ ചേന്നംകുളം ചിറ നാടിന് സമർപ്പിച്ചു
കരിന്തോട്ടുവ: കാർഷിക മേഖലയ്ക്ക് ഉപകാരപ്രദമാകും വിധം നവീകരിച്ച കരിന്തോട്ടുവ ചേന്നംകുളം ചിറ നാടിന് സമർപ്പിച്ചു.കട്ടകത്തിച്ചിറ കെട്ടി വിത്തുപാകി നൂറുമേനി കൊയ്യുന്ന ആര്യൻപാടത്തിന്റെ നീരുറവയെ ഉറവ വറ്റാതെ കാക്കുവാൻ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും അനുകൂലമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ ചിറ നാടിന് സമർപ്പിച്ചു.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത,ബ്ലോക്ക് പഞ്ചായത്തംഗം പി.ഗീതാകുമാരി,ഗ്രാമ പഞ്ചായത്തംഗം എസ്.വത്സല കുമാരി,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സി.എ അനിത,കരിന്തോട്ടുവ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.ബിനോയ് എന്നിവർ പ്രസംഗിച്ചു.
പുത്തനമ്പലം കരയോഗത്തിൽപ്രതിഭാ സംഗമം സംഘടിപ്പിച്ചു
കുന്നത്തൂർ:ഐവർകാല പുത്തനമ്പലം 349-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് റ്റി.എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗം അനിൽ കുമാർ,സെക്രട്ടറി ശ്രീകുമാർ,ആർ.ഓമനക്കുട്ടൻ പിള്ള,മനോജ് ആവണി,നാരായണൻ നായർ,സോമൻ പിള്ള,അംബിക കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.
ചിറ്റൂര്‍ അണ്ണന്‍തോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാര്‍ക്ക് പരിക്ക്
പാലക്കാട് . ചിറ്റൂര്‍ അണ്ണന്‍തോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാര്‍ക്ക് പരിക്ക്,കൊടുവായൂര്‍ – കൊഴിഞ്ഞാമ്പാറ ബസില്‍ സര്‍വീസ് നടത്തുന്ന നീലകണ്ഠന്‍ ബസ്സും – തൃശ്ശൂര്‍ – കൊഴിഞാമ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുമംഗലി ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്,നീലകണ്ഠന്‍ എന്ന ബസിന്റെ ഡ്രൈവര്‍ക്ക് കാലിന് സാരമായി പരിക്കേറ്റു,ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി,മണ്ണാര്‍ക്കാട് കുമരമ്പുത്തൂരില്‍ മിനി ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റു
ഇന്ന് വൈകീട്ട് 4 മണിയോടെയാണ് ചിറ്റൂര്‍ അണ്ണന്‍തോട് വെച്ച് അപകടമുണ്ടായത്,വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്
രണ്ട് ബസുകളുടേയും മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്,പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു,നീലകണ്ഠന്‍ എന്ന ബസിന്റെ ഡ്രൈവര്‍ക്ക് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്,ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.
മണ്ണ് മാഫിയ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കം കൊലപാതകത്തിലെത്തി, ജോയിയുടെ കൊലപാതകത്തിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം. ശ്രീകാര്യത്ത് കാപ്പ കേസ് പ്രതി ജോയിയുടെ കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. വാടകയ്ക്ക് എടുത്ത് കാറിൽ എത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. പ്രതികളെ സംഭവ സ്ഥലത്ത് തെളിവ് എടുപ്പിന് എത്തിച്ചു.
കുറ്റ്യാണി സ്വദേശികളായ സജീർ, രാഗേഷ്, പാപ്പനംകോട് സ്വദേശി വിനോദ്, ശ്രീവരാഹം സ്വദേശി ഉണ്ണികൃഷ്ണൻ, മുട്ടത്തറ സ്വദേശി നന്ദുലാൽ എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദയാത്ര പോകാൻ എന്ന് പേരിൽ വാടകയ്ക്ക് എടുത്ത ക
കാറിൽ എത്തിയാണ് പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വെച്ച് പ്രതികൾ വെട്ടുകത്തി ജോയിയെ വെട്ടി പരിക്കേൽപ്പിച്ചത്. അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന് കിടന്ന ജോയിയെ പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ജോയി മരിച്ചു. ആശുപത്രിയിലേക്ക് ഉള്ള യത്രയ്ക്കിടെ പ്രതികളുടെ വിവരങ്ങൾ ജോയ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പ്രതികൾ സഞ്ചരിച്ച കാർ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തിയിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും വിരലടയാളവും ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും പിടികൂടിയത്. മണ്ണ് മാഫിയ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികളെ സൊസൈറ്റി ജംഗ്ഷനിൽ എത്തിച്ച തെളിവെടുത്തു.
പുനർ വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി, മുഖ്യപ്രതി പിടിയിൽ
കാസര്‍ഗോഡ്. പുനർ വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന (34) യെ ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് വിവാഹ ചടങ്ങ് നടത്തിരുന്നു. ഡോക്ടർ പള്ളിയിൽ പോയ സമയം 5 ലക്ഷം രൂപയും ഫോണും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. പത്ര പരസ്യം കണ്ടാണ് ഇർഷാന ഉൾപ്പെടെയുള്ള നാലംഗ സംഘം ഡോക്ടറെ ബന്ധപ്പെട്ടത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ നീലേശ്വരത്ത് നിന്നുമാണ് പ്രതി പിടിയിലായത്




































