വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടൽ. ചൂരൽമല മുണ്ടക്കൈ മേഖലയിൽ ഗ്രാമീൺ ബാങ്ക് നൽകിയത് 16 കോടിയുടെ വായ്പ .വായ്പയുള്ളത് രണ്ടായിരത്തോളം പേർക്ക്. വായ്പയുള്ള മരിച്ച 36 പേരെ തിരിച്ചറിഞ്ഞു.കാണാതായവരുടെ ലിസ്റ്റ് ഉൾപ്പെടെ ബാങ്ക് ശേഖരിക്കുന്നു.അടിയന്തര ധനസഹായത്തിൽ നിന്ന് ബാങ്ക് ഇഎംഐ പിടിച്ചത് വിവാദമായിരുന്നു
തട്ടിലെ ജിപ്സം പാനലിന് ഉള്ളിൽ കുടുങ്ങിയ പൂച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി
മലപ്പുറം. രണ്ട് ദിവസമായി ജിപ്സം പാനലിന് ഉള്ളിൽ കുടുങ്ങിയ പൂച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ സ്വകാര്യ ഹോട്ടലിന്റെ ജിപ്സം പാനലിന് ഉള്ളിൽ ആണ് പൂച്ച കുഞ് കുടുങ്ങിയത്. രണ്ട് ദിവസമായി അമ്മപ്പൂച്ച പരിസരത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൂച്ച കുഞ്ഞ് കുടുങ്ങിയത് ഹോട്ടൽ ജീവനക്കാർ അറിഞ്ഞത്
സന്നദ്ധ പ്രവർത്തകർ ആയ ട്രോമകെയർ വളണ്ടിയർമാർ ആണ് പൂച്ചക്ക് രക്ഷകരായത്
മുല്ലപ്പെരിയാർ ,സർക്കാരും ഉദ്യോഗസ്ഥരും കേരള ജനതയെ പറഞ്ഞു പറ്റിക്കുകയാണെന്ന് കേരള കോൺഗ്രസ്
ഇടുക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും കേരള ജനതയെ പറഞ്ഞു പറ്റിക്കുകയാണെന്ന് കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ഉപ്പുതറയിൽ കേരള കോൺഗ്രസ് ഏകദിന ഉപവാസ സമരം നടത്തി. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായി.
‘ഉറങ്ങാൻ കഴിയുന്നില്ല… കേരളത്തിലെ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ഈ കാര്യങ്ങൾ കണ്ടുകൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല’. വർഷങ്ങൾക്കു മുമ്പ് പിജെ ജോസഫിന്റെ ഈ വാചകങ്ങളാണ് മുല്ലപ്പെരിയാർ വിഷയത്തെ ആളിക്കത്തിച്ചത്. ഇപ്പോൾ വീണ്ടും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ആശങ്കകളും വാർത്തകളും പുറത്തുവരുമ്പോൾ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയാണ് കേരള കോൺഗ്രസും. ഉപ്പുതറയിൽ നടന്ന ഉപവാസ സമരം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് ഉദ്ഘാടനം ചെയ്തു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.60 അടിയായി കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവും നിജപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് ,വെട്ടിലായി സർക്കാർ
തിരുവനന്തരം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി സർക്കാർ. ഗുരുതര കണ്ടത്തലുകളിൽ കേസെടുക്കാൻ സർക്കാറിന്മേൽ സമ്മർദ്ദം. നിയമ നടപടികളിൽ ചർച്ച നടക്കുന്നുവെന്ന് നിയമ മന്ത്രി പി രാജീവ്. റിപ്പോർട്ടിലെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ കേസെടുക്കാനാവില്ല എന്ന് പോലീസ്.
ഗുരുതര കണ്ടെത്തലുകളിൽ നിയമ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിൻ്റെ ഉരുണ്ട് കളി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനുള്ള കുറ്റകൃത്യങ്ങൾ വരെയുണ്ടെന്ന കണ്ടെത്തലിൽ ഇതുവരെയും നടപടിയെടുക്കാത്തത് ന്യായീകരിക്കാൻ സർക്കാർ വിയർക്കും. ആവശ്യമായ പരിശോധനകൾക്ക് ശേഷം നിയമനടപടിയിൽ തീരുമാനമെടുക്കുമെന്നാണ് നിയമ മന്ത്രി പി രാജീവിന്റെ മറുപടി. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം എന്നും മന്ത്രി പി രാജീവ്.
റിപ്പോർട്ടുമായി ബന്ധപ്പെട്ട നടപടികളിൽ സർക്കാരിന് വീഴ്ചയില്ല എന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാദം. പുറത്തു വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടിയെടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ എന്നും മന്ത്രി സജി ചെറിയാൻ.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ല എന്നാണ് പൊലീസ് നിലപാട്. റിപ്പോർട്ട് സർക്കാരിന് ലഭിച്ചപ്പോൾ തന്നെ പൊലീസിന് കൈമാറിയിരുന്നു. നിയമപരമായ സാധ്യതകൾ ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് പൊലീസ് മടക്കി. റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശയില്ലെന്നും പൊലീസ് നിലപാട് അറിയിച്ചു. അതിനിടെ സിനിമ നയം സംബന്ധിച്ച പഠനത്തിനായി കൺസൾട്ടൻസിയെ നിയമിക്കാൻ സാംസ്കാരിക വകുപ്പ് ഒരുകോടി രൂപ അനുവദിച്ചു. സിനിമ കോൺക്ലേവ് ഉൾപ്പടെയുള്ള കാര്യങ്ങളും സർക്കാരിൻ്റെ പരിഗണനയിലാണ്.
രാജസ്ഥാനിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
ജയ്പൂര്‍.രാജസ്ഥാനിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.ജോധ്പൂരിലാണ് സംഭവം. കേസിൽ ഹരീഷ് സിന്ധി എന്ന പ്രതിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളും കടിയേറ്റ പാടുകളും ഉള്ളതായി കണ്ടെത്തി. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി മദ്യപിച്ചിരുന്നതായി പോലീസ്.
ക്ഷേത്രത്തിന് പുറത്തുള്ള നടപ്പാതയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ആണ് ബലാൽസംഗം ചെയ്തത്. പെൺകുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
യുവാവ് കൊല്ലം തോട്ടിൽ ഒഴുക്കിൽ പെട്ടു മരണപ്പെട്ടു
ഇരവിപുരം: കൊല്ലം തോട്ടിൽ യുവാവ് ഒഴുക്കിൽ പെട്ടു മരണപ്പെട്ടു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിയോട് കൂടി ഇരവിപുരം കുട്ടൻ കടത്തിനു സമീപമുള്ള നടപ്പാലത്തിന് താഴെ ആയിരുന്നു സംഭവം. ചൂണ്ട ഇട്ടുകൊണ്ടിരുന്ന യുവാവ് ദേഹം കഴുകുവാനായി തോട്ടിലേക്കിറങ്ങുകയായിരുന്നു. യുവാവിന്റെ ചെരുപ്പ് ഒഴുകിപ്പോയത് തിരിച്ചെടുക്കുവാൻ തോടിന്റെ മധ്യഭാഗത്തേക്ക് പോകവേ ചെളിയിൽ മുങ്ങി താഴ്ന്നു. ബഹളം കേട്ട് കരയിൽ ഉണ്ടായിരുന്ന സമീപ വാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന്
ഇരവിപുരം പോലീസും ഫയർ ഫോഴ്സും എത്തി തെരച്ചിൽ നടത്തിയെങ്കിലും ബോഡി കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് ടീം എത്തി നടത്തിയ തിരച്ചിലാണ് ചെളിയിൽ പുതഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇരവിപുരം പോലീസ് കേസെടുത്തു.
സഹപാഠിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
ഉദയ്പൂര്‍. സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു.വൈകുന്നേരത്തോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ആശുപത്രിക്ക് മുന്നിൽ പോലീസിനെ വിന്യസിച്ചു.
ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.24 മണിക്കൂറാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സിനിമാനയം വരുന്നു,ഒരു കോടി അനുവദിച്ചു
തിരുവനന്തപുരം. സിനിമാനയം വരുന്നുവെന്ന് സൂചന. സിനിമാനയ രൂപീകരണത്തിന് കൺസൾട്ടൻസി ആലോചനയിൽ.സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ പ്രശ്നങ്ങൾ വീണ്ടും പഠിക്കുന്നു. ഒരു കോടി രൂപ ഇതിനായി സാംസ്കാരിക വകുപ്പ് അനുവദിച്ചു. ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്.
കെഎസ്എഫ്ഇ ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണംയം വെച്ച് പണം തട്ടിപ്പ്
മലപ്പുറം. കെഎസ്എഫ്ഇ ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണംയം വെച്ച് പണം തട്ടിപ്പ്. ഒരു കോടി നാല്പത്തി എട്ട് ലക്ഷം രൂപയാണ് തട്ടിയത്. 221.63 പവൻ (1773.04ഗ്രാം ) സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ചത്
മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ നിന്ന് ആണ് പണം തട്ടിയത്. അഞ്ചു പേർക്ക് എതിരെ വളാഞ്ചേരി പൊലീസ് കേസ് എടുത്തു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ലെന്നു പോലീസ്
തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ലെന്നു പോലീസ്. സർക്കാരിന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പോലീസിന് കൈമാറിയിരുന്നു. എന്നാൽ കേസെടുക്കാൻ നിയമപരമായി സാധ്യതകളില്ലെന്നു പറഞ്ഞു പോലീസ് റിപ്പോർട്ട് മടക്കി. കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്നായിരുന്നു പോലീസ് നിലപാട്. റിപ്പോർട്ടിലും കേസെടുക്കാൻ ശുപാർശയില്ലെന്നും പോലീസ് നിലപാട് അറിയിച്ചിരുന്നു


































