Home Blog Page 2254

വനിതാ നേതാക്കളെ അധിക്ഷേപിച്ച് അഭിമുഖം നൽകി; സിമിയെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പിഎസ‌്സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണു നടപടിയെടുത്തതെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിനു വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെയും കെപിസിസി ഭാരവാഹികളിലെയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിമിയുടെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്നു കെപിസിസി അറിയിച്ചു.

ദുരിത സമയങ്ങളിൽ സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നത് മാതൃകാപരം,മന്ത്രി ജെ ചിഞ്ചുറാണി

ശാസ്താംകോട്ട. ദുരിത സമയങ്ങളിൽ അംഗങ്ങളെ സഹായിക്കുന്നതും ചേർത്തു നിർത്തുന്നതുമായ വ്യാപാരികളുടെ പ്രവത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കേരള വ്യാപരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ല കമ്മറ്റി നടപ്പിലാക്കി വരുന്ന മരണപ്പെടുന്ന വ്യാപാരികളുടെ അവകാശികൾക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകുന്ന സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഏഴാംഘട്ട ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് എ.കെ.ഷാജഹാൻ സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അഡ്വ. ജോജോ കെ എബ്രഹാം പദ്ധതി വിശദീകരണവും നടത്തി.
പത്തുലക്ഷം രൂപ വീതം അഞ്ചു കുടുംബങ്ങൾക്ക് അൻപത് ലക്ഷം രൂപയുടെ വിതരണം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവ്വഹിച്ചു.
പദ്ധതിയിലെ പ്രായം കുറഞ്ഞ അംഗങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ സ്നേഹോപഹാരം നൽകി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, എ.ബഷീർ കുട്ടി, ജി. അനിൽകുമാർ , എഫ്. ആന്റണി പാസ്റ്റർ, എ നാസാം , നിസാം മൂലത്തറ, എസ്.ഷിഹാബുദ്ദീൻ, കെ.ജി.പുരുഷോത്തമൻ , നേതാജി ബി.രാജേന്ദ്രൻ , എ. നൗഷറുദ്ദീൻ, എം.എം ഇസ്മയിൽ , ആർ. വിജയൻ പിള്ള , നവാസ് പുത്തൻ വീട്, റ്റി.എം. രമേശ് കുമാർ , ഡി. വാവാച്ചൻ , എ.കെ. ജോഹർ, രവികൃഷ്ണൻ , ജോൺസൺ ജോസഫ്, കെ.ഗോപിനാഥൻനായർ എന്നിവർ സംസാരിച്ചു.

പ്രവാസി സഹോദരങ്ങൾ ഭരണിക്കാവിൽ നിർമിച്ച കെട്ടിടത്തിനു നമ്പർ നൽകിയില്ല; അസി.എൻജിനീയർക്ക് എതിരെ നടപടി

ശാസ്താംകോട്ട: പ്രവാസി സഹോദരങ്ങൾ ഭരണിക്കാവിൽ നിർമിച്ച കെട്ടിടത്തിനു നമ്പർ നൽകാതെ ബുദ്ധി മുട്ടിച്ച ശാസ്താംകോട്ട പഞ്ചായത്തിലെ അസി.എൻജിനീയർക്ക് എതിരെ നടപടി. പോരുവഴി ചരുവിള വീട്ടിൽ അനീഷ്, അൻസർ,അനസ് എന്നിവരുടെ പരാതിയെ തുടർന്ന് ഈ മാസം 23 നാണ് അസി.എൻജിനീയര്ക്കെ‍തിരെ വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശിച്ചത്. ഇവരെ സസ്പെന്‍ഡു ചെയ്തതായി പരാതിക്കാര്‍ക്ക് വിവരം ലഭിച്ചെങ്കിലും ഉത്തരവ് ബന്ധപ്പെട്ട ഓഫീസില്‍ എത്തിയിട്ടില്ല.

മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ അടിസ്‌ഥാനത്തിലാണ് കടപുഴ റോഡിന്റെ വശത്തായി 3 നിലകളിലായി കെട്ടിടം നിർമിച്ചത്.പെർമിറ്റ് അനുവദിക്കുന്ന സമയത്തു ചട്ടങ്ങളുടെ ലംഘനം നിലനിന്നിരുന്നു എങ്കിലും ഇത് പരിഗണിക്കാതെ അനുമതി നൽകിയതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.അപ്രകാരം ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണു നിർമാണം പൂർത്തീകരിച്ചത്.പെർമിറ്റ് നൽകിയ അസി.എൻജിനീയർ തന്നെ പിന്നീട് നിർമാണം പൂർത്തീകരിച്ചപ്പോൾ ചട്ടലംഘനം നടന്നതായി റിപ്പോർട്ട് ചെയ്തു കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരാതി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടും എൻജിനീയർ അനുവദിച്ചില്ലെന്നാണ്
ഇവരുടെ
ആക്ഷേപം.രണ്ടു മാസമായി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനെ തുടർന്ന്
ഇവർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് പരാതി നൽകിയിരുന്നു.പരാതി വിജിലൻസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ
അനുമതിയിൽ നിന്ന് വ്യതിചലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും കാര്യമായ ചട്ടലംഘനം നടന്നിട്ടില്ലന്നും പരിശോധന നടത്താതെ അനുമതി നൽകിയ
അസി.എൻജിനീയർക്കും അനുമതിക്കായി പ്ലാൻ വരച്ചു നൽകിയ ലൈസൻസി,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടന്ന് വിജിലൻസ് മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി.ഇതിനിടയിൽ കൊല്ലത്ത് വച്ച്
മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ
ജില്ലാ അദാലത്തിന് മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിയാത്തതിനാൽ മന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു.ഉടമകളുമായി
മന്ത്രിയും ഉദ്യോഗസ്ഥരും ചർച്ച ചെയ്തു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരായി നിയമാനുസൃത നടപടി സ്വീകരിക്കാനും സമാനമായ പ്രശ്‌നങ്ങളിൽ പൊതു സമീപനം ഉറപ്പാക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞങ്കിലും ഇവരുടെ കെട്ടിടത്തിന് നമ്പർ ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെന്നും കോടതിയെ സമീപിക്കാനാണു മറുപടി ലഭിച്ചതെന്നും ഉടമകൾ പറയുന്നു.പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ എത്തി ബിസിനസ് തുടങ്ങാൻ ലക്ഷ്യമിട്ട് ഒന്നരക്കോടി രൂപ വായ്‌പയെടുത്തത് ഉൾപ്പെടെ മൊത്തം നാല് കോടിയോളം രൂപ ചെലവഴിച്ചാണ് ഇവർ കെട്ടിടം നിർമിച്ചത്.ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയ സഹോദരങ്ങൾ കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ മാസങ്ങളായി നാട്ടിൽ തുടരുകയാണ്.

ഹരിയാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി ബീഫ് കൊലപാതകം

ന്യൂഡെല്‍ഹി. ഹരിയാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള കൊലപാതകം. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു എന്ന് പ്രതിപക്ഷം. അന്വേഷണ നടപടികൾ ദ്രുതഗതിയിലാക്കി നയാബ് സിംഗ് സൈനി സർക്കാർ.കേസിൽ ഇതുവരെ ഏഴുപേരേ അറസ്റ്റ് ചെയ്തു.ഹരിയാനയ്ക്ക് പിന്നാലെ ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ വയോധികന് മർദ്ദനം.

ബീഫ് കഴിച്ചു എന്നും കൈവശം വച്ചു എന്നും ആരോപിച്ചുള്ള കൊലപാതകങ്ങൾ ഹരിയാനയിൽ തുടർക്കഥയാണ്.എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഹരിയാനയിൽ ബിജെപിയെ പ്രതികൂട്ടിലാക്കി.

പശു സംരക്ഷകർ നടത്തിയ കൊലപാതകം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ വേട്ട എന്നാണ് പ്രതിപക്ഷ ആരോപണം.ഇതോടെ മുൻകാല സംഭവങ്ങളിൽ കാണാത്തതിനേക്കാൾ വേഗത്തിൽ ഹരിയാന സർക്കാർ കേസ് നടപടികൾ വേഗത്തിലാക്കി. നാല് ദിവസത്തിനുള്ളിൽ കൊലപാതകത്തിന് പിന്നിലെ 7 പ്രതികളെ പിടികൂടി എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളിൽ നിന്ന് കൂടുതൽ പേരുകൾ ലഭിച്ചാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പോലീസിന്റെ വിശദീകരണം.

ഈ മാസം 27നാണ് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ ബംഗാളിൽ നിന്നും തൊഴിലിന്റെ ഭാഗമായി എത്തിയ സാബിർ മാലികിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശു സംരക്ഷകർ അതിക്രൂരമായി മർദ്ദിച്ച കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ചാണ് ട്രെയിൻ യാത്രക്കാരനായ വയോധികന് നേരെയുള്ള മർദനം.സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വയോധികന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്

ഓണം ഷോപ്പിങ് നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കാണം വിറ്റും ഓണമുണ്ണണമെന്നാണ് പഴഞ്ചൊല്ല്. മലയാളികളുടെ ഷോപ്പിങ് കാലമാണ് ഓണക്കാലം. വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ചുറ്റിലും വിപണികളില്‍ നിറഞ്ഞു കഴിഞ്ഞു. ഓണക്കോടി ഉള്‍പ്പടെ എന്തെല്ലാം വാങ്ങാന്‍ കിടക്കുന്നു. എന്നാല്‍ ഏതു വിശേഷത്തിനായാലും ഷോപ്പിങ് നടത്തുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. ഇല്ലെങ്കില്‍ ഷോപ്പിങ്ങില്‍ നിന്നു കിട്ടുന്ന സന്തോഷം പിന്നെ ദുഃഖത്തിന് വഴിമാറും. അതൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഉപയോഗം
ചില വസ്ത്രങ്ങള്‍ ഓണത്തിനോ മറ്റു വിശേഷങ്ങള്‍ക്കോ മാത്രം ഉപയോഗിക്കാന്‍ പറ്റുന്നവയാകും. എത്തരത്തിലുള്ള വസ്ത്രം വേണമെന്ന് നേരത്തെ തീരുമാനിക്കുക. നിങ്ങളുടെ ആവശ്യം, ഉപയോഗരീതി എന്നിവ പരിഗണിച്ച് വസ്ത്രം, മെറ്റീരിയില്‍ എന്നിവ തിരഞ്ഞെടുക്കുക.

ബജറ്റ്
നിങ്ങള്‍ക്ക് ചെലവാക്കാന്‍ കഴിയുന്ന തുകയുടെ പരിധി നിശ്ചയിക്കുക, അത് വരവറിഞ്ഞു ചെലവാക്കാന്‍ നിങ്ങളെ സഹായിക്കും. കടയില്‍ ചെന്ന് ആദ്യം ആവശ്യമുള്ള സാധനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. എന്നിട്ടും ബാക്കി പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വില നോക്കിയ ശേഷം ഷോപ്പിങ് ബാസ്‌കറ്റില്‍ ഇടാം.

ആവശ്യം
ഡിസ്‌കൗണ്ട് എന്നു കണ്ടപാടെ വീണ്ടുവിചാരമില്ലാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണ് പലരും. പിന്നീടു വീട്ടിലെത്തി നോക്കുമ്പോഴാകും ആവശ്യമില്ലാത്ത എത്ര സാധനങ്ങളാണ് വാങ്ങി കൂട്ടിയതെന്നു തിരിച്ചറിയുന്നത്. ഓരോ സാധനവും ആവശ്യമുണ്ടോ എന്ന് വിലയിരുത്തിയശേഷം വാങ്ങുക. ബില്‍ അടിക്കുംമുമ്പ് സാധനങ്ങളിലൂടെ ഒന്നു കൂടെ കണ്ണോടിച്ച് ഉറപ്പു വരുത്തുക. വേണ്ടെന്നു തോന്നുന്നത് തിരികെ വയ്ക്കാന്‍ ലജ്ജിക്കേണ്ടതില്ല.

ഗുണമേന്മ
തിരക്കില്‍ സാധനങ്ങള്‍ സമയം കുറവായിരിക്കാം. എന്നാലും ഗുണനിലവാരം നോക്കാന്‍ ഒട്ടും ഉപേക്ഷ വിചാരിക്കരുത്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഡിസ്‌കൗണ്ടിലൂടെ വിറ്റൊഴിവാക്കുന്ന രീതിയുണ്ട്. ആദ്യത്തെ അലക്കിനു നിറം ഇളകുന്ന വസ്ത്രങ്ങളുള്‍പ്പടെ വിപണിയില്‍ കാണും. ഇതൊഴിവാക്കാന്‍ ഗുണം ഉറപ്പാക്കുക. നിങ്ങള്‍ വാങ്ങിയ സാധനം തന്നെയാണ് കവറില്‍ ഉള്ളതെന്ന് കൈപ്പറ്റും മുമ്പ് ഉറപ്പു വരുത്തുക. ഒപ്പം ബില്ലും സാധനങ്ങളില്‍ ഉള്ള വിലയും ഒത്തു നോക്കാം. വാറന്റി ഉള്ള സാധനമാണെങ്കില്‍ വാറന്റി കാര്‍ഡ് തന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.

വീട്ടില്‍ എത്തിയശേഷം
ഉടനെ വാങ്ങിയ വസ്ത്രങ്ങളിലെ ടാഗ് പൊട്ടിച്ചു കളയരുത്. വീട്ടിലെത്തി ഡ്രസ്സ് അണിഞ്ഞു നോക്കി സംതൃപ്തി തോന്നുന്നില്ലെങ്കില്‍ മാറിയെടുക്കാന്‍ അത് തടസ്സമായേക്കും. വാറന്റി കാര്‍ഡ്, ബില്ലുകള്‍ എന്നിവ ഉടന്‍ ഫയലില്‍ ആക്കി അലമാരയില്‍ സൂക്ഷിക്കാം.

സെപ്തംബർ ആദ്യവാരം മഴ തകർക്കും! കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് 10 ജില്ലകളിലേക്ക് യെല്ലോ അലർട്ട് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പിൽ മാറ്റം. നേരത്തെ എട്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇപ്പോൾ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പിൽ മാറ്റം വരുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിൻറെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

അതേസമയം കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം സെപ്തംബർ ആദ്യവാരം കേരളത്തിൽ മഴ തകർത്ത് പെയ്യാനാണ് സാധ്യത. സെപ്തംബർ നാലാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം

യെല്ലോ അലർട്ട്

01/09/2024 : പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03 /09/2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

റോഡിന് നടുവില്‍ കസേരയി‌ട്ട് ഇരുന്ന് കൈവീശി യുവാവ്; ട്രക്ക് ഇടിച്ചുകയറി – വിഡിയോ

ലഖ്നൗ: കനത്ത മഴയില്‍ റോഡിനു നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്‍റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കൈകാണിക്കുന്നതും പിന്നീട് ട്രക്ക് ഇടിച്ചുകയറുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 17 സെക്കൻഡ് ദൈർഘ്യമുള്ളതാണു വിഡിയോ. കറുത്ത നിറത്തിലുള്ള ഷോർട്സ് ആണ് യുവാവ് ധരിച്ചിരുന്നത്.

https://x.com/Spectrumglobal_/status/1829542136997642687?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1829542136997642687%7Ctwgr%5E34bbe29edbf191505e0aa8c944d5f13b70957d11%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2024%2F09%2F01%2Fman-sits-on-chair-in-middle-of-road-in-up-hit-by-truck-video.html

റോഡില്‍ ഒരുപാടു നേരമായി യുവാവ് ഇരിക്കുകയായിരുന്നുവെന്നും ആരും അദ്ദേഹത്തെ മാറ്റാന്‍ തയാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവാവ് ഇരുന്നതിന് സമീപത്ത് പൊലീസ് ചെക്പോസ്റ്റ് ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വഴിയാത്രക്കാര്‍ പരിഹസിക്കുന്നുണ്ടെങ്കിലും യുവാവ് അത് കാര്യമാക്കാതെ റോഡില്‍ ഇരിക്കുന്നതു തുടരുകയായിരുന്നു. പെട്ടെന്നാണു പുറകില്‍നിന്നൊരു ട്രക്ക് വന്ന് യുവാവിന്‍റെ കസേരയുടെ വശത്ത് ഇടിക്കുന്നത്. യുവാവ് കസേരയില്‍നിന്ന് തെറിച്ചു റോഡിലേക്കു വീഴുന്നതും ട്രക്ക് നിര്‍ത്താതെ പോകുന്നതുമെല്ലാം വിഡിയോയിലുണ്ട്.

അപകടത്തില്‍ യുവാവിനു പരുക്കുകളൊന്നുമില്ല. എന്തിനാണ് ഇത്തരത്തില്‍ യുവാവ് റോഡിലിരുന്നത് എന്ന കാര്യം വ്യക്തമല്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോട്‌വാലി നഗർ പൊലീസ് അന്വേ‌‌ഷണമാരംഭിച്ചു. യുവാവ് മനോദൗർബല്യമുള്ളയാളാണെന്നും ഇദ്ദേഹത്തെ വീട്ടുകാരുടെ പക്കല്‍ ഏൽപ്പിച്ചെന്നും പൊലീസ് അറിയിച്ചു. ട്രക്ക് കണ്ടെത്തിയെന്നും അന്വേഷണം നടക്കുകയാണെന്നും സ്റ്റേഷൻ അധികൃതർ എക്സിലെ കുറിപ്പിൽ അറിയിച്ചു.<a href="http://<blockquote class="twitter-tweet"><p lang="en" dir="ltr">? In Pratapgarh,UP a man sitting on a chair in the middle of the road hit by Truck? <a href="https://t.co/qeUhS8iz7E">pic.twitter.com/qeUhS8iz7E</a></p>— ???????? (@Spectrumglobal_) <a href="https://twitter.com/Spectrumglobal_/status/1829542136997642687?ref_src=twsrc%5Etfw">August 30, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8">http://<blockquote class=”twitter-tweet”><p lang=”en” dir=”ltr”>? In Pratapgarh,UP a man sitting on a chair in the middle of the road hit by Truck? <a href=”https://t.co/qeUhS8iz7E”>pic.twitter.com/qeUhS8iz7E</a></p>&mdash; ???????? (@Spectrumglobal_) <a href=”https://twitter.com/Spectrumglobal_/status/1829542136997642687?ref_src=twsrc%5Etfw”>August 30, 2024</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രം, തമിഴിൽ ഇല്ല: ചോദ്യങ്ങളോടു തട്ടിക്കയറി തമിഴ് നടൻ ജീവ

ചെന്നൈ: മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണു താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നും ജീവ പറഞ്ഞു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്താണ് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചത്.

നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ ആദ്യ മറുപടി. വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകി. തുടർ ചോദ്യങ്ങളെത്തിയതോടെ ജീവ പ്രകോപിതനാകുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്തുനിന്നു പോയി.

അതിനിടെ, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ് സിനിമാലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളിക്യാമറ വച്ചതായും നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തത് കണ്ടെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. തമിഴ് സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി പോലുള്ളൊരു സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അടുക്കള എപ്പോഴും അച്ചടക്കത്തോടെ വയ്ക്കാന്‍ ചില വഴികളുണ്ട്

ഓണത്തിന് മുന്നോടിയായി വീട്ടമ്മമാരെല്ലാം അടുക്കളയും പരിസരവുമെല്ലാം വൃത്തിയാക്കുന്നതിനുള്ള തത്രപ്പാടിലാണ്. അടുക്കള എപ്പോഴും അച്ചടക്കത്തോടെ വയ്ക്കാന്‍ ചില വഴികളുണ്ട്

  1. ഇടയ്ക്കിടക്ക് അടുക്കളയിലെ പാത്രങ്ങള്‍, സ്റ്റോറേജ് സ്പേസുകള്‍ കണ്ടെയ്നറുകള്‍ എന്നിവയെല്ലാം ഒന്ന് പുറത്തെടുത്ത് വൃത്തിയാക്കാം. ഇതിലെല്ലാം കാലാവധികഴിഞ്ഞ കറിപ്പൊടികള്‍, പായ്ക്കഡ് ഫുഡുകള്‍, ഒഴിഞ്ഞ പാത്രങ്ങള്‍ എന്നി ധാരാളമുണ്ടാകും. ഇവ കളഞ്ഞാല്‍ തന്നെ അടുക്കളയില്‍ ധാരാളം ഇടം കിട്ടും.
  2. എന്തെങ്കിലും ഭക്ഷണമുണ്ടാക്കുമ്പോള്‍ എല്ലാ സാധനങ്ങളും കിച്ചണ്‍ കൗണ്ടറുകളില്‍ നിരത്തേണ്ട. കൈയെത്തുന്ന ദൂരത്ത് ചെറിയ കബോര്‍ഡില്‍ ലേബല്‍ ഒട്ടിച്ച് കറിപ്പൗഡറുകള്‍ വയ്ക്കാം. ഏതാണെന്നറിയാന്‍ എല്ലാം തിരയേണ്ട. നമുക്ക് പകരം മറ്റൊരാള്‍ കിച്ചണില്‍ കയറിയാലും സാധനങ്ങള്‍ നിരത്താതെ വേഗത്തില്‍ വേണ്ടത് കണ്ടെത്തിക്കോളും.
  3. ഫ്രീസറും ഫ്രിഡ്ജും ഇടയ്ക്കിടെ ക്ലീനാക്കാം. ഇതിലും ഉണ്ടാകും ആവശ്യമില്ലാത്തതും പഴകിയതുമായ സാധനങ്ങള്‍. മാത്രമല്ല എപ്പോഴും ഉപയോഗം വരുന്ന സാധനങ്ങള്‍ വേഗം എടുക്കാന്‍ പറ്റുന്നതുപോലെ അറേഞ്ച് ചെയ്യാം.
  4. അടുക്കള സാധനങ്ങളെ ഡ്രോയറുകളില്‍ കൃത്യമായി അറേഞ്ച് ചെയ്യാം. എപ്പോഴും ആവശ്യമുള്ള കത്തി,ഗ്ലാസ്, സ്പൂണ്‍, ദിവസവും ഭക്ഷണം കഴിക്കുന്ന പാത്രം.. എന്നിവ വേഗത്തില്‍ എടുക്കാവുന്ന ഭാഗത്ത് വയ്ക്കാം.
  5. പാത്രങ്ങള്‍ കിച്ചണ്‍ സിങ്കില്‍ കൂട്ടിയിടുന്നതിന് പകരം അപ്പപ്പോള്‍ തന്നെ കഴുകി വയ്ക്കുന്നതാണ് നല്ലത്. സിങ്കും നല്ല ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാം.
  6. പായ്ക്ക്ഡ് ഫുഡുകള്‍ പ്രത്യേകം ഒരു ഡ്രോയറിലോ കണ്ടെയ്നറിലോ വയ്ക്കാം. അതുപോലെ ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി തുടങ്ങിയവ മറ്റൊരു ഡ്രോയറില്‍ വയ്ക്കാം. ഇങ്ങനെ ഉപയോഗമനുസരിച്ച് തരം തിരിച്ചു വച്ചാല്‍ സാധനങ്ങള്‍ എടുക്കാനും ഒതുക്കി വയ്ക്കാനും എളുപ്പമാകും.

ഇന്ന് ലോക പിസിഒഎസ് ദിനം; സ്ത്രീകളെ ബാധിക്കുന്ന ഈ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ചിലത് അറിയാം….

ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം.

എന്താണ് പി.സി.ഒ.എസ്?
അണ്ഡാശയങ്ങള്‍ ചെറുകുമിളകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളില്‍ പുരുഷ ഹോര്‍മോണുകള്‍ അഥവാ ആന്‍ഡ്രോജനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങള്‍ വളര്‍ച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോര്‍മോണ്‍ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവര്‍ത്തനരീതിയില്‍ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്. അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാല്‍ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്‌നത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാല്‍ സ്ഥിരമായും പൂര്‍ണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളില്‍ നിന്നും മുക്തമാകാനുള്ള മരുന്നുകള്‍ ലഭ്യമല്ല. എന്നാല്‍ കൃത്യമായ ജീവിതശൈലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കും. ആര്‍ത്തവ കൃത്യതയ്ക്കായി ഹോര്‍മോണ്‍ കോമ്പിനേഷനുകള്‍ സഹായകരമാകുന്നു.
വന്ധ്യത പ്രശ്‌നമാകുമ്പോള്‍ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകള്‍ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളര്‍ച്ച, കറുത്ത പാടുകള്‍ മുതലായവയ്ക്ക് ചര്‍മരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.

പിസിഒഎസ് കാരണങ്ങള്‍ അറിയാം
ജനിതക പാരമ്പര്യ കാരണങ്ങള്‍.
തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും
ചില ഹോര്‍മോണ്‍ രോഗങ്ങളുടെ ലക്ഷണമായും വരാം
നിരവധി കാരണങ്ങള്‍ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ലക്ഷണങ്ങള്‍
ആര്‍ത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക, ആര്‍ത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, ആര്‍ത്തവം നിലച്ചുപോയതുപോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളര്‍ച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.

ചികിത്സ
ഇസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നിവ അടങ്ങിയ ഗുളികകള്‍ ക്രമീകരിച്ചു നല്‍കിയാണ് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തില്‍ വ്യായാമം ചെയ്യണം. ദീര്‍ഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.

ഭക്ഷണത്തില്‍ നിന്നും ഇവ ഒഴിവാക്കുക
ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം.