23.6 C
Kollam
Saturday 27th December, 2025 | 04:47:34 AM
Home Blog Page 2206

കൊല്ലത്ത് വീടിന്റെ വാതിൽ ചവിട്ടിപൊളിച്ച് വീട്ടിൽ കയറി വയോധികയെ പീഡിപ്പിച്ച പ്രതി പിടിയില്‍

കൊല്ലം: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് (33)ആണ് മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. തങ്കശ്ശേരിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിച്ചശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കാവനാടുഭാഗത്തുനിന്നാണ് ജോസഫിനെ പിടികൂടിയത്.
ശക്തികുളങ്ങര ഹാര്‍ബറില്‍ മീന്‍ പിടിക്കുന്നവരുടെ സഹായിയായി ജോലിചെയ്തുവരുന്നയാളാണ് ജോസഫ്. കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐ ജോസ് പ്രകാശ്, എഎസ്‌ഐ ബീന, എസ്‌സിപിഒമാരായ സുമേഷ്, സുജിത്ത്, സിപിഒമാരായ സലീം, സുരേഷ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ല

മലപ്പുറം. വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി.പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിന്‍ ,അഞ്ചും മൂന്നും വയസ്സുള്ള മക്കളെയും ആണ് കാണാതായത്.സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

മജീദിന്റെ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് ഹസ്ന ഷെറിൻ ,മക്കളായ ജെന്ന മറിയം ,ഹൈസും എന്നിവരെ കാണാതാകുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹസ്ന ഷെറിൻ മരവട്ടത്തെ സ്വന്തം വീട്ടിൽ എത്തി വസ്ത്രങ്ങൾ ബാഗിലാക്കി പോയതായി മനസ്സിലായത്

ഹസ്ന ഷെറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.ഇന്നലെ രാത്രി 9 മണിയോടെ മലപ്പുറം ചേളാരി ഭാഗത്ത് വെച്ചാണ് മൊബൈൽ ഓഫ് ആയത് എന്ന് പൊലീസ് കണ്ടെത്തി.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കുറ്റിപ്പുറം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്

രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ

ന്യൂഡല്‍ഹി: രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പ് ജാമ്യം കിട്ടി പുറത്തുവന്ന
ശേഷമാണ് കെജരിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞ അരവിന്ദ് കെജരിവാള്‍, വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അറിയിച്ചു. ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപനം നടത്തിയത്. രാജിവെയ്ക്കരുതെന്ന് അണികൾ കെജരിവാളിനോട് അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾ.

യെച്ചുരിക്ക്‌ പകരം താൽക്കാലിക ജനറൽ സെക്രട്ടറി ഉടൻ ഉണ്ടാകില്ല

ന്യൂഡെല്‍ഹി.സീതറാം യെച്ചുരി ക്ക്‌ പകരം സിപിഎം ന് താൽക്കാലിക ജനറൽ സെക്രട്ടറി ഉടൻ ഉണ്ടാകില്ല.ഈ മാസം 28 ന് ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും.വൃന്ദ കാരാട്ട്, മുഹമ്മദ്‌ സലിം, എം എ ബേബി എന്നീ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് സൂചന.

ജനറൽ സെക്രട്ടറി സീതറം യെച്ചുരി യുടെ മരണം പാർട്ടി നേതൃതലത്തിൽ ഉണ്ടാക്കിയ ആഘാതം വലുതാണ്.സിപിഐഎം ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ അന്തരിച്ച ആദ്യ നേതാവാണ് സീതറം യെച്ചുരി.പകരം ആര് എന്ന ചോദ്യം ഉയരുമ്പോൾ, തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി.താൽക്കാലിക ജനറൽ സെക്രട്ടറിയായി ആരെയും പ്രഖ്യാപിക്കില്ല.നിലവിൽ ഡൽഹിയിൽ പാർട്ടി സെൻററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും.

ഈ മാസം 28 ന് ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനം എടുക്കും.സീതാറാം യെച്ചൂരിക്ക്‌ പകരം, ദേശീയ തലത്തിൽ പാർട്ടിയുടെ വനിത മുഖമായ വൃന്ദ കാരാട്ട് ജനറൽ സെക്രട്ടറിയാകണം എന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.എന്നൽ വൃന്ദ കാരാട്ട്, 75 വയസ്സേന്ന പ്രായപരിധി പിന്നിട്ടതിനാൽ വരുന്ന പാർട്ടി കോണ്‍ഗ്രസില്‍ സ്ഥാനം ഒഴിയേണ്ടതായി വരും.

എം എ ബേബി, ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം എന്നീ പേരുകളും സജീവ പരിഗണനയിൽ ഉണ്ട്.

പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം ലഭിച്ചു

പത്തനംതിട്ട. കൈപ്പട്ടൂരിൽ പാലത്തിനു മുകളിൽ നിന്ന് ഇന്നലെ പുലർച്ചയാണ് തട്ട പോത്തനാട് സ്വദേശി ജിതിൻ പുഴയിലേക്ക് ചാടിയത്.അച്ചൻകോവിൽ ആറ്റിലേക്കാണ് ജിതിൻ ചാടിയത്.മൃതദേഹം ലഭിച്ചത് ഓമല്ലൂർ ആറാട്ട് കടവിൽ നിന്ന്

കുടുംബ വഴക്കിനെ തുടർന്ന് രണ്ടുപേർക്ക് കുത്തേറ്റു

എടവണ്ണ .പത്തപിരിയത്ത് കുടുംബ വഴക്കിനെ തുടർന്ന് രണ്ടുപേർക്ക് കുത്തേറ്റു. നെല്ലാനിയിലാണ് സംഭവം. പത്തപിരിയം സ്വദേശി തേജസിനും, ജേഷ്ഠൻ രാഹുലിനുമാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

കൊല്ലം. നഗരപരിധിയില്‍ 73 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം . പ്രതിയെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ വായോധിക ചികിത്സയിലാണ്

എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്.

മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ പ്രദേശത്ത് ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തും വരികയാണ്.

കഴിഞ്ഞ കുറെ നാളുകളായി പ്രവീണ്‍ ഇവിടെ തന്നെയാണ് താമസം. സംഭവത്തെ കുറിച്ച് എളമക്കര പൊലീസ് ആണ് അന്വേഷിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം

മീററ്റ്. ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേര്‍ മരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., അഗ്‌നിശമന സേന, പോലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.

വിവിധ കുടുംബങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ 15 പേരാണ് കുടുങ്ങിയതെന്ന നിഗമനത്തിലെത്തിയത്. ഇനിയും മനുഷ്യജീവന്‍ ഇല്ല എന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 15 പേരെയും പുറത്തെടുക്കാനായത്.

പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി പറഞ്ഞു. നാഗ് പൂരില്‍ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്‍റെ പേരോ സന്ദര്‍ഭമോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
നിലവിൽ മൂന്നാം മോദി മന്ത്രിസഭയിലെ അംഗമാണ് നിതിൻ ഗഡ്കരി.