27.8 C
Kollam
Saturday 27th December, 2025 | 12:27:56 PM
Home Blog Page 2202

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. ദുബൈയിൽ നിന്നെത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്.

ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാലേ എംപോക്‌സ് ആണോയെന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74 ആം പിറന്നാൾ

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74 ആം പിറന്നാൾ.1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ മെഹ്‌സാന പട്ടണത്തിൽ ആണ് മോദിയുടെ ജനനം.എല്ലാ വർഷത്തേയും പോലെ, പ്രധാനമന്ത്രി മോദിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി സേവാ പർവ് ആചരിക്കും. രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും, ആശുപത്രികളിലും സ്‌കൂളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പ്രധാനമന്ത്രി മോദിയുടെ ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിലെ അജ്മീർ ഷരീഫ് ദർഗയിൽ 4,000 കിലോ വെജിറ്റേറിയൻ ലങ്കാർ വിളമ്പും. ഗുജറാത്തിലെ സൂറത്തിൽ, പല വ്യവസായ സ്ഥാപനങ്ങളും,10 ശതമാനം മുതൽ 100 ​​ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒഡിഷ സന്ദർശിക്കും. സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന വാഗ്ദാനമായ സുഭദ്ര പദ്ധതി, ഭുവനേശ്വറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഭുവനേശ്വർ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കെജ്രിവാൾ ഇന്ന് വൈകിട്ട് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ നിയമസഭാ കക്ഷി യോഗം ചേരും

ന്യൂ ഡെൽഹി :
അരവിന്ദ് കെജ്രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. വൈകിട്ട് ഗവർണർക്ക് രാജിക്കത്ത് നൽകും. ഇന്ന് വൈകിട്ട് 4.30 ന് ഡൽഹി ലെഫ്. ഗവർണർ കൂടി കാഴ്ചയ്ക്ക് സമയം നൽകിയിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. നിർണായക നടപടികളിലേക്കാണ് കെജ്രിവാളും എഎപിയും നീങ്ങുന്നത്. ഇന്നലെ ചേർന്ന 11 അംഗ രാഷ്ട്രീകാര്യ സമിതിയിൽ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാൾ തേടിയിരുന്നു.

സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മെർലെനക്കാണ് സാധ്യത കൂടുതൽ. ഭൂരിപക്ഷം നേതാക്കളും അതിഷിയുടെ പേരാണ് നിർദേശിച്ചത്.

അതിഷി, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റോയി എന്നീ നേതാക്കളുടെ പേരാണ് ചർച്ചയിൽ ഉയർന്നത്. ഭരണരംഗത്ത് തിളങ്ങിയതും വനിത ആണെന്നതുമാണ് അതിഷിയുടെ സാധ്യത വർധിപ്പിക്കുന്നത്. ഗോപാൽ റായി പാർട്ടിയുടെ സ്ഥാപക അംഗമാണ്. കെജ്രിവാളിന്റെ വിശ്വസ്തൻ കൂടിയാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിചയവുമാണ് കൈലാഷിനെ പരിഗണിക്കാൻ കാരണം.

കൊൽക്കത്തയിലെ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കൊൽക്കത്ത. വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ചും അറസ്റ്റ് സംബന്ധിച്ചുമുള്ള വിവരങ്ങൾ സിബിഐ ഇന്ന് സുപ്രീംകോടതിയെ ധരിപ്പിക്കും. കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും, എസ് എച് ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ , ആശുപത്രിയിൽ വിന്യസിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് നൽകിയ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം
കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനെയും ആരോഗ്യ സെക്രട്ടറിയെയും ഡോക്ടർസിന് മുഖ്യമന്ത്രി മമത ബാനർജി ഉറപ്പു നൽകിയതായി റിപ്പോർട്ട് ഉണ്ട്.

പൾസർ സുനിയുടെ ജാമ്യ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ജാമ്യ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം അനുവദിക്കണം എന്നതാണ് ആവശ്യം സാക്ഷികളുടെ വിസ്താരം അനന്തമായി നീണ്ടു പോവുകയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അടക്കം താൻ നേരിടുന്നതായും സുനി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വിചാരണയുമായി ബന്ധപ്പെട്ട ബൈജു പൗലോസിന്റെ മൊഴി അടക്കമുള്ള വിവരങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിൽപൾസർ സുനിയുടെ ജാമ്യാപേക്ഷ എതിർത്ത് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്നത് അടക്കമാണ് കേരളം സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഹ അധ്യക്ഷൻ ആയ ബഞ്ച് ഒമ്പതാം ഇനമായി കേസ് പരിഗണിക്കും.

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം,പ്രതി അജ്മലിനെ മര്‍ദ്ദിച്ചതിന് കേസ്

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം. പ്രതിയായ അജ്മലിനെ മർദ്ദിച്ച സംഭവത്തിലും കേസെടുക്കാൻ പോലീസ്. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോൾ അജ്മലിന് മർദ്ദനമേറ്റിരുന്നു

സുഹൃത്തിനും , കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസ്. കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തും. അജ്മലിൻ്റെ വൈദ്യ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തനിക്ക് മർദ്ദനമേറ്റെന്ന് അജ്മൽ പോലീസിന് മൊഴി നൽകിയിരുന്നു.

പാൽ വിപണിയിൽ റെക്കോർഡിട്ട് മിൽമ

തിരുവനന്തപുരം. പാൽ വിപണിയിൽ റെക്കോർഡിട്ട് മിൽമ. ഓണ വിപണിയിൽ 1.33 കോടി ലിറ്റർ പാൽ വിൽപ്പനയാണ് മിൽമ നടത്തിയത്. ഉത്രാട ദിനത്തിൽ മാത്രം 3700, 365 ലിറ്റർ പാൽ സംസ്ഥാനത്ത് വിറ്റഴിച്ചു. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും മിൽമ സർവ്വകാല റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.

നേര്യമംഗലം റാണിക്കല്ലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

അടിമാലി. നേര്യമംഗലം റാണിക്കല്ലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്സൽ (22) അൻഷാദ് (18) എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കളെ കോതമംഗലത്തെയും ആലുവയിലെയും ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാർ സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം പ്രതികൾ റിമാൻ്റിൽ

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം പ്രതികൾ റിമാൻ്റിൽ.14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻ്റ് ചെയ്തത്.പ്രതികളെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലേക്ക് കൊണ്ടുപോയി
പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻ്റ് റിപ്പോർട്ട്.

അജ്മൽ മുൻപും ക്രിമിനൽ കേസിൽ പ്രതിയെന്ന് പോലീസ്.അപകടത്തിൽ പെടുമ്പോൾ കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ.

ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ മൈനാഗപ്പളളി ആനൂർകാവ് സ്വദേശിനികളായ ഫൗസിയയും കുഞ്ഞുമോളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജ്മൽ കൂട്ടാക്കിയില്ല. തുടർന്ന് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ കുഞ്ഞുമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാഹനവുമായി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്. ഡോക്ടർ ശ്രീക്കുട്ടിയെയും അജ്മലിനെയും പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അജ്മലിനെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.അമിതവേഗതയിൽ അലക്ഷ്യമായി എത്തിയ കാറാണ് അപകടം വരുത്തിയതെന്ന് ദൃക്സാക്ഷികൾ.

അപകടശേഷം വാഹനം നിർത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും അജ്മൽ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.
പിന്നീട് ഉള്ള യാത്രയിലും അജ്മൽ നിരവധി വാഹനങ്ങളിൽ ഇടിച്ചെന്നും പോലീസിന് വിവരം ലഭിച്ചു.സംഭവത്തിൽ സ്വമേധയ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ രണ്ടാഴ്ചയ്ക്കകം സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ റൂറൽ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു.സംഭവത്തിന് പിന്നാലെ ഡോക്ടർ ശ്രീകുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി . വലിയത്ത് ഹോസ്പറ്റലിലാണ് ഡോക്ടറെ പുറത്താക്കിയത്.ആശുപത്രി യ്ക്ക് കളങ്കം ഉണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി ആശുപത്രി മാനേജ്മെൻ്റ് പറഞ്ഞു.മദ്യ ലഹരിയിലായിരുന്നു ഇവരുടെ മനുഷ്യത്വമില്ലാത്ത യാത്ര.

നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് പരുക്കേറ്റ്ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്. പെരുമണ്ണ പുത്തൂർ മഠത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ്
ബൈക്ക് യാത്രക്കാരൻ മരിച്ചു.
രാമനാട്ടുകര ബംഗ്ലാവ് കോളനിയിൽ അഖിൽ ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരുമണ്ണ ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന സ്ഥലത്തെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിൽ കുഴിയെടുത്തിരുന്നു. കുഴിയടച്ച ഭാഗത്ത് പൊന്തി കിടന്ന കോൺക്രീറ്റ് പാളിയിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ അഖിൽ ലോറിയുടെ ഉള്ളിലേക്ക് തെറിച്ചുവീണു.
അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും പരിസരവാസികളും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്