26.4 C
Kollam
Saturday 27th December, 2025 | 07:38:33 PM
Home Blog Page 2198

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശുപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം.എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശിപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. മൂന്ന് ഐപിഎസുകാർക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയ്ക്കും അനുമതിയില്ല. വിജിലൻസ് അന്വേഷണം വഹിക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്
എന്നാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആറു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. മന്ത്രിസഭയുടെ കൂടെ അഭിപ്രായം പരിഗണിച്ചു അന്വേഷണത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപി അമ്മ അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേ സമയം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിജിപിയുടെ ശുപാർശയിലും സർക്കാർ ഇത് വരെ നടപടി എടുത്തിട്ടില്ല.ഡിജിപിയോട് ആലോചിക്കാതെ ഓയൂർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ് പി കെ എം സാബു മാമി കേസിൽ എഡിജിപി എംആർ അജിത് കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മലപ്പുറം എസ്പി ആയിരുന്ന എസ് ശശിധരനും കോഴിക്കോട് കമ്മീഷണർ ടി നാരായണനും എതിരെ നടപടിക്കായിരുന്നു ഡിജിപിയുടെ ശുപാർശ.

കുന്നത്തൂരിൽ ജനവാസമേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി;വീഡിയോ

കുന്നത്തൂർ:കുന്നത്തൂർ പതിനൊന്നാം വാർഡിലെ ജനവാസമേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പ്രദേശവാസിയായ യുവാവ് വീട്ടിലേക്ക് പോകവേയാണ് നടവഴിയോട് ചേർന്നുള്ള കൈത്തോട്ടിൽ പാമ്പിനെ കണ്ടത്.ഉടൻ തന്നെ പരിസരവാസികളെ വിവരം അറിയിച്ചു.പരിഭ്രാന്തിയിലായ നാട്ടുകാർ പാമ്പിനെ കണ്ട ഭാഗത്ത് തടിച്ചുകൂടി.

തുടർന്ന് സൈനികനായ ഗോകുൽ കൃഷ്ണൻ വനം വകുപ്പിൻ്റെ കോന്നി ഡിവിഷനിൽ വിവരമറിയിച്ചു.ഇവരുടെ നിർദ്ദേശപ്രകാരം കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്നെത്തിയ പാമ്പ് പിടുത്തക്കാർ രാത്രി 12 ഓടെ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചു… ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

കൊച്ചി:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച 22 കാരറ്റ് സ്വർണം പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,800 രൂപയായി.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞു. പവന് 45,440 രൂപയിലാണ് വ്യാപാരം

വെള്ളിയുടെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായി.

പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽ മോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്‌സ് ബാധിച്ച ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്.

നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

കൊച്ചി.ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം.ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുത്.സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്നും കോടതി.നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി.ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്

കുപ്രസിദ്ധ ഗൂണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജി ചെന്നെയില്‍ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

ചെന്നൈ. വീണ്ടും എൻകൗണ്ടർ കൊല. കുപ്രസിദ്ധ ഗൂണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. 5 കൊലപാതകക്കേസുകൾ ഉൾപ്പടെ 59 കേസുകളിൽ പ്രതിയാണ്. പുളിയാന്തോപ്പിൽ വ്യാസർപാടി ജീവാ റെയിൽവേസ്റ്റേഷന് സമീപമായിരുന്നു എൻകൗണ്ടർ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സ്റ്റാൻലി ഹോസ്പിറ്റലിലേക്ക് മാറ്റി.ബിഎസ്പി തമിഴ്നാട് പ്രസിഡന്റ് കെ ആംസ്ട്രേങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയേ ജൂലൈയിൽ എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു

ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 45 കാരൻ മരിച്ചു

കല്ലറ.ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 45 കാരൻ മരിച്ചു. കല്ലറ – നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ഉപയോഗമില്ലാത്ത കിണറ്റിന് സമീപം ബൈക്ക് കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സഞ്ജുവിനെ കാണുന്നത്. ഉടൻ തന്നെ പാങ്ങോട് പൊലീസിനെ വിവരം അറിയിച്ചു

സഞ്ജു മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു

വയോധിക ആസിഡ് കുടിച്ചു മരിച്ച നിലയില്‍

ആയൂര്‍. വയോധിക ആസിഡ് കുടിച്ചു മരിച്ച നിലയില്‍. ആയൂർ ഇളമാട്,
കൊല്ലൂർക്കോണം രത്നവിലാസത്തിൽ രത്നമ്മ ( 74) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

റബ്ബർ വെട്ടാൻ വീട്ടിൽ സൂക്ഷിച്ചാൽ ആസിഡാണ് ഇവർ കുടിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്ന് ഫിയോക്ക്

കൊച്ചി. സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്ന് ഫിയോക്ക്. ടെലിഗ്രാം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. വ്യാജപതിപ്പ് തടയാൻ തീയറ്ററുകൾക്ക് പരിമിതികളുണ്ട്. പിടികൂടുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം. ‘ഓണത്തിന് മികച്ച കളക്ഷൻ ലഭിച്ചിരുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം ‘വ്യാജപതിപ്പ് പുറത്ത് വന്നത് നിരാശജനകം. അടിയന്തിര ഇടപെടൽ ആവശ്യമായ വിഷയം

സിനിമ മേഖലയെ തകർത്ത് എറിയാൻ തമിൽ റോക്കേഴ്സ് പോലുള്ള പൈറസി ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി ഫിയോക്ക് ജോയിന്റ് സെക്രട്ടറി സുരേഷ് ഷെനോയ് പറഞ്ഞു