Home Blog Page 2178

വേണാട് എക്‌സ്പ്രസില്‍ തിരക്ക്, യാത്രക്കാര്‍ കുഴഞ്ഞുവീണു

വേണാട് എക്‌സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. പിറവം റോഡ് കഴിഞ്ഞപ്പോളാണ് സംഭവം. ഓണാവധി കഴി‍ഞ്ഞ് ഇന്ന് സ്കൂളും കോളേജുമൊക്കെ തുറന്നതിനാല്‍ വലിയ തിരക്കായിരുന്നു രാവിലത്തെ മിക്ക ട്രെയിനുകളിലും.
കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു.
അതേസമയം, തിരക്ക് പരിഗണിച്ച് മെമു ട്രെയിന്‍ അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

അമേരിക്കയിൽ നിന്ന് അനുര ദിസനായകക്ക് അഭിനന്ദനവുമായി മോദിയുടെ സന്ദേശം, സഹകരണം ശക്തമാക്കാൻ ചേർന്ന് പ്രവർത്തിക്കാം

വാഷിംഗ്ടൺ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.

അനുര കുമാര ദിസനായകെയ്ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കൻ പ്രസിഡന്‍റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ്‌ ജായാണ് അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്‍റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ്‌ ജാ വ്യക്തമാക്കി.

ലങ്കയിൽ ഇടതുപക്ഷത്തിന് ചരിത്രവിജയം

ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്‍റാകും അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

ഓണാവധി കഴിഞ്ഞതോടെ കാലുകുത്താൻ ഇടമില്ല; വേണാട് എക്സ്പ്രസില്‍ രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ കുഴഞ്ഞു വീണതെന്നു സഹയാത്രികർ പറഞ്ഞു. യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.

ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. ആവശ്യത്തിനു ട്രെയിനുകളില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്. തിരക്കിനിടയിൽ പലർക്കും പരുക്ക് പറ്റുന്നുണ്ട്. യാത്രാ ദുരിതം മാറാൻ കൂടുതൽ ട്രെയിനുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ഫോൺ താഴെ വീണു, 13 വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: ഫോൺ താഴെ വീണതിന്റെ പേരിൽ 13 വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസറ്റിൽ. പള്ളിത്തോട്ടം സ്വദേശിയായ ദിപിൻ ആരോഗ്യനാഥ് (36) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. മദ്യപിച്ചെത്തിയ ദിപിൻ വീട്ടിലിരിക്കെ മൂത്ത കുട്ടിയായ 13വയസുകാരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ ഇളയകുട്ടിയെകൊണ്ട് ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യുകയും വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു നൽകുകയും ചെയ്തു. സംഭവ സമയത്ത് ദിപിനും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നു. ആക്രമണ ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇത് വഴി പെട്രാളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തോട് കുട്ടിയും ദിപിന്റെ ഭാര്യമാതാവും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയാക്കി. കുട്ടിയുടെ മുഖത്തും ശരീരത്താകാമാനവും മർദ്ദനമേറ്റ പാടുകളുണ്ട്് . കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുട്ടിയെ കുട്ടിയുടെ അമ്മയുടെ സഹോദരിക്കൊപ്പം വിട്ടു. ദിപിൻ മുൻപും ഈ കുട്ടിയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയും കുട്ടിയുടെ മാതാവ് വിദേശത്ത് നിന്നറിയിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കുന്നതിനായാണ് ദിപിൻ കുട്ടിയെ ഫോൺ താഴെ വീണതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ മത്സ്യത്തൊഴിലാളിയായ ദിപിനെക്കുറിച്ച് എ.സി.പി ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി ബീച്ചിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം സി.ഐ. ബി. ഷെഫീക്ക്, എസ്.ഐ മാരായ സി.ഹരികുമാർ, സാൾട്രസ് എ.എസ്. ഐമാരായ ഷാനവാസ്ഖാൻ, സരിത സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്്റ്റ്് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വാർത്താനോട്ടം

2024 സെപ്തംബർ 23 തിങ്കൾ

BREAKING NEWS

?ശശീന്ദ്രൻ രാജിവെച്ചാൽ എൻസിപി ക്ക് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന; സമ്മർദ്ദ തന്ത്രമെന്ന് തോമസ് കെ ഉമ്മൻ പക്ഷം

?കണ്ണൂർ കോളിത്തട്ട് സഹകരണ ബാങ്കിൽ 30 കോടിയിലേറെ രൂപയുടെ ക്രമക്കേട്;നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി

?ബാങ്കിന് മുന്നിൽ ഉപവാസ സമരവുമായി നിക്ഷേപകർ ,ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടിയുമായി സി പി എം

? തൃശൂർ പൂരം: ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും; എം ആർ അജിത്ത് കുമാറിന് എതിരായ വിജിലൻസ് അന്വേഷണം ഇന്ന് തുടങ്ങും.

?അന്തരിച്ച മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിൻ്റെ ഭൗതിക ശരീരം വൈകിട്ട് എറണാകുളം ഗവ.മെഡിക്കൽ കോളജിന് കൈമാറും.

? കേരളീയം?

?രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളി ൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

?തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

? തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തൃശൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈകഴുകാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

? തിരുവമ്പാടി ,പാറമേ
ക്കാവ് ദേവസ്വം അധികൃതര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പറഞ്ഞു.

? നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സിപിഎം അഭ്യര്‍ത്ഥിച്ചു.

? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കും എന്ന ഉറപ്പുണ്ടെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും ആയതിനാല്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

? സ്വര്‍ണക്കടത്തു സംഘവുമായി ചേര്‍ന്ന് ചിലര്‍ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ
സഹായം ലഭിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിര്‍വീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ റിപ്പോര്‍ട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്.

? മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

? ഈശ്വര്‍ മാല്‍പെയോട് മുങ്ങല്‍ പരിശോധന നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡ്രസ്ജിംഗ് സമയത്ത് മുങ്ങരുത് എന്ന് മാത്രമാണ് പറഞ്ഞതെന്നും ഡ്രഡ്ജിംഗ് സമയത്ത് മുങ്ങിയുള്ള പരിശോധന അപകടകരമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ. ഇന്ന് നാവിക സേന ഷിരൂരില്‍ എത്തുമെന്നും നേവിയുടെ സോണാര്‍ പരിശോധനയില്‍ സ്പോട്ട് ചെയ്ത സ്ഥലങ്ങള്‍ കേന്ദീകരിച്ച് പരിശോധന തുടരുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തും. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

? ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

?കേരള സര്‍വ്വകലാശാലയില്‍ കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസിലെ പ്രതിക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ ശ്രീകാര്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലെ രണ്ടാം പ്രതിയായ എ കൃഷ്ണകുമാറിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

?തനിക്ക് പക്ഷാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

?മുവാറ്റുപുഴ മാറാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വടിവാള്‍ വീശി ഭീഷണി മുഴക്കിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അമീര്‍ അലിയുടെ മകനായ ഹാരീസിനെ അറസ്റ്റ് ചെയ്തു. ഫുട്ബോള്‍ കളിക്കിടെ കുട്ടികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്.

?? ദേശീയം ??

?നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. എന്‍ടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പര്‍ ചോര്‍ത്തിയത്.

?അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയായ അന്നയുടെ മരണത്തെ തുടര്‍ന്ന് ഇ വൈ കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ തേടി.

?തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിര്‍മ്മാണ യൂണിറ്റില്‍ സമരം തുടങ്ങിയത്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് സമരത്തിന് പിന്തുണ നല്‍കുന്നത്.

?മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ദില്ലിയില്‍ നടത്തിയ ആദ്യ പൊതുപരിപാടിയില്‍ ബി ജെ പിയെ കടന്നാക്രമിച്ചും ആര്‍ എസ് എസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചും അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആര്‍ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

? സ്വന്തമായി വീടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍. ജന്തര്‍മന്തറില്‍ നടന്ന ജനതാ കി അദാലത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

?മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവെ അരവിന്ദ് കെജ്രിവാളിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മനീഷ് സിസോദിയ. കെജ്രിവാളിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് ചിലര്‍ പറഞ്ഞതായും ദില്ലി മുന്‍ ഉപമുഖ്യമന്ത്രി വിവരിച്ചു.

?യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്.

?ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ പറഞ്ഞു.

?? അന്തർദേശീയം ??

?ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായാണ് അനുര കുമാര തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്.

? പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നതെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

? കായികം

? ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് ഇതോടെ സീസണിലെ ആദ്യജയവും കുറിച്ചു.

? ബംഗ്ലാദേശിനെതി
രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 280 റണ്‍സിന്റെ കൂറ്റന്‍ ജയം. 158 ന് 4 എന്ന നിലയില്‍ 515 റണ്‍സ് വിജയലക്ഷ്യവുമായി നാലാംദിനം കളിതുടര്‍ന്ന ബംഗ്ലാദേശ് 234 ന് പുറത്താവുകയായിരുന്നു.

? ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സംഘം. ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യന്‍ സംഘം ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്.

തൃശ്ശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി

തിരുവനന്തപുരം. തൃശ്ശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശ്ശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പരാമർശം. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തത് അന്തർധാരയുടെ ഭാഗമായി. ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി ഇടം പിടിച്ചെന്നും റിപ്പോർട്ട്. കെ സി ജോസഫ്, ടി സിദ്ദിഖ് എംഎൽഎ, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ ഉപസമിതിയുടെതാണ് റിപ്പോർട്ട്

എം എം ലോറൻസിന് ഇന്ന് അന്ത്യാഞ്ജലി

കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട് കലൂരിൽ ഉള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാവും പൊതുദർശനം നടക്കുക.തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടക്കും.വൈകിട്ട് നാലുമണിവരെയാണ് എറണാകുളം ടൗൺഹാളിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.ടൗൺഹാളിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം വൈകിട്ട് 5 മണിയോടെ മെഡിക്കൽ കോളേജിന് കൈമാറും.മെഡിക്കൽ വിദ്യാർഥികൾക്ക് മരണശേഷം മൃതദേഹം വിട്ടു നൽകണമെന്ന എം എം ലോറൻസിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം കൈമാറുന്നത്.മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇന്ന് കൊച്ചിയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്താനും സാധ്യതയുണ്ട്

കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം.

ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി.
പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

പൂരം കലക്കല്‍,വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ

തൃശൂര്‍.വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ.അഴീക്കോടൻ രാഘവൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവ് തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച വിവാദങ്ങൾക്കിടെ. പൂരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടിക്ക് സാധ്യത. വിവാദ വിഷയങ്ങളിൽ പൊതുയോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും

വൈകുന്നേരം നാലുമണിക്ക് തേക്കിൻകാട് മൈതാനിയിലാണ് പൊതുയോഗം

അതിനിടെ തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട്‌ ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും. ആഭ്യന്തര സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് കൈമാറുക. പ്രശ്നങ്ങൾക്ക് കാരണം അന്ന് കമ്മീഷണർ ആയിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവും ആണെന്നാണ് കണ്ടെത്തൽ. അതേസമയം പൂരത്തിലെ സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ അംഗിത്ത് വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്. ആശങ്കർ ദൂരീകരിക്കണമെന്നാണ് സിപിഐയുടെയും നിലപാട്. അന്നു സ്ഥലത്തുണ്ടായിരുന്ന താനും ഡിഐജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അജിത്കുമാറിന്റെ റിപ്പോർട്ടിൽ പരാമർശം ഇല്ല. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ തൃശ്ശൂരിൽ ഇറങ്ങി താമസിച്ച് രാവിലെ അങ്ങോട്ടേക്ക് തന്നെ തിരിച്ചു പോയി എന്നാണ് അദ്ദേഹം ഡിജിപിയെ അറിയിച്ചിരുന്നത്. ഡിഐജി അജിത ബീഗത്തെ കമ്മീഷണർ വിവരങ്ങൾ അറിയിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല.ഏകദേശം 1500 പേജുള്ള റിപ്പോർട്ടിൽ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാവിന്യാസങ്ങളുടെ വിവരങ്ങളാണ്.

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലിന്‍റെയും ഡോ.ശ്രീക്കുട്ടിയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും . കൊലപാതകം അല്ല അപകട മരണം മാത്രമാണ് സംഭവിച്ചതെന്നാണ് പ്രതികളുടെ വാദം . എന്നാൽ മനപൂർവ്വമാണ് പ്രതികൾ യുവതിയുടെ ശരീരത്തിൽ കൂടി വാഹനം കയറ്റിയിറക്കിയതെന്നും അതിന് സാക്ഷി മൊഴികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും . പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും