Home Blog Page 2151

മാറുമോ,സുപ്രിംകോടതി മായ്ക്കുമോ! കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലനാമധേയം?

ശാസ്താംകോട്ട. ഇന്ത്യയിലെ ഒരു പ്രദേശത്തെയും ‘പാകിസ്ഥാൻ’ എന്ന് വിളിക്കരുതെന്നും അത് രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് എതിരാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം
ആശങ്കയിലാക്കിയത് കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പാകിസ്ഥാൻ മുക്കിനെ.പതിറ്റാണ്ടുകളായി പാകിസ്ഥാൻ മുക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശം കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാലയിലാണ് സ്ഥിതി ചെയ്യുന്നത്.

പത്തനംതിട്ട ജില്ലയിലെ അടുർ താലൂക്കിലെ കടമ്പനാട്,കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കടമ്പനാട് -ഏനാത്ത് മിനി ഹൈവേയിലെ ജനസാന്ദ്രതയേറിയ ജംഗ്ഷനാണ് പാകിസ്ഥാൻ മുക്ക്.മുൻപ് മുസ്ലീം സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവിടുത്തെ താമസക്കാരിൽ ഏറെയും.ഇന്നിപ്പോൾ അക്കഥ പഴങ്കഥയാക്കി ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഇഴയടുപ്പത്തിൽ കഴിയുന്ന പ്രദേശമായി ഇവിടം മാറിയിരിക്കയാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതുവഴി സർവ്വീസ് നടത്തിയിരുന്ന ‘നെൽസൺ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ജംഗ്ഷന് ‘പാകിസ്ഥാൻ’ എന്ന പേര് സമ്മാനിച്ചതെന്ന് പഴമക്കാർ പറയുന്നു.അന്നിവിടെ മുസ്ലീം സമുദായത്തിൽപ്പെട്ടവരായിരുന്നു കൂടുതലായി ഉണ്ടായിരുന്നതത്രേ.മത്സ്യ കച്ചവടത്തിനും ആട് – മാട് കച്ചവടത്തിനുമൊക്കെ പോയ ശേഷം കൂട്ടത്തോടെ നെൽസൺ ബസിൽ മടങ്ങുമ്പോൾ അവർക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തുമ്പോൾ പാകിസ്ഥാൻ എത്തിയെന്ന് കണ്ടക്ടർ തമാശയ്ക്ക് പറയുമായിരുന്നുവത്രേ.കാലക്രമത്തിൽ ഈ തമാശ ഒരു നാടിൻ്റെ അടയാളവാക്യമായി മാറുകയായിരുന്നു.ഇവിടുത്തുകാരുടെ ഔദ്യോദിക മേൽവിലാസത്തിലൊന്നും പാകിസ്ഥാൻ കടന്നു വരുന്നില്ല എന്നതും ശ്രദ്ധയേമാണ്.എന്നാൽ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിലെല്ലാം സ്ഥലനാമമായി പാകിസ്ഥാൻ മുക്ക് കാണാം.ഇവിടുത്തെ ക്ഷീരസംഘത്തിൻ്റെ തുടക്കത്തിലെ പേര്
പാകിസ്ഥാൻ മുക്ക് ക്ഷീരോല്പാദക സഹകരണ സംഘം എന്നായിരുന്നു.എന്നാൽ പിന്നീടത് മാറി.പ്രിയദർശിനി നഗർ എന്നാക്കി മാറ്റി. പാകിസ്ഥാൻ മുക്കിലെ രാഷ്ട്രീയ പാർട്ടിക്കാരും ആ പേരിനെ കാലങ്ങളായി അംഗീകരിക്കുന്നില്ല.
കോൺഗ്രസുകാർക്ക് ഇവിടം പ്രിയദർശിനി നഗർ എന്നാണെങ്കിൽ സിപിഎം കാർക്ക് എകെജി ജംഗ്ഷഷനാണ്.ഒരു പടി കൂടി കടന്ന് ബിജെപിക്കാർ ശാന്തിസ്ഥാൻ എന്നാക്കിയിട്ടുണ്ട്.ചില കടകളുടെ പേരുകളിൽ ഇത്തരം സ്ഥലനാമങ്ങൾ കാണാൻ കഴിയും.പക്ഷേ ഇവിടുത്തുകാർക്കും
പുറത്തുള്ളവർക്കുമെല്ലാം ഇവിടം ഇപ്പോഴും പാകിസ്ഥാൻ മുക്ക് തന്നെയാണ്.എന്നാൽ പേരുമാറണമെന്ന ആഗ്രഹവും ഇന്നാട്ടുകാർക്കുണ്ട്.സുപ്രീം കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് പേരുമാറ്റം അനിവാര്യമായി മാറിയിട്ടുണ്ട്.അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.

സുപ്രിംകോടതി എന്താണ് പറഞ്ഞത്

ന്യൂഡെല്‍ഹി. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുൻവിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ പരാമർശങ്ങൾ കോടതി കളിൽ നിന്നും ഉണ്ടാകരുതെന്നും സുപ്രിം കോടതി. മാപ്പപേക്ഷ പരിഗണിച്ചു,കർണാടക ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് വി ശ്രീശാനന്ദയുടെ ആക്ഷേപകരമായ പരാമർശത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.

കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ സ്വമേധയാ എടുത്തകേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രധാന നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്‌താൻ എന്ന് വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെ സുപ്രിം കോടതി തള്ളി.

ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. കോടതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രിം കോടതി.

സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുൻവിധിയോടെ വ്യാഖ്യാനിക്കാവുന്ന അഭിപ്രായങ്ങൾ കോടതികളിൽ നിന്നും ഉണ്ടാക്കരുത് എന്നും സുപ്രിം കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ച സുപ്രിംകോടതി നൽകിയ നിർദ്ദേശം അനുസരിച്ചു,വിവാദ പരാമർശങ്ങൾ സംബന്ധിച്ച് കർണാടക ഹൈക്കോടതി റെജിസ്ട്രർ ജനറൽ റിപ്പോർട്ട് നൽകി.

വിവാദ പരാമർശം നടത്തിയ ജഡ്ജി തന്നെ അതിലുള്ള ഖേദം തുറന്ന കോടതിയിൽ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ തുടർ നടപടികൾ ആവശ്യമില്ലെന്നും അറ്റോർണി ജനറലും, സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് തുടർ നടപടികൾ വേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചത്.

ആരോഗ്യത്തിന് മാത്രമല്ല നല്ല ചുവന്ന് തുടിത്ത മുഖത്തിനും വേണ്ടത് ബീറ്റ്റൂട്ട്

വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് നല്ല തിളക്കമുള്ള ചർമ്മം ലഭിക്കും. വളരെ എളുപ്പത്തിൽ ഇത് തയാറാക്കാനും കഴിയുന്നതാണ്. ഇതിലെ പ്രധാന ചേരുവ ബീറ്റ്റൂട്ടാണ്. ചർമ്മത്തിന് ശരിയായി സംരക്ഷിക്കാൻ ബീറ്റ്റൂട്ട് ഏറെ സഹായിക്കും.

ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചർമ്മത്തിൽ പായ്ക്കുകളും സ്ക്രബുമൊക്കെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചർമ്മത്തിലെ നിറ വ്യത്യാസം, പാടുകൾ, കരിവാളിപ്പ് ഇവയൊക്കെ വേഗത്തിൽ മാറ്റിയെടുക്കാനും ചർമ്മം ഭംഗിയുള്ളതാക്കാനും അടുക്കളയിലുള്ള പല ചേരുവകൾക്കും സാധിക്കാറുണ്ട്. ഇതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്.

ചർമ്മത്തിന് നല്ലതാണ് ബീറ്റ്റൂട്ട്. ചർമ്മത്തിൽ മുഖക്കുരുവും പാടുകളുമൊക്കെ മാറ്റാൻ ഇത് വളരെ നല്ലതാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് വളരെ നല്ലതാണിത്. ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റാനും അതുപോലെ നല്ല ജലാംശം നൽകാനും ബീറ്റ്റൂട്ട് സഹായിക്കാറുണ്ട്. ചുണ്ടുകൾക്കും നല്ലതാണ് ബീറ്റ്റൂട്ട്. കൃത്യമായി കുറച്ച് ആഴ്ചകൾ ബീറ്റ്റൂട്ട് ഉപയോഗിച്ചാൽ ചർമ്മത്തിൽ നല്ല തിളക്കവും ഭംഗിയും കാണാൻ സാധിക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിനും അതുപോലെ മുടിക്കും വളരെ നല്ലതാണ്.

ചർമ്മത്തിന് വളരെ നല്ലതാണ് കടലമാവ്. മുഖത്ത് എളുപ്പത്തിൽ പാടുകളും മറ്റും മാറ്റാൻ നല്ലതാണ് കടലമാവ്. ഇത് മുഖത്ത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ വരകളും പാടുകളുമൊക്കെ എളുപ്പത്തിൽ മാറ്റാൻ കടലമാവ് സഹായിക്കും. കൂടാതെ ഇത് ചർമ്മത്തിന് തിളക്കവും ഭംഗിയുമൊക്കെ നൽകാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കടലമാവ്.

ഇത് ചർമ്മത്തിന് വളരെ നല്ലതാണ് തൈര്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും അതുപോലെ കൂടുതൽ തിളക്കം നൽകാനും തൈര് സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിച്ച് ചർമ്മത്തിലെ യുവത്വം നിലനിർത്താൻ ഇത് വളരെ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കും കൂടാതെ സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും നല്ലതാണ് തൈര്.

ഒരു ബീറ്റ്റൂട്ട് എടുത്ത് ഗ്രേറ്റ് ചെയ്ത് വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് എടുക്കാം. അത് അല്ലെങ്കിൽ മാർക്കറ്റിൽ വാങ്ങാൻ ലഭിക്കുന്ന ബീറ്റ്റൂട്ട് പൊടിയാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവും അൽപ്പം തൈരും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കാം.

ജോലി സ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ജോലി ഭാരം കാരണം പലപ്പോഴും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ജോലിയിലെ സമ്മർദ്ദം ഒരു പരിധി വിടുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ഒഴിവാക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധിക്കാം.

ജോലി സ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

അമിതമായ ജോലി ഭാരം കാരണം 26 വയസുകാരിയ്ക്ക് ഉണ്ടായ ദാരുണാന്ത്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജോലിയ്ക്ക് കയറി വെറും നാല് മാസത്തിനുള്ളിലാണ് ആ പെൺകുട്ടിക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകുന്നത്. മിക്ക ജോലി സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ സ്ഥിര കാഴ്ചയാണ്. പലപ്പോഴും ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം മിക്ക യുവതി യുവാക്കളും ഇതിന് എതിരെ പ്രതികരിക്കാറില്ല. തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ നേരിടാൻ സ്വയം എടുക്കേണ്ട ചില മുൻകരുതലുകളുണ്ട്.

നേരത്തെ പ്ലാൻ ചെയ്യാം

എല്ലാ ജോലിയിലും ഇത് വളരെ പ്രധാനമാണ്. ജോലി ലഭിക്കുന്നതിന് മുൻപ് പ്ലാനിങ്ങില്ലാത്തവരാണെങ്കിൽ തീർച്ചയായും ജോലിയ്ക്ക് കയറിയാൽ പ്ലാനിങ്ങുള്ളത് നല്ലതാണ്. സംഘടിതമായി തുടരാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുക, ഇത് ജോലിയിലെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കും. സമയം ക്രമീകരിച്ച് പ്രവർത്തിക്കുക എന്നതിനർത്ഥം വൈകുന്നത് ഒഴിവാക്കാൻ രാവിലെ തിരക്ക് കുറയുകയും ദിവസാവസാനം പുറത്തിറങ്ങാനുള്ള തിരക്ക് കുറയുകയും ചെയ്യും. സ്വയം ഓർഗനൈസു ചെയ്‌ത് സൂക്ഷിക്കുക എന്നതിനർത്ഥം ജോലിയിൽ കൂടുതൽ കാര്യക്ഷമമാക്കാനും മറ്റ് പ്രശ്നങ്ങളുണ്ടാകാതിരിക്കാനും സഹായിക്കും.

സഹപ്രവർത്തകരുമായി വഴക്കിടാതിരിക്കുക

പരസ്പര വൈരുദ്ധ്യം നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. സഹപ്രവർത്തകർക്കിടയിലെ കലഹങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്, അതിനാൽ നിങ്ങൾക്ക് കഴിയുന്നത്ര ജോലിസ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നത് നല്ലതാണ്. സാധ്യമാകുമ്പോൾ, മറ്റുള്ളവരുമായി നന്നായി പ്രവർത്തിക്കാത്ത ആളുകളെ ഒഴിവാക്കാൻ ശ്രമിക്കുക. എന്തായാലും വൈരുദ്ധ്യം നിങ്ങളെ കണ്ടെത്തുകയാണെങ്കിൽ, അത് എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക. ചില ഫലപ്രദമായ വൈരുദ്ധ്യ പരിഹാര കഴിവുകൾ വികസിപ്പിക്കുന്നത് ചെറിയ തർക്കങ്ങൾ വലിയ തലവേദനയാകുന്നത് തടയാൻ നിങ്ങളെ സഹായിക്കും.

​നല്ല അന്തരീക്ഷം

ജോലി സ്ഥലത്തെ അതിശയിപ്പിക്കുന്ന മറ്റൊരു സമ്മർദ്ദം ശാരീരിക അസ്വാസ്ഥ്യമാണ്, പലപ്പോഴും നിങ്ങളുടെ ദൈനംദിന ജോലികൾ (നിങ്ങളുടെ മേശ പോലുള്ളവ) എവിടെയാണ് ചെയ്യുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അസുഖകരമായ ഒരു കസേരയിൽ ഏതാനും മിനിറ്റുകൾ ഇരിക്കുകയാണെങ്കിൽ, സമ്മർദ്ദത്തിലാക്കാനുള്ള സാധ്യത കൂടുതലാണ്. ജോലി സ്ഥലത്തായിരിക്കുമ്പോൾ അനുയോജ്യമായ അന്തരീക്ഷം തിരഞ്ഞെടുക്കുക. ഇത് ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകാനും സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. ഓഫീസിലെ ബഹളം പോലുള്ള ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധ തിരിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കാനും സാധ്യതയുണ്ട്. ശാന്തവും സുഖപ്രദവും ശാന്തവുമായ ഒരു വർക്ക്‌സ്‌പെയ്‌സ് സൃഷ്‌ടിക്കാൻ കഴിയുന്നത് ചെയ്യുക.

കൃത്യമായ ധാരണ

ജോലിയെക്കുറിച്ച് കൃത്യമായ വ്യക്തത ഇല്ലാത്തതാണ് ജോലിയിലെ തകർച്ചയുടെ പ്രധാന കാരണം. നിങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി അറിയില്ലെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ റോളിൻ്റെ ആവശ്യകതകൾ എപ്പോഴും മാറി കൊണ്ടിരിക്കുകയാണെങ്കിൽ അത് കൂടുതൽ സമ്മമർദ്ദമുണ്ടാക്കാം. ജോലിസ്ഥലത്തുള്ള പങ്ക് മനസ്സിലാക്കാത്തത് സമ്മർദ്ദത്തിന് കാരണമാകും. സ്ഥിരമായി ഇത് കണ്ടുപിടിക്കാനും പലരുടെയും പ്രതീക്ഷകൾ നിറവേറ്റാനും ശ്രമിക്കുന്നത് അമിതമായ സമ്മർദ്ദം ഉണ്ടാക്കിയേക്കാം. ജോലിയിലെ മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നുണ്ടോ അതോ പ്രതീക്ഷകൾ കവിയുന്നുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്തപ്പോൾ ജോലിയെക്കുറിച്ച് സന്തോഷം തോന്നുന്നത് ബുദ്ധിമുട്ടാണ്.

പേപ്പര്‍ കപ്പില്‍ ചായ കുടിയ്ക്കാറുണ്ടോ, എങ്കില്‍ അറിയണം

നാം പലപ്പോഴും സദ്യകള്‍ക്കും പുറത്ത് നിന്നു കഴിയ്ക്കുമ്പോഴും പേപ്പര്‍ കപ്പുകളും പ്ലേറ്റുകളുമെല്ലാം ഉപയോഗിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ചൂടുള്ള ചായയും കാപ്പിയുമെല്ലാം. ഇതിന് ദോഷഫലങ്ങള്‍ പലതുമുണ്ട്

​നാം പലപ്പോഴും പേപ്പര്‍ കപ്പുകളിലും പ്ലേറ്റുകളിലും ഭക്ഷണം കഴിയക്കാറുണ്ട്. പലയിടത്തും പേപ്പര്‍ കപ്പിലാണ് ചൂടുചായയും കാപ്പിയുമെല്ലാം നല്‍കുക. ഇതിന് പുറമേ പല സദ്യകള്‍ക്കും പേപ്പര്‍കപ്പുകള്‍ക്കും പായസം പോലുള്ളവ വിളമ്പാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഇവ ഡിസ്‌പോസ് ചെയ്യാനുള്ള സൗകര്യവും കഴുകേണ്ട എന്നതും കണക്കിലെടുത്താണ് ഇവയ്ക്ക് ഏറെ പ്രചാരം ഇന്നത്തെ കാലത്ത് ഉള്ളത്. വിലയും താരതമ്യേന കുറവു തന്നെയാണ്. ഉപയോഗിയ്ക്കാന്‍ എളുപ്പം എന്നത് കൊണ്ടുമാത്രമല്ല, പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് നാം ഇത് ഉപയോഗിയ്ക്കുന്നത്. ഇതുപോലെ ചിലപ്പോള്‍ പ്ലേറ്റുകളും ഇതേ രീതിയില്‍ ഉള്ളവരാണ്. പ്ലാസ്റ്റിക്കിന്റെ അപകടം ഇതില്‍ നിന്നില്ലെന്ന സമാധാനത്തിലാണ്, ഇത് സുരക്ഷിതമാണെന്ന ചിന്തയിലാണ് നാം പേപ്പര്‍ കൊണ്ടുള്ള കപ്പിലേയ്ക്കും പ്ലേറ്റിലേയ്ക്കുമെല്ലാം മാറിയിരിയ്ക്കുന്നത്.

വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവയുണ്ടാക്കുന്നു. ശ്വാസകോശത്തിന് ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാക്കാം. ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സില്‍ ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പല രീതിയിലും ഇത്തരം പേപ്പര്‍ കപ്പുകളുടേയും പ്ലേറ്റിന്റെയും ഉപയോഗം നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്നു. പല ആന്തരികാവയവങ്ങളേയും ബാധിയ്ക്കുന്നു. ഇതെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആകെയുള്ള ആരോഗ്യത്തിന് ദോഷകരമായി മാറുന്നു.

എന്നാല്‍ ഇത് പേപ്പര്‍ കൊണ്ടാണ് ഉണ്ടാക്കിയിരിയ്ക്കുന്നതെങ്കിലും വെള്ളമാകുമ്പോള്‍ ചീത്തയാകാതിരിയ്ക്കാന്‍ കപ്പിലും മറ്റും ഒരു ഹൈഡ്രോഫോബിക് പ്ലാസ്റ്റിക് ഫിലിമുണ്ട്. ഇത് പോളിമെര്‍ കൊണ്ടോ പോളിത്തീന്‍ കൊണ്ടോ ആണ് ഇതുണ്ടാക്കുന്നത്. നല്ല ചൂടുള്ള വെള്ളമോ ചായയോ ഇതില്‍ ഒഴിച്ചാല്‍ ഈ മൈകോപ്ലാസ്റ്റിക്കുകള്‍ ഈ വെള്ളത്തിലേയ്ക്ക് ഇറങ്ങി വരുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് നമുക്ക് കണ്ണു കൊണ്ട് കാണാന്‍ സാധിയ്ക്കുന്നുമില്ല, നാം അറിയുന്നുമില്ല. ഇവ നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ദോഷമാണ് വരുത്തുന്നത്. ഇവ ചര്‍മത്തിനും തലച്ചോറിനും എന്‍ഡോക്രൈന്‍ സിസ്്റ്റത്തിനും തുടങ്ങി പല അവയവങ്ങള്‍ക്കും ഇത് തകരാറുണ്ടാകുന്നു.

വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവയുണ്ടാക്കുന്നു. ശ്വാസകോശത്തിന് ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാക്കാം. ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സില്‍ ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

പാന്‍ക്രിയാസ് ഹോര്‍മോണുകള്‍ക്ക് ഉണ്ടാക്കുന്ന വ്യത്യാസം കാരണം പ്രമേഹമുണ്ടാക്കാം, തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കാം. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് വരെ ഇതുണ്ടാക്കുന്നു. ഇത് സ്ത്രീ പുരുഷ ഹോര്‍മോണുകളെ ബാധിയ്ക്കുന്നതാണ് കാരണം. രക്തക്കുഴലുകളില്‍ ഇത് ബ്ലോക്കുണ്ടാക്കുന്നതിനാല്‍ പുരുഷബീജോല്‍പാദത്തിന് ഇത് പ്രശ്‌നമുണ്ടാക്കുന്നു. കണ്ണിന് ഇത് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. കാഴ്ചക്കുറവ് പോലെയുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. വൃക്കയില്‍ ഉണ്ടാക്കുന്ന തടസം കാരണം വൃക്കരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ഇതിന് പരിഹാരം ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കുകയെന്നതാണ്. ഇവയില്‍ ചൂടുള്ളവ യാതൊരു കാരണവശാലും എടുക്കരുത്. പകരം നമുക്ക് ഗ്ലാസ്, സ്റ്റീല്‍ എന്നിവ പോലുള്ള ദോഷകരമല്ലാത്തവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ചൂടുള്ളവ എടുക്കുന്നതാണ് കൂടുതല്‍ ദോഷകരം. കാരണം അപ്പോഴാണ് ഇതിനുള്ളിലെ കോട്ടിംഗ് ഉരുകി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തില്‍ എത്തുന്നത്. ചൂടില്ലാത്തവ എടുത്താല്‍ ഇത് ദോഷം വരുത്തില്ലെന്ന് പറയാം. എങ്കിലും നാം പൂര്‍ണസുരക്ഷിതം എന്ന് കരുതി ഉപയോഗിയ്ക്കുന്ന ഇവ ഇത്രയ്ക്കും സുരക്ഷിതമല്ലെന്നര്‍ത്ഥം. ഇന്നത്തെ കാലത്ത് ഇവയുടെ ഉപയോഗം ഏറെ വര്‍ദ്ധിയ്ക്കുന്നതുകൊണ്ട് നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യം തകരാറിലാകുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ഇതില്‍ പാനീയങ്ങളും ഭക്ഷണവും നല്‍കുന്നത് ഒഴിവാക്കുക.

പി വി അന്‍വര്‍ എന്താണ് പറ‌ഞ്ഞത്

മലപ്പുറം . സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിക്ക് കാഹളമുയര്‍ത്തി പിവി അൻവർ നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് .

കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. സി പി എം പ്രസ്താവന വിശ്വസിച്ചാണ് പരസ്യ പ്രസ്താവന അവസാനിപ്പിച്ചത്.
അത് കൊണ്ടാണ് പരസ്യ പ്രസ്താവന. സ്വർണകടത്ത് കേസ് പ്രതികളുടെ മൊഴി എടുക്കാൻ ഐജിയോട് പറഞ്ഞിരുന്നു
എന്നാൽ അത് ഉണ്ടായില്ല. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ ഉറപ്പ് പാടേ ലംഘിച്ചു.
പിവി അൻവർ സ്വർണക്കടത്ത് സംഘതിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി പൊതു സമൂഹത്തിലേക്ക് ഇട്ടു കൊടുത്തു
മുഖ്യമന്ത്രി അങ്ങനെ പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളി ആക്കി. പാർട്ടി തിരുത്തും എന്ന് പ്രതീക്ഷിച്ചു ,കാത്തിരുന്നു. അത് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ഡാമേജ് ഉണ്ടാക്കി. അത്ര കടന്നു പറയണ്ടായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതി. അങ്ങനെയൊരു കാര്യമേ ഉണ്ടായില്ല.


പി.ശശിയ്ക്കെതിരെയുള്ള ആക്ഷേപത്തില്‍ പ്രഥമ ദൃഷ്ട്യ കഴമ്പില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
പാർട്ടി ലൈനിന് വിപരീതമായി താൻ പ്രവർത്തിക്കുന്നു എന്നാണ് ചർച്ച. കഴമ്പില്ലെങ്കിൽ പരാതി ചവിട്ടു കൊട്ടയിലിടുകയാണ് ചെയ്യുക. ഇനി പ്രതീക്ഷ കോടതിയിൽ ‘ പ്രവർത്തകർക്ക് പൊതുപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥ. കമ്മ്യുണിസ്റ്റ്കാരൻ ആണെന്ന് പറഞ്ഞാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് അടി അധികം കിട്ടുന്ന അവസ്ഥയാണ്. പി ശശിയാണ് ഈ അവസ്ഥ ഉണ്ടാക്കിയത്.
ഈ പത്രസമ്മേളനം നടത്താൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ചിലപ്പോൾ പത്രസമ്മേളനത്തിനിടെ തന്നെ കൊണ്ട് പോകും
ഇന്നലെ രാത്രിയിൽ രണ്ട് പോലീസുകാർ എന്റെ വീടിന് സമീപം ഇന്നലെ ഉണ്ടായി
പൊലീസ് അന്വേഷണം നടക്കുന്നില്ല.

ഞാൻ തന്നെ ഒരു അന്വേഷണ ഏജൻസിയായി മാറി.

മുഖ്യമന്ത്രിയ്ക്ക് അജിത് കുമാർ പറഞ്ഞു കൊടുത്തത്. അയാൾ കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി പറയുന്നു. ഈ വാർത്താ സമ്മേളനത്തിൽ നിന്ന് പിടിച്ചു കൊണ്ടുപോകുമോ അറിയില്ല. എം.ആർ അജിത് കുമാർ അതും ചെയ്യും. പാർട്ടി നിർദേശം ലംഘിക്കാൻ കാരണം. അറസ്റ്റ് ചെയ്യും മുമ്പ് എനിക്ക് ജനങ്ങളോട് കാര്യം പറയണം.
രണ്ട് വീഡിയോ പ്രദർശിപ്പിക്കും.

കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. പോലീസ് വാഹനം തടഞ്ഞു. പോലീസ് കരിയർനെ ജീപ്പിൽ കയറ്റി
കരിപ്പൂർ ടോൾ ഗേറ്റിന് സമീപം. സ്വർണം കയ്യിൽ ഉള്ളത് അറിയാമെന്ന് പോലീസ് പറഞ്ഞു. സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല
പോലീസ് വിളിക്കും എന്നാണ് പറഞ്ഞത്.അത് കൊണ്ട് പിന്നീട് പോലീസിന്റെ അടുക്കൽ പോയില്ല
പാസ്‌പോർട്ട് പോലീസ് പിടിച്ചുവെച്ചു. പിന്നീട് കസ്റ്റംസ് ഇന്റെ ഉദ്യോഗസ്ഥർ വന്നു.
575 ഓളം ഗ്രാം പൊലീസ് മുക്കി ‘ കാരിയര്‍ വെളിപ്പെടുത്തുന്നു.

എല്ലാം നല്ല രീതിയാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ, അതുകൊണ്ടാണ് എന്നിയ്ക്ക് ഈ പണിയെടുക്കേണ്ടി വന്നത്.
പൊലീസ് സ്വർണം മുക്കുന്നു അതിൻ്റെ തെളിവാണി 2 കേസുകൾ.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഹൈക്കോടതി ജഡ്ജിയെ വെച്ച് കരിപ്പൂർ സ്വർണ കടത്ത് അന്വേഷിക്കാൻ തയ്യാറുണ്ടോ?

എ ഡിജിപി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേട് മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും വന്നോ എന്ന് പരിശോധിക്കണം
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അൻവർ ‘

അൻവർ കള്ളകടത്ത് സംഘത്തിന് ഒപ്പമാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ജനങ്ങൾ വിലയിരുത്തട്ടെ. അജിത്കുമാറും ,സുജിത് ദാസും ,പി ശശിയും സ്വർണം തട്ടിയത് മുഖ്യമന്ത്രി അന്വേഷിക്കുമോ. കസ്റ്റംസ് പൊലീസിന് ഒപ്പം ഒത്തു കളിക്കുന്നു.
മുഖ്യമന്ത്രി മനസിലാക്കണം. മലപ്പുറത്താണ് കരിപ്പൂർ വിമാനത്താവളം.

തിരുവനന്തപുരത്ത് ഇരിക്കുന്നവർക്ക് മനസിലാകില്ല.
മുഖ്യമന്ത്രി ചതിച്ചു. മുഖ്യമന്ത്രി എങ്ങനെയൊക്കെ ചതിച്ചു എന്ന് ജനങ്ങൾ മനസിലാക്കണം.
പോലീസിൽ നിന്ന് നീതി കിട്ടാത്തത് ഒന്ന് പാർട്ടി സഖാക്കൾ. രണ്ട് ന്യുനപക്ഷം
നിരവധി തവണ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഒരു നടപടിയും ഇല്ല.
കേരളത്തിലെ സഖാക്കൾ താൻ പറയുന്നത് ശ്രദ്ധിക്കണം – പി.വി അൻവർ. മുഖ്യമന്ത്രിയെ പരിഹസിച്ച് അൻവർ
സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചു

പിതാവിന് തുല്യമായി ഞാൻ കാര്യങ്ങൾ പറഞ്ഞു

സിഎം എന്റെ ഉള്ള് എടുക്കുക ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. അൻവറിനെ പത്ത് മിനിട്ടേ കണ്ടുള്ളൂ എന്ന മുഖ്യമന്ത്രി പറഞ്ഞതിന് മറുപടി. ചില കാര്യങ്ങൾ സ്വർണ കടത്തിൽ ചോദിച്ചു. എൻ്റെ ഉള്ള് തുറന്ന് കാര്യങ്ങൾ പറഞ്ഞു. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചു. എഡിജിപിയും ശശി യേയും സൂക്ഷിക്കണം എന്ന് പറഞ്ഞു.
പൊലീസുമായി ബന്ധപ്പെട്ട് ഒരു കാര്യവും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുന്നില്ലെന്ന് എനിക്ക് മനസ്സിലായി
മുഖ്യമന്ത്രിയുടെ സൂര്യൻ കെട്ടുപോയി എന്ന് താൻ പറഞ്ഞു. 100 ൽ നിന്ന് 0 ആയി.
കത്തിജ്വലിക്കുന്ന സൂര്യൻ കെട്ടു . തൻ്റെ കണ്ണിൽ നിന്ന് വെള്ളം വന്നു.
എല്ലാം കേട്ട് മുഖ്യമന്ത്രി ഇരുന്നു.
എഡിജിപിയെ മാറ്റുന്ന കാര്യം ചോദിച്ചു, നോക്കാം എന്ന് പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സൂക്ഷിച്ച് സംസാരിക്കണമെന്നു പോലും പറഞ്ഞില്ല.

അതിൽ ആവേശമായി. പ്രതികരണങ്ങൾ തുടർന്നു. എസ്.പിയേയും പൊലീസുകാരെയും മാറ്റിയപ്പോൾ തനിക്ക് സ്വീകാര്യതയായി

ആ നീക്കങ്ങളെല്ലാം ദുരൂഹമായിരുന്നു. ഡിജിപിക്ക് നാല് ഡോക്യുമെന്റ് നൽകി. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവുനായ് ബന്ധപ്പെട്ടാണ് ഇത്. ഇത് നോക്കിയാൽ മതിയായിരുന്നു
വിജിലൻസ് അന്വേഷണത്തിന് 6 മാസം കൊടുത്തപ്പോൾ കള്ളകളി ബോധ്യപ്പെട്ടു.
പാർട്ടി ലൈൻ എന്താണെന്ന് വിശദീകരിച്ച് അൻവർ ‘
മുഖ്യമന്ത്രിയ്ക്ക് മകനെ പോലെ ചിലർ മാറുന്നുണ്ട്.


എം.വി ഗോവിന്ദൻ പറഞ്ഞത് നിവർത്തികേടുകൊണ്ട്
ഗോവിന്ദൻ മാഷ് മനസ്സ് കൊണ്ടല്ല ,നിവർത്തി കേടുകൊണ്ട്
പറഞ്ഞതാണ്
ഇതാണോ പാർട്ടി ലൈൻ എന്ന് നേതാക്കൾ വിശദീകരിക്കണം.
കോൺഗ്രസിൽ നിന്ന് ഇറങ്ങിയത് പ്രതികരിച്ചതുകൊണ്ട് ‘
എല്ലാവരും സമം, എന്ത് സമം?
വർഗീയതയുമായി കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് ചെയ്തു അതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയത്.


കേരളത്തിലുടനീളം കമ്യുണിസ്റ്റ്കാരെ വേട്ടയാടുന്നു
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ ഒന്നാണ്
പ്രധാനപ്പെട്ട ഒരു കേസും തെളിയില്ല. ഇവർ ഒറ്റക്കെട്ട് ആയതുകൊണ്ടാണ്
രാത്രിയിൽ ഈ വിഷയം ഇവർ പങ്കുവെക്കും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഇവിടെ ഒന്നാണ്.

ഒരു പ്രമാദമായ കേസും തെളിയില്ല. സമൂഹത്തിൻ്റെ ഏറ്റവും വലിയ വിപത്ത്’
പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷി ഈ വിഷയം ഏറ്റെടുത്തോ ?
സമുദായതിന് വേണ്ടി ലീഗ് എന്താണ് ചെയ്തത് ?
കുഞ്ഞാലിക്കുട്ടിക്ക് പരിഹാസം
ലീഗിനെതിരെ അൻവർ. സമുദായത്തിന് വേണ്ടി ലീഗ് എന്താണ് ചെയ്യുന്നത്.

ആരും കേസിൽ ഇടപെടുന്നില്ല. സഖാക്കൾ സഹിക്കണം എല്ലാം ‘ എല്ലാവർക്കും മടിയിൽ കനം ഉണ്ട്
ഉദ്യോഗസ്ഥ പ്രമാണിത്വം ഈ സർക്കാരിൻ്റെ സംഭാവന. എട്ട് വർഷത്തെ എൽഡിഎഫിന്റെ ഭരണത്തിന്റെ സംഭാവന
താൻ കേസിൽ പ്രതിയാകും. ഞാൻ സമൂഹത്തെ വഞ്ചിക്കില്ല. ഇനിയും ഇത് സഹിച്ച് നിൽക്കാൻ സൗകര്യമില്ല.

മുഖ്യമന്ത്രിയ്ക്ക് മാത്രമേ പി. ശശി മാതൃക പ്രവർത്തനം എന്നു പറയാൻ സാധിക്കൂ. എന്തിനാണ് സി.എം ശശിയെ കൂട്ടുപിടിച്ചിരിക്കുന്നത്.അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകവൃന്ദം.
ഒരു സഖാവ് മുഖ്യമന്ത്രിയെ കുറിച്ച് നല്ലത് പറഞ്ഞാൽ എന്റെ ചെവി ഞാൻ മുറിക്കും

ഇങ്ങനെ പോയാൽ മുഖ്യമന്ത്രി കമ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാന മുഖ്യമന്ത്രി ആയിരിക്കും
റിയാസിന് വേണ്ടി മാത്രമല്ല പാർട്ടി. കടന്ന് പറഞ്ഞ് അൻവർ.
മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുന്നത് അഗ്നിപർവതത്തിന് മുകളിൽ. കെട്ടവരുടെ കയ്യിൽ നിന്ന് പാർട്ടി മാറും
ഞാൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ പാർട്ടി സഖാക്കൾ എകെജി സെന്റർ തകർക്കും
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ.

കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയില്ല. മുഖ്യമന്ത്രിയുടെ യൂറോപ്പിലേക്ക് പോകാൻ വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാത്തത്. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം – അൻവർ

മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. ചവറ പന്മന മാമ്പുഴേത്ത് വീട്ടില്‍ നജ്മല്‍ (21) ആണ് മരിച്ചത്. കിടപ്രം തെക്ക് ചിറയിൽകടവ് ഭാഗത്ത് വച്ചായിരുന്നു അപകടം. തൊട്ടിൽ കുളിക്കാനിറങ്ങിയ നജ്മൽ നീന്തുന്നതിടെ മുങ്ങി പോകുകയായിരുന്നു. സ്‌കൂബാ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്.

നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും; സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിനുമില്ല, എൽഡിഎഫ് വിട്ട് അൻവർ

മലപ്പുറം: മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ എൽഡിഎഫ് വിട്ട് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നറിയിച്ച പി.വി.അൻവർ നിയമസഭയിൽ പ്രത്യേകമായി ഇരിക്കുമെന്നും അറിയിച്ചു. ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്ത് ഇരിക്കുമെന്നു പി.വി.അൻവർ എംഎൽഎ വ്യക്തമാക്കിയതോടെയാണ് ഇടതു സ്വതന്ത്ര എംഎൽഎയായ അൻവർ മുന്നണി വിടുന്നതായി ഉറപ്പിച്ചത്.

‘ജനങ്ങളോട് പിന്തുണയുള്ള നേതാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. പേര് പറയാൻ ഒരു ബുക്ക് വേണ്ടി വരും. പാർട്ടി തള്ളിയാൽ ഞാൻ നടുപക്ഷത്ത് നിൽക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. പാർലമെന്ററി പാർട്ടി യോഗം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് നടക്കുക. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഈ വരുന്ന പാർ‌ലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ല. പാർട്ടി പ്രവർ‌ത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാൻ ഉണ്ടാകും. കിട്ടിയതൊന്നും ഞാൻ വിടില്ല’’– എൽഡിഎഫ് വിടാനുള്ള തീരുമാനത്തിൽ അൻവർ വ്യക്തത വരുത്തി.‘

അതേസമയം എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകൾ അൻവർ തള്ളി. എംഎൽഎ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ജനങ്ങളാണ് ആ മൂന്നക്ഷരം തനിക്കു നൽകിയതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പി.വി അൻവറിൻറെ വാർത്താസമ്മേളനം നടന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നറിയിച്ച അൻവർ തന്റെ അടുത്ത നീക്കം അന്ന് ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു.

പിണറായി വിജയന്‍റെ ഏകാധിപത്യത്തിന്‍റെ കടയ്ക്കല്‍ വെട്ടി പിവി അന്‍വര്‍

മലപ്പുറം. സിപിഎമ്മിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യത്തിന്‍റെ കടയ്ക്കല്‍ വെട്ടി വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സിപിഎം അതിന്‍റെ ചരിത്രത്തില്‍ ഉള്ളില്‍ നിന്നും നേരിടുന്ന ഏറ്റവും വലിയ ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്. പാര്‍ട്ടി മാഫിയ പിടിയിലാണെന്നും മുഖ്യമന്ത്രിക്ക് ശക്തി നശിച്ചെന്നും സിപിഎമ്മിന്‍റെ അവസാനമുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും അടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൃത്യമായി അന്വേഷണം നടക്കുന്നില്ലെന്ന് അന്‍വര്‍ ആരോപിച്ചു. പരാതികളില്‍ വിശദമായ പരിശോധന നടക്കും എന്ന് പാര്‍ട്ടിയുടെ ഉറപ്പിലായിരുന്നു പരസ്യപ്രതികരണം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടുന്നില്ല എന്ന് അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരോട് ഉപമിച്ചെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. അത് തനിക്ക് വലിയ ഡാമേജുണ്ടാക്കി. പാര്‍ട്ടി അദ്ദേഹത്തെ തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല എന്നും തനിക്ക് പാര്‍ട്ടി തന്ന ഉറപ്പുകള്‍ പാടേ ലംഘിക്കപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് അജിത് കുമാര്‍ നല്‍കിയ തിരക്കഥ അനുസരിച്ചാണ് എന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് തന്നെ കേസില്‍പ്പെടുത്തി അകത്താക്കുന്നതിന് മുന്‍പ് സത്യം വെളിപ്പെടുത്തണം എന്നതിനാലാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളം നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കാരിയര്‍മാരോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുന്ന ദൃശ്യങ്ങളും അന്‍വര്‍ പുറത്തുവിട്ടു. ഇന്നലെ രാത്രി തന്റെ വീടിന് സമീപം പൊലീസ് എത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണത്തിലെ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും ഇനി നിയമത്തിന്റെ വഴിയിലൂടെയായിരിക്കും പോരാട്ടം എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി ഹര്‍ജി നല്‍കും. പൊലീസ് സിപിഎം പ്രവര്‍ത്തകരോടും നേതാക്കളോടും മോശമായാണ് പെരുമാറിയത്. സിപിഎം പ്രവര്‍ത്തകരാണ് എന്ന് പറഞ്ഞാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന സാഹചര്യമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താന്‍ എട്ട് വര്‍ഷം മുന്‍പ് സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ആളല്ല എന്നും ഡിഐസി തിരികെ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ തൊട്ട് താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് എന്നും അന്‍വര്‍ പറഞ്ഞു. പി ശശിക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത് എന്നും മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല എന്നാണ് പറഞ്ഞത് എന്നും അന്‍വര്‍ പറഞ്ഞു. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്ന് പറഞ്ഞു. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ല.

188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും എന്നും സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഇപ്പോഴും ഞാന്‍ പാര്‍ട്ടിയെ തള്ളിപ്പറയാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താന്‍ എന്നു പറയുന്ന അന്‍വര്‍ നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും നിലപാട് പ്രഖ്യാപിക്കുമെന്നും അറിയിച്ചിരിക്കയാണ്.

പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍… വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍

വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളുടെ ഗുണനിലവാരത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആശങ്ക രേഖപ്പെടുത്തി. അന്റാസിഡ് പാന്‍ ഡി, കാല്‍സ്യം സപ്ലിമെന്റ് ഷെല്‍കാല്‍, പ്രമേഹത്തിനുള്ള മരുന്നായ ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ മരുന്നായ ടെല്‍മിസാര്‍ട്ടന്‍ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ മാസാടിസ്ഥാനത്തില്‍ നടത്തിയ റാന്‍ഡം സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായതിനാല്‍ പട്ടിക ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മേക്കപ്പില്ലാതെ സിംപിളായി സായ് പല്ലവി, വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

മലയാളി പ്രേക്ഷകരുടെയടക്കം പ്രിയങ്കരിയായ ഒരു താരമാണ് സായ് പല്ലവി. സ്വാഭാവിക പ്രകൃതത്തിലാണ് പൊതു വേദിയിലും സിനിമാ ചടങ്ങിലും ഒക്കെ നടി എത്താറുള്ളത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മേക്കപ്പില്ലാതെ സാധാരണ പോലെ വന്ന നടി സായ് പല്ലവിയുടെ പുതിയ ആ വീഡിയോയും ഹിറ്റായിരിക്കുകയാണ്.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

സായ് പല്ലവി നായികയാകുമ്പോള്‍ തണ്ടേല്‍ ചിത്രത്തില്‍ നായികയാകുന്നത് നാഗചൈതന്യയാണ്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരൻ എന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.