ന്യൂഡെല്‍ഹി. സിപിഐഎം ജനറൽ സെക്രട്ടറി : പിബി യോഗത്തിൽ വന്നത് 2 അഭിപ്രായങ്ങൾ. പകരം ജനറൽ സെക്രട്ടറി ഉടൻ വേണ്ടെന്ന് ഒരു വിഭാഗം. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതി യെന്ന് അഭിപ്രായം. പാർട്ടി കേന്ദ്രത്തിലെ പിബി അംഗങ്ങൾ ചുമതലകൾ പങ്കിടാമെന്നാണ് നിർദ്ദേശം. മണിക് സർക്കാർ പ്രകാശ് കാരാട്ടി ന്റെ പേര് നിർദ്ദേശിച്ചതായി സൂചന. പി ബി യുടെ രണ്ടു നിർദ്ദേശങ്ങളും കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും.
ലുലു മാളിലെ മാല മോഷണം , ദമ്പതികൾ പിടിയിൽ
കോഴിക്കോട്. ലുലു മാളിലെ മാല മോഷണം – ദമ്പതികൾ പിടിയിൽ. ഇന്നലെയാണ് 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണമാല കവർന്നത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസിലുൽ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ഷാഹിന (39)എന്നിവരാണ് പിടിയിൽ ആയത്. ഒന്നേകാൽ പവൻ്റെ സ്വർണ്ണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്
ഹാരിപോര്‍ട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍… ഹോളിവുഡ് താരം മാഗി സ്മിത്ത് അന്തരിച്ചു
ഹാരിപോര്‍ട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ പ്രമുഖ ഹോളിവുഡ് താരം മാഗി സ്മിത്ത് (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയിലാണ് മരണം.
ബ്രിട്ടീഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ മാഗി സ്മിത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധപിടിച്ചുപറ്റി. 1969 ല്‍ പുറത്തിറങ്ങിയ ‘ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും മാഗി സ്വന്തമാക്കി. ഇതിന് പുറമേ നാല് എമ്മി പുരസ്‌കാരങ്ങളും മാഗി നേടി.
1934 ഡിസംബര്‍ 28 ന് ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡിലാണ് ഡേം മാര്‍ഗരറ്റ് നതാലി സ്മിത്ത് എന്ന മാഗി സ്മിത്തിന്റെ ജനനം. പിതാവ് സ്മിത്ത് 1939-ല്‍ ഓക്‌സ്‌ഫോര്‍ഡിലെ യുദ്ധകാല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ സമയത്ത് ഓക്‌സ്‌ഫോര്‍ഡ് പ്ലേഹൗസ് സ്‌കൂളിലെ തീയറ്റര്‍ പഠനം മാഗിയെ നടിയെന്ന നിലയില്‍ അടയാളപ്പെടുത്തി. മറ്റൊരു മാര്‍ഗരറ്റ് സ്മിത്ത് ലണ്ടനിലെ തീയറ്റര്‍ രംഗത്ത് സജീവമായിരുന്നതിനാല്‍ മാഗി എന്നത് തന്റെ സ്റ്റേജ് പേരായി അവര്‍ സ്വീകരിച്ചു. ലോറന്‍സ് ഒലിവിയര്‍ മാഗിയുടെ കഴിവുകള്‍ കണ്ട് നാഷണല്‍ തീയറ്റര്‍ കമ്പനിയുടെ ഭാഗമാകാന്‍ അവരെ ക്ഷണിക്കുകയും 1965-ല്‍ ‘ഒഥല്ലോ’ യുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ സഹനടിയായി അവസരം നല്‍കുകയും ചെയ്തു. ട്രാവല്‍സ് വിത്ത് മൈ ആന്റ്, എ റൂം വിത്ത് എ വ്യൂ, ഗോസ്ഫോര്‍ഡ് പാര്‍ക്ക്, മൈ ഓള്‍ഡ് ലേഡി, ദ ലേഡി ഇന്‍ ദ വാന്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ മാഗി സ്മിത്ത് വേഷമിട്ടു.
കശുവണ്ടി തൊഴിലാളികളായ സിന്ധു കുമാരി,രമണി,വിജയകുമാരി എന്നിവർക്ക് കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരം
ശാസ്താംകോട്ട:കശുവണ്ടി തൊഴിലാളികളായ സിന്ധു കുമാരി,രമണി,വിജയകുമാരി എന്നിവർ പ്രഥമ കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരത്തിന് അർഹരായി.സിപിഎം നേതാവും,ട്രേഡ് യൂണിയൻ പ്രവർത്തകനും
അവിഭകത കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന കെ.ശ്രീധരൻ്റെ ഓർമ്മക്കായി അനുസ്മരണ സമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.
ആദ്യ പുരസ്കാരങ്ങൾ മൈനാഗപള്ളി പഞ്ചായത്തിലെ കശുവണ്ടി തൊഴിലാളി വനിതകൾക്കാണ് നൽകുന്നത്.സിന്ധുകുമാരി തോട്ടുംമുഖം കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിൽ ഷെല്ലിംഗ് വിഭാഗത്തിലും രമണി ഗ്രേഡിംഗ് വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്.വിജയകുമാരി തെക്കൻ മൈനാഗപ്പള്ളി കൃപാ കാഷ്യു ഫാക്ടറിയിലെ പീലിംഗ് വിഭാഗത്തിലെ തൊഴിലാളിയാണ്.ക്യാഷ് അവാർഡും കീർത്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.
എസ് സത്യൻ ചെയർമാനും അബ്ദുൽ റഷീദ് കൺവീനറുമായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ കണ്ടെത്തിയത്.സെപ്തംബർ 30ന് വൈകിട്ട് മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച്
കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള പുരസ്ക്കാരം സമർപ്പിക്കും.
തലസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം, നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം. തലസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു. പ്ലസ് ടു വിദ്യാർത്ഥി മെഡി. കോളെജ് ആശുപത്രിയിൽ ചികിത്സയിൽ. ഉത്രാടദിനം കുളത്തിൽ കുളിച്ചു; പിന്നാലെയാണ് രോഗലക്ഷണങ്ങളുണ്ടായത്. കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ.
പന്നിമലയിൽ 150 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അടക്കം പിടിയില്‍
തിരുവനന്തപുരം. വെള്ളറട പന്നിമലയിൽ 150 കിലോ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി എത്തിയ രണ്ടു പേരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. തഞ്ചാവൂർ സ്വദേശി നിയാസ്,
കൊല്ലം കടയ്ക്കൽ സ്വദേശി ഷമീർഖാൻ എന്നിവരെ മൂന്ന് കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് വലയിലാക്കിയത്
വെറുക്കപ്പെട്ടവനെതിരെ സിപിഎം,കൊടുങ്കാറ്റ് കൊയ്ത് അന്‍വര്‍
മലപ്പുറം. പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് പി വി അൻവറിനെതിരെ പ്രകടനങ്ങളുമായി സിപിഎം. പി വി അൻവറിന്റെ തട്ടകമായ നിലമ്പൂരിൽ ഭീഷണി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പി വി അൻവറിന്റെ കോലം കത്തിച്ചു. ഇതേസമയം താൻ ആരോപണമുന്നയിച്ച ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ കൊണ്ടോട്ടിയിലെ വസതിയിലേക്കാണ് പി വി അൻവർ പോയത്.
ഈയടുത്ത കാലം വരെ പി വി അൻവറിനോട് തോളോട് തോൾ ചേർന്നവർ അൻവറിനെ തള്ളിപ്പറയുകയാണ്. ബന്ധം അവസാനിപ്പിച്ചതോടെ പി വി അൻവറിനെതിരെ മലപ്പുറത്ത് സിപിഐഎം പ്രവർത്തകർ തെരുവിലിറങ്ങി. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു അൻവറിനെതിരെ പ്രകടനങ്ങൾ. നിലമ്പൂരിൽ പി വി അൻവറിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുയർന്നു. പി വി അൻവറിന്റെ കോലവും കത്തിച്ചു.
ഇതേസമയം പി വി അൻവർ കസ്റ്റംസിൻ്റെയും പൊലീസിൻ്റെയും അംഗീകൃത ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ കൊണ്ടോട്ടിയിലെ വീടും വിവിധ സ്ഥലങ്ങളിൽ വാങ്ങിയ ഭൂമിയും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. മൂന്നുവർഷംകൊണ്ട് ഉണ്ണിയ്ക്ക് എങ്ങനെ കോടികളുടെ സ്വത്തുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അൻവർ ചോദിച്ചു.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ പൊതുജന അഭിപ്രായം തേടാനാണ് പി വി അൻവറിന്റെ തീരുമാനം. ഗൂഗിൾ ഫോമിലൂടെ ഏഴ് ചോദ്യങ്ങൾക്ക് ജനങ്ങൾക്ക് അഭിപ്രായമറിയിക്കാമെന്ന് പി വി അൻവർ പറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നോ? കേസുകൾ പൊലീസ് അട്ടിമറിച്ചോ? പൊലീസിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ടോ ?രാഷ്ട്രീയ നേതാക്കൾ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പി വി അൻവർ ഉന്നയിച്ചത്.
മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ ശക്തമാകുന്നതിനാൽ ഇന്ന് രാത്രി 11.30 മുതൽ കന്യാകുമാരി തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
പൂരം വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ
തൃശ്ശൂർ .പൂരം വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ. പൂരം കലക്കിയതിനു പിന്നാലെ മന്ത്രി കെ രാജനെതിരെ സംഘർഷത്തിനു പദ്ധതിയിട്ടു. മന്ത്രിയെ ലക്ഷ്യമിട്ട് ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ സംഘടിച്ചെന്നാണ് വെളിപ്പെടുത്തൽ. പൂരപ്പറമ്പിലേക്ക് പോകരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നതായി മന്ത്രി കെ രാജനും സ്ഥിരീകരിച്ചു.
എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി പൂരം കലങ്ങിയതിന് പിന്നാലെ ആംബുലൻസിൽ എത്തിയതും ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും ബിജെപി വെട്ടിലാക്കിയിരിക്കുന്നതിനിടയിലാണ് മുൻ മന്ത്രി കൂടിയായ വി എസ് സുനിൽകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നത്. മന്ത്രി കെ രാജൻ പൂരം കലങ്ങിയതിന് പിന്നാലെ വിഷയത്തിൽ ഇടപെടാൻ എത്തിയാൽ മന്ത്രിക്കെതിരെ സംഘർഷത്തിന് ആർഎസ്എസ് ബിജെപി നേതാക്കൾ തയ്യാറെടുത്തിരുന്നുവെന്നാണ് ആരോപണം.
സംഘടിച്ചു നിൽക്കുന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് പോകരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നെന്നും പൂരം നടന്ന ദിവസം ബോധപൂർവമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നുവെന്നും മന്ത്രി കെ രാജൻ.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്നത് ശരിയാണെന്നും അത് ഗൗരവകരമായി അന്വേഷിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യവും ശക്തമാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് വിളിച്ച സ്പെഷ്യൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു ഡി എഫ്
തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് വിളിച്ച സ്പെഷ്യൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു ഡി എഫ് കൗൺസിലർമാർ.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ധനകാര്യ പത്രിക ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കൗൺസിൽ നടന്നു കൊണ്ടിരിക്കേ കൗൺസിലർമാർ ഇറങ്ങിപ്പോയി. ഈ മാസം പതിനൊന്നിന് വിളിച്ച യോഗത്തിൽ ധനകാര്യ പത്രിക ചർച്ച ചെയ്യണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ചർച്ച ചെയ്തിരുന്നില്ല. ബിജെപിയെ വളർത്താനുള്ള ശ്രമമാണ് മേയർ നടത്തുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. ഇന്ന് വിളിച്ച പ്രത്യേക കൗൺസിൽ യോഗവും ബി ജെ പി ക്ക് വേണ്ടിയാണെന്നും യു ഡി എഫ് കൗൺസിലർമാർ.




































