500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മര്‍ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്. അച്ഛന്‍ നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നിസാര കാരണങ്ങള്‍ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. 500 രൂപ കാണാതായതിനെത്തുടര്‍ന്ന് കുട്ടിയെ കല്‍ക്കരി സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് നിരവധി തവണ അടിച്ചു. ഒടുവില്‍ തലയ്‌ക്കേറ്റ ശക്തമായ അടിയാണ് കുട്ടിയുടെ മരണ കാരണമായതെന്ന് കരുതപ്പെടുന്നു.
വീട്ടില്‍ നിന്ന് 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മര്‍ദിച്ചു കൊന്നു; അച്ഛനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു
നായിഡു വിളിച്ചു; യൂസഫലി വന്നു, പരിഭവം മറന്ന് ലുലു ഗ്രൂപ്പ് ആന്ധ്രയിലേക്ക്, നടപ്പാക്കുന്നത് വമ്പൻ പദ്ധതികൾ
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശിലേക്ക് ചുവടുവയ്ക്കുന്നു. 2,300 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച ലുലു ഗ്രൂപ്പിനെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡുവാണ് തിരികെ വിളിച്ചതും ക്ഷണം ലുലു ഗ്രൂപ്പ് അംഗീകരിച്ചതും.
ഇന്നലെ അമരാവതിയിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സംഘവുമായി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി.
വരുന്നത് വമ്പൻ പദ്ധതികൾ
ലുലു ഗ്രൂപ്പ് അധികൃതരുമായുള്ള ചർച്ച ഏറെ സന്തോഷം പകരുന്നതായിരുന്നു എന്നും ആന്ധ്രാ സർക്കാർ എല്ലാവിധ പിന്തുണയും ലഭ്യമാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. മടങ്ങിവരാനുള്ള ലുലുവിന്റെ തീരുമാനം ആന്ധ്രയ്ക്ക് ഊർജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു എക്സിൽ വ്യക്തമാക്കി. എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം അഭിനന്ദനാർഹമാണെന്നും ആന്ധ്രയുടെ ഉന്നമനത്തിന് അത് മുതൽക്കൂട്ടാകുമെന്നും എം.എ. യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം, ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ എം.എ. നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
നായിഡുവുമായുള്ള ചർച്ച പ്രകാരം ലുലു ഗ്രൂപ്പ് ആന്ധ്രയിൽ ആരംഭിക്കുന്ന പദ്ധതികൾ ഇങ്ങനെ: സംസ്ഥാനതതിന്റെ വിവിധ ഇടങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുക. എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ വിശാഖപട്ടണത്ത് സ്ഥാപിക്കും. വിജയവാഡയിലും തിരുപ്പതിയിലും ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ ഉയരും. അത്യാധുനിക ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ആന്ധ്രയിൽ സ്ഥാപിക്കാൻ ചർച്ചയിൽ ധാരണയായി.
പരിഭവം മറന്ന് ലുലു ഗ്രൂപ്പ് ആന്ധ്രയിലേക്ക്
വിശാഖപട്ടണത്തുവച്ച് കഴിഞ്ഞ ജൂലൈയിലാണ് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലേക്ക് ക്ഷണിക്കുമെന്ന് നായിഡു പറഞ്ഞത്. ഇന്ത്യയിൽ തെലങ്കാനയിലടക്കം ലുലു ഗ്രൂപ്പ് വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ആന്ധ്രയ്ക്ക് ആ നേട്ടം ലഭിക്കാതെ പോകരുതെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നായിഡു വിളിച്ചാൽ ആന്ധ്രയിലേക്ക് തിരികെപ്പോകുന്നത് ആലോചിക്കുക തന്നെ ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അന്ന് 2014-2019 കാലയളവിലാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായിരിക്കേ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് 2,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ തയാറെടുത്തത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്റർ എന്നിവയായിരുന്നു പദ്ധതിയിൽ. ഇതിനായി 14 ഏക്കറോളം സ്ഥലവും ലുലുവിന് നൽകാൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ. 2019ൽ മുഖ്യമന്ത്രി പദത്തിലേറിയ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി സർക്കാർ, ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു. അതോടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പ് ആന്ധ്രയിൽ നിന്ന് പിൻവാങ്ങി.
തറക്കല്ലിട്ട ശേഷം പിൻവാങ്ങൽ
നായിഡു സർക്കാർ അനുവദിച്ച ഭൂമിയിൽ ഷോപ്പിങ് മാൾ അടക്കമുള്ള പദ്ധതികൾക്ക് തറക്കല്ലിടുകയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് 16 കോടിയോളം രൂപ ചെലവിടുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ജഗൻ സർക്കാർ അധികാരത്തിലേറിയതും ഭൂമി തിരികെപ്പിടിച്ചതും. ജഗന്റെ നിലപാടുമൂലം ആന്ധ്രയിലെ ജനങ്ങൾക്ക് നഷ്ടമായത് വലിയ പദ്ധതികൾ മാത്രമല്ല, ആയിരക്കണക്കിന് തൊഴിലവസരം കൂടിയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയിലെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലുലുവിന്റെ പിന്മാറ്റം വലിയ ചർച്ചാവിഷയമായിരുന്നു.
ആന്ധ്രയിൽ നിന്ന് പിൻവാങ്ങിയ ലുലു ഗ്രൂപ്പ് അയൽ സംസ്ഥാനമായ തെലങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ്, കേരളം, കർണാടക, ജമ്മു കശ്‌മീർ, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ വൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ ഷോപ്പിങ് മാൾ തുറന്ന ലുലു ഗ്രൂപ്പ്, 3,000 കോടി രൂപയുടെ അധിക നിക്ഷേപ പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.
‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ
മലപ്പുറം: താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പി.വി. അൻവർ എംഎൽഎ. എന്നാൽ അതിനു സമയമായിട്ടില്ല. കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നും അൻവർ പറഞ്ഞു.
‘‘ഞാൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകൾ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും’’ – അൻവർ പറഞ്ഞു.
സെക്രട്ടേറിയേറ്റിനു മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ പറഞ്ഞു.
സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ കസ്റ്റഡിയിലെന്ന് ബന്ധുക്കളുടെ പരാതി
യുവ നടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സിദ്ദിഖിനെ കുറിച്ച് വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പറഞ്ഞു. സുഹൃത്തുക്കളെ വേഗം വിട്ടയക്കണമെന്നും ഷഹീന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസിന്റെ വിശദീകരണം.
അൻവറിന്റെ വീടിന് 24 മണിക്കൂറും സുരക്ഷ; വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റും ഒരുക്കും
പി.വി അൻവർ എംഎൽഎയുടെ എടവണ്ണയിലെ വീടിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.
ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവിൽ പറയുന്നു.
ഫോൺ ചോർത്തൽ സംഭവം; പിവി അൻവറിനെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു
കറുകച്ചാൽ: ഫോൺ ചോർത്തിയ സംഭവത്തിൽ പിവി അൻവറിനെതിരെ കേസ്. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി
ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്‌ഐആറിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടന്നിരുന്നു
സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം.
കരുനാഗപ്പള്ളി പുതുവീട്ടിൽ വിമുക്ത ഭടൻ എ മുരളീധരൻ പിള്ള നിര്യാതനായി
കരുനാഗപ്പള്ളി. പുതുവീട്ടിൽ വിമുക്ത ഭടൻ എ മുരളീധരൻ പിള്ള (72) നിര്യാതനായി.
സംസ്കാരം തിങ്കൾ രാവിലെ 11 ന്
ഭാര്യ. SKV ups റിട്ട അധ്യാപിക സരസ്വതി അമ്മ
മക്കൾ. ദിലീപ് (അണ്ണൻസ് കാറ്ററിംങ് )
ദിവ്യ , ദീപ
മരുമക്കൾ. ലക്ഷ്മി, സഞ്ജയ്, ഹരീഷ്
ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വെട്ടിപ്പെന്ന് ആരോപണം സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി
കരുനാഗപ്പള്ളി . കേന്ദ്രസർക്കാർ എഫ്സിഐ വഴി വെയർഹൗസിംഗ് ഗോഡൗണിലേക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വ്യാപകമായ തോതിൽ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി. എഫ്സിഐയിൽ നിന്നും സംസ്ഥാന സർക്കാരിനുവേണ്ടി സപ്ലൈകോ വിലകൊടുത്ത് വാങ്ങുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവിൽ ഏറെനാളായി വലിയതോതിൽ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയർന്നിരുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ അളവിലെ വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായും അളവിൽ ഉണ്ടാകുന്ന വെട്ടിപ്പിന് സപ്ലൈകോയിലെ ഉദ്യോഗസ്ഥരാണ് ഒടുവിൽ ഇരയായി മാറുന്നതെന്നും വലിയതോതിൽ സാമ്പത്തിക ബാധ്യതയും ഉണ്ടായതിന്റെ പേരിൽ നിരവധി ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും അച്ചടക്ക നടപടികളും നേരിടേണ്ടി വന്നതായും സപ്ലൈകോ ജീവനക്കാർ പറയുന്നു. എഫ്സിഐ കേന്ദ്രീകരിച്ച് നടക്കുന്ന അളവിലെ വെട്ടിപ്പാണ് ഇതിനെല്ലാം കാരണമെന്നും ജീവനക്കാർ പറയുന്നു. കരുനാഗപ്പള്ളി എഫ് സി ഐയിൽ നിന്നും ശനിയാഴ്ച വൈകിട്ട് 24 ഓളം ലോഡ് ഭക്ഷ്യ ധാന്യങ്ങൾ ആണ് സപ്ലൈകോ ഗോഡൗണിലേക്ക് ലിഫ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിൽ 9 ലോഡുകളിലും അളവ് വ്യത്യാസം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ,സപ്ലൈക്കോ ഡിപ്പോ മാനേജർ ഉൾപ്പെടെയുള്ളവർ എഫ്സിഐ ഗോഡൗണിൽ എത്തി.
താലൂക്ക് സപ്ലൈ ഓഫീസറുടെ നിർദ്ദേശാനുസരണം
തൂക്കത്തിൽ വ്യത്യാസം ഉണ്ടെന്ന് കണ്ട ലോറികൾ വീണ്ടും തൂക്കി നോക്കിയപ്പോൾ ലോഡുകളിൽ കുറവ് കണ്ടെത്തി. തുടർന്ന് രണ്ട് ലോറികളിലെ ലോഡുകൾ ഏറ്റെടുക്കാൻ സപ്ലൈകോ അധികൃതർ തയ്യാറായില്ല. തങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് തൂക്കി ബോധ്യപ്പെടണം എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിച്ചു. എന്നാൽ എഫ്സിഐ ഗോഡൗണിന് പുറത്തേക്ക് പോകുന്ന ലോഡുകളെ സംബന്ധിച്ച് ഉത്തരവാദിത്വം തങ്ങൾക്ക് ഇല്ലെന്ന നിലപാട് എഫ്സിഐ അധികൃതരും സ്വീകരിച്ചതോടെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇതേ തുടർന്ന് രണ്ട് ലോഡ് ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുക്കാതെ സപ്ലൈകോ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചതോടെ തർക്കം രൂക്ഷമായി. നേരത്തെ നിരവധി തവണ എഫ് സി ഐ യിൽ നിന്നും ലോറികൾ വഴി സപ്ലൈകോയിൽ എത്തുന്ന ഭക്ഷ്യ ധാന്യങ്ങളിൽ വലിയ തോതിൽ കുറവ് വന്നതായി സപ്ലൈകോ അധികൃതർ കണ്ടെത്തിയിരുന്നു. 4000 കിലോ വരെ അളവിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എഫ്സിയിൽ നിന്നും പുറത്തേക്ക് പോകുന്ന ലോഡുകളുടെ തൂക്കം തങ്ങൾക്ക് കൂടി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ലോഡുകൾ എടുക്കുകയുള്ളൂ എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
പിണറായി മാഫിയാ സംഘങ്ങളുടെ ടീം ക്യാപ്റ്റൻ:ഉല്ലാസ് കോവൂർ
ശാസ്താംകോട്ട: സ്വർണ്ണക്കള്ളക്കടത്തുകാരുടെയും, വിധ്വംസക പ്രവർത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. ഏ ഡി ജി പി യെ ആരു പറഞ്ഞാലും മാറ്റില്ലെന്നും, പി ശശിയെ സംരക്ഷിക്കുമെന്നും വാർത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി
തനിക്കെതിര ആരു വിമർശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും, കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവൺമെന്റിലും നടക്കുന്നതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ എസ് പി യുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
കെ ജി വിജയ ദേവൻപിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടിൽ നിസാർ, എസ് ബഷീർ, എസ് വേണുഗോപാൽ, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കൽ, വിജയൻ പിള്ള, ശ്രീകുമാർ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജൻ സത്യചിത്ര, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
മാലീത്തറ കൃഷ്ണൻ കുട്ടി അനുസ്മരണ സമ്മേളനം
ശാസ്താംകോട്ട: മാലിത്തറ കൃഷ്ണൻകുട്ടിപിള്ള മൈനാഗപ്പള്ളിപഞ്ചായത്തിൽ പ്രത്യേകിച്ച് തെക്കൻമൈനാഗപ്പള്ളി പ്രദേശത്ത് കോൺഗ്രസ്സ് പാർട്ടിയെ വളർത്തി വലുതാക്കിയആദ്യകാല നേതാവായിരുന്നു മാലീ ത്തറ കൃഷ്ണൻ കുട്ടി പിള്ളയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. കോൺഗ്രസ്സ് തെക്കൻ മൈനാഗപ്പള്ളി 21-ാം വാർഡ് കമ്മിറ്റിനടത്തിയ മാലീത്തറ കൃഷ്ണൻകുട്ടി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആർ. ഹരിമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, ഡി.സി.സി ജനറൽ സെക്രടറി രവി മൈനാഗപ്പള്ളി, സി.പി.ഐ (എം) ലോക്കൽ സെകട്ടറി കമൽദാസ് , ലോക്കൽ കമിറ്റി അംഗം കെ.പി. വേണുഗോപാൽ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം വി.കെ.ജയൻ, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ജി.എസ് തരകൻ, ഗ്രാമ പഞ്ചായത്ത് അംഗം അജി ശ്രീകുട്ടൻ ,ഉണ്ണി ഇലവിനാൽ ,ജോൺ മത്തായി, അനിൽ ചന്ദ്രൻ , ഉണ്ണി പ്രാർത്ഥന, ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു




































