22.9 C
Kollam
Wednesday 24th December, 2025 | 05:06:28 AM
Home Blog Page 2128

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 8.30 PM

?ചന്തക്കുന്നിലെ പൊതുയോഗത്തിൽ സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് പി വി അൻവർ

?ഒരു മാസം മുഴുവൻ കേരളത്തിൽ എല്ലായിടത്തും പോയി പറയും

?ജനങ്ങളുടെ നികുതി പണം കൊണ്ട് ശബളം വാങ്ങുന്ന ഉദ്യോഗസ്ഥർ പൊതുപ്രവർത്തകരെ വെല്ലുവിളിക്കുന്നു.

?പിണറായി സർക്കാരിൻ്റെ ജനങ്ങൾക്കുള്ള സംഭാവന
അപമാനം സഹിച്ച് പൊതുപ്രവർത്തനം നടത്തേണ്ട സ്ഥിതി

?ആരും ആരുടെയും അടിമകളാകരുത്.

?പണം കൊടുക്കാതെ കേരളത്തിൽ സർക്കാരാപ്പീസുകളിൽ ഒന്നും നടക്കാത്ത സ്ഥിതി

പോലീസിന് ശബളം
?മുഖ്യമന്ത്രിയെ കണ്ടത് 37 മിനിട്ടെന്ന് പി വി അൻവർ

?താൻ അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതാണ് കുഴപ്പങ്ങൾക്ക് കാരണം.

?താൻ പുറത്ത് വിട്ട വീഡിയോയിൽ എന്തു കൊണ്ട് പോലീസ് അന്വേഷഷണം നടത്തുന്നില്ല

? മണിക്കുറുകൾക്കു
ള്ളിൽ എഡിജിപിയെ മാറ്റാനുള്ള തെളിവ് താൻ കൊടുത്ത പരാതിയിൽ ഉണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുത്തില്ലന്നും അൻവർ

? വേണ്ടാത്ത പല പണിയും എഡിജിപിയെ വെച്ച് ഇവർ ചെയ്തിട്ടുണ്ട്.

?താൻ പുറത്ത് വിട്ട രണ്ട് കേസിലും അന്വേഷണമില്ല

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പുഴയിൽ മരിച്ച നിലയിൽ; അമിത ജോലിഭാരം നേരിട്ടിരുന്നെന്ന് കുടുംബം

വൈക്കം: കാണാതായ വൈക്കം വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയർ സൂപ്രണ്ടിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറാണ് മരിച്ചത്.

വൈക്കം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് കയറ്റി. അമിത ജോലിഭാരം നേരിട്ടിരുന്നെന്ന് കുടുംബം പരാതിയിൽ പറഞ്ഞിരുന്നു. വൈക്കത്ത് എഇഒയുടെ ചുമതല വഹിച്ചിരുന്നത് ശ്യാംകുമാർ ആയിരുന്നു.

‘ന്യൂസ് അറ്റ് നെറ്റ് ‘ BREAKING NEWS

2024 സെപ്തംബർ 29 ഞായർ 8.00PM

?കേരളം സ്ഥോടനാത്മക അവസ്ഥയിലെന്ന് പി വി അൻവർ

?കരിപ്പൂർ വഴി സ്വർണ്ണ കടത്ത് തുടങ്ങിയിട്ട് മൂന്ന് വർഷം

?സ്വർണ്ണ കടത്തിലെ പോലീസ് ബന്ധം ആവർത്തിച്ച് അൻവർ, പോലീസിൽ 25 % ക്രിമിനലുകൾ എന്ന് അൻവർ

? രണ്ടും കല്പിച്ച് മുന്നിട്ടിറങ്ങിയത് മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോൾ

?കേരളത്തെ ഈ സർക്കാർ വെള്ളരിക്കാ പട്ടണമാക്കും.

?പോലീസ് സ്വർണ്ണം അടിച്ച് മാറ്റുന്നുവെന്നും അൻവർ
മുഖ്യമന്ത്രി പറഞ്ഞതല്ല, സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം

?നിലമ്പൂർ ചന്തക്കുന്നിൽ പി വി അൻവർ സംഘടിപ്പിച്ച ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞത് സി പി എം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എ സുകു .

?യോഗവേദിയിലേക്ക് പ്രകടനമായി അൻവർ എത്തി, വേദിക്ക് സമീപം സ്ക്രീനുകൾ സ്ഥാപിച്ചു.

കൃത്രിമ കണ്ണുകൾ വികസിപ്പിച്ച് ഗവേഷകർ

ഓസ്ട്രേലിയ: കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍. ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിത്. കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും. ബയോണിക് ഐ മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി മെല്‍ബണില്‍ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിരോവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചര്‍ കാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക. കണ്ണിന്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിര്‍മിച്ചിരിക്കുന്നത്.

കാലം സാക്ഷി ചരിത്രം സാക്ഷി… സഖാവ് പുഷ്പൻ ഓർമ്മയായി

കണ്ണൂർ: കാലം സാക്ഷി ചരിത്രം സാക്ഷി…. കൂത്തുപറമ്പ് പൊലീസ് വെടിവയ്പില്‍ ശയ്യാവലംബിയായി മുപ്പതോളം വർഷം ജീവിതത്തോട് മല്ലിട്ട ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (53) നാട് വിടചൊല്ലി.
പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം 5.45 ഓടെ മേനപ്രം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുഷ്പന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലും ചൊക്ളി രാമവിലാസം സ്‌കൂളിലും പൊതുദർശനത്തിന് വച്ചു.

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ എം പി എ എ റഹീം, ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നിവരടക്കം നിരവധി നേതാക്കളും സാധാരണ പ്രവർത്തകരും പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പുഷ്പന് നാട് വിട നല്‍കിയത്.

ഇരുപത്തിനാലു വയസുള്ളപ്പോഴാണ് വെടിയേറ്റ് പുഷ്പൻ കിടപ്പിലായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ എട്ടിന് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നു.

ഓഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പില്‍ 1994 നവംബർ 25ന് ഡി.വൈ.എഫ്‌.ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകർന്ന് കിടപ്പിലായതാണ് പുഷ്പൻ.

‘ന്യൂസ് അറ്റ് നെറ്റ് ‘BREAKING NEWS

2024 സെപ്തംബർ 29 ഞായർ 6.50PM

?നിലമ്പൂർ ചന്തക്കുന്നിൽ പി വി അൻവർ സംഘടിപ്പിച്ച ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി

?യോഗവേദിയിലേക്ക് പ്രകടനമായി അൻവർ എത്തി, വേദിക്ക് സമീപം സ്ക്രീനുകൾ സ്ഥാപിച്ചു.

? യോഗത്തിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം ചന്തക്കുന്നിൽ, കർശന സുരക്ഷയൊരുക്കി പോലീസ്

?പി വി.അൻവർ ആഞ്ഞടിക്കുമോ? ഉറ്റ് നോക്കി രാഷ്ട്രീയ കേരളം

വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പേരാമ്പ്ര പാലേരി പാറക്കടവ് സ്വദേശികളായ റിസ്വാന്‍(14), സിനാന്‍(13) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

മനുഷ്യക്കടത്തിനെതിരെ സാൽവേഷൻ ആർമി   റാലി നടത്തി

ശൂരനാട്: മനുഷ്യക്കടത്തിനിര
യായവർക്ക് വേണ്ടിയുള്ള അന്തർദേശീയ പ്രാർത്ഥനാ ദിനാചരണത്തിൻ്റെ ഭാഗമായി സാൽവേഷൻ ആർമി അടൂർ ഡിവിഷൻ്റെ നേതൃത്വത്തിൽ റാലിയും പ്രാർത്ഥനാ സംഗമവും നടത്തി. ശൂരനാട്
സാൽവേഷൻ ആർമി ചർച്ചിൽ നിന്നാരംഭിച്ച ബോധവല്ക്കരണ റാലി
ശൂരനാട് ജംഗ്ഷനിൽ പ്രതിജ്ഞയോടെ സമാപിച്ചു.തുടർന്ന് ചേർന്ന യോഗം
അടൂർഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ യോഹന്നാൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മേജർ വൈ. മനാസ്, ക്യാപ്റ്റൻ ജോൺസൺ ജയദാസ് ,എ എച്ച് റ്റി കോഡിനേറ്റർ ക്യാപ്റ്റൻ ലാവണ്യ ജോൺസൺ, മേജർ എസ് ജോൺ, ഹെലൻ ശാമുവേൽ എന്നിവർ പ്രസംഗിച്ചു.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 5.35 PM

?കൂത്തുപറമ്പ് സമര നായകൻ പുഷ്പന് അത്യാജ്ഞലി അർപ്പിക്കാൻ കണ്ണൂർ ചൊക്ലിയിൽ ആയിരങ്ങൾ

?കോഴിക്കോട് കുറ്റ്യാടി പുഴയിൽ 2 കുട്ടികൾ മുങ്ങി മരിച്ചു.പാറക്കടവ് സ്വദേശികളായ
റിസ്വാൻ (14) സിനാൻ (13 ) എന്നിവരാണ് മരിച്ചത്.

?9 ജില്ലകളിൽ യെല്ലോ അല്ട്ട്, അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

?ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും

?സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് പോലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയന്ന് നടൻ സിദ്ധിഖിൻ്റെ മകൻ ഷഹിൻ

?അനധികൃതമായി കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ കാണാനില്ലെന്ന് കാട്ടി കുടുംബം കൊച്ചി ഡി സി പി ക്ക് പരാതി നൽകി.

ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം; മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മധ്യവയസ്‌കനെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ചെങ്കല്‍ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ഉദിയന്‍കുളങ്ങര ജംഗ്ഷന് സമീപം റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു അതുവഴി ബൈക്കിലെത്തിയ പ്രഭുകുമാര്‍ മുന്നിലേക്ക് കടക്കാന്‍ സാധിക്കാതെ വന്നതോടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്യുകയും തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയും ചെയ്തതിനാണ് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവത്തില്‍ നാലു പേരെ പോലീസ് പിടികൂടി. ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിന്‍ (25), അഖില്‍ (22),ബാലരാമപുരം തേരി വിള, വീട്ടില്‍ വിജിത്ത് (24 )ഉച്ചക്കട രേവതി നിവാസില്‍ ശ്യാം ലാല്‍ (22) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.