കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പേരാമ്പ്ര പാലേരി പാറക്കടവ് സ്വദേശികളായ റിസ്വാന്‍(14), സിനാന്‍(13) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
മനുഷ്യക്കടത്തിനെതിരെ സാൽവേഷൻ ആർമി റാലി നടത്തി
ശൂരനാട്: മനുഷ്യക്കടത്തിനിര
യായവർക്ക് വേണ്ടിയുള്ള അന്തർദേശീയ പ്രാർത്ഥനാ ദിനാചരണത്തിൻ്റെ ഭാഗമായി സാൽവേഷൻ ആർമി അടൂർ ഡിവിഷൻ്റെ നേതൃത്വത്തിൽ റാലിയും പ്രാർത്ഥനാ സംഗമവും നടത്തി. ശൂരനാട്
സാൽവേഷൻ ആർമി ചർച്ചിൽ നിന്നാരംഭിച്ച ബോധവല്ക്കരണ റാലി
ശൂരനാട് ജംഗ്ഷനിൽ പ്രതിജ്ഞയോടെ സമാപിച്ചു.തുടർന്ന് ചേർന്ന യോഗം
അടൂർഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ യോഹന്നാൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മേജർ വൈ. മനാസ്, ക്യാപ്റ്റൻ ജോൺസൺ ജയദാസ് ,എ എച്ച് റ്റി കോഡിനേറ്റർ ക്യാപ്റ്റൻ ലാവണ്യ ജോൺസൺ, മേജർ എസ് ജോൺ, ഹെലൻ ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
2024 സെപ്തംബർ 29 ഞായർ 5.35 PM
?കൂത്തുപറമ്പ് സമര നായകൻ പുഷ്പന് അത്യാജ്ഞലി അർപ്പിക്കാൻ കണ്ണൂർ ചൊക്ലിയിൽ ആയിരങ്ങൾ
?കോഴിക്കോട് കുറ്റ്യാടി പുഴയിൽ 2 കുട്ടികൾ മുങ്ങി മരിച്ചു.പാറക്കടവ് സ്വദേശികളായ
റിസ്വാൻ (14) സിനാൻ (13 ) എന്നിവരാണ് മരിച്ചത്.
?9 ജില്ലകളിൽ യെല്ലോ അല്ട്ട്, അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത
?ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും
?സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് പോലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയന്ന് നടൻ സിദ്ധിഖിൻ്റെ മകൻ ഷഹിൻ
?അനധികൃതമായി കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ കാണാനില്ലെന്ന് കാട്ടി കുടുംബം കൊച്ചി ഡി സി പി ക്ക് പരാതി നൽകി.
ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം; മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മധ്യവയസ്‌കനെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ചെങ്കല്‍ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ഉദിയന്‍കുളങ്ങര ജംഗ്ഷന് സമീപം റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു അതുവഴി ബൈക്കിലെത്തിയ പ്രഭുകുമാര്‍ മുന്നിലേക്ക് കടക്കാന്‍ സാധിക്കാതെ വന്നതോടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്യുകയും തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയും ചെയ്തതിനാണ് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവത്തില്‍ നാലു പേരെ പോലീസ് പിടികൂടി. ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിന്‍ (25), അഖില്‍ (22),ബാലരാമപുരം തേരി വിള, വീട്ടില്‍ വിജിത്ത് (24 )ഉച്ചക്കട രേവതി നിവാസില്‍ ശ്യാം ലാല്‍ (22) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 9 പേർ മരിച്ചു
മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. 9 പേർ മരിച്ചു, 20 ഓളം പേർക്ക് പരിക്ക്. പരിക്ക് ഏറ്റ 6 പേരുടെ നില ഗുരുതരം.സംഭാവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മെഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കല്ല് നിറച്ച ട്രക്കിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം പൂർത്തിയാക്കിയെന്നും,
പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അവരെ സത്നയിലേക്ക് റഫർ ചെയ്‌തതായും മെഹാർ പൊലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.
ബസ്സ് അമിത വേഗതയിൽ ആയിരുന്നു എന്നാണ് യാത്രക്കാർ നൽകിയ മൊഴി.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നെഹ്റു ട്രോഫി; വിജയികളെ നിര്‍ണയിച്ചതില്‍ തര്‍ക്കം, 100 പേര്‍ക്കെതിരെ കേസ്
നെഹ്റു ട്രോഫി ജലമേളയില്‍ വിജയികളെ നിര്‍ണയിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറുപേര്‍ക്കെതിരെയാണ് കേസ്. നെഹ്റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. ഫലത്തില്‍ അസംതൃപ്തരായവര്‍ മത്സരശേഷം നെഹ്റു പവലിയനിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു.
നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്രു ട്രോഫിയില്‍ മുത്തമിട്ടത്.
മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്.
തിരുവനന്തപുരത്ത് വീണ്ടും രണ്ട് പേര്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം
തിരുവനന്തപുരത്ത് വീണ്ടും രണ്ട് പേര്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റിട്ടില്ല. തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. സാധാരണ അമിബീക് മസ്തിഷ്‌ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാവായിക്കുളം സ്വദേശിയായ പ്ലസ് ടുക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മരുതിക്കുന്ന് വാര്‍ഡിലെ പൊതുകുളത്തില്‍ ഉത്രാട ദിനത്തില്‍ കുളിച്ചതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണം ഉണ്ടായത്. കൂടെ കുളിച്ച രണ്ട് പേര്‍ക്ക് ലക്ഷണമില്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടിയിട്ടുണ്ട്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങള്‍ ഉള്ളവരില്‍ അമിബീക്ക് മസ്തിഷ്‌കജ്വരം പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ല’: പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, തിരികെയെത്തി ഖർഗെയുടെ പ്രഖ്യാപനം
കത്വ: തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കത്വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ തങ്ങൾ പോരാടുമെന്ന് ഖർഗെ പറഞ്ഞു. ‘‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ താൻ ജീവനോടെ ഉണ്ടാകും.’’– പ്രസംഗ വേദിയിലേക്ക് തിരികെയെത്തിയ ഖർഗെ പറഞ്ഞു
വീട്ടില്‍ നിന്ന് 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മര്‍ദിച്ചു കൊന്നു; അച്ഛനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു
500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മര്‍ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്. അച്ഛന്‍ നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നിസാര കാരണങ്ങള്‍ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. 500 രൂപ കാണാതായതിനെത്തുടര്‍ന്ന് കുട്ടിയെ കല്‍ക്കരി സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് നിരവധി തവണ അടിച്ചു. ഒടുവില്‍ തലയ്‌ക്കേറ്റ ശക്തമായ അടിയാണ് കുട്ടിയുടെ മരണ കാരണമായതെന്ന് കരുതപ്പെടുന്നു.






































