സംസ്ഥാനത്ത് മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്കും സാദ്ധ്യത.വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും.തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായതിനാലാണിത്.വൈകിട്ടാണ് മഴ സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കേരള ,തമിഴ്നാട് തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി ശ്യാമള നിര്യാതയായി
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.ശ്യാമള നിര്യാതയായി
അന്‍വറിന്‍റെ ചോദ്യശരങ്ങള്‍ ഇങ്ങനെ
മലപ്പുറം. പിണറായിക്കും സിപിഎമ്മിനുമെതിരെ ചോദ്യങ്ങള്‍ആവര്‍ത്തിച്ച് അന്‍വര്‍. ഇന്നലെ രാത്രി നടന്നയോഗം രാഷ്ട്രീയപരമായി ഏറെ ശ്രദ്ധേയം. അൻവറിന് മുദ്രാവാക്യത്തോടെ ജനാവലിയുടെ വീകരണം. സ്വീകരണം
സഖാവ് പുഷ്പനെ അനുസ്മരിച്ച് അന്‍വര്‍ തുടങ്ങി
ഈ രീതിയിൽ അഭിമുഖികരിക്കേണ്ടി വരും എന്നു കരുതിയതല്ല
പേര് അൻവർ ആയതു കൊണ്ട് മുസ്ലിം വർഗീയവാദിയാക്കാനാണ് ശ്രമം
എല്ലാമനുഷ്യരെയും ഒന്നായി മാത്രമേ കണ്ടിട്ടുള്ളൂ.
കുടുംബ പാരമ്പര്യം പറഞ്ഞ് അൻവർ.
എൻ്റെ കുടുംബം ബ്രിട്ടീഷുകാരോട് പോരാടിയ കുടുംബം ആണ്
. ഒരുപാട് സമ്പത്ത് നഷ്ടമായ കുടുംബം ആണ്
ഒരുത്തൻ്റെ മുഖത്ത് നോക്കി വർഗീയ വാദിയാക്കുമ്പോൾ ഇങ്ങനെ വന്നു പറയുന്നതിൽ സങ്കടമുണ്ട്.
അഞ്ചു നേരം നിസ്കരിക്കുന്നവനാണ് ഞാൻ. മത വിശ്വാസി ആയത് കൊണ്ട് വർഗീയ വാദി ആകില്ല.
മറ്റു മതങ്ങളെ വെറുക്കുന്നവൻ ആണ് വർഗീയ വാദി
നിലപാട് പറയാൻ പോവുകയാണ്
സർക്കാർ പരിപാടിയിൽ പ്രാർത്ഥന വേണ്ട.
പ്രാർത്ഥന ചടങ്ങ് ഒഴിവാക്കണം
പള്ളികളിലെ ബാങ്ക് വിളിയുടെ സമയം ഏകീകരിക്കണം
കേരളം സ്ഫോടനാത്മക അവസ്ഥയിൽ നിൽക്കുന്നു
പൊലീസിൽ ക്രിമിനൽ വത്കരണം
പൊലീസിൻ്റെ 25% ക്രിമിനൽ വത്കരിച്ചു
സ്വർണകടത്ത്
സ്വർണ കടത്തിൽ അൻവറിന് പങ്കുണ്ടോ എന്ന നിലയിൽ കൊണ്ടുപോയി വെച്ചു മുഖ്യമന്ത്രി
കരിപ്പൂരിൽ സ്വർണം പിടിക്കാൻ അത്യാധുനിക സംവിധാനം.
ആരു സ്വർണം പിടിച്ചാലും കസ്റ്റംസിനെയാണ് ഏൽപ്പിക്കേണ്ടത്
മുഖ്യമന്ത്രി പറയുന്നതല്ല നിയമം
സ്വർണ പണിക്കാരൻ ഉണ്ണി എങ്ങനെ കോടീശ്വരനായി ?
ഇപ്പൊ തെളിവുകളെല്ലാം അൻവർ കൊടുക്കണം.
അജിത് കുമാർ വാങ്ങി കൂട്ടിയ സ്വത്തുക്കളുടെ മുഴുവൻ രേഖകളും കൈമാറി.
സിഎം ഒന്ന് അടങ്ങിക്കോട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുമ്പ് തെളിവ് പുറത്ത് വിട്ടത്.
അജിത് കുമാറിനെ മാറ്റാത്തതെന്ത്?
വേണ്ടാത്ത പല പണിയും എഡിജിപിയെ വെച്ച് ഇവർ ചെയ്തു. അതാണ് അനങ്ങാത്തത്.
എന്തിനാണ് സഖാക്കളെ മുഖ്യമന്ത്രി എഡിജിപി യെ സംരക്ഷിക്കുന്നത്?
നിങ്ങൾക്ക് മനസിലാകുന്നില്ലേ?
എന്തിനാണ് ADGP യെ സംരക്ഷിക്കുന്നത്
ആർക്ക് വേണ്ടിയാണ് സംരക്ഷണം
പാർട്ടി മറുപടി പറയേണ്ടേ
പാർട്ടി എന്നോട് മിണ്ടാതിരിക്കാൻ അഭ്യർഥിച്ചപ്പോൾ
ഞാൻ നിർത്തിയതാണ്
അതിന് ശേഷമാണ്
റിദാൻ കേസ് അന്വേഷണം അട്ടിമറിക്കുന്നത്. സഖാക്കളെ ഞാൻ ഇനി എന്തു ചെയ്യണം?
നിങ്ങൾ ഉത്തരം തരണം.പാർട്ടി സെക്രട്ടറി വിളിച്ചാൽ പോലും പൊലീസ് സ്റ്റേഷനിൽ നിന്ന് അവഗണന.
എവിടെ പോയി ഈ പാർട്ടിയുടെ കരുത്ത് ‘
ഇത് മാറ്റണം.
ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ.
ജനങ്ങൾ ഒപ്പമുണ്ടോ എന്ന് ആവർത്തിച്ച് അൻവറിൻ്റെ ചോദ്യം
കയ്യും കാലും വെട്ടേണ്ടവരുടെ വെട്ടണം,എൻ്റെ വെട്ടീട്ട് കാര്യമില്ല
മാമി കേസ് നാളെ കോഴിക്കോട് വിശദീകരിക്കും.
ഇതൊക്കെ ചെയ്തതാണ് അൻവർ ചെയ്ത കുറ്റം.
അജിത് കുമാർ എഴുതി കൊടുത്ത വാറോല മുഖ്യമന്ത്രി വായിക്കുന്നു.
സ്വർണക്കേസിൽ കൊള്ളയടി യാണ്.
ഇത് ചൂണ്ടികാട്ടിയതാണോ അൻവർ ചെയ്ത കുറ്റം
സഖാക്കൾ കാൽ വെട്ടിയാലും
അൻവർ അവസാനിപ്പിക്കില്ല
വെടിവെച്ചു കൊല്ലേണ്ടി വരും.
വെടി വെച്ചു കൊല്ലേണ്ടി വരും
പറ്റുമെങ്കിൽ ചെയ്യൂവെന്നും പിവി അൻവർ
ജയിലിൽ പോകാനും തയ്യാർ ആണ്
താനൂർ കസ്റ്റഡി കൊലപാതകം
സിസിടിവി ദൃശ്യങ്ങൾ പോലീസ് നശിപ്പിച്ചെന്ന് പിവി അൻവർ
ഇ. എൻ മോഹൻദാസിനെതിരെ പി.വി അൻവർ
സുജിത് ദാസിൻ്റെ പേര് കേൾക്കുമ്പോൾ തേൻ ഒലിക്കും
ക്രിമിനൽ കേസ് കൂട്ടി ഈ ജില്ല കുട്ടിച്ചോറാക്കിയത് സുജിത്ത് ദാസ്
പാലൂട്ടി വളർത്തിയതാരാ?
മലപ്പുറം സി പി എം ജില്ലാ സെക്രട്ടറി
പൊളിറ്റിക്കൽ നെക്സസ് തകർക്കണം
അങ്കിൾ അങ്കിൾ ബന്ധം ഇവിടെ മാത്രം.
ഇനി ജനങ്ങൾ തിരുമാനിക്കട്ടെ.
ജില്ലാ സെക്രട്ടറിയ്ക്കെതിരെ അൻവർ
ഇ.എൻ മോഹൻദാസ് നക്സസിൻ്റെ ഭiഗം
പല പാർട്ടികളും വിളിക്കുന്നുണ്ട്.
ഞാനായിട്ട് ഒരു പാർട്ടി ഉണ്ടാക്കുന്നില്ല
കേരളത്തിലെ ജനങ്ങൾ ചേർന്ന് പാർട്ടിയുണ്ടാക്കിയാൽ ഞാനുണ്ടാകും. 2036 ൽ ബിജെപി 30 സീറ്റ് നേടും
ഇനി ഞാൻ പോകുന്നത് ജയിലിലേയ്ക്കാണ്. ഒരു മൂലയിൽ വെടിയേറ്റ് വീഴാം. ഒരനവർ പോയാൽ മറ്റൊരു അൻവർ വരണം.
നിങ്ങൾ പോരാട്ടം തുടരണം. പിൻമാറരു ത്.
അന്‍വറിന് ആത്മവിശ്വാസം നല്‍കി വന്‍ജനാവലി
മലപ്പുറം. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് പിവി അൻവർ എംഎൽഎ നടത്തിയ ആദ്യ വിശദീകരണ പൊതുസമ്മേളനത്തിന് എത്തിയത് വൻ ജനാവലി . പ്രാദേശിക ഇടത് നേതാക്കൾ വരെ സമ്മേളനത്തിൻ്റെ ഭാഗമായത് അൻവറിന്റെ രാഷ്ട്രീയ ആത്മവിശ്വാസം കൂട്ടുന്നതായി. പ്രസംഗത്തിൽ മുഖ്യമന്ത്രിയെയും എഡിജിപി എം ആർ അജിത് കുമാറിനെയും മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനെയും അൻവർ കടന്നാക്രമിച്ചു.
സിപിഎമ്മിന്റെ അച്ചടക്ക ചട്ടക്കൂട് ഭേദിച്ച് ഇടതുപക്ഷ പ്രവർത്തകർ പോലും പൊതുസമ്മേളനത്തിൽ എത്തിയത് പിവി അൻവറിന്റെ രാഷ്ട്രീയ വിജയമാണ്. ആയിരവും കടന്ന് ആളുകൾ ചന്തക്കുന്നിൽ തടിച്ചുകൂടിയത് നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ അൻവറിന്റെ അടയാളപ്പെടുത്തലായി മാറി.
സഖാവ് പുഷ്പനെ അനുസ്മരിച്ചാണ് അൻവർ പ്രസംഗം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രിയെയും എഡിജിപി എംആർ അജിത് കുമാറിനെയും കടന്നാക്രമിച്ചു. പിണറായി വിജയൻറെ പേരുകേട്ടാൽ പാർട്ടി വിറയ്ക്കുകയാണ്. എന്തിനുവേണ്ടി. ഭീഷണിപ്പെടുത്തിയാൽ അൻവർ മാളത്തിൽ കയറി ഒളിക്കുമെന്ന് കരുതിയെങ്കിൽ വേറെ ആളെ നോക്കണമെന്നും വെല്ലുവിളി.
മുഖ്യമന്ത്രിയ്ക്കെതിരെയും എഡിജിപി എം. ആർ അജിത് കുമാറിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി ഈ എൻ മോഹൻദാസിനെതിരെയും ആരോപണശരങ്ങൾ ഉയര്‍ന്നു.
രണ്ടരമണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിൽ പിരിഞ്ഞു പോകാതെ ജനം അൻവർ പറയുന്നത്, നിന്ന് കേട്ടു. പ്രതീക്ഷിച്ചതിനപ്പുറം ഉണ്ടായ പൊതുസമ്മേളനത്തിന്റെ വിജയം കരുത്ത് കൂട്ടുന്നതാണ്. ഇനി അൻവർ ജനകീയ വിഷയങ്ങളിൽ തുറന്നു പറച്ചിലിന് അക്കം കൂട്ടുമെന്നുറപ്പ്.
സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി.ബലാൽസംഗകേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുക. 62 മത്തെ കേസ് ആയാണ് സിദ്ധിഖിന്റെ അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്.സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തകി ഹാജറാകും.A.M.M.A യും, WCC യും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് സിദ്ധി ഖിന്റെ മുൻകൂർ ജാമ്യപേക്ഷ.
സിദ്ദിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് SP മെറിൻ ജോസഫ് ഡൽഹിയിൽ എത്തി സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി യുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.സിദ്ദിഖിനെതിരെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സുപ്രീം കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിജീവിതക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജറാകും.
ഹിസ്ബുല്ലയുടെ കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേൽ,വ്യോമാക്രമണത്തിൽ യെമനിലെ വൈദ്യുതി നിലയവും തുറമുഖവും തകർന്നു
റാസ് ഇസ.ഇസ്രയേൽ സേനയുടെ വ്യോമാക്രമണത്തിൽ യെമനിലെ വൈദ്യുതി നിലയവും തുറമുഖവും തകർന്നു.
നാലു പേർ കൊല്ലപ്പെട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുമെന്ന കണക്ക് കൂട്ടലിൽ മേഖലയിൽ ആകാശപ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുവാൻ അമേരിക്ക നീക്കം തുടങ്ങി.
സാഹചര്യം മുതലെടുത്ത് നിഴൽ യുദ്ധം നടത്തുവാൻ ഇറാനെ അനുവദിക്കില്ലെന്ന് പെന്റഗൺ
ഹിസ്ബുല്ലയുടെ കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേൽ
ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം
– യെമനിലെ റാസ് ഇസ , ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് വ്യോമാക്രമണം.- യെമനിലെ വൈദ്യുത നിലയങ്ങൾക്ക് നേരെയും ആക്രമണം .
– ഹൂതികൾ ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെ ആണ് ഇസ്രയേലിന്റെ തിരിച്ചടി .
-ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു .-ബെയ്റൂത്തിൽ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 105 പേർ കൊല്ലപ്പെട്ടു .
-ബെക്ക താഴ്‌വരയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
തിരുവനന്തപുരം :എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. മണിക്കുറിലേറെയായി
ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി മുടങ്ങിയത്. വൈകിട്ട് ഏഴ് മണിയോടെയാണ് എസ്എറ്റിയിലെ വാർഡിൽ വൈദ്യുതി പോയത്. അതോടെ
രോഗികളും, ജീവനക്കാരും കൂട്ടിരിപ്പു കാരും അങ്കലാപ്പിലായി. ടോർച്ച് അടിച്ച് ഡോക്ടർമാർ പരിശോധിച്ചത്.കൂട്ടിരിപ്പു കാർ
ആശുപത്രിയിൽ ബഹളം വെച്ചു. പ്രതിഷേധത്തെ തുടർന്ന് ആരോഗ്യ മന്ത്രി അടിയന്തിര ഇടപെടൽ നടത്തിയതാണ് ഫലം കണ്ടത്.സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇടപെട്ടു.അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെയർമാൻ നിർദ്ദേശം നൽകി.
കുറ്റ്യാടി പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കോഴിക്കോട്. കുറ്റ്യാടി പുഴയിലെ കൈതേരി മുക്കിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.
പാറക്കടവ് സ്വദേശികളായ റിസ്വാൻ, സിനാൻ , എന്നിവരാണ് മരിച്ചത്.
ടർഫിൽ കളിക്കാൻ വന്ന ശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.
ഇന്ന് ഉച്ചയോടെയാണ് കുറ്റ്യാടി പുഴയിലെ കൈതേരി മുക്കിൽ നാലു വിദ്യാർത്ഥികൾ കുളിക്കാൻ എത്തിയത്. ഇതിനിടെയാണ് രണ്ടുപേർ ഒഴുക്കിൽപ്പെടുന്നത്. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ നാട്ടുകാരെ വിവരമറിയിച്ചതോടെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തി. രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.
പാറക്കടവ് സ്വദേശികളായ റിസ്വാൻ (14), സിനാൻ (13) എന്നിവരാണ് മരിച്ചത്. ഇരുവരും
കുറ്റ്യാടി ഗവ ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്ന് അവധി ദിനം ആയതിനാൽ വിദ്യാർത്ഥികൾ ടർഫിൽ കളിക്കാൻ വന്നതായിരുന്നു. ഇതിനിടെയാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത് എന്നാണ് നിഗമനം. പോസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ന്യൂസ് അറ്റ് നെറ്റ് BIG BREAKING
2024 സെപ്തംബർ 29 ഞായർ 9.55 PM
?തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ രണ്ട് മണിക്കുറിലേറെയായി കരണ്ടില്ല.
?ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി മുടങ്ങിയത്.
?രോഗികളും, ജീവനക്കാരും കൂട്ടിരിപ്പു കാരും .ടോർച്ച് അടിച്ച് ഡോക്ടർമാർ പരിശോധിക്കുന്നു.
? ആശുപത്രിയിൽ ബഹളം, പ്രതിഷേധം അടിയന്തിര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി.






































