24.2 C
Kollam
Wednesday 24th December, 2025 | 12:52:14 AM
Home Blog Page 2121

രജനീകാന്ത് ആശുപത്രിയിൽ

സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് താരത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ താരത്തിന്റെ ആരോ​​ഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിങ്ങിനായുള്ള യാത്രയ്ക്കിടെയാണ് താരത്തിന് വയറുവേ​ദനയുണ്ടാകുന്നത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘ടാർഗറ്റ് തികയ്ക്കാൻ ഭീഷണി, ഉറക്കമില്ലാതായിട്ട് 45 ദിവസം’; ജോലി സമ്മർദത്തിന് പിന്നാലെ മരണം വരിച്ച് ഉദ്യോഗസ്ഥൻ

ലഖ്നൗ ∙ കടുത്ത ജോലി സമ്മർദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന (42) ആത്മഹത്യ ചെയ്തു.

45 ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പിൽ തരുൺ വെളിപ്പെടുത്തി. വാർത്തയോട് ബജാജ് ഫിനാൻസ് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാർഥ്, പിഹു എന്നിവരെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി.

വായ്പകളുടെ തവണ (ഇഎംഐ) പിരിച്ചെടുക്കുന്ന ജോലിയാണ് തരുൺ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കർഷകരാണ്. കാർഷിക വിള നാശം മൂലം പലർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നതായി ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ പറയുന്നു. ‘ഞാൻ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാൻ വയ്യാതായി. കടുത്ത സമ്മർദമാണ്. ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥർ പറയുന്നത്. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഞാൻ പോകുന്നു–’ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് തരുൺ എഴുതി.

കുട്ടികളുടെ ഈ വർഷത്തെ ഫീസ് മുഴുവൻ അടച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. രണ്ട് മേലുദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞ് അവർക്കെതിരെ പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പല സഹപ്രവർത്തകർക്കും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ഇഎംഐ അടയ്ക്കേണ്ടി വന്നതായും കത്തിൽ പറയുന്നു.

രാവിലെ നടന്ന വിഡിയോ കോൺഫറൻസിലും മേലധികാരികൾ ഭീഷണിപ്പെടുത്തിയെന്ന് തരുണിന്റെ ബന്ധുവായ ഗൗരവ് സക്സേന പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് പൊലീസ് ഓഫിസർ വിനോദ് കുമാർ ഗൗതം അറിയിച്ചു.

അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിൽ


ലെബനന്‍. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിൽ എത്തി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചു. ഇറാൻ തിരിച്ചടിക്കുമെന്ന കണക്ക്‌ കൂട്ടലിൽ കൂടുതൽ യു എസ്‌ സൈനീകർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ

-കരയുദ്ധം തുടങ്ങിയെന്ന് അറിയിച്ച് ഇസ്രയേൽ പ്രതിരോധസേനയുടെ ട്വീറ്റ്.-ബെയ്റൂത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ആക്രമണം.മേഖലയിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശം. തിരിച്ചടിക്കാൻ തയ്യാറാണെന്ന് ഹിസ്ബുല്ല

  • ഇന്നലെയുണ്ടായ വ്യോമാക്രമണത്തിൽ മാത്രം 95 പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണമെന്ന് IDF. അതിർത്തിയോട് ചേർന്ന ലെബനൻ ഗ്രാമങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ.
  • അതിനിടെ സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലും ആക്രമണം. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് സിറിയൻ മാധ്യമങ്ങൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ; സിറിയയിലും ആക്രമണം, 3 മരണം

ബെയ്റൂട്ട്: സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേ, തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. ‘നിയന്ത്രിതമായ രീതിയിൽ’, ‘പ്രാദേശിക പരിശോധനകൾ’ തെക്കൻ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ ലക്ഷ്യങ്ങൾ സ്ഥിതി ചെയ്യുന്നത് അതിർത്തിയോട് ചേർന്നുള്ള ലബനൻ ഗ്രാമങ്ങളിലാണെന്നും അവ ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നു പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു. യുഎസും യുകെയും വെടിനിർത്തലിന് അഭ്യർഥിച്ചു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ പറഞ്ഞു.

ഇസ്രയേലിനു പിന്തുണയായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ സൈനികരെ സന്ദർശിച്ചു. മധ്യപൂർവദേശത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അന്‍വര്‍ പരിപാടികള്‍ പിന്‍വലിച്ചു

മലപ്പുറം. ജില്ലയുടെ വിവിധയിടങ്ങളിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി.വി അൻവർ എംഎൽഎ. മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിൽ നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിവെച്ചത്.

കടുത്ത തൊണ്ട വേദനയെ തുടർന്ന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ അറിയിച്ചു. 

“അടുത്ത രണ്ടുദിവസത്തെ എല്ലാ പ്രോഗ്രാമുകളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണ്. വരും ദിവസത്തെ കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റായി ഇടുന്നതായിരിക്കും. ഇതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നു” പിവി അൻവർ ഫേസ്ബുക്കിലെ വീഡിയോയിൽ പറഞ്ഞു. 

ഒപ്പം കിടത്തിയ പാര്‍ട്ടിയെ മുതലക്കുളത്തിലെറിഞ്ഞ് പിവി അന്‍വര്‍

മലപ്പുറം. പാലൂട്ടിയ കൈക്കു തിരിഞ്ഞുകൊത്തി, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പി.വി അൻവർ എം എൽ എ . മാമി തിരോധാന കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിൽ ഫലം ഉണ്ടാകില്ലെന്ന് പി.വി അൻവർ. അരീക്കോട് ഇന്ന് വൈകീട്ട് 6.30 ന് വിശദീകരണ പൊതുയോഗം. പറയാതിരിക്കാൻ വയ്യ എന്ന തലക്കെട്ടായാണ് പരിപാടി.

പി വി അൻവർ എം എൽ എ രണ്ടും കൽപ്പിച്ചാണ്. ഒപ്പം ആരൊക്കെയുണ്ടെന്ന വേവലാതിയിലാണ് പാര്‍ട്ടി.സംശയിച്ച പലരും ആദ്യം തന്നെ പ്രസ്താവനയിട്ട് കൈകഴുകിയതോടെ രാഷ്ട്രീയാവശ്യത്തിന് അപ്പുറത്തെ മറ്റ് പലതും സംശയിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് പി വി അൻവർ. മുഖ്യമന്ത്രി ദേശീയ
മാധ്യമത്തിന് നൽകിയ ഇൻ്റർവ്യൂ ആണ് അൻവറിൻ്റെ പുതിയ തുറുപ്പ് ചീട്ട്. മലപ്പുറത്തെയും , ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി കേരളത്തിലെ മുൻനിര മാധ്യമങ്ങളെ ഒഴിവാക്കി ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയതെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട് നടന്ന മാമി തിരോധാന കേസ് വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും,എഡിജിപി എം ആർ അജിത് കുമാറിനെയും കടന്നാക്രമിക്കുകയാണ് പിവി അൻവർ. മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് അൻവറിനെ കേൾക്കാനായി എത്തിയത്.ഇന്ന് അരീക്കോട വൈകീട്ട് 6.30 ന് പി വി അൻവർ എംഎൽഎ സംസാരിക്കും.
പറയാതിരിക്കാൻ വയ്യ എന്ന തലക്കെട്ട് പങ്കുവെച്ച് പോസ്റ്റർ വിശദീകരണ പൊതുയോഗത്തിന്റെതാണ്. അൻവർ ഇന്നത്തെ പൊതുയോഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുക എന്നുള്ളതാണ് ഇടതുപക്ഷവും,കേരള രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.അൻവറിനെ കേൾക്കാൻ ആളുണ്ട് എന്നുള്ളത് ഇടതുപക്ഷത്തെ സംബന്ധിച്ച വലിയ വെല്ലുവിളിയാണ്. അന്‍വറിന്‍റെ ആവേശം പിണറായി വിരുദ്ധരെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കിലും ഇത് ആര്‍ക്കു ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കപരക്കെയുണ്ട്.

രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന ആരോപണത്തിൽ വ്യാജ ഡോക്ടർ കസ്റ്റഡിയിൽ

കോഴിക്കോട്. ഫറോക്ക് കോട്ടക്കടവിൽ രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന ആരോപണത്തിൽ വ്യാജ ഡോക്ടർ കസ്റ്റഡിയിൽ. കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ ആർഎംഒ ആയി ജോലി ചെയ്ത അബു അബ്രഹാം ലൂക്ക് ആണ് ഫറോക്ക് പൊലിസിൻ്റെ കസ്റ്റഡിയിലുള്ളത്. കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകിയതായി മകൻ അശ്വിൻ പറഞ്ഞു

ഇക്കഴിഞ്ഞ 23 ന് പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് വിനോദ് കുമാറിനെ ടി എം എച്ച് ആശുപത്രിയിൽ എത്തിച്ചത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇദ്ദേഹം മരിച്ചു. മൂന്നു ദിവസത്തിനു ശേഷം ഈ ആശുപത്രിയിലെത്തിയ വിനോദ് കുമാറിൻ്റെ മകന് സംശയം തോന്നിയാണ് അഛനെ ചികിൽസിച്ച ഡോക്ടറെ കുറിച്ച് അന്വേഷണം നടത്തിയത്

കുടുംബത്തിൻ്റെ പരാതിയിലാണ് ഫറോക്ക് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അബു അബ്രഹാം ലൂക്ക് ൻ്റെ എം ബി ബി എസ് രജിസ്റ്റർ നമ്പർ വ്യാജമെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി .മുക്കത്തു വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വഞ്ചന,ആൾമാറാട്ടം,വകുപ്പുകൾക്കൊപ്പം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. അതേസമയം ഇയാൾ എംബിബിഎസ് പാസായിട്ടില്ല എന്ന വിവരം അറിഞ്ഞില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം

കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

പാലക്കാട് .കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു.കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് (32) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.കൊന്നക്കൽ കടവ് മിനി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിൽ സമീപമുള്ള നമ്പൂതിരിക്കയത്തിന് സമീപം സുഹൃത്തുക്കളായ ആറു പേരാണ് പിറന്നാൾ ആഘോഷിക്കാൻ എത്തിയത് എന്ന് പോലീസ് പറഞ്ഞു.ഇതിനിടെ മനോജ് അപകടത്തിൽ പെടുകയായിരുന്നു

വടക്കഞ്ചേരി പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ രാത്രി 9 മണിയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ വെള്ളച്ചാട്ടം ഒഴുക്ക് വരുന്ന തോടാണ് ഈ പ്രദേശം.മുൻപും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർ പിന്മാറണം,കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർ പിന്മാറണം എന്ന് കേരള മുസ്ലിം ജമാഅത്.കരിപ്പൂരുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന സ്വർണക്കടത്തും പണമിടപാടും ഒരു ജില്ലക്ക് മേൽ ആരോപിക്കപ്പെടുന്നത് ഖേദകരം.ഒരു ജില്ലയെ പത്ര സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചയായ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല

മുഖ്യമന്ത്രിയുടെ വിശേഷണം മനുഷ്യത്വ വിരുദ്ധം.മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാനും കേരള മുസ്ലിം ജമാഅത് ആഹ്വാനം ചെയ്തു