Home Blog Page 2116

കേസിൽ താൽപര്യമില്ലെന്ന് മനസിലായി, വാദത്തിനും താൽപ്പര്യമില്ലേ? നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്ക് വിമർശനം

ന്യൂഡൽഹി : നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതി വിമർശനം. ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്ന് ഇഡിയോട് കോടതി ചോദിച്ചു. വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡി യോട് കോടതി സൂചിപ്പിച്ചു.

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിക്കിടെയാണ് ഇഡിയെ സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ തവണയും ഹർജി ഇഡി ആവശ്യപ്രകാരം മാറ്റിയിരുന്നു. കേരളത്തിൽ നിന്ന് വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഹർജി. അന്ന് ഹർജി നൽകുന്ന വേളയിൽ കർണാടകയിൽ ബിജെപി സർക്കാരായിരുന്നു ഭരിച്ചിരുന്നതെന്നും ഇക്കാര്യം കൊണ്ടാണ് കേരളത്തിൽ നിന്നും കർണാടകയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു. എന്നാൽ നിലവിൽ കർണാടയിൽ കോൺഗ്രസ് സർക്കാരാണ് അധികാരത്തിലുളളത്.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കേസിൽ കക്ഷികളായ സംസ്ഥാനവും എം ശിവശങ്കറും സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡി വാദം. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇഡി ആരോപണം.

തടി കുറയ്ക്കണമെങ്കില്‍ പ്രാതലിനൊപ്പം 3 ഈന്തപ്പഴം….

ഇന്നത്തെ കാലത്ത് തടി പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. പലരും ഇത് സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ആരോഗ്യപ്രശ്‌നമാണ് ഇത്. പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണം ഇതു തന്നെയാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിലും ഭക്ഷണ ശീലങ്ങളിലും ഈ പ്രശ്‌നം വര്‍ദ്ധിച്ച് തന്നെ വരികയുമാണ്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും തന്നെയാണ് തടിയ്ക്കുളള പല കാര്യങ്ങളും. ഇതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.

തടി കുറയ്ക്കണമെങ്കില്‍ പ്രാതലിനൊപ്പം 3 ഈന്തപ്പഴം….


ഇന്നത്തെ കാലത്ത് തടി പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. പലരും ഇത് സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ആരോഗ്യപ്രശ്‌നമാണ് ഇത്. പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണം ഇതു തന്നെയാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിലും ഭക്ഷണ ശീലങ്ങളിലും ഈ പ്രശ്‌നം വര്‍ദ്ധിച്ച് തന്നെ വരികയുമാണ്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും തന്നെയാണ് തടിയ്ക്കുളള പല കാര്യങ്ങളും. ഇതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.

​തടി

തടി കുറയ്ക്കാനും തടി കൂടാനും ഇടയാക്കുന്ന പലതരം ഭക്ഷണങ്ങളുമുണ്ട്. ഇവ വേണ്ട രീതിയില്‍ വേണ്ട വിധത്തില്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും. തടി കുറയ്ക്കാന്‍ വേണ്ടി സഹായിക്കുന്ന ഇത്തരത്തിലെ ഒന്നാണ് ഈന്തപ്പഴം. ഏറെ പോഷകങ്ങളുള്ള ഈന്തപ്പഴം നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തടി കുറയാനും ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും നല്ല ശോധനയ്ക്കുമെല്ലാം ഇതേറെ ന്ല്ലതുമാണ്.

​പ്രാതലിനൊപ്പം ​

ഈന്തപ്പഴം രാവിലെ പ്രാതലിനൊപ്പം കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കാരണം ഇത് പോഷകങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും നല്‍കാന്‍ സാധിയ്ക്കുന്നു. ഇതിലെ നാരുകള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിപ്പിയ്ക്കുന്നു. ഇതിലൂടെ അമിത ഭക്ഷണം ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത് കൊണ്ടും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ഇതിലെ മധുരം സ്വാഭാവിക മധുരമാണ്. ഇതിനാല്‍ ഭക്ഷണം കഴിച്ച സംതൃപ്തി പെട്ടെന്ന് തോന്നിപ്പിയ്ക്കും. അമിത ഭക്ഷണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഭക്ഷണശേഷം അല്‍പം മധുരം കഴിയ്ക്കുന്നത് സംതൃപ്തി തോന്നുന്നതിലും ഇതിലൂടെ അമിതമായ ഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ നല്ലതാണ്.

ഊര്‍ജമുണ്ടാകാന്‍​

സ്വഭാവിക ഗ്ലൂക്കോസ് അടങ്ങിയ ഈന്തപ്പഴം രാവിലെ കഴിയ്ക്കുന്നതിനാല്‍ ശരീരത്തിന് ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനാല്‍ ദിവസം മുഴുവന്‍ ഉള്ള ഊര്‍ജം ഇതില്‍ നിന്ന് ലഭ്യമാകുന്നു. ഇത് അയേണ്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിനാല്‍ ക്ഷീണം മാറുന്നു. പ്രമേഹ രോഗികള്‍ക്കും മിതമായ അളവില്‍ ഇത് കഴിയ്ക്കുന്നത് ഗുണം നല്‍കും. ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഇതേറെ ഗുണകരമാണ്.

​കോള്‍ഡ്, അലര്‍ജി ​

കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും രാവിലെ ഈന്തപ്പഴം കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി നല്‍കും. തലച്ചോറിനെ കാത്തു സംരക്ഷിയ്ക്കുന്നതിലും ഇതു പ്രധാന പങ്കു വഹിയ്ക്കുന്നു. ബ്രെയിന്‍ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതിനാല്‍ തന്നെ പഠനത്തിലും ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇതേറെ ഗുണം നല്‍കും.

നീലയമരി പൊടി ഇങ്ങനെ ഉപയോഗിച്ചാല്‍ നര കറുക്കും….

മുടി നര ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സ്വാഭാവികമാണെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍, എന്തിന് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് ഇത്. ഇതിന് കാരണങ്ങള്‍പലതാണ്. മുടിയില്‍ നടക്കുന്ന പരീക്ഷണങ്ങളും പ്രയോഗിയ്ക്കുന്ന കെമിക്കലുകളുമെല്ലാം തന്നെ മുടി നരയ്ക്കുള്ള കാരണമാകും. ഇതല്ലാതെ പോഷകക്കുറവ്, സ്‌ട്രെസ് പോലുള്ള ചില കാര്യങ്ങള്‍ എല്ലാം തന്നെ നര വരുന്നതിന് കാരണമാകും. മുടിയുടെ നര മാറാന്‍ പലരും കൃത്രിമ ഡൈകളാണ് ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇവ പലപ്പോഴും ആരോഗ്യത്തിന് വരെ ദോഷകരമാകുന്നവയായി മാറുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന നാച്വറല്‍ വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒന്നാണ് നീലയമരി.

നീലയമരി ഇന്‍ഡിഗോ പൗഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ്. ഇന്‍ഡിക’ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. കടകളില്‍ നാം സാധാരണ ഈ പൊടി കാണാറുമുണ്ട്. മുടി നര ഒഴിവാക്കാന്‍ ഇന്‍ഡിക പൗഡര്‍ അഥവാ നീലയമരി ഉപയോഗിയ്ക്കാവുന്നതാണ്..മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ഇത്. മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇന്‍ഡിഗോ മുടി കറുപ്പിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇത് ചെയ്യുന്നത് ഗുണം നല്‍കും.

ഇന്‍ഡിഗോ പൗഡര്‍

ഇന്‍ഡിഗോ പൗഡര്‍ മാത്രമായി ഉപയോഗിച്ചാല്‍ ഗുണം ലഭിയ്ക്കില്ല. ഇതിന് മുന്നേയായി തലയില്‍ ഹെന്ന കൂടി ഇട്ടാല്‍ മാത്രമേ ഗുണം ലഭിയ്ക്കൂ. ഹെന്ന മുടിയില്‍ ഇടുമ്പോള്‍ തലേന്ന് തയ്യാറാക്കി വച്ച് ഇടുമ്പോള്‍ ഗുണം കൂടുതലാകും. ഇത് ഇരുമ്പ് ചീനച്ചട്ടിയില്‍ തയ്യാറാക്കിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും. ഹെന്ന മുടിയില്‍ ഇടുമ്പോള്‍ ഒരു ബ്രൗണ്‍ നിറമാണ് ലഭിയ്ക്കുക. ഹെന്ന ഇട്ട് ഒന്ന് രണ്ടു മണിക്കൂര്‍ ശേഷം മുടി ഷാംപൂ ചെയ്യാതെ തന്നെ കഴുകുക. ഷാംപൂ ചെയ്താല്‍ ഇന്‍ഡിഗോ ഇടുന്നതിന്റെ ഗുണവും ഹെന്ന ഗുണവും പൂര്‍ണമായി ലഭിയ്ക്കില്ല. ഇതുപോലെ ഹെന്നയും ഇന്‍ഡിഗോയും ഇടുന്നതിന് മുന്‍പേ മുടിയിലെ എണ്ണമയം പൂര്‍ണമായി നീക്കിയാലേ ഗുണം ലഭിയ്ക്കൂ. വല്ലാതെ വരണ്ട മുടിയെങ്കില്‍ തൈര് പോലുള്ള ചേരുവകളോ ഫ്‌ളാക്‌സ് സീഡ് ജെല്ലോ കറ്റാര്‍വാഴ ജെല്ലോ ചേര്‍ത്ത് തയ്യാറാക്കുന്നത് ഗുണം നല്‍കും.

​മുടിയില്‍ ​

ഇന്‍ഡിഗോ പൗഡര്‍ നല്ല ശുദ്ധമായത് നോക്കി വാങ്ങണം. ഇതില്‍ ചെറുചൂടുള്ള തേയില വെള്ളം ഒഴിച്ച് മിശ്രിതമാക്കുന്നതാണ് നല്ലത്. ഇതില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് മിശ്രിതമാക്കി 10 മിനിറ്റ് ശേഷം മുടിയില്‍ പുരട്ടാം. അധികം നേരം ഇത് വയ്ക്കരുത്. നരയുള്ള ഭാഗത്ത് ഇത് നല്ലതുപോലെ പുരട്ടാം. ഇത് മുടിയില്‍ 1, 2 മണിക്കൂര്‍ നേരം വയ്ക്കുക. പിന്നീട് ഇത് കഴുകിക്കളയാം. ഷാംപൂ ഉപയോഗിയ്ക്കരുത്. ഇത് എല്ലാ ആഴ്ചയില്‍ ചെയ്താലും മുടിയ്ക്ക് ദോഷം വരുന്നില്ല.

​ഹെന്ന മിശ്രിതം ​

ഹെന്ന മിശ്രിതം പുരട്ടുമ്പോള്‍ നരച്ച മുടി ബ്രൗണ്‍ നിറമാകും. ഇതിന് ശേഷം ഇന്‍ഡിഗോ സ്‌റ്റെപ്പ് കൂടി ചെയ്യുമ്പോള്‍ ബ്രൗണ്‍ നിറം കറുപ്പായി മാറുന്നു. മുടി ബ്രൗണ്‍ നിറം വേണ്ടവര്‍ക്ക് ആദ്യത്തെ ഹെന്ന സ്‌റ്റെപ്പ് മതിയാകും. ഇത് മുടി വളരാനും നല്ലതാണ്. സ്വാഭാവിക ഡൈ ആയതിനാല്‍ തന്നെ മുടിയ്‌ക്കോ ആരോഗ്യത്തിനോ യാതൊരു ദോഷവും ഇന്‍ഡിഗോ ഡൈ ചെയ്യുന്നുമില്ല. ഇത് മുടി വളരാനും മുടിയുടെ പല തരത്തിലെ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നവയാണ്. ഇവ തികച്ചും പ്രകൃതിദത്ത വസ്തുക്കള്‍ തന്നെയാണ്. ഇതിനാല്‍ നാം ഇവ ഉപയോഗിയ്ക്കുമ്പോഴും തികച്ചും ശുദ്ധമായത് മാത്രം ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുക.

ആവണിക്ക് അല്ല മീനൂട്ടിക്ക് തന്നെ! മഞ്ജു കൈയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും മകൾക്കായി വിട്ടു നൽകിയതാണ്; ഇന്ന് കോടികൾ പ്രതിഫലം

ബാല – അമൃത വിഷയം സോഷ്യൽ മീഡിയയിൽ കൊടുംപിരി കൊണ്ട് നില്കുന്ന സമയത്താണ് മഞ്ജു വാര്യർ ദിലീപ് വിവാഹമോചനം കൂടി ചർച്ച ആയത്. ഒരു കാലത്ത് അത്രയേറെ സ്നേഹിച്ച രണ്ടുപേർ വേർപിരിഞ്ഞപ്പോഴും ആ രഹസ്യം ഞങ്ങളിൽ തന്നെ ഒതുങ്ങട്ടെ എന്നാണ് ഇരുവരും പറഞ്ഞതും. ഇന്നും ഇരുവർക്കും അവരുടെ കുടുംബത്തിനും മാത്രമാണ് ആ രഹസ്യം അറിയുന്നതും. കുറച്ചു സിനിമകൾ മാത്രമാണ് മഞ്ജു വാര്യർ തുടക്ക സമയത്ത് ചെയ്തത് എങ്കിലും നല്ല പ്രതിഫലം തന്നേ മഞ്ജു നേടിയിരുന്നു.

കേരളത്തിനും ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഷോകളും മഞ്ജു ആദ്യ കാലങ്ങളിൽ ചെയ്‌തിരുന്നു. അത്രത്തോളം സാമ്പത്തിക ഭദ്രത ഉണ്ടായിരുന്ന ആളുകൂടിയാണ് മഞ്ജു വാര്യർ. എന്നാൽ വിവാഹ മോചന സമയത്താണ് ഇവരുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുകൂടി ചർച്ചകൾ നടന്നത്.

പുള്ളിലെ വീട്ടിലേക്ക് വരുമ്പോൾ മഞ്ജു എല്ലാം വിട്ടു കൊടുത്തിട്ടാണ് വന്നത് എന്നായിരുന്നു സംസാരം. ഇതൊക്കെ പലവട്ടം ചർച്ച ആയതുമായ കാര്യങ്ങൾ ആണ്. എന്നാൽ ഏക മകൾ മീനാക്ഷി ദിലീപ് അച്ഛന്റെ ഒപ്പം ആയതുകൊണ്ടുതന്നെ മഞ്ജുവിന്റെ സമ്പാദ്യം എല്ലാം സഹോദരൻ മധു വാര്യരുടെ മകൾക്ക് ആകുമെന്ന ചർച്ചകൾ വരെയുണ്ടായി ഈ അടുത്ത കാലത്ത്. എന്നാൽ മഞ്ജുവിന് അങ്ങനെ മകളെ വിട്ടുകളയാൻ ആകുമോ. സമ്പാദ്യം എല്ലാം മീനൂട്ടിക്ക് തന്നെ എന്നാണ് ഇപ്പോഴും ആരാധകരുടെ സംസാരം. അതേസമയം മഞ്ജുവിന്റെ തമിഴ് സിനിമ റിലീസിനു ഒരുങ്ങുകയാണ്.

താരത്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. ആദ്യ തമിഴ് ചിത്രം അസുരൻ ആയിരുന്നു. തമിഴിലെ തുടക്കക്കാരി എന്ന നിലയിൽ വലിയ പ്രതിഫലം കിട്ടി ഇല്ലെങ്കിലും പിന്നീട് ലക്ഷങ്ങൾ ആയിരുന്നില്ല കോടികൾ ആണ് മഞ്ജു ഓരോ പടത്തിനും ഈടാക്കിയത് എന്നാണു സംസാരം. 90 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മഞ്ജു വാര്യർ തൂണിവ് എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെന്നാണ് കോളിവുഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം മഞ്ജുവിന്റെ പുത്തൻ ചിത്രം വേട്ടയ്യൻ റിലീസിനു ഒരുങ്ങുമ്പോൾ താരത്തിന്റെ മൂല്യം ഉയർന്നതിനെക്കുറിച്ചും ഇപ്പോൾ ആരാധകർ വിവിധ മൂവി ഗ്രൂപ്പുകളിൽ സംസാരിക്കുന്നുണ്ട്.

അസുരൻ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ. രണ്ടാം വരവ് അജിത്ത് ചിത്രം തുനിവിലൂടെ ആയിരുന്നു. ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. വിടുതലൈ 2 എന്ന ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിജയ് സേതുപതിയാണ് നായകൻ.

160 കോടി (19 ദശലക്ഷം യുഎസ് ഡോളർ) ബജറ്റിലാണ് Vettaiyan നിർമ്മിച്ചിരിക്കുന്നത്.അത്‌കൊണ്ടുതന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന മഞ്ജുവിന് എന്തായാലും കോടികൾ ആകും പ്രതിഫലം എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 200 കോടിക്ക് മുകളിൽ ആണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് ഫിലിം ബീറ്റ് പോലെയുള്ള ചില ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മസാജിന്റെ പേരിൽ കഴുത്ത് തിരിച്ചു, യുവാവിനു മസ്തിഷ്കാഘാതം; തല പോകുന്ന കേസാണ് സൂക്ഷിക്കണേ!

ബെംഗളൂരു: തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവൽക്കരണം വേണമെന്ന് ആരോഗ്യവിദഗ്ധർ. വൈറ്റ്ഫീൽഡിലെ സലൂണിൽ കഴിഞ്ഞ ദിവസം മുടിവെട്ടാൻ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദുരനുഭവമുണ്ടായത്.

മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ നാവു കുഴഞ്ഞു. ഇടതു കൈ ഉയർത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ പരിശോധനയിലാണു മസ്തിഷ്കാഘാതം സ്ഥിരീകരിച്ചത്. ബ്യൂട്ടിപാർലറുകളിലും സലൂണുകളിലും മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ച് പ്രത്യേക രീതിയിൽ ഒടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്.

രക്തക്കുഴലുകൾക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവിൽ ഓർത്തോപീഡിക് സർജനായ ഡോ. അലക്സാണ്ടർ തോമസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ തേടണം. ജീവനക്കാർക്ക് അടിയന്തരമായി ബോധവൽക്കരണം നൽകണമെന്നും നിർദേശിച്ചു.

തുമ്പയിൽ കടലിൽ സിലിണ്ടർ ആകൃതിയിലെ വസ്തു; ഫൈൻഡർ എന്നു സ്ഥിരീകരിച്ചു

കഴക്കൂട്ടം: അതീവ സുരക്ഷ മേഖലയായ തുമ്പ വിഎസ്എസ്‌സി റോക്കറ്റ് ലോഞ്ചിങ് ഏരിയയ്ക്കു സമീപം അടിഞ്ഞു കയറിയ സിലിണ്ടർ ആകൃതിയിലുള്ള വസ്തു ഏറെ നേരം സുരക്ഷ ഭീഷണി പരത്തി. തുമ്പ പൊലീസ്, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് , ബോംബ് സ്ക്വാഡ്, ശ്വാന സ്ക്വാഡ് എന്നിവയും വിഎസ്എസ്‌സിയിലെ സുരക്ഷാ വിഭാഗവും പരിശോധന നടത്തി സുരക്ഷാ ഭീഷണി ഇല്ലെന്ന് ഉറപ്പ് വരുത്തി.

ഏതോ കപ്പലിൽ നിന്നും അടർന്നു മാറിയ ഭാഗം കരയിൽ അടിഞ്ഞതാണെന്നും അപകട ഭീഷണി ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. കപ്പലുകൾ കുട്ടി മുട്ടാതിരിക്കാനായി ഘടിപ്പിച്ചിട്ടുള്ള റബർ കവചം (ഫൈൻഡർ) ആണെന്ന് പൊലീസ്. ഇന്നലെ രാവിലെ ആണ് റബറിൽ വായു നിറച്ച ഫൈൻഡർ കണ്ടെത്തിയത്. സുരക്ഷാ ഭീഷണി ഇല്ലാത്തതിനാൽ ഫൈൻഡർ കടൽക്കരയിൽ തന്നെ കിടക്കുകയാണ്.

പൂജവയ്പ്, 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി… ഉത്തരവ് ഉടൻ

പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉടൻ ഉത്തരവിറക്കും.
സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുക. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു… മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം.
കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയിലാണ് ഗോവിന്ദയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും യാത്ര പുറപ്പെടും മുമ്പ് തോക്ക് പരിശോധിക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു എന്നാണ് വിവരം.

വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു

വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. കൊച്ചി അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ​ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു.

ഇന്ന് വലിയ ശബ്ദം കേട്ട് ആരും പേടിക്കരുത്: കളക്ടർ

‘കവചം’ ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം ഇന്ന് രാവിലെ 11നും 11.30നും ഇടയില്‍ നടത്തും. പരീക്ഷണസമയത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ് അറിയിച്ചു. വാളത്തുങ്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  കുരീപ്പുഴ സര്‍ക്കാര്‍ യു പി സ്്കൂള്‍, വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്‌കൂള്‍, കുളത്തൂപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച  സൈറണുകളിലാണ് ട്രയല്‍ റണ്‍ നടത്തുക.