Home Blog Page 2104

റിക്രൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല; ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

ബെംഗളൂരു: ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

എന്നാൽ കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തതെന്നാണു പരാതി.

പാലക്കാട്‌ ശോഭക്ക് പിന്തുണ

കൊച്ചി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായസർവ്വെയിൽ പിന്തുണ.ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതി.കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചാർജ്. 34 പേരുടെ പിന്തുണ ശോഭയ്ക്ക്. ശോഭ സുരേന്ദ്രൻ,കെ സുരേന്ദ്രൻ,സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്

പട: വടക്ക് പൗർണ്ണമിയിൽ റിട്ട.അധ്യാപിക എസ് എൻ രാജമ്മ നിര്യാതയായി

കരുനാഗപ്പള്ളി. പട: വടക്ക് പൗർണ്ണമിയിൽ റിട്ട: മോഡൽ സ്കൂൾ അദ്ധ്യാപകൻ നന്ദനന്‍റെ ഭാര്യറിട്ട.അധ്യാപിക എസ്.എൻ. രാജമ്മ(87) നിര്യാതയായി. റിട്ട: കേരള PSC ഉദ്യോഗസ്ഥൻ അജികുമാറിൻ്റെ മാതാവാണ്. മരണാനന്തര ചടങ്ങുകൾ താഴ്ചയിൽ ജംഗ്ഷനിലെ വാട്ടർ ടാങ്കിന് തെക്കുവശമുള്ള സ്വവസതിയിൽ വൈകിട്ട് 3 ന് നടത്തും

സിപിഎം ബ്രാഞ്ച് സമ്മേളനം പാടേ ബഹിഷ്കരിച്ച് പ്രതിനിധികൾ

ആലുവ.സിപിഎം ബ്രാഞ്ച് സമ്മേളനം പാടേ ബഹിഷ്കരിച്ച് പ്രതിനിധികൾ. ചൂർണിക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കൊടികുത്തുമല ബ്രാഞ്ച് സമ്മേളനമാണ് നേതാക്കളെ ഞെട്ടിച്ച് പാർട്ടി പ്രവർത്തകർ ബഹിഷ്കരിച്ചത്. ഇരുപതോളം പ്രവർത്തകരാണ് ബ്രാഞ്ച് സമ്മേളനം ബഹിഷ്കരിച്ചത്. പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് ആണ് സമ്മേളനം ബഹിഷ്കരിച്ചത്. ഇന്നലെയാണ് ബ്രാഞ്ച് സമ്മേളനം നടന്നത്

ശീതസമര പരിഹാരം, ആര്‍എസ്എസ് -ബിജെപി സംയുക്ത നേതൃയോഗം

കൊച്ചി. ആര്‍എസ്എസ് ബിജെപി സംയുക്ത നേതൃയോഗം ഇന്ന് കൊച്ചിയിൽ. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ സംഘടനാ സെക്രട്ടറിയെ ആർഎസ്എസ് തിരിച്ചുവിളിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഉള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇക്കാര്യത്തിൽ അടക്കം ആർഎസ്എസ് നേതൃത്വവുമായി ബി എൽ സന്തോഷ് ചർച്ച നടത്തും. ആർ എസ് എസ് സഹായം തേടാൻ ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് സഹായം അഭ്യർത്ഥിക്കാൻ ബിജെപി. ഇന്ന് ചേരുന്ന സമന്വയ ബൈഠക്കിൽ വിഷയം ചർച്ചയാകും. താഴെത്തട്ടിൽ പ്രചാരണം ആർഎസ്എസ് ഏകോപിപ്പിക്കാൻ ആവശ്യപ്പെടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു.

എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്‍റെ ഇടപെടലുണ്ടെങ്കില്‍ എതിരാളികളെ ഞെട്ടിക്കുന്ന വിജയം നേടാനാവുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രഭരണത്തിന്‍റെ ഗുണം എണ്ണിപ്പറഞ്ഞ് താഴേത്തട്ടില്‍ വിലപേശുന്ന പരിപാടി തുടങ്ങിയതിന്‍റെ ഗുണം ടെസ്റ്റ് ചെയ്യാനാവും. സംസ്ഥാന ഭരണത്തിനെതിരെയും ന്യൂനപക്ഷപ്രീണന നയങ്ങള്‍ക്കെതിരെയും ഉള്ള ജനവികാരം അനുകൂലമാക്കാമെന്നും കണക്കു കൂട്ടലുണ്ട്.കേരളത്തില്‍ മുമ്പില്ലാത്ത ഒരു മുന്നേറ്റമാണ് തദ്ദേശസ്വയംഭരണ മേഖലയില്‍ സംഘപരിവാര്‍പ്രതീക്ഷിക്കുന്നത്.

ന്യൂസ് അറ്റ് നെറ്റ്    BIGBREAKING        മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

2024 ഒക്ടോബർ 03 വ്യാഴം 9.30 am

?മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കാണും

?എം ആർ അജിത്ത് കുമാറിന് എതിരെ നടപടി ഉണ്ടാകുമോ എന്ന് ഇന്ന് അറിയാം

?ഡൽഹിയിലെ ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി.

?ജയത് പൂരിലെ നിമ ആശുപത്രിയിലായിരുന്നു സംഭവം.

?ഡോ.ജാവേദ് അക്തർ ആണ് മരിച്ചത്.അക്രമികൾ രണ്ട് പേരെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു.

?ഇന്ന് രാവിലെ നിലമ്പൂരിൽ കുളിക്കാനിറങ്ങിയ ലിജിൻ (26) ഒഴുക്കിൽപ്പെട്ട് മരിച്ചു

? നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല,

?ബി ജെ പി -ആർ എസ് നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും.

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കം

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കം. ബംഗ്ലദേശിലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് മൽസരം യുഎഇയിലേക്ക് മാറ്റിയത്.
എന്നാൽ ആതിഥേയത്വത്തിനുള്ള അവകാശം ബംഗ്ലാദേശിന് തന്നെയാണ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ ബംഗ്ലാദേശും സ്കോട്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മൽസരം. രണ്ടാം മൽസരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും.  വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ലീഗ് മൽസരങ്ങൾ ടീമിന് കരുത്ത് പകരുന്നതാണെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.  പുരുഷ ടീം ലോക കപ്പ് സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ കൂട്ടിച്ചേർത്തു.

സ്മൃതി മന്ദാന, ഷഫാലി വർമ, എന്നിവ‍കർക്ക് പുറമെ മലയാളികളായ സജന സജീവനും ആശാ ശോഭനയും ടീം ഇന്ത്യയ്ക്ക് കരുത്ത് പകരും. പത്ത് ടീമുകളിൽ ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്.

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

തിരുവനന്തപുരം. സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും.തൃശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട്,മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലെ പി.ആർ ഇടപെടൽ എന്നിവ മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടുന്നതിന് പിന്നാലെ,എഡിജിപിക്ക് എതിരായ നടപടി തീരുമാനിക്കും എന്ന നിലപാട് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ ആവർത്തിക്കാനാണ് സാധ്യത.നടപടി വേണമെന്ന നേതൃത്വത്തിന്റെ ആവശ്യം  സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ മുന്നോട്ടുവച്ചേക്കും.തൃശൂർ പൂര വിവാദത്തിൽ
ഇന്ന് തുടരന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല

കൊച്ചി.നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല.ചോദ്യം ചെയ്യലിന് തിടുക്കം വേണ്ടെന്ന് പ്രത്യേക അന്വേഷണസംഘം.
വിശദമായ നിയമോപദേശം തേടാൻ തീരുമാനം. ഇപ്പോൾ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സിദ്ദിഖിന് അനുകൂലമാകുമെന്ന് വിലയിരുത്തൽ. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം ചോദ്യം ചെയ്താൽ മതി എന്ന് തീരുമാനം

കേരളത്തില്‍ ആനകളുടെ എണ്ണത്തിൽ വൻ കുറവ്

തിരുവനന്തപുരം. കേരളത്തില്‍ ആനകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്.പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ആന സെൻസസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആനകളുടെ എണ്ണത്തിൽ 2017 ലെതിനേക്കാൾ2,900 ത്തോളം കുറവുണ്ടായി.
51 ശതമാനമാണ് കുറവ്.

2784 ആനകളാണ് 2022-23 ലെ കണക്ക്‌ അനുസരിച്ചു കേരളത്തിൽ ഉള്ളത്.മധ്യഇന്ത്യ – പശ്ചിമ ഘട്ട മേഖലയിൽ ആനകളുടെ എണ്ണം 40% ത്തോളം കുറഞ്ഞു.ഏറ്റവും കൂടുതൽ കുറവ് ഉണ്ടായത്, പശ്ചിമ ബംഗാൾ, ചത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ.