2024ഒക്ടോബർ 03 വ്യാഴം 11.30
?പൂരം വിവാദം കലക്കലിൽ തുടരന്വേഷണം നടത്തും.
? ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
?മൂന്ന് തലത്തിലുള്ള അന്വേഷണമായിരിക്കും നടത്തു
?എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല.
2024ഒക്ടോബർ 03 വ്യാഴം 11.30
?പൂരം വിവാദം കലക്കലിൽ തുടരന്വേഷണം നടത്തും.
? ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
?മൂന്ന് തലത്തിലുള്ള അന്വേഷണമായിരിക്കും നടത്തു
?എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല.
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് 11.30 ലേക്ക് മാറ്റി.മന്ത്രിസഭാ യോഗം തുടരുന്നതിനാലാണിത്. സമീപകാലത്ത് കേരളം ഏറെ ചർച്ച ചെയ്ത പി ആർ വിവാദം, എഡിജിപി – ആർ എസ് എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദം, പി വി അൻവർ ഉന്നയിച്ച വിവരങ്ങൾ ഇതിനൊക്കെ മറുപടി നൽകാനും കാര്യങ്ങളിൽ വ്യക്തത വരുത്താനുമായിട്ടായിരുന്നു സെക്രട്ടറിയറ്റിലെ മീഡിയാ റൂമിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചത്.
ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരിൽ പലരും ഇപ്പോഴും ലൈം ലൈറ്റിൽ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. അനുശ്രീ, സ്വാഭാവിക അഭിനയം കൊണ്ട് വേഗത്തിൽ ശ്രദ്ധിക്കപ്പെടുക ആയിരുന്നു.
ഇതിനോടകം ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച അനുശ്രീ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ കുഞ്ഞ് വലിയ വിശേഷങ്ങളെല്ലാം അനുശ്രീ പങ്കുവയ്ക്കാറുമുണ്ട്. അവ ഞൊടിയിട കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതും. അത്തരത്തിൽ കഴിഞ്ഞ ദിവസം അനുശ്രീ ഷെയർ ചെയ്ത ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് നിറവയറിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ്. സാരി ഉടുത്ത്, നെറ്റിയിൽ സുന്ദരവുമിട്ട്, ഗർഭിണി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുമുണ്ട്.
love#specialmoments##special#workmode #shoottime എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് അനുശ്രീ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഇതിൽ നിന്നുതന്നെ പുതിയ സിനിമയിലെ താരത്തിന്റെ വേഷമാണിതെന്ന് വ്യക്തമാണ്. അതേസമയം, എന്തിനാണ് അനുശ്രീ കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്.
ഡയമണ്ട് നെക്‌ലെയ്സിലൂടെ വെള്ളിത്തിരയിൽ എത്തിയ അനുശ്രീ ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമായി. നായികയായും സഹതാരമായുമെല്ലാം അവർ തിളങ്ങി.
കഥ ഇന്നുവരെ എന്ന സിനിമയാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ബിജു മേനോൻ നായകനായി എത്തിയ ചിത്രത്തിലെ നാല് പ്രണയങ്ങളിൽ ഒന്നിലെ നായിക ആയിരുന്നു അനുശ്രീ. മേതിൽ ദേവിക, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. സെപ്റ്റംബർ 27നും ഇന്നലെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ.
കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് അഞ്ച് രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.
പൊന്നിൻ വിലയിൽ യുദ്ധാവേശം
ഇറാൻ-ഇസ്രയേൽ യുദ്ധം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സാഹചര്യത്തിലാണ് നിലവിൽ സ്വർണവിലയുടെ മുന്നേറ്റം. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ നഷ്ടത്തിലേക്ക് വീഴാറുണ്ട്. നിക്ഷേപകർ പിൻവലിയുന്നതാണ് കാരണം. അവർ താത്കാലിമായി സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുന്നത് വില വർധന സൃഷ്ടിക്കുകയാണ്.
റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും ഇന്ത്യയിൽ ഉത്സവ, വിവാഹകാല സീസണിന്റെ പശ്ചാത്തലത്തിൽ ആഭരണ ആവശ്യകത വർധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. പുറമേ, ലോകത്തെ ഒന്നാം നമ്പർ സമ്പദ്ശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുന്നു എന്ന സൂചനകളും സ്വർണ വില വർധിക്കാനുള്ള കാരണമാകുന്നുണ്ട്.
കഴിഞ്ഞവാരം ഔൺസിന് 2,685 ഡോളർ എന്ന എക്കാലത്തെയും ഉയരംകുറിച്ച രാജ്യാന്തരവില പിന്നീട് താഴേക്കിറങ്ങിയെങ്കിലും യുദ്ധ പശ്ചാത്തലത്തിൽ തിരിച്ചുകയറി. ഒരുവേള 2,648 ഡോളർ വരെ താഴ്ന്ന വില 2,661 ഡോളർ വരെയാണ് കയറിയത്. നിലവിൽ വില 2,654 ഡോളർ.
സ്വർണവില ഇനി എങ്ങോട്ട്?
2024ന്റെ അവസാനമോ 2025ന്റെ തുടക്കത്തിലോ തന്നെ രാജ്യാന്തരവില ഔൺസിന് 2,900-3,200 ഡോളർ വരെ എത്തിയേക്കാമെന്നാണ് ഗോൾഡ്മാൻ സാക്സ് അടക്കമുള്ള രാജ്യാന്തര ധനകാര്യസ്ഥാപനങ്ങൾ വിലയിരുത്തുന്നത്. പലിശനിരക്കുകൾ താഴുന്നതും യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ശമനമില്ലാതെ തുടരുന്നതു മൂലം ഗോൾഡ് ഇടിഎഫ് അടക്കമുള്ള ബദൽ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറുന്നതുമാണ് മുഖ്യ കാരണം.
റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ വിദേശ നാണ്യശേഖരത്തിലേക്ക് കറൻസികൾക്ക് പകരം കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയെ സ്വാധീനിക്കും. കറൻസികൾ സമ്മർദ്ദത്തിൽ മുങ്ങുന്നതാണ് സ്വർണത്തിനോട് താൽപര്യം കൂടാൻ കാരണമാകുന്നത്. രാജ്യാന്തര വില 2,900ലേക്ക് എത്തിയാൽ കേരളത്തിൽ പവൻ വില 65,000-70,000 രൂപ കടന്നേക്കും.
ജിഎസ്ടിയടക്കം ഇന്നത്തെ വില
ഇന്ന് പവൻ വില 56,880 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപ ഹോൾമാർക്ക് ഫീസ് (പുറമേ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,570 രൂപയെങ്കിലും കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,700 രൂപയ്ക്കടുത്തും നൽകണം.
2024 ഒക്ടോബർ 03 വ്യാഴം 10.30 am
?മുഖ്യമന്ത്രി മുമ്പും മലപ്പുറത്തെ കുറ്റപ്പെടുത്തിയിട്ടുണ്ടന്ന് പി വി.അൻവർ
?ഇപ്പോൾ നടക്കുന്നത് നാടകം , ഒരു ജില്ലയെ അപരവല്ക്കരിക്കാൻ ശ്രമിക്കുന്നു.
? മുഖ്യമന്ത്രിയുടെ അഭിമുഖത്തിൻ്റെ
റിക്കാഡ് പുറത്ത് വിടണമെന്ന് പി വി.അൻവർ
?അഭിമുഖം ആർ എസ് എസ് നേതാക്കളിലേക്ക് എത്താൻ വേണ്ടി
?പി ആർ വിവാദത്തിൽ പാർട്ടിയിൽ എതിരഭിപ്രായമുണ്ടെന്നും പി വി.അൻവർ
മുംബൈ: തിങ്കളാഴ്ച ബാങ്ക് ഡെപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. നവിമുംബൈ പൊലീസും അഗ്നിരക്ഷാസേനയും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചുമാസങ്ങളായി അദ്ദേഹം മാനസിക സമ്മർദം നേരിട്ടിരുന്നെന്നും ചികിത്സ നടക്കുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ദേശസാൽകൃത ബാങ്കിൽ ഉദ്യോഗസ്ഥനായ ബംഗാൾ സ്വദേശി സുശാന്ത് ചക്രവർത്തി (40) 3 ദിവസം മുൻപാണ് അടൽ സേതുവിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിറ്റേന്നാണു മൃതദേഹം കണ്ടെത്താനായത്. ജോലി സമ്മർദത്തെത്തുടർന്നാണ് മരണം എന്നാരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം രണ്ടിന് സ്വകാര്യ ബാങ്കിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റായ പുനെ മലയാളി അലക്സ് ജോജിയും പാലത്തിൽനിന്നു കടലിലേക്കു ചാടി ജീവനൊടുക്കി. ജോലിസമ്മർദം കാരണമാണ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കളുടെ ആരോപണം.
അടൽ സേതു കടൽപാലത്തിൽനിന്ന് ചാടി ജീവനൊടുക്കുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിന് ഇരുവശത്തും സുരക്ഷാവേലി ഒരുക്കണമെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിയോട് (എംഎംആർഡിഎ) പൊലീസ് ആവശ്യപ്പെട്ടു. 22 കിലോമീറ്റർ നീളമുള്ള പാലം 16.5 കിലോമീറ്ററോളം കടലിലൂടെയും 5.5 കിലോമീറ്ററോളം കരയിലൂടെയുമാണു കടന്നുപോകുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
അബുദാബി: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടിഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ പശ്ചിമേഷ്യൻ ഹബ്ബുകളിലേക്കുള്ള 80-ഓളം വിമാനങ്ങൾ ചൊവ്വാഴ്ച, ക്വയ്റോ, യൂറോപ്യൻ നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ24 (FlightRadar24)-ൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.
പല എയർലൈനുകളും ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ അല്ലെങ്കിൽ ബാധിത വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്‌റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേയ്ക്കു ഇന്നും നാളെയും പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും ഉപയോക്താക്കൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി അറിയിച്ചു.
ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും എയർലൈൻ അറിയിച്ചു.
ലെബനോൻ: ലെബനോനിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ ആറു പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.
ലെബനോനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ആണെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയറ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്സൂർ,സർജന്റ് ഫസ്റ്റ് ക്ലാസ് നസാർ ഇറ്റ്കിൻ, സ്റ്റാഫ്. സെർജന്റ് അൽമ്കെൻ ടെറഫ്, സ്റ്റാഫ് സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് തെക്കൻ ലെബനനിലെ കരയുദ്ധത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ അറിയിച്ചു.
തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ലെബനോനിൽ തങ്ങളുടെ പോരാളികൾ നിരവധി ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്. തെക്കൻ ഗ്രാമമായ യാറൂണിലേക്ക് ഇസ്രയേൽ സൈന്യം മുന്നേറുന്നതിനിടെ ഒരു സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കരയുദ്ധത്തിൽ ആദ്യ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്.
ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രയേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിൽ ഗുട്ടറസ് പരാജയപ്പെട്ടെന്നും അതിനാൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയാണെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി രണ്ട് മാസം തികയും മുൻപാണു മറ്റൊരു ഡോക്ടർ കൊല്ലപ്പെട്ടത്.
ഡോ.ജാവേദ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, രണ്ട് കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്നു പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്കു പോയി.
മിനിറ്റുകൾക്കുള്ളിൽ, നഴ്സിങ് സ്റ്റാഫ് ഗജല പർവീണും കമീലും വെടിയൊച്ച കേട്ടു. അവർ ഡോക്ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ തലയിൽനിന്നു രക്തം വാർന്നു ജാവേദ് കിടക്കുന്നതാണു കണ്ടത്. പ്രതികളെന്നു സംശയിക്കപ്പെടുന്നവർക്ക് 16–17 വയസ്സ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ആസൂത്രണം ചെയ്തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചതു സ്ഥലപരിശോധനയ്ക്ക് ആയിരിക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണു ശ്രമം.
ബെംഗളൂരു: ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു.
എന്നാൽ കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തതെന്നാണു പരാതി.