Home Blog Page 2099

എറണാകുളം അങ്കമാലി അതിരൂപത കുർബ്ബാന തർക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ അൽമായ മുന്നേറ്റം

കൊച്ചി. എറണാകുളം അങ്കമാലി അതിരൂപത കുർബ്ബാന തർക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ അൽമായ മുന്നേറ്റം. ഡീക്കൻമാർക്ക് തിരുപട്ടം നൽകുന്നില്ലെന്നാരോപിച്ച് ദിവസങ്ങളായി വിശ്വാസികളും വൈദികരും എറണാകുളം ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ച് വരികയാണ്.വരുന്ന ഞായറാഴ്ച ഡീക്കന്മാർ അവരവരുടെ ഇടവകകളിൽ സമരം ചെയ്യും.തിരുപട്ടം ലഭിക്കുന്നതുവരെ സമരം ചെയ്യാനാണ് തീരുമാനം.

അതെ സമയം,ബിഷപ്പ് ഹൗസ് പ്രതിഷേധത്തിനെതിരെ സിറോ മലബാർ സഭ രംഗത്തെത്തിയിരുന്നു.സ്വന്തം സഭയെ തകർക്കാനുള്ള നിഗൂഢ ശ്രമം എന്നായിരുന്നു സിറോ മലബാർ സഭയുടെ വിമർശനം.ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടികൾ ശക്തമാക്കാനുള്ള അൽമായ മുന്നേറ്റത്തിൻ്റെ തീരുമാനം.

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഷൊർണൂര്‍. ഭാരതപ്പുഴയിൽ അജ്ഞാതമൃത ദേഹം കണ്ടെത്തി.ഷൊർണൂർ
മുണ്ടായ അയ്യപ്പൻകടവിലാണ് അൻപതു വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ 7.30ഓടെ പുഴയിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്.ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

ഷൊർണൂർ പോലീസും അഗ്നിരക്ഷായും സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്നും കരയ്ക്ക് കയറ്റി.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഏതാണ്ട് ആറ് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ആണെന്ന് സംശയിക്കുന്നു

കുതിരപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

നിലമ്പൂർ. കുതിരപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ കാരാട് സ്വദ്ദേശി സുജിൻ ആണ് മരിച്ചത്. രാവിലെ 8 മണിയോടെ കുതിരപുഴയുടെ കൂറ്റമ്പാറ ചേറായി കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസ് ട്രെയിനിയും കൂടുകാരനുമായ നിവിൻ രക്ഷപ്പെട്ടു. കുളിക്കുന്നതിനിടയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് സുജിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.
ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ..ശ്രുതിക്ക് ജോലി നൽകും… തൃശൂർ പൂര വിവാദം അന്വേഷിക്കാനും മന്ത്രി സഭാ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു.
ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കിൽ ജോലി നൽകിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ളാർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്.
അതേസമയം, തൃശൂർ പൂരം വിവാദത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് തരത്തിലുള്ള അന്വേഷണമാണ് നടക്കുക. എ ഡി ജി പി അജിത് കുമാറിനെതിരെയുള്ള ആരോപണം ഡി ജി പി അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും.പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് മേധാവിക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.

”നിങ്ങൾ എന്നെ ഡാമേജാക്കാൻ നോക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി “

തിരുവനന്തപുരം: ദ ഹിന്ദുവിലെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.താനോ സർക്കാരോ ഇൻറർവ്യൂവിനായി ഒരു പി ആർ ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു രൂപ പോലും ഇതിനായി ചെലവാക്കിയിട്ടില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരിൽ തന്നെ ഉൾപ്പെടുത്തരുത്. നിങ്ങൾ ( മാധ്യമങ്ങൾ ) എന്നെ ഡാമേജാക്കാൻ നോക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി പിണറായി വജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻ്റർവ്യൂ ആവശ്യപ്പെട്ട് സമീപിച്ചത് ടി കെ ദേവകമാറിൻ്റെ മകനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു പത്രത്തിൻ്റേത് മാന്യമായ നിലപാട് ആയിരുന്നുവെന്നും ഒരു ജില്ലയേയും മോശമാക്കാൻ തൻ്റെ പൊതുപ്രവർത്തനത്തിൽ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല, പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം. മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്‍റെ ജാമ്യാപേക്ഷപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. ആള്‍ക്കൂട്ട ആക്രമം ഭയന്നാണ് കാന്‍ കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയോട് അറിയിച്ചത്. എന്നാല്‍ സംസ്ഥാനം മുളുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ഒക്കെ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതതെ കോടതി അപേക്ഷ തള്ളുകയായിരുന്നു.

കൂട്ടുപ്രതിയായ ഡോ.ശ്രീക്കുട്ടിക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

അഡ്വ.മിഥുന്‍ഘോഷ് പ്രതി അജ്മലിന് വേണ്ടി ഹാജരായി. അസി പബ്ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ മുണ്ടക്കല്‍ പ്രതിചെയ്തത് മനപൂര്‍വമായ നരഹത്യയാണെന്ന് ഓര്‍മ്മിപ്പിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി അഡ്വ.കണിച്ചേരി സുരേഷ്,അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവര്‍ ഹാജരായി.

എം ആർ അജിത്ത് കുമാറിനെതിരായ റിപ്പോർട്ട് കിട്ടട്ടെ; അതിന് ശേഷം നോക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:

പൂരം കലക്കൽ വിവാദത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടന്നള്ള റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി ഉണ്ടാകും.30 ദിവസമാണ് നൽകിയത്.ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ കൃത്യമായ റിപ്പോർട്ട് വേണം .ആ റിപ്പോർട്ട് കിട്ടിയാൽ ഫലപ്രദമായ നടപടി എടുക്കും. എൻ്റെ നിലപാട് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ആ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ് അറ്റ് നെറ്റ്                      BIG BREAKING                   പൂരം വിവാദത്തിൽ ത്രിതല അന്വേഷണം നടത്തും: മുഖ്യമന്ത്രി

2024ഒക്ടോബർ 03 വ്യാഴം 12.15 PM

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ തുടരന്വേഷണം നടത്താൻ
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ത്രിതലത്തിലുള്ള അന്വേഷണമായിരിക്കും നടത്തുക.

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തെപ്പറ്റി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ട് വിവിധ ചുമതലകൾ നൽകിയിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചോ എന്ന് ഇൻ്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കും.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടന്നള്ള റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ തനതായ സാംസ്ക്കാരി അടയാളമാണ് തൃശൂർ പൂരം. മത സൗഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ് തൃശൂർ പൂരം.
സെപ്തംബർ 24 ന് സർക്കാരിന് ലഭിച്ച റിപ്പോർട്ട് അത് ഒരു സമഗ്രമായ റിപ്പോർട്ടായി കാണാനാകില്ല. സാമൂഹിക അന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അരങ്ങേറിയ ആസൂത്രിത നീക്കമാണ് ഉണ്ടായത്. പൂരവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ കുറ്റകൃത്യങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരൻ കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരനായിരുന്ന കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. ഒരു മാസമായി ചികിത്സയിലായിരുന്ന കൊമ്പന്‍ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. 43 വയസ്സായിരുന്നു.
1981 ചെന്നൈ ഗിണ്ടി പാലസില്‍ ജനിച്ച ശ്രീനിവാസനെ 1992ല്‍ കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നായിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്ന ഗ്രീനിവാസന്‍, 33 വര്‍ഷമായി കുടന്‍കുളങ്ങര ഉത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്.