കൊല്ലം: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തോടനുബന്ധിച്ച് 12ന് ക്ഷേത്രവും മൂന്ന് കിലോമിറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളും ഉത്സവമേഖലയായും മദ്യനിരോധിത മേഖലയായും ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
മെഗാ ലോക് അദാലത്ത്
കൊല്ലം: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും ജില്ലയിലെ വിവിധ കോടതികളില്‍ മെഗാ അദാലത്ത് നടത്തി. നിലവിലുള്ള കേസുകളും പുതിയ പരാതികളുമുള്‍പ്പെടെ 349 കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു. വിവിധ കേസുകളില്‍ 6,28,57,674 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. 2452 കേസുകള്‍ പരിഗണിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍ ജില്ലാ ജഡ്ജി ജി.ഗോപകുമാര്‍ നേതൃത്വം വഹിച്ചു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS പൂരം:എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് സി പി എം
2024 ഒക്ടോബർ 04 വെള്ളി 8.40 pm
?എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകിയേക്കും.
?അന്വേഷണ സംഘം ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നു.
?തൃശൂർ ബി ജെ പി ക്ക് നൽകിയത് കോൺഗ്രസാണെന്നും പൂരം കലക്കിയത് ആർ എസ് എസ് എന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ
?തൃശൂർ പൂരത്തിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
?ഛത്തീസ്ഗഢിലെ നാരായൺപൂരിലെ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
കടപ്പാക്കുഴിക്ക് തെക്കുവശം നിരോധനമുള്ള റോഡില്‍ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
പടിഞ്ഞാറേകല്ലട. കടപ്പാക്കുഴിക്ക് തെക്കുവശം നിരോധനമുള്ള റോഡില്‍ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് വൈകിട്ടാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി പാടേ മറിഞ്ഞത്.
ചെറിയ റോഡുകള്‍ക്ക് താങ്ങാവുന്നതിലേറെ ഭാരവുമായാണ് ലോറികള്‍ പായുന്നത്. കടപ്പാക്കുഴി പാലത്തിലൂടെ ഭാരവാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് വലിയ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നാല്‍പതുവര്‍ഷം പഴക്കമുള്ള കലുങ്ക് പൊളിയുമെന്ന് കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തി ബോര്‍ഡ് വച്ചത്.
താംബരത്ത് നിന്നും പുനലൂർ-കൊല്ലം വഴി കൊച്ചുവേളിയിലേക്ക് വീക്കിലി ട്രെയിൻ സർവീസ് ഒക്ടോബർ ഒന്നു മുതൽ
ശാസ്താംകോട്ട: താംബരത്ത് നിന്നും പുനലൂർ,കൊല്ലം വഴി കൊച്ചുവേളിയിലേക്ക് ആഴച്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന എ.സി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നിന്ന് അറിയിപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഒക്ടോബർ 11 മുതൽ സർവീസ് ആരംഭിക്കും.വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7:30 ന് താമ്പരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11:30 ന് കൊച്ചുവേളിയിൽ എത്തിച്ചേരും.ഞായറാഴ്ച വൈകുന്നേരം 3:25ന് കൊച്ചുവേളിയിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7:35 ന് താമ്പരത്ത് എത്തിച്ചേരും.കേരളത്തിൽ തെന്മല,പുനലൂർ,ആവണീശ്വരം,
കൊട്ടാരക്കര,കുണ്ടറ,കൊല്ലം സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകും.താമ്പരത്ത് നിന്ന് പുനലൂർ-കൊല്ലം വഴി കൊച്ചുവേളിയിലേക്ക് വീക്കിലി ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് കൊടിക്കുന്നിൽ റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു.ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം വീണ്ടും ഉന്നയിച്ചതിനെ തുടർന്നാണ് നടപടിയായത്.എറണാകുളം-ബാംഗ്ലൂർ റൂട്ടിൽ ഒരു ട്രെയിൻ കൂടെ താമസിയാതെ അനുവദിക്കുമെന്നും കൊടിക്കുന്നിൽ അറിയിച്ചു.
കരിങ്കൽ ക്വാറിയിൽ പ്ളസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
മലപ്പുറം. ഐക്കരപടി പൂച്ചാൽ കരിങ്കൽ ക്വാറിയിൽ പ്ളസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു.ഫാറുഖ് ഗണപത് സ്കൂൾ +2 വിദ്യാർത്ഥി ഇജ്ലാൻ ആണ് മരിച്ചത്.സുഹൃത്തുക്കളുടെ കൂടെ ക്വാറിയിൽ കുളിക്കാൻ എത്തിയതാണ്.വള്ളിയിൽ ഷാഹുൽ ഹമീദിൻ്റെ മകനാണ്.ഉച്ചക്ക് 1:30 ഓടെയാണ് സംഭവം.നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്
ന്യൂഡെല്‍ഹി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്. സന്ദർശനം ഈ മാസം 15, 16 തീയതികളിൽ ഇസ്ലാമാബാദിൽ.ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും.പശ്ചിമേഷ്യയിലെ ഇന്നത്തെ സാഹചര്യത്തിൽ തുടർച്ചയായി ആശങ്ക ഇന്ത്യ രേഖപ്പെടുത്തി.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോകുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയിക്കും. വിദേശകാര്യ മന്ത്രി ഈ അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അതിർത്തികളിലെ ഭീകരവാദത്തിൽ പാകിസ്ഥാനെതിരെ വിമർശനമുന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം.
ഈ മാസം 15 16 തീയതികളിൽ ഇസ്‌ലാമാബാദിലാണ് ഉച്ചകോടി ചേരുന്നത്.പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കി. ഇറാൻ ഇസ്രായേൽ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങി വരേണ്ടവർക്ക് അത് പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കി.3000 ത്തോളം ഇന്ത്യക്കാർ ലബനനിലും 10000 ത്തോളം പേർ ഇസ്രായേലിൽ ഉള്ളതായും അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി യോഗവും ചേർന്നിരുന്നു. ദുരിത പശ്ചാത്തലം ഇന്ത്യയെ ബാധിക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങൾ യോഗത്തിൽ ചർച്ചയായി
സംസ്ഥാനത്ത് രണ്ടിടത്ത് ഇടതുവിദ്യാര്‍ഥി സംഘടനാകോട്ട തകര്‍ന്നു
മലപ്പുറം. അങ്ങാടിപ്പുറം ഗവൺമെൻ്റ് പോളിടെക്നിക്ക് യൂണിയൻ ഭരണം UDSFന്. 52 വർഷത്തിന് ശേഷമാണ് UDSFന് ഭരണം കിട്ടുന്നത്. ഇതുവരെ എസ്.എഫ്.ഐ ആയിരുന്നു യൂണിയൻ ഭരണം.
കളമശ്ശേരി വിമൻസ് പോളിടെക്‌നിക് യൂണിയൻ ഭരണം പിടിച്ചെടുത്തു KSU. 36 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പാനലിലും കെ. എസ്. യൂ വിജയിക്കുന്നത്.
സംസ്ഥാനത്തെ മദ്യനയം അവസാനഘട്ടത്തിൽ ,എക്‌സൈസ് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം. സംസ്ഥാനത്തെ മദ്യനയം അവസാനഘട്ടത്തിൽ എന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാൽ മതിയെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മദ്യ നയത്തിന് ഇടതുമുന്നണി നേരത്തെ അംഗീകാരം നൽകിയിരുന്നു. തദ്ദേശ വകുപ്പ് ജീവനക്കാർ ഉത്തരവാദിത്ത രഹിതമായി അവധി എടുക്കുന്നതിൽ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി എം ബി രജീഷ് വ്യക്തമാക്കി. ആശുപത്രി ആവശ്യങ്ങൾക്ക് അല്ലാതെ അനാവശ്യ ദീർഘ അവധി അനുവദിക്കില്ല. ഇത്തരം അവധികൾ റദ്ദാക്കാൻ പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദേശം നൽകി. അവധി എടുക്കുന്നതിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്റ്റർ മാനദണ്ഡം തയാറാക്കുമെന്നും മന്ത്രി.
പരീക്ഷ ഭവന് മുന്നിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം. പരീക്ഷ ഭവന് മുന്നിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു.പാലക്കാട് സ്വദേശിയായ സിപിഒ ശ്രീജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശ്രീജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്



































