മൈനാഗപ്പള്ളി: പഞ്ചായത്തിലെ പൈപ്പ് റോഡിന്റെ അവസ്ഥ വളരെ ശോചനീയം ആണ്. സർക്കസ് പഠിക്കാതെ ഇതു വഴി സഞ്ചാരം അസാധ്യം ആയിരിക്കുകയാണിപ്പോൾ. അനേകം ആൾക്കാർ ആശ്രയിക്കുന്ന
റെയിൽവെ സ്റ്റേഷനി ലേക്ക് തേവലക്കര ആറ്റുപുറം വഴിയുള്ള യാത്രക്കാർ ആണ് പൈപ്പ് റോഡ് തകർന്നു കിടക്കുന്നത് മൂലവും റോഡിന്റെ ഇരു സൈഡും കാടു പിടിച്ചു കിടക്കുന്നത് മൂലവും യാത്ര ക്ലെശം നേരിടുന്നത് .
റെയിൽവേ സ്റ്റേഷന്റെ കാവൽപുര മുക്ക് തൊട്ട് പടിഞ്ഞാറോട്ടു അഞ്ഞൂറ് മീറ്റർ ടാർ ചെയ്ത് വൃത്തി ആക്കിയെങ്കിലും അവിടെ നിന്നും പടിഞ്ഞാറോട്ടു ഉള്ളഏകദേശം അഞ്ഞൂറു മീറ്ററോളം റോഡ് മൊത്തം കുണ്ടും കുഴിയും ആയി തകർന്നു കിടക്കുക ആണ് .
ഈ പൈപ്പ് റോഡിന്റെ ഇടക്കുള്ള ഭാഗം റീ ടാർ ചെയ്യുന്നതിനോ
ഗതാഗതയോഗ്യം ആക്കുന്നതിനോ അധികാരികൾ താല്പര്യപെടുന്നില്ല. റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരങ്ങൾക്കും പ്രദേശവാസികൾക്കും ഈ പൈപ്പ് റോഡ് ഇപ്പോൾ ഒരു മരണ കുഴി ആണ്. തൊഴിൽ ഉറപ്പ് തെഴിലാളികളെ കൊണ്ട് വിക്തികളുടെ വസ്തുവും അവരുടെ റോഡിന്റെ സൈഡും വൃത്തി ആക്കുന്നതിൽ വാർഡ് മെമ്പർമാർ മത്സരിക്കുമ്പോൾ അനേകം യാത്ര ക്കാർ ആശ്രയിക്കുന്ന പൈപ്പ് റോഡ് സൈഡ് കാടു പിടിച്ചു കിടക്കുന്നത് അധികാരികൾ കാണുന്നില്ല എന്നുള്ളത് പ്രതിഷേധർഹം ആണ്.
മൈനാഗപ്പള്ളി പൈപ്പ് റോഡിൽ യാത്ര ചെയ്യാൻ ‘സർക്കസ് ‘പഠിക്കണം
ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു
ജറുസലം: ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.
ബറ്റാലിയനിലെ സിഗ്നൽ ഓഫിസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്.
ഡ്രൈവർ ചായ കുടിക്കുമ്പോൾ ലോറിയുമായി യുവാവ് മുങ്ങി; അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ മറിഞ്ഞു; മോഷണശ്രമം പാളി
കുട്ടിക്കാനം: ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി; അമിതവേഗത്തിൽ പായുന്നതിനിടെ അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണംവിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. വ്യാഴാഴ്ച രാത്രി 12നു കുട്ടിക്കാനത്താണു സംഭവം. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ (40) ആണു പിടിയിലായത്.
തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോൾ ചായ കുടിക്കാനായി ലോറി നിർത്താതെ ഹാൻഡ് ബ്രേക്കിട്ട ശേഷമാണു ഡ്രൈവർ ഇറങ്ങിയത്. ഈ സമയം ഇവിടെ നിന്ന നിമേഷ് ലോറി ഓടിച്ചുപോവുകയായിരുന്നു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷും അക്ഷയകുമാറും ഈ സമയം ഇതേ സ്ഥലത്തുണ്ടായിരുന്നു. പോക്സോ കേസ് പ്രതിയെ പീരുമേട് സബ് ജയിലിലാക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ഇവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഐഎച്ച്ആർഡി കോളജിനു സമീപം ലോറി മറിഞ്ഞുകിടക്കുന്നതു കണ്ടു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന നിമേഷിനെ പിന്നീട് പിടികൂടി.
രേണുകസ്വാമിയുടെ ‘ആത്മാവ് ശല്യം ചെയ്യുന്നു’; ഉറങ്ങാൻ ഭയം: ജയിൽ മാറ്റണമെന്ന് നടൻ ദർശൻ
ബെംഗളൂരു: രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലിൽ വിചാരണത്തടവിലുള്ള കന്നഡ നടൻ ദർശൻ തൊഗുദീപ അധികൃതരോടു പരാതിപ്പെട്ടു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന നടൻ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ഭയം കാരണം തനിക്ക് ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുൻപാകെ നടൻ ഉന്നയിച്ചു.
പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരിക്കെ വിഐപി പരിഗണന ലഭിച്ചതു വിവാദമായതോടെയാണ് ഓഗസ്റ്റ് 29ന് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. ദർശനും മറ്റു മൂന്ന് ഗുണ്ടാനേതാക്കളും ജയിൽവളപ്പിൽ കസേരയിട്ടിരുന്നു സിഗരറ്റും വലിച്ച് കാപ്പിക്കപ്പുമേന്തി ചർച്ച നടത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണിത്. ജൂൺ എട്ടിന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയെന്ന കേസാണ് ദർശൻ ഉൾപ്പെടെയുള്ളവർ നേരിടുന്നത്.
ഡോക്ടറുമായി ബന്ധമെന്ന് സംശയം: ക്വട്ടേഷൻ നൽകിയത് നഴ്സിന്റെ ഭർത്താവ്; മകളെ വിവാഹം ചെയ്തു നൽകാമെന്ന് വാഗ്ദാനം
കാളിന്ദികുഞ്ച്; സൗത്ത് ഡൽഹി കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് പൊലീസ്. കേസിൽ 16 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിന്റെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലായ കൗമാരക്കാരൻ പൊലീസിനോടു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റൻഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തറെ (55) ചികിത്സയ്ക്ക് എന്നു പറഞ്ഞെത്തിയ രണ്ട് കൗമാരക്കാർ വെടിവച്ചു കൊലപ്പെടുത്തിയത്. കാലിലെ മുറിവ് വച്ചുകെട്ടാനെന്നു പറഞ്ഞാണ് ഇവർ ആശുപത്രിയിലെത്തിയത്. അറ്റൻഡർ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്കു പോയ ഇവർ ജാവേദിന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു.
സംഭവത്തിനു തൊട്ടുപിന്നാലെ ഇവരിലൊരാൾ ‘2024ൽ കൊലപാതകം ചെയ്തു (കർ ദിയ 2024 മേം മർഡർ)’ എന്ന അടിക്കുറിപ്പുമായി തോക്കും പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂട്ടുപ്രതിക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നഴ്സും ഡോക്ടറും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് ഭർത്താവ് ഡോക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.
ഇവരുടെ മകളുമായി പ്രതികളിലൊരാൾ പ്രണയത്തിലായിരുന്നു. ജാവേദിനെ കൊലപ്പെടുത്തിയാൽ മകളെ വിവാഹം ചെയ്തു നൽകാമെന്ന് നഴ്സിന്റെ ഭർത്താവ് ഇയാൾക്ക് ഉറപ്പുനൽകിയിരുന്നു. നഴ്സിന്റെ ഭർത്താവ് നൽകിയ എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പണം പിൻവലിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാടുകയറിയ പുതുപ്പള്ളി സാധു ‘സേഫ്’, നാട്ടിലേക്ക് തിരിച്ചു; ആനയെ കണ്ടെത്തിയത് വനംവകുപ്പിന്റെ തെരച്ചിലിൽ
കോതമംഗലം: തെലുഗു സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു.
രാവിലെ 6.30ന് വനംവകുപ്പിന്റെയും ആർആർടിയും നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിൽ പുതുപ്പള്ളി സാധുവിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആനയെ കണ്ടെത്തുകയായിരുന്നു. ആന ഉൾവനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒന്നര കിലോമീറ്റർ അകലെ കനാൽ ഉണ്ടെന്നും ഇത് ആനയ്ക്ക് മറികടക്കാൻ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ.
ആന നേരത്തെയും ഇത്തരത്തിൽ കാടുകയറിയതായാണ് പറയുന്നത്. അസമിൽ വച്ച് കൂട്ടാനയുടെ ആക്രമണം ഭയന്നാണ് പുതുപ്പള്ളി സാധു അന്ന് കാടുകയറിയത്. ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്. ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ, മണികണ്ഠൻ എന്ന മറ്റൊരു ആന പിന്നിൽ നിന്നു കുത്തുകയായിരുന്നു. മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.
ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം
പാലക്കാട് ഒറ്റപ്പാലത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.ലക്കിടി കൂട്ടുപാതയിൽ വെച്ച് ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം.പിക്കപ്പ് വാനിലുണ്ടായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഡ്രൈവർക്ക് പരിക്കേറ്റു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ’രക്ഷിക്കാനായില്ല
ശൂരനാട് വടക്ക് നടുവിലേമുറി, കണ്ണമത്ത് മാവണ്ണൂർ രാഘവൻപിള്ള നിര്യാതനായി
ശൂരനാട് വടക്ക് .നടുവിലേമുറി, കണ്ണമത്ത് മാവണ്ണൂർ രാഘവൻപിള്ള( 81) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (05/10/24) ശനിയാഴ്ച ഉച്ചക്ക് 1.30 ന് കണ്ണമത്ത് മാവണ്ണൂർ വീട്ടു വളപ്പിൽ
സ്ത്രീകൾക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത ആൾ അറസ്റ്റിൽ
മൂവാറ്റുപുഴ. വ്യാജ അക്കൗണ്ട് വഴി സ്ത്രീകൾക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത ആൾ അറസ്റ്റിൽ
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആരക്കുഴ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തി അറസ്റ്റിൽ. ആരക്കുഴ സ്വദേശി ടിനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ആരക്കുഴയിൽ നിന്ന് സൈബർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്






































