25.8 C
Kollam
Thursday 18th December, 2025 | 11:17:12 AM
Home Blog Page 2072

എഡിജിപി വിവാദം, ഒറ്റപ്പെട്ട് ബിനോയ് വിശ്വം

തിരുവനന്തപുരം. എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഒറ്റപ്പെട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതിനെ വിമർശിച്ച ബിനോയ് വിശ്വത്തോട് മറ്റ് അംഗങ്ങൾ യോജിച്ചില്ല. എല്ലാവരും വക്താക്കൾ ആകേണ്ടെന്ന് ബിനോയ് വിശ്വം അറിയിച്ചു. പാർട്ടി സെക്രട്ടറിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യകരമായ ചർച്ചകളാണ് നടക്കുന്നതെന്നും മന്ത്രി കെ രാജൻ പ്രതികരിച്ചു.

സിപിഐ നേതൃത്വത്തിലെ ഭിന്നതയാണ് നിർവാഹക സമിതി യോഗത്തിൽ
മറനീക്കി പുറത്തുവന്നത്. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചത്. പാർട്ടി സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന ഘട്ടത്തിലാണ് എഡിജിപിയെ മാറ്റണമെന്ന് പരസ്യ പ്രതികരണവുമായി പ്രകാശ് ബാബു രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ അജിത് കുമാറിനെതിരെ ജനയുഗത്തിൽ ലേഖനം എഴുതിയതും അതൃപ്തിക്ക് ഇടയാക്കി. സിപിഐ നിലപാട് പാർട്ടി സെക്രട്ടറി പറയും എന്നായിരുന്നു നേതൃയോഗത്തിൽ ബിനോയ് വിശ്വം അറിയിച്ചു. എന്നാൽ സിപിഎ നിലപാട് സാധൂകരിക്കുകയാണ് പ്രകാശ് ബാബു ചെയ്തതെന്ന് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടി എന്നായിരുന്നു കെ രാജന്റെ പ്രതികരണം

വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം മൗനം തുടർന്നപ്പോഴൊക്കെ പാർട്ടി വക്താവായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പ്രകാശ് ബാബു ആയിരുന്നു. ഇതോടെയാണ് എല്ലാവരും പാർട്ടി വക്താക്കൾ ആകേണ്ടെന്ന് ബിനോയ് വിശ്വം നിലപാടെടുത്തത്

അന്‍വര്‍വിഷയം സിപിഎമ്മിന് നാറ്റക്കേസായി മാറിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ. ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍.അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം വിഷയം അൻവറിൽ നിന്ന് കേട്ടില്ലല്ലോ, അൻവറിന് ഒപ്പം മലബാർ മേഖലയിൽ ചിലർ കൂടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റത് ലക്ഷക്കണക്കിന് വോട്ടിന്. മലബാറിലെ തോൽവിയെ കുറിച്ച് സിപിഐ എം പഠിക്കട്ടെ

അന്വേഷണ റിപ്പോർട്ട് വരുന്നവരെ അൻവറിന് കാക്കാമായിരുന്നു . പി ശശിയ്ക്ക് ജനകീയ മുഖം ഇല്ലെന്ന തോന്നൽ ഉണ്ട്.എ ഡി ജി പി യ്ക്ക് എതിരെ നടപടി മുഖ്യമന്ത്രി എടുക്കുമെന്ന് വിശ്വസിക്കുന്നു.തൃശ്ശൂർ പൂരം കലക്കിയതിൽ എ ഡി ജി പി യ്ക്ക് പങ്കുണ്ട്. അൻവറിൻ്റെ പുതിയ പാർട്ടി : ഇൻ്റർനാഷണൽ മണ്ടത്തരം. പല പാർട്ടി രൂപീകരിച്ചവർ എന്തായി ?. എൽ ഡി എഫിൻ്റെ ബലം യു ഡി എഫിൻ്റെ ബലഹീനതയാണ്. സംഘപരിവാറിനെ എ ഡി ജി പി കണ്ടതിൽ തെറ്റില്ല. തീണ്ടാൻ പാടില്ലാത്തവരല്ല. സംഘപരിവാർ നേതാക്കളെ കണ്ടത് മഹാപാപം അല്ല.തോമസ് കെ തോമസിനെതിരെ വെള്ളാപ്പള്ളി

തോമസ് കെ തോമസിൻ്റ കൂടെ കെട്ടുവള്ളത്തിൽ പോകാനുള്ള ആളില്ല. മന്ത്രിയാകാനുള്ള യോഗ്യത എന്താണ്. ചേട്ടൻ്റെ പണബലത്തിൽ ജയിച്ചൂവെന്ന് അല്ലാതെ എന്താ ഉള്ളത്. കാത്തിരിക്കാൻ പറ്റില്ലെങ്കിൽ കിണറ്റിൽ ചാടട്ടെയെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം.

ന്യൂസ് അറ്റ് നെറ്റ്      BREAKING NEWS കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

2024 ഒക്ടോബർ 05 ശനി 1.20 PM

? തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതാഘാതവേലിയിൽ നിന്ന് ഷോക്കേറ്റ് പാടത്ത് മീൻപിടിക്കാൻ പോയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

?രവീന്ദ്രനും അരവിന്ദാക്ഷനും മരിച്ചതിനടുത്ത് കാട്ടുപന്നിയുടെ ജഢവും,
സ്ഥലം ഉടമ മണിയെ കസ്റ്റഡിയിലെടുക്കും.

? മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: നിയമപരമായി നിലനില്ക്കില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം പ്രഥമദൃഷ്ട്യാ കോടതി അംഗീകരിച്ചു.

?കോടതി വിധി പകർപ്പ് വന്ന ശേഷം തുടർ നടപടിയെന്ന് ഹർജിക്കാരൻ ബി വി.രമേശൻ

? കോഴിക്കോട് താമരശ്ശേരിയിൽ പെട്രോൾ പമ്പിൽ ബില്ലിൽ തെറ്റായി തുക രേഖപ്പെടുത്തിയ ജീവനക്കാരന് മർദ്ദനമേറ്റു

? തോമസ് കെ തോമസിനൊപ്പം ഒരു വള്ളത്തിൽ കൊള്ളാനുള്ള അണികളുണ്ടോയെന്ന് വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING       മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രന് ആശ്വാസം

2024 ഒക്ടോബർ 05 ശനി 12.00 pm

?മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്സിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പെടെയുള്ള 6 പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.

? കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ വിടുതൽ ഹർജി പരിഗണിച്ച പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പറഞ്ഞത്.

?ഇത് കള്ളക്കേസാണ്, തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ വിലക്കാനായിരുന്നു അത്. ചില മാധ്യമ പ്രവർത്തകരും കോൺഗ്രസ്, സി പി എം നേതാക്കളും ഈ കള്ളക്കേസിൻ്റെ പിന്നിൽ ഉണ്ടന്നായിരുന്നു കെസുരേന്ദ്രൻ്റെ പ്രതികരണം.

?ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് നടൻ സിദ്ദിഖ് കത്ത് നൽകി

?സി പി ഐ യിൽ ഭിന്നതയില്ല. എല്ലാം മാധ്യമസൃഷ്ടിയെന്ന് റവന്യുമന്ത്രി കെ.രാജൻ

?സർക്കാരിന് കെയ്സൺ പി ആർ ഏജൻസിയുമായി ബന്ധമില്ലന്ന് സി പി എം കേന്ദ്ര നേതൃത്വം.

?അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: യൂ ട്യൂബർമാർക്കെതിരെ അന്വേഷണം തുടങ്ങി.

? ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് കാട്കയറിയ പുതുപ്പള്ളി ‘ സാധു ‘ സേഫായി തിരിച്ച് പുതുപ്പള്ളിയിലേക്ക് മടങ്ങി

?പാലക്കാട് ,ചേലക്കര, ഉപതെരഞ്ഞെടുപ്പ്: സി പി എം സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.

എത്ര കട്ടിത്താരനും മാറാൻ ഈ മരുന്ന്…

മുടിയിൽ താരനുണ്ടാകുന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകും. പല കാരണങ്ങൾ കൊണ്ട് താരനുണ്ടാകാം. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായി താരൻ നിലനിൽക്കാറുണ്ട്. മുടിയിൽ എണ്ണമയവും അഴുക്കുമില്ലാതെ സൂക്ഷിച്ചാൽ താരനെ അകറ്റാൻ കഴിയും. പലപ്പോഴും വീട്ടിൽ ഒരാൾക്ക് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്കും താരൻ പകരാറുണ്ട്. പ്രകൃതിദത്തമായ പല മാർഗങ്ങളിലൂടെ താരൻ അകറ്റാൻ സാധിക്കും. താരൻ മാറാൻ സഹായിക്കുന്ന ഒരു പ്രത്യേക മരുന്ന് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിയ്ക്കും. ഇതെക്കുറിച്ചറിയാം.

കറ്റാർ വാഴ
[Image: കറ്റാർ വാഴ]

ഇതിന് വേണ്ടത് മൂന്ന് ചേരുവകളാണ്. കറ്റാർ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവയാണ് ഇവ. കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണ്. കറ്റാർ വാഴയും ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ പകരുന്നു. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്. മുടിയുടെ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന നാടൻ വഴികളിൽ ഒന്നാണ് കറ്റാർ വാഴ. മുടിയുടെ പല പ്രശ്‌നങ്ങൾക്കുമുള്ള പ്രധാന ഔഷധമാണ് കറ്റാർ വാഴയെന്നത്. ഇത് പല തരത്തിലും മുടിയുടെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കുമായി ഉപയോഗിയ്ക്കാം.താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും പലതാണ്. ഇതിനെല്ലാമായി കറ്റാർവാഴ ഉപയോഗിയ്ക്കാൻ സാധിയ്ക്കും. മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും മുടി വളരാനും ഇത് സഹായിക്കും.

​വെളിച്ചെണ്ണ​

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വെളിച്ചെണ്ണ ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടിയ്ക്ക് ഏറെ ഗുണം നൽകുന്ന ഒന്നാണ്. വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. വരണ്ടതും പരുപരുത്തതുമായ മുടിയുടെ പ്രശ്നം ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും. പ്രോസസ് ചെയ്യാത്ത റോ കോക്കനട്ട് ഓയിൽ ഉപയോഗിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.നമുക്ക് വിപണിയിൽ നിന്നും ലഭിയ്ക്കുന്നവയും നാം ശുദ്ധമെന്ന് കരുതി ഉപയോഗിയ്ക്കുന്നവയുമെല്ലാം ചിലപ്പോൾ പ്രോസസ് ചെയ്ത് വരുന്നവയായിരിയ്ക്കും. ഇത്തരം പ്രോസസിംഗിലൂടെ കടന്ന് വരാത്ത വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാൻ. ഇത് ശിരോചർമത്തിൽ പുരട്ടുന്നത് താരൻ പോലുള്ള പല പ്രശ്‌നങ്ങൾക്കും ഗുണം ന്ൽകും. വെളിച്ചെണ്ണ നല്ലൊരു കണ്ടീഷണർ ഗുണം കൂടി നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട് പറന്നു കിടക്കുന്ന മുടിയ്ക്ക് ഇതേറെ നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങയ്ക്കും സൗന്ദര്യ, മുടിസംബന്ധമായ ഗുണങ്ങൾ പലതാണ്. താരൻ കളയാനുള്ള ഏറ്റവും മികച്ച പരിഹാരമാർഗമാണ് നാരങ്ങ നീര്. വൈറ്റമിൻ സിയും ഗുണകരമായ സസ്യ സംയുക്തങ്ങളും കൊണ്ട് സമ്പന്നമാണ് നാരങ്ങ. നാരങ്ങ നീര് നമ്മുടെ മുടിക്ക് അനേകം ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട്. നാരങ്ങ നീര് ഒരു കാരണവശാലും നേരിട്ട് മുടിയിൽ ഉപയോഗിക്കരുത്. ഇത് ഏതെങ്കിലും ചേരുവകളുമായി ചേർത്തു വേണം, ഉപയോഗിയ്ക്കാൻ. ഇത് അധികം ഉപയോഗിയ്ക്കുകയും അരുത്. പ്രത്യേകിച്ചും വരണ്ട മുടിയെങ്കിൽ.

​ഇതിനായി ​

ഇതിനായി വേണ്ടത് കറ്റാർവാഴ അരയ്ക്കുക. ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്തിളക്കുക. ഇതെല്ലാം ചേർത്ത് മിക്‌സ് ചെയ്ത് ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ ശേഷം കഴുകാം. ഇത് ആഴ്ചയിൽ രണ്ടു തവണ വീതം അൽപനാൾ അടുപ്പിച്ച് ചെയ്താൽ കാര്യമായ ഗുണം ലഭിയ്ക്കും.

ആര്‍ത്തവം നേരത്തെ വരാന്‍ അദ്ഭുതപാനീയം…

ആര്‍ത്തവം നേരത്തെ വരാനും വൈകിപ്പിയ്ക്കാനുമെല്ലാം മരുന്നുകളെ ആശ്രയിക്കാതെ തികച്ചും നാച്വറലായ വഴികള്‍ പരീക്ഷിയ്ക്കാം. ഇതിന് സഹായിക്കുന്ന പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

ആര്‍ത്തവം നേരത്തെ വരാന്‍ അദ്ഭുതപാനീയം…

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആര്‍ത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗര്‍ഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം. ആര്‍ത്തവം ചിലപ്പോഴെങ്കിലും നേരത്തെ വരാനും വൈകിപ്പിയ്ക്കാനുമെല്ലാം പലരും മരുന്നുകളേയാണ് ആശ്രയിക്കുന്നത്. ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

​ഉലുവ​

ഇതിനായി വേണ്ടത് രണ്ട് കപ്പ് വെള്ളം, ഇഞ്ചി അരിഞ്ഞത്, കറുവാപ്പട്ട, ഉലുവ എന്നിവയാണ് വേണ്ടത്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം വരാന്‍ സഹായിക്കുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഉലുവ. കറുവാപ്പട്ടയും ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇത് ശരീരത്തിന് ചൂട് നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു

​ഇഞ്ചി​

ഇഞ്ചിയ്ക്കും ഏറെ ഗുണങ്ങളുണ്ട്. ഇതിലെ ജിഞ്ചറോളാണ് ഇതിന് ഗുണങ്ങള്‍ നല്‍കുന്നത്. ഭക്ഷണത്തില്‍ സ്ഥിരമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവായിരിക്കും. ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകള്‍ക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിന്‍ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചിപ്പൊടിയോ അല്ലെങ്കില്‍ ഇഞ്ചി നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുക. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.

​ഇത് തയ്യാറാക്കാന്‍ ​

ഇത് തയ്യാറാക്കാന്‍ രണ്ടു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചത്, ഉലുവ 1 ടേബിള്‍ സ്പൂണ്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ക്കാം. ഇത് ചെറിയ തീയില്‍ തിളപ്പിച്ച് പകുതി വെള്ളമാക്കുക. ഇത് അടച്ച് വച്ച് ചെറുചൂടോടെ അരിച്ചെടുക്കണം. ഇത് കുടിയ്ക്കാം. ഇത് ശരീരത്തിന് ചൂട് നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാസമുറ ക്രമമായി വരാനും ഇത് സഹായിക്കുന്നു.

പെരുഞ്ചീരകം​

പെരുഞ്ചീരകം, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തും ആര്‍ത്തവം നേരത്തെ വരാന്‍ സഹായിക്കുന്ന പാനീയമുണ്ടാക്കാം. ഇവയെല്ലാം ചേര്‍ത്ത് രണ്ടു ഗ്ലാസ് വെളളം ഒന്നായി മാറും വരെ തിളപ്പിയ്ക്കാം. ഇത് പിന്നീട് ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. ഈ പാനീയങ്ങള്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവരോ ഗര്‍ഭിണികളോ കുടിയ്ക്കരുത്. ഇതുപോലെ സ്ത്രീജന്യ രോഗങ്ങളുള്ളവരും ഡോക്ടറുടെ അഭിപ്രായം ചോദിച്ച് മാത്രമേ കുടിയ്ക്കാവൂ. അതേ സമയം പിസിഒഡി പോലുളള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവര്‍ക്കും ഇതേറെ നല്ലതാണ്

‘നീ മികച്ച സ്ത്രീയാണ്, കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’; അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ

നിരന്തരം സമൂഹമാധ്യമ ആക്രമണങ്ങൾ നേരിടുന്ന ഗായിക അമൃത സുരേഷിന് പിന്തുണയുമായി മുൻ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ. മുൻ ഭർത്താവ് ബാലയിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും അമ‍ൃത പങ്കുവച്ച കുറിപ്പിനു താഴെ കമന്റിലൂടെയാണ് ഗോപി സുന്ദർ പിന്തുണ പ്രഖ്യാപിച്ചത്.

‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്. ഈ പ്രതികരണം ചർച്ചയായതോടെ നിരവധി പേർ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തി. വേർപിരിഞ്ഞെങ്കിലും അമൃതയും ഗോപി സുന്ദറും തമ്മിൽ ഇപ്പോഴും സൗഹൃദബന്ധമുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നും പരസ്പരബഹുമാനത്തോടെ, പിന്തുണയോടെ ഇരുവരും മുന്നോട്ടു പോകട്ടെയെന്നും ആരാധകർ കുറിക്കുന്നു.

അമൃതയുടെ മകൾ പാപ്പു എന്ന അവന്തിക, അച്ഛൻ ബാലയ്ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. പിന്നാലെ അമൃതയെയും കുടുംബത്തെയും വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തി. ബാലയ്ക്കെതിരെ മുൻ ഡ്രൈവറും അമൃതയുടെ പേഴ്സനൽ അസിസ്റ്റന്റും തുടങ്ങി പലരും വെളിപ്പെടുത്തലുകൾ നടത്തിയതോടെ ചർച്ച മറ്റു തലങ്ങളിലേക്കു നീങ്ങി. പിന്നാലെയാണ് പ്രതികരണക്കുറിപ്പുമായി അമൃത എത്തിയത്. വിമർശകരോട് ശക്തമായ ഭാഷയിൽ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയും പ്രതികരിക്കുകയുണ്ടായി.

കല്യാൺ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപും കാവ്യയും; പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി സൂപ്പർതാരങ്ങൾ

ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യയിൽ താര സംഗമമായി മാറി കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു. ദിലീപും കാവ്യ മാധവനും കുടുംബ സമേതമാണ് എത്തിയത്.

മലയാളത്തിൽ നിന്നും ടൊവിനോ തോമസ്, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും എത്തുകയുണ്ടായി. തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. ടൊവിനോ തോമസിനൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു.

ബോളിവുഡിൽ നിന്ന് കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്.

സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തിൽ സമയം ചെലവഴിച്ചു.. പുറത്ത് ദീപങ്ങൾ തെളിച്ച് ശേഷം വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങൾ വീക്ഷിച്ചു. താരപ്പകിട്ടാർന്ന അവാർഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.

മൈനാഗപ്പള്ളി പൈപ്പ് റോഡിൽ യാത്ര ചെയ്യാൻ ‘സർക്കസ് ‘പഠിക്കണം

മൈനാഗപ്പള്ളി: പഞ്ചായത്തിലെ പൈപ്പ് റോഡിന്റെ അവസ്ഥ വളരെ ശോചനീയം ആണ്. സർക്കസ് പഠിക്കാതെ ഇതു വഴി സഞ്ചാരം അസാധ്യം ആയിരിക്കുകയാണിപ്പോൾ. അനേകം ആൾക്കാർ ആശ്രയിക്കുന്ന
റെയിൽവെ സ്റ്റേഷനി ലേക്ക് തേവലക്കര ആറ്റുപുറം വഴിയുള്ള യാത്രക്കാർ ആണ് പൈപ്പ് റോഡ് തകർന്നു കിടക്കുന്നത് മൂലവും റോഡിന്റെ ഇരു സൈഡും കാടു പിടിച്ചു കിടക്കുന്നത് മൂലവും യാത്ര ക്ലെശം നേരിടുന്നത് .
റെയിൽവേ സ്റ്റേഷന്റെ കാവൽപുര മുക്ക് തൊട്ട് പടിഞ്ഞാറോട്ടു അഞ്ഞൂറ് മീറ്റർ ടാർ ചെയ്ത് വൃത്തി ആക്കിയെങ്കിലും അവിടെ നിന്നും പടിഞ്ഞാറോട്ടു ഉള്ളഏകദേശം അഞ്ഞൂറു മീറ്ററോളം റോഡ് മൊത്തം കുണ്ടും കുഴിയും ആയി തകർന്നു കിടക്കുക ആണ് .
ഈ പൈപ്പ് റോഡിന്റെ ഇടക്കുള്ള ഭാഗം റീ ടാർ ചെയ്യുന്നതിനോ
ഗതാഗതയോഗ്യം ആക്കുന്നതിനോ അധികാരികൾ താല്പര്യപെടുന്നില്ല. റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരങ്ങൾക്കും പ്രദേശവാസികൾക്കും ഈ പൈപ്പ് റോഡ് ഇപ്പോൾ ഒരു മരണ കുഴി ആണ്. തൊഴിൽ ഉറപ്പ് തെഴിലാളികളെ കൊണ്ട് വിക്തികളുടെ വസ്തുവും അവരുടെ റോഡിന്റെ സൈഡും വൃത്തി ആക്കുന്നതിൽ വാർഡ് മെമ്പർമാർ മത്സരിക്കുമ്പോൾ അനേകം യാത്ര ക്കാർ ആശ്രയിക്കുന്ന പൈപ്പ് റോഡ് സൈഡ് കാടു പിടിച്ചു കിടക്കുന്നത് അധികാരികൾ കാണുന്നില്ല എന്നുള്ളത് പ്രതിഷേധർഹം ആണ്.

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ജറുസലം: ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ‍ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.

ബറ്റാലിയനിലെ സിഗ്നൽ ഓഫിസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ‍ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ‍‍ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്.