കൊല്ലം: ജില്ലയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് യോഗ്യതക്ക് അനുസരിച്ച തൊഴില്‍ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് ജില്ലയില്‍ നടത്തുന്ന കരിയര്‍ എക്സ്പോ സഹായകരമാകുമെന്ന് കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു. തൊഴില്‍ ദാതാക്കളുമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ജോലി സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന ലക്ഷ്യം വച്ചാണ് 19ന് ജില്ലയില്‍ കരിയര്‍ എക്സ്പോ സംഘടിപ്പിക്കുക. കുടുംബശ്രീക്കാണ് സംഘാടനത്തിന്റെ പ്രധാന ചുമതല.
പ്ലസ് ടു കഴിയുമ്പോള്‍ തന്നെ ഏത് മേഖലയില്‍ തൊഴില്‍ സാധ്യത എന്ന് കണ്ടെത്തി പഠനം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള ചര്‍ച്ചകളും എക്സ്പോയുടെ ഭാഗമായി നടത്തും. വിദേശ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പോടുകൂടിയുള്ള പഠന അവസരങ്ങളും അറിയുന്നതിന് എക്സ്പോ സഹായകരമാകും. സബ് കളക്ടര്‍ നിഷാന്ത് സിഹാര, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരിയര്‍ എക്സ്പോ
തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണ് നട്ട് കോൺഗ്രസും ബിജെപിയും
ന്യൂഡൽഹി: ഹരിയാന ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കണ്ണു നട്ടു ബിജെപിയും കോൺഗ്രസ്സും.രണ്ടിടങ്ങളിലും ഇന്ത്യ സഖ്യത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ്പോൾ സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നത്.ഹരിയാനയിൽ ബിജെപി അപ്രസക്തമാകുമെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നുമാണ് മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം പ്രവചിച്ചിരിക്കുന്നത്.
ബിജെപി പരമാവധി 24 സീറ്റുകളിലൊതുങ്ങുമെന്നും കോണ്ഗ്രസ് 65 സീറ്റു വരെ പിടിക്കും എന്നുമാണ് പ്രധാന സർവേ എജൻസികളുടെ പ്രവചനം.ജമ്മു കശ്മീരിൽ ഇൻഡ്യാ സഖ്യം 46 മുതൽ 50 വരെ സീറ്റുകളും,എൻഡിഎ സഖ്യം 23 മുതൽ 27 വരെ സീറ്റുകളും,പിഡിപി 7 മുതൽ 11 വരെ സീറ്റുകളും മറ്റുള്ളവർ നാല് മുതൽ ആറ് വരെ സീറ്റുകളും നേടുമെന്നും വിവിധ സർവേകൾ പ്രവചിക്കുന്നു.
സർവ്വേകളെക്കാൾ മികച്ച വിജയം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിക്കുമ്പോൾ, വോട്ടെണ്ണുമ്പോൾ സർവേകൾ അപ്രസക്തമാകുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.
എം. രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ
തിരുവനന്തപുരം: ആകാശവാണി വാർത്ത പ്രക്ഷേപകൻ എം. രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണി വരെ മുടവൻ മുകളിലെ സ്വവസതിയിൽ പൊതുദർശനം. രാവിലെ 10.30 മുതൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദർശനം ഉണ്ടാകും. 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.
ഇന്നലെ ഉച്ചയ്ക്കാണ് എം. രാമചന്ദ്രൻ മരിച്ചത്. 91 വയസായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ആകാശവാണി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച വാർത്ത അവതാരകനായിരുന്നു എം. രാമചന്ദ്രൻ. അദ്ദേഹം അവതരിപ്പിച്ച കൗതുക വാർത്തകൾ എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കെ.എസ്.ഇ.ബി ജീവനക്കാരാനായിരുന്നു രാമചന്ദ്രൻ വാർത്ത വായനയോടുള്ള ഇഷ്ടം കൊണ്ടാണ് ആകാശവാണി തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത്. ഇന്ദിരാഗാന്ധി അന്തരിച്ച വിവരം ആദ്യം ലോകം കേട്ടത് എം രാമചന്ദ്രൻ്റെ ശബ്ദത്തിലൂടെ ആയിരുന്നു.
ജർമനിയിൽ മലയാളി യുവാവ് അക്രമിയുടെ കുത്തേറ്റു മരിച്ചു; മൃതദേഹം കണ്ടെത്തിയത് ആഫ്രിക്കൻ വംശജന്റെ വീട്ടിൽ നിന്ന്
മാവേലിക്കര: ജർമനിയിലെ ബർലിനിൽ ഉന്നതപഠനം നടത്തുകയായിരുന്ന മലയാളി യുവാവ് അക്രമിയുടെ കുത്തേറ്റു മരിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയിൽ ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോൻ-30) ആണു കൊല്ലപ്പെട്ടത്. ബഹ്റൈനിൽ ഫാർമസിസ്റ്റ് ആയ ലില്ലി ഡാനിയലിന്റെയും പരേതനായ ജോസഫിന്റെയും മകനാണ്.
ബർലിൻ ആർഡേൻ സർവകലാശാലയിൽ പഠിക്കുകയായിരുന്ന ആദമിനെ കഴിഞ്ഞ 30 മുതൽ കാണാതായിരുന്നു. ക്ലാസ് കഴിഞ്ഞു പാർട്‌ടൈം ജോലിക്കു ശേഷം സൈക്കിളിൽ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഒരു ആഫ്രിക്കൻ വംശജന്റെ വീട്ടിൽ നിന്നു മൃതദേഹം കണ്ടെത്തി.
കുത്തേറ്റു മരിച്ച നിലയിലായിരുന്നു. തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ മൽപിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇയാൾ പൊലീസിൽ അറിയിച്ചത്. എന്നാൽ വഴിയിലുണ്ടായ ആക്രമണത്തിലാകണം ആദം കൊല്ലപ്പെട്ടത് എന്നാണു വിവരം. റോഡിൽ ജഡം ഉപേക്ഷിച്ചാൽ പിടിക്കപ്പെടുമെന്നതിനാൽ ആഫ്രിക്കൻ വംശജൻ സമീപത്തുള്ള അയാളുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയതാണെന്നും ജർമനിയിൽ നിന്ന് ആദമിന്റെ വീട്ടുകാരെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.
ആദമിന് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു. പിന്നീടു മറ്റം വടക്ക് പൊന്നോലയിൽ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു വളർന്നത്. ബിസിഎ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുൻപാണ് ഉന്നത പഠനത്തിനായി ജർമനിയിൽ പോയത്.
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന; പേരുകളിലേക്ക് പാർട്ടികൾ: സാധ്യത ഇവർക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും ഇതേ ആത്മവിശ്വാസം തന്നെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നു. എട്ടിനു ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
പാലക്കാട്ട് തുടക്കം മുതൽ കേൾക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും മത്സരത്തിനു താൽപര്യപ്പെടുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് രാഹുലിനെ മുൻകൂട്ടി അവതരിപ്പിച്ചതിന്റെ പരിഭവം പലർക്കുമുണ്ടായിരുന്നെങ്കിലും അത് ഏറക്കുറെ പരിഹരിക്കാനായിട്ടുണ്ട്. കോൺഗ്രസിന്റേത് യുവ സ്ഥാനാർഥിയാണെങ്കിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ മത്സരിപ്പിക്കാനാണു സിപിഎം ആലോചന. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ട്. മുൻ സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ്. ബിജെപിയിൽ സി.കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്.
ചേലക്കരയിൽ, രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകണമെന്ന താൽപര്യത്തിനാണു കോൺഗ്രസിൽ മുൻതൂക്കം. കെ.എ.തുളസി, മണ്ഡലത്തിൽ തന്നെയുള്ള യുവനേതാവ് ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളുമുണ്ട്. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഭാര്യയുമാണു തുളസി. കെ.രാധാകൃഷ്ണനു മത്സരിക്കാൻ കഴിഞ്ഞതവണ ചേലക്കര സീറ്റ് ഒഴിഞ്ഞുകൊടുത്ത യു.പ്രദീപിനാണു സിപിഎമ്മിൽ മുൻഗണന. ബിജെപി ചർച്ച ചെയ്യുന്നതു തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ പേരാണ്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. രാഹുലിനെ നേരിട്ട ആനി രാജ പ്രിയങ്കയ്ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയിൽനിന്ന് എം.ടി.രമേശ് മത്സരിച്ചേക്കും.
നേരത്തേ ഒരുങ്ങി പാർട്ടികൾ
ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ, മൂന്നു നിയമസഭാ മണ്ഡലങ്ങളിലും പാർട്ടികൾ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. കെ.സുധാകരൻ ആയുർവേദ ചികിത്സയിലായതിനാൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നേരിട്ടിറങ്ങിയാണു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രവർത്തനം നിയന്ത്രിക്കുന്നത്.
പാലക്കാട്ടും ചേലക്കരയിലും അദ്ദേഹം പങ്കെടുത്ത് നാലും അഞ്ചും തവണ ബൂത്തുതല യോഗങ്ങൾ ചേർന്നുകഴിഞ്ഞു. പാലക്കാട്ട് ഏഴായിരത്തോളം വോട്ടും ചേലക്കരയിൽ ആറായിരത്തോളം വോട്ടും ചേർത്തു.
പാലക്കാട്ട് ആകെയുള്ള 180 ബൂത്തുകളിലും ചേലക്കരയിൽ 177ൽ 173 ബൂത്തുകളിലും കമ്മിറ്റികളായി. പാലക്കാട്ട് ബി.എ.അബ്ദുൽ മുത്തലിബ്, ബാബുരാജ്, ചേലക്കരയിൽ പി.എം.നിയാസ്, വി.പി.സജീന്ദ്രൻ എന്നിവരെയാണു കെപിസിസി ചുമതലയേൽപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിയുടെയും മുന്നണിയുടെയും കമ്മിറ്റികൾ രൂപീകരിക്കുന്നതിനു മുന്നോടിയായ പ്രവർത്തനങ്ങൾക്കു കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതിയോഗം നിർദേശം നൽകിയിട്ടുണ്ട്.
വിവാദങ്ങൾക്ക് വിരാമം; അർജുന്റെ കുടുംബവുമായി സംസാരിച്ച് മനാഫ്
കോഴിക്കോട്: ഷിരൂരിലെ അപകടത്തിൽ മരിച്ച അർജുന്റെ സംസ്കാരത്തിന് പിന്നാലെ നടന്ന വിവാദത്തിന് വിരാമം. ട്രക്കുടമ മനാഫും അർജുന്റെ കുടുംബവും തമ്മിൽ രൂപപ്പെട്ട സ്വര ചേർച്ചയില്ലായ്മ ഇരു കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ രമ്യമായി പരിഹരിച്ചു.
മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, സാമൂഹ്യ പ്രവർത്തകൻ വിനോദ് മേക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഖാദർ കരിപ്പൊടി, അൽ ബാബു, സായ്കൃഷ്ണ എന്നിവരാണ് മധ്യസ്ഥ ചർച്ച നടത്തിയത്.
എടയാറിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു, 3 പേർക്ക് പരുക്ക്
കൊച്ചി: വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. എടയാറിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. രാത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു… 3 പേർക്ക് പരിക്ക്
എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്ന സമയത്ത് ഫാക്ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. നാലുപേരും ഒഡിഷ സ്വദേശികളാണ്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സഹോദയ സ്കൂൾ കോംപ്ലക്സിന്റെ യൂത്ത് ഫെസ്റ്റിവൽ സർഗോത്സവ് 24 തുടങ്ങി
ചാത്തന്നൂർ. കൊല്ലം ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ യൂത്ത് ഫെസ്റ്റിവൽ സർഗോത്സവ് 24, ഒന്നാം ഘട്ടം ചാത്തന്നൂർ സൈലോർ സെൻട്രൽ സ്കൂളിൽ ജി.എസ് ജയലാൽ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. ഡി.പൊന്നച്ചൻ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാർ, വരിഞ്ഞം ഗ്രാമപഞ്ചായത്ത് അംഗം സജീവ്കുമാർ, സ്കൂൾ പ്രിൻസിപ്പാൾ കിഷോർ ആന്റണി,അനിൽകുമാർ, ഡോ. സുഷമ മോഹൻ, എസ് ചന്ദ്രകുമാർ, കെ.ജയകുമാർ, ജിജോ ജോർജ്, യാസ്മിൻ എന്നിവർ പ്രസംഗിച്ചു.
18,19, 20 എന്നീ തീയതികളിൽ കൊട്ടാരക്കര എം ജി എം സെൻട്രൽ സ്കൂളിൽ സ്റ്റേജ് മത്സരങ്ങൾ നടക്കും. 18 ന് രാവിലെ 10ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കും. 20 ന് സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും
കൊൽക്കത്ത ആർ ജി കോർ മെഡിക്കൽ കോളേജ് സംഭവം, ജൂനിയർ ഡോക്ടര്‍മാര്‍ മരണംവരെ നിരാഹാര സമരം ആരംഭിച്ചു
കൊൽക്കത്ത. ആർ ജി കോർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടേഴ്സ്. വാഗ്ദാനങ്ങൾ പാലിക്കാൻ ബംഗാൾ സർക്കാറിന് 24 മണിക്കൂർ സമരപരിധി നൽകി ജൂനിയർ ഡോക്ടേഴ്സ് മരണംവരെ നിരാഹാര സമരം ആരംഭിച്ചു. സർക്കാർ വാക്കു പാലിക്കുന്നതുവരെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കാൻ സമരപ്പന്തലിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചു.കൊൽക്കത്തയിലെ ഡോറിന ക്രോസിംഗിൽ ആണ് ഇന്നലെ രാത്രി മുതൽ നിരാഹാര സമരം ആരംഭിച്ചത്.കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്നിഗ്ധ ഹസ്ര, തനയ പഞ്ച, അനുസ്തുപ് മുഖോപാധ്യായ, എസ്എസ്കെഎമ്മി ലെ അർണാബ് മുഖോപാധ്യായ, എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യ, കെപിസി മെഡിക്കൽ കോളേജിലെ സയന്തനി ഘോഷ് ഹസ്ര എന്നി 6 മരണം വരെ നിരാഹാര സമരം ആരംഭിച്ചത്.





































