27.6 C
Kollam
Wednesday 17th December, 2025 | 10:21:16 PM
Home Blog Page 2065

കിച്ചണ്‍ ക്ലോത്തുകളും സ്പോഞ്ചുകളും വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

അടുക്കളയിലെ വൃത്തിയാക്കലിന് ശേഷം മൂലയില്‍ കൂട്ടിയിടുന്ന കിച്ചണ്‍ ക്ലോത്തുകളും സ്പോഞ്ചുകളും അടുക്കളയെ കൂടുതല്‍ ദുര്‍ഗന്ധമുള്ളതാക്കുന്നു. അഴുക്കു തുടച്ച തുണിയിലും പാത്രം കഴുകിയ സ്പോഞ്ചിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി വിഷമിക്കേണ്ട, കിച്ചണ്‍ ക്ലോത്തുകള്‍ വൃത്തിയാക്കാന്‍ മടിയും കാണിക്കേണ്ട, അതിനായി ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

ചൂടുവെള്ളത്തില്‍ തിളപ്പിക്കുക: സ്പോഞ്ചുകളും ഡിഷ് വാഷിങ് ക്ലോത്തുകളും ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിനൊപ്പം ഡിറ്റര്‍ജെന്റും കൂടി ഒഴിച്ചാല്‍ അണുക്കള്‍ നശിക്കുകയും ദുര്‍ഗന്ധം പമ്പകടക്കുകയും ചെയ്യും.

മൈക്രോവേവ് ചെയ്യുക: ഉപയോഗശേഷം സ്പോഞ്ചിനെ ഓവനില്‍ വെച്ച് രണ്ട് മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. തണുത്തശേഷം പുറത്തെടുക്കുക. ഉണങ്ങിയ സ്പോഞ്ചാ തുണിയോ ഓവനില്‍ വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഉപ്പും വിനാഗിരിയും കലര്‍ത്തിയ ലായനിയില്‍ മുക്കിവയ്ക്കുക: ഉപയോഗിച്ചശേഷം സ്‌പോഞ്ച് ചൂടുവെള്ളവും ഉപ്പും വിനാഗിരിയും കലര്‍ന്ന മിശ്രിതത്തില്‍ ഒരു രാത്രി മുഴുവന്‍ മുക്കി വയ്ക്കുക. രാവിലെ എടുത്ത് നന്നായി പിഴിഞ്ഞ് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കാം.

ബ്ലീച്ച് ചെയ്യുക: ക്ലിച്ചണ്‍ ക്ലോത്തുകള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ല വഴി അവയെ ബ്ലീച്ച് ചെയ്യുന്നതാണ്. തുണികള്‍ ബ്ലീച്ചിങ് പൗഡറും വെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ അഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നന്നായി കഴുകിയെടുത്ത് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കാം.

അണുനാശിനികള്‍ ഉപയോഗിക്കുക: ഓരോ തവണ ഉപയോഗം കഴിയുമ്പോഴും കിച്ചണ്‍ ക്ലോത്തുകള്‍ അണുനാശിനി ഒഴിച്ച് കഴുകുക. ഇത് കീടങ്ങളെ ഇല്ലാതാക്കുന്നതിനൊപ്പം അടുക്കളയ്ക്കുള്ളില്‍ നല്ല സുഗന്ധം ലഭിക്കാനും സഹായിക്കുന്നു.

അരിയും പയറുകളും നശിപ്പിക്കുന്നവ പ്രാണികളെ തുരത്താന്‍ ഇതാ എളുപ്പവഴി……

നമ്മുടെ വീടുകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള പയര്‍, പരിപ്പ്, കടല, അരി എന്നിവ പഴകും തോറും ചിലപ്പോള്‍ ചെറിയ പ്രാണികള്‍ കയറാനുള്ള സാധ്യതയുണ്ട്. കടലയും പരിപ്പുമൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത പോലെ ഇവയുടെ ശല്യമുണ്ടാകും. എങ്ങനെ ഈ പ്രാണികളെ തുരത്താമെന്നു ചിന്തിച്ചിട്ടുണ്ടോ? അതിനു ചില എളുപ്പ വഴികളുണ്ട്.
അരിയും ധാന്യങ്ങളും ഇട്ടുവയ്ക്കുന്ന പാത്രം നല്ലതുപോലെ കഴുകി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. ജലാംശം ഒട്ടും തന്നെയും പാടില്ല. ആ പാത്രത്തിന്റെ അടിഭാഗത്തായി ഒരു പേപ്പര്‍ മടക്കി വെയ്ക്കാം. ജലാംശം ഉണ്ടെങ്കില്‍ പേപ്പര്‍ അത് വലിച്ചെടുത്തുകൊള്ളും. മുകളിലായി അരി അല്ലെങ്കില്‍ ധാന്യങ്ങള്‍ ഇട്ടുകൊടുക്കണം. അതിനുശേഷം മുകളിലായി വീണ്ടും പേപ്പര്‍ മടക്കിവെയ്ക്കാം. പാത്രം നല്ലതുപോലെ അടച്ചു വയ്ക്കുക കൂടി ചെയ്താല്‍ പ്രാണികള്‍ കയറാതെയിരിക്കും.
അരി, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ നാളുകള്‍ പ്രാണികളുടെ ശല്യമില്ലാതെയിരിക്കാന്‍ പരീക്ഷിക്കാവുന്ന മറ്റൊരു വഴിയാണ് ഒട്ടും തന്നെയും ജലാംശമില്ലാത്ത പാത്രത്തില്‍ അരിയോ ധാന്യങ്ങളോ കുറച്ചു ഇട്ടതിനു ശേഷം കുറച്ച് ഗ്രാമ്പു നൂലില്‍ കെട്ടി ഇട്ടുകൊടുക്കണം. അതിനു മുകളിലായി വീണ്ടും അരിയിടാം. ഗ്രാമ്പുവും ഇട്ടു കൊടുക്കാം. ലെയറുകളായി ഇങ്ങനെ ചെയ്യണം. പ്രാണികള്‍ അരിയുടെയോ ധാന്യങ്ങളുടേയൊ സമീപത്തേയ്ക്ക് വരുകയില്ല. വെളുത്തുള്ളിയ്ക്കും പ്രാണികളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അരിയോ ധാന്യങ്ങളോ ഇട്ടുവെയ്ക്കുന്ന പാത്രത്തില്‍ ഒരു കുടം വെളുത്തുള്ളി കൂടി അവയ്ക്കൊപ്പം ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്താലും പ്രാണികളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാം.


ഒരു പാത്രത്തില്‍ അരിയോ ധാന്യങ്ങളോ ഇട്ടതിനുശേഷം ആര്യവേപ്പിന്റെ തണ്ട് വച്ച് കൊടുക്കണം. അതിനു മുകളിലായി വീണ്ടും അരിയോ ധാന്യങ്ങളോ ഇടാവുന്നതാണ്. ഇങ്ങനെ ചെയ്താലും പാത്രത്തില്‍ പ്രാണികള്‍ കയറുകയില്ല. കുറെ നാളുകള്‍ പ്രാണികളുടെ ശല്യമില്ലാതെ അരിയും ധാന്യങ്ങളും സംഭരിക്കണമെങ്കില്‍ പരീക്ഷിക്കാവുന്ന മറ്റൊരു വഴിയുണ്ട്. അതിനാവശ്യം മൂന്നോ നാലോ വറ്റല്‍ മുളക് മാത്രമാണ്. അരിയോ ധാന്യങ്ങളോ ഇട്ട പാത്രത്തിലേക്ക് വറ്റല്‍ മുളക് ഇട്ടു കൊടുക്കാം. രണ്ട് കിലോ അരിയ്ക്കു രണ്ടോ മൂന്നോ വറ്റല്‍ മുളക് എന്ന കണക്കില്‍ ചേര്‍ത്താല്‍ മതിയാകും. ഇങ്ങനെ മുളക് ചേര്‍ത്തതിന് മുകളിലേക്ക് വീണ്ടും അരിയിട്ടു കൊടുക്കാം. അതിനു ശേഷം പാത്രം നല്ലതുപോലെ അടച്ച് സൂക്ഷിക്കാവുന്നതാണ്. മഞ്ഞളിനും ചെറുപ്രാണികളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉണക്കിയ മഞ്ഞളും മേല്പറഞ്ഞതു പോലെ തന്നെ അരിയുടെയോ ധാന്യങ്ങളുടെയോ കൂടെ ഇട്ടതിനുശേഷം പാത്രം അടച്ചു സൂക്ഷിക്കാവുന്നതാണ്. പ്രാണികളുടെ ശല്യമുണ്ടാകുകയില്ല.
പ്രാണികള്‍ അരിയിലോ ധാന്യത്തിലോ കയറിയാല്‍ നമ്മള്‍ ആദ്യം തന്നെ ചെയ്യുന്നത് ഇവ നല്ല വെയിലത്ത് വയ്ക്കുക എന്നതാണ്. വെയിലത്ത് വച്ചതിനു ശേഷം പ്രാണികള്‍ പോയില്ലെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു വിദ്യയുണ്ട്. മൂന്നോ നാല് തണ്ട് ആര്യവേപ്പില. അഞ്ചോ ആറോ അല്ലി വെളുത്തുള്ളി, കുറച്ചു കുരുമുളക്, ഗ്രാമ്പൂ എന്നിവ ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു, അല്പം പോലും വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. വെളുത്തുള്ളിയുടെ തൊലി കളയേണ്ട കാര്യമില്ല. ഇങ്ങനെ അരച്ചെടുത്തതു ചെറിയ ഉരുളകളാക്കി വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഈ കൂട്ട് ഒരു വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ കെട്ടി അരിയിലോ ധാന്യങ്ങളിലോ വെച്ച് കൊടുക്കാം. കുറെ നാളുകള്‍ അരിയും ധാന്യങ്ങളും കേടുകൂടാതെ ഇരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി.

വൻ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തു മരിച്ചു… മൂന്നുപേർ കുട്ടികൾ

മുംബൈയിലുണ്ടായ വൻ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തു മരിച്ചു. ഇതിൽ മൂന്നുപേർ കുട്ടികളാണ്. മുംബൈയിലെ ചെമ്പൂരിൽ ഉള്ള സിദ്ധാർത്ഥ് കോളനിയിലാണ് ദാരുണ സംഭവം.
ഉറങ്ങിക്കിടന്ന കുടുംബമാണ് പുലർച്ചെ അഞ്ചു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ വെന്തു മരിച്ചത്. രണ്ടുനില കെട്ടിടത്തിൻ്റെ മുകൾ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിലുള്ള ഇലക്ട്രോണിക് കടയിൽ നിന്ന് തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ആദ്യം രക്ഷാദൗത്യം തുടങ്ങി . പിന്നാലെ ഫയർഫോഴ്സ് എത്തി. മുംബൈയിലെ രാജേവാടി ആശുപത്രിയിലേക്ക് ഉടനെ എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീപൂർണ്ണമായി അണച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.
ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.
1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

‘ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കാൻ, പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വേണം’: നൊമ്പര കുറിപ്പ്

പത്തനംതിട്ട: ക്യാൻസറിനെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട് ഒടുവിൽ അകാലത്തിൽ പൊലിഞ്ഞ 26കാരിയെ കുറിച്ച് നൊമ്പര കുറിപ്പ്. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സ്നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളെ കുറിച്ചുള്ള ബന്ധു ഷാജി കെ മാത്തന്‍റെ കുറിപ്പ് കണ്ണീരോടെ മാത്രമേ വായിച്ചുതീർക്കാനാവൂ.

എഞ്ചിനിയറിംഗ് പഠനം അവസാന വർഷമെത്തിയപ്പോഴാണ് സ്നേഹയുടെ അസുഖം തിരിച്ചറിഞ്ഞത്. പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട സ്നേഹ, പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടി. വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാൻ അവൾ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോൾ വീട്ടാമെന്ന ആത്മവിശ്വാസം സ്നേഹയ്ക്കുണ്ടായിരുന്നു. മജ്ജ മാറ്റിവെയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി കിട്ടി. പക്ഷേ രണ്ടര വർഷത്തിനിപ്പുറം അതേ അസുഖം വീണ്ടും സ്നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും എല്ലാ പ്രാർത്ഥനകളും വിഫലമാക്കി സ്നേഹ യാത്രയായി.

ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ പറഞ്ഞുവെച്ചു. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും അവൾ ആവശ്യപ്പെട്ടു. ‘ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം’ എന്ന് പറഞ്ഞാണ് ഷാജി മാത്തൻ കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്‍റെ പൂർണരൂപം

ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ…
ഇത് എൻ്റെ സ്നേഹമോൾ..
എൻ്റെ സഹോദരി ഷീജയുടെ
ഒരേയൊരു മകൾ..
സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.
പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.
പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ൽ മികച്ച മാർക്കുകൾ,
എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു…
ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോൾ എല്ലാം വിഫലം..
ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.
പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കൾ വേണം..
ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..
ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…
ക്ഷമിക്കുക.

കേക്കിൽ പോൺസോ 4ആർ, അല്ലുറ റെഡ്, കാർമോയ്‌സിനടക്കം അളവിൽ കൂടുതൽ; കാൻസറിന് കാരണമാകും; ഗുരുതര കണ്ടെത്തൽ കർണാടകയിൽ

ബംഗളൂരു: ചില ബേക്കറികൾ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കണ്ടെത്തൽ. കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കബാബ്, മഞ്ചൂറിയൻ, പാനി പൂരി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ചില തെരുവ് ഭക്ഷണ സാമ്പിളുകളിൽ കാർസിനോജൻ എന്നറിയപ്പെടുന്ന ചേരുവകളുടെ സാന്നിധ്യത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സമാനമായ ആശങ്കകൾ ഉന്നയിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്.

ഓഗസ്റ്റിൽ 235 കേക്ക് സാമ്പിളുകൾ പരിശോധിച്ചതിൽ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും 12 എണ്ണത്തിൽ അപകടകരമായ തോതിൽ കൃത്രിമ കളറിംഗ് അടങ്ങിയിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കേക്കുകളിൽ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ (സ്ട്രോബെറി റെഡ്), ടാർട്രാസൈൻ (ലെമൺ യെല്ലോ), കാർമോയ്‌സിൻ (മറൂൺ) എന്നിവ സുരക്ഷിതമായ അളവിന് മുകളിൽ ഉപയോഗിച്ചാൽ ക്യാൻസർ സാധ്യത വർധിക്കും. കൂടാതെ, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

ചുവന്ന വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ ഇനങ്ങളിലുള്ള കേക്കുകളിൽ ഈ നിറങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു. ആളുകൾക്ക് ഏറ്റവും വർണ്ണാഭമായ നിറത്തിൽ കേക്കുകൾ ലഭിക്കാൻ ആഗ്രഹമുണ്ട്. ഇതിനായാണ് ബേക്കറികൾ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ചേർക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ ക്യാമ്പയിനർ രേവന്ത് ഹിമാൻസിങ്ക പറഞ്ഞു. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ ധാരാളം ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖം സുന്ദരമാക്കാൻ അഞ്ച് തരം ഈസ‍ി ഫേസ് പാക്കുകൾ

വിവിധ ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും. മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന അഞ്ച് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി – ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആന്റി ബാക്ടീരിയൽ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും. രണ്ട് സ്പൂൺ ഒലീവ് ഓയിലും അൽപം കോഫിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തെ മൃദുവും ലോലമാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് ഗുണം ചെയ്യും.

രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം 10 മുതൽ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

രണ്ട് സ്പൂൺ തക്കാളി പേസ്റ്റും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

ഹൃദയ കുഴലിന്‍റെ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ട രജനികാന്തിന്റെ വൈകാരിക കുറിപ്പ്

ചെന്നൈ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് എല്ലാവര്‍ക്കും തന്‍റെ ആരോഗ്യവിവരം തിരക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് വാര്‍ത്ത കുറിപ്പ് ഇറക്കി. അടുത്തിടെയാണ് ഹൃദയത്തിലെ രക്തകുഴലുകള്‍ക്ക് വീക്കം കണ്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രജനികാന്ത് ചികിത്സയ്ക്ക് വിധേയനായത്.

താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അഭ്യുദയകാംക്ഷികൾ നൽകിയ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും പിന്തുണയ്ക്കും രജനികാന്ത് എക്സ് വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ നന്ദി അറിയിച്ചു. സെപ്തംബർ 30 നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് ചികിത്സിച്ച അയോർട്ടയിലെ വീക്കം പരിഹരിക്കാനായിരുന്നു ഇത്. വെള്ളിയാഴ്ച ഇദ്ദേഹത്തെ ചികില്‍സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

രജനികാന്ത് തമിഴിൽ എക്‌സിൽ പങ്കിട്ട സന്ദേശത്തില്‍ പറയുന്നത് ഇതാണ് “ഞാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എന്‍റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ സിനിമാ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മാധ്യമങ്ങൾക്കും മാധ്യമങ്ങൾക്കും, എല്ലാവർക്കും എന്‍റെ ആത്മാർത്ഥമായ നന്ദി, എന്നെ ജീവനോടെ നിലനിർത്തുകയും എന്നെ അളവറ്റ സ്‌നേഹിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു”

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിതാഭ് ബച്ചന്‍റെയും ഇദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച എക്സ് പോസ്റ്റുകള്‍ക്കും പ്രത്യേകമായി രജനികാന്ത് നന്ദി പറഞ്ഞിരുന്നു.

രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം വെട്ടൈയന്‍ ആണ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 10നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ അടക്കം വലിയ താരനിര ചിത്രത്തിലുണ്ട്.

അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനിയുടെ ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രം. രജനികാന്തിന്റെ കൂലിയുടെ രംഗങ്ങള്‍ പ്രധാനപ്പെട്ട എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ രജനിയുടെ ആരോഗ്യാവസ്ഥ ബാധിക്കുമോയെന്നതിലാണ് സിനിമയുടെ ആരാധകരുടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മകൾക്ക് സ്വാഗതം പറഞ്ഞില്ല; സിപിഐ നേതാവായ പിതാവിന്റെ രോഷപ്രകടനം; അങ്കലാപ്പിലായി മന്ത്രിയടക്കമുള്ളവർ

മൂന്നാർ: മന്ത്രിയോടൊപ്പം വേദി പങ്കിട്ട ബ്ലോക്ക് പഞ്ചായത്തംഗവും മകളുമായ യുവതിക്ക് സ്വാഗതപ്രസംഗകൻ സ്വാഗതം ആശംസിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ നേതാവിന്റെ രോഷപ്രകടനം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് മന്ത്രി ജി.ആർ.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിൽ രോഷാകുലനായി ബഹളം വച്ചത്.

ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസർ ബൈജു.കെ.ബാലൻ, നോട്ടിസിൽ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാൻ വിട്ടുപോയി. ഇതിനു ശേഷം എ.രാജ എംഎൽഎ അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിലിരുന്ന പളനിവേൽ ബഹളംവച്ച് മകളോട് വേദിവിട്ടിറങ്ങാൻ ആവശ്യപ്പെട്ടത്. ഇതോടെ ഇവർ വേദിവിട്ട് സദസ്സിലെത്തി.

നേതാവ് ബഹളംവച്ചതോടെ മന്ത്രിയും വേദിയിലുണ്ടായിരുന്നവരും അങ്കലാപ്പിലായി. ഇതോടെ എംഎൽഎ സംഭവത്തിൽ ക്ഷമാപണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗത്തിന് സ്വാഗതം പറഞ്ഞ് മടക്കി വേദിയിൽ കയറ്റിയതോടെയാണ് നേതാവിന്റെ രോഷം അടങ്ങിയത്.

അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ചു; ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 4 വിദ്യാർഥികൾ പിടിയിൽ

ആഗ്ര: അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി. അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വിഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

അധ്യാപിക അകലം പാലിച്ചതോടെ വിദ്യാർഥി കൂടുതൽ സമ്മർദം ചെലുത്തി. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക ഒരു സംഘടനയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.