കുന്നത്തൂർപടിഞ്ഞാറ്. കാവിളയിൽ വീട്ടില്‍ ബാബുവിന്‍റെ ഭാര്യഉഷ (53)നിര്യാതയായി. മക്കൾ ഷിബുലാൽ, ഷിജുലാൽ. സഞ്ചയനം 13 – ഞായർ രാവിലെ 8 മണി
സിനിമാതാരം ടിപി മാധവൻ അന്തരിച്ചു
കൊല്ലം.സിനിമാതാരം ടി.പി. മാധവൻ അന്തരിച്ചു.89 വയസായിരുന്നു.
കുടൽ സംബന്ധമായ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു.
അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് കഴിഞ്ഞ എട്ട് വർഷമായി ടി പി മാധവൻ.
തിരുവനന്തപുരത്ത് ഒരു ലോഡ്‌ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു.
ഇതിനിടെ മറവി രോഗം ബാധിക്കുകയും ചെയ്‌തിരുന്നു. 1994 മുതൽ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറൽ- സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകൻ രാജകൃഷ്ണ മേനോൻ മകനാണ്. നാളെ രാവിലെ 9 മണി മുതൽ 1 വരെ ഗാന്ധിഭവനിൽ പൊതുദർശനം
സംസ്ക്കാരം നാളെ തിരുവനന്തപുരത്ത്. 5 മണിയ്ക്ക് ശാന്തികവാടത്തിൽ സംസ്ക്കാരം
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ അവലോകന യോഗം സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു
കിഫ്‌ബി വഴി അനുവദിച്ച വിവിധ പദ്ധതികളുടെ അവലോകനയോഗം സി ആർ മഹേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ കിഫ്ബിയുടെ ആസ്ഥാനത്തു വച്ച് കൂടുകയുണ്ടായി. ആയതിൽ സ്വീകരിച്ച പ്രധാന തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
- കരുനാഗപ്പള്ളി ഗവ. താലൂക്ക് ആശുപത്രി വികസനം
ജോലികൾ നന്നായി പുരോഗമിക്കുന്നതായി അറിയിച്ചു എസ് ടി പി നിർമ്മിക്കുന്നതിനായി പൊളിക്കേണ്ട കെട്ടിടം മാത്രമാണ് തടസ്സമെന്നും ഷിഫ്റ്റിംഗ് ജോലികൾ പൂർത്തിയാക്കിയ ശേഷം ഈ പൊളിക്കൽ നടത്താമെന്നും
2025 മെയ് മാസത്തോടെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രൊജക്‌റ്റിൻ്റെ പൂർണ്ണമായ പ്രവർത്തനത്തിനായി ഇതിനകം പൂർത്തിയാക്കിയ ജോലികളിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ള ഉപകരണത്തിൻ്റെ ഭാഗം അന്തിമമാക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ചു, ഉപകരണങ്ങളുടെ വിശദാംശങ്ങൾ വരാനിരിക്കുന്ന മീറ്റിംഗിൽ കേരള സ്റ്റേറ്റ് മെഡിക്കൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മായി ചർച്ച ചെയ്യുമെന്ന് അറിയിച്ചു
2.ആലപ്പാട് പുലിമുട്ട് നിർമാണം .
പദ്ധതി ഏറ്റെടുക്കുന്നതിന് കാബിനറ്റ് അനുമതി ആവശ്യമാണെന്ന് നിർവഹണ ഏജൻസി അറിയിച്ചു.
കിഫ്ബി അഡിഷണൽചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തീർപ്പുകൽപ്പിക്കാത്ത മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു, അതുവഴി ക്യാബിനറ്റ് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ കൂടുതൽ കാലതാമസം കൂടാതെ പദ്ധതിക്ക് അംഗീകാരം നൽകാം.എന്നും അറിയിച്ചു
3.തഴവ ഗവണ്മെന്റ് കോളേജ് കെട്ടിട നിർമാണം
പ്രോജക്റ്റിൻ്റെ ഘട്ടം ഘട്ടമായുള്ള നിർവ്വഹണം സാധ്യമല്ലെന്നും പദ്ധതിച്ചെലവ് അംഗീകരിച്ചതിന് തുല്യമാണെന്നും നിർവഹണ ഏജൻസി പ്രസ്താവിച്ചു.
ഏറ്റവും പുതുക്കിയ സാമ്പത്തിക അനുമതി തുകയിലേക്ക് പരിമിതപ്പെടുത്തിയിട്ടുള്ള തിരുത്തിയ എസ്റ്റിമേറ്റ് ഒക്ടോബർ രണ്ടാം വാരത്തോടെ സമർപ്പിക്കും, ഒക്‌ടോബറിനു മുമ്പ് ആവശ്യമായ എല്ലാ തിരുത്തലുകളും ഉൾപ്പെടുത്തി, കിഫ്ബിയിൽ നിന്നുള്ള പുതുക്കിയ അനുമതിയുംതുടർ നടപടിക്രമങ്ങൾക്ക് ശേഷം സാങ്കേതിക അനുമതി ലഭ്യമാക്കും എന്നും അറിയിച്ചു
നവംബർ ആദ്യവാരത്തോടെ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കോളേജിലേക്കുള്ള റോഡ് പ്രവേശന വീതി പഞ്ചായത്ത് ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എൽ.എ. അറിയിച്ചു.
5.കുലശേഖരപുരം ഫിഷ് മാർക്കറ്റ് നിർമാണം
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ഫയലിൽ കിഫ്‌ബി നൽകിയിട്ടുള്ള പരാമർശങ്ങൾ പാലിക്കുകയും ത ന്ദേശ സ്വയംഭരണ വകുപ്പ്ഒപ്പിട്ട ഡ്രോയിംഗുകൾക്കൊപ്പം കിഫ്‌ബി -ക്ക് സമർപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
– തദ്ദേശസ്വയംഭരണ സ്ഥാപനംസമർപ്പിച്ച കത്തിലെ വിവരങ്ങൾ തീരദേശ വികസന കോർപ്പറേഷൻ അധികൃതർ MLA യുമായി ചർച്ചചെയ്ത് പരിഹരിക്കാൻ തീരുമാനിച്ചു.
6.ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ , ചെറിയഴീക്കൽ – 1.48 കോടി
◦ ഗവണ്മെന്റ് ടൌൺ യു പി സ്കൂൾ കരുനാഗപ്പള്ളി – 2.30 കോടി
1. ഗവണ്മെന്റ് ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ , കുഴിത്തുറ – 1.75 കോടി
.ജിഎച്ച്എസ്എസ്, ചെറിയഴീക്കൽ & ഗവൺമെൻ്റ് ടൗൺ അപ്പർ പ്രൈമറി സ്കൂൾ, കരുനാഗപ്പള്ളി:
3. a.ഇലക്‌ട്രിക്കൽ വർക്കിൻ്റെ അന്തിമ ബില്ലുകൾ ഇനിയും തീർപ്പാക്കാനുണ്ടെന്നും എത്രയും വേഗം സമർപ്പിക്കുമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
4. ഗവ.ഹയർസെക്കൻഡറി സ്കൂൾചെറിയഴീക്കലിൻ്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാമർശിക്കുകയും എംഎൽഎ
അതിൻ്റെ അംഗീകാരങ്ങളും അന്തിമ കെട്ടിട അനുമതിയും ലഭ്യമാക്കുന്നതിനുള്ള നടപടി സുഗമമാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും അറിയിച്ചു
7.തൊടിയൂർ സ്ക്കൂളിന്റെ പ്രവർത്തി പുരോഗമിക്കുന്നു
ആദിനാട് സ്‌കൂൾ ടെണ്ടർ ചെയ്തു
8.ഗവ എൽ പി എസ് കൊറ്റമ്പള്ളി സാങ്കേതിക അനുമതി അംഗീകരിച്ചു
9.ഗവ ഹയർസെക്കൻഡറി സ്കൂൾ തഴവ കെട്ടിട നിർമാണം
ഒക്ടോബർ മാസാവസാനം ടെണ്ടർ ചെയ്യാമെന്നറിയിച്ചു
10.കാട്ടിൽ കടവ് പാലം
ടെൻ്ററ്റീവ് ഡിസൈൻ ഡ്രോയിംഗുകളുടെ അടിസ്ഥാനത്തിലാണ് നേരത്തെ ടെൻഡർ ചെയ്തതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തു. ഒരു തവണ ടെൻഡർ ചെയ്തെങ്കിലും ഒറ്റ ടെൻഡർ മാത്രം ലഭിച്ചതിനാൽഓർഡർ നൽകാൻ കഴിഞ്ഞില്ല. ഡിസൈൻ ഡ്രോയിംഗിൽ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ക്ലിയറൻസ് ഉൾപ്പെടുത്തണമെന്ന് മനസ്സിലാക്കുകയും പുതുക്കിയ ഡിസൈൻ ഡ്രോയിംഗ് ഒക്ടോബർ ആദ്യം സമർപ്പിക്കും.
വിശദാംശങ്ങൾ ഉൾപ്പെടുന്ന വിശദമായ ഡിസൈൻ ഡ്രോയിംഗ് പ്രകാരം നവംബർ 15 നകം ടെണ്ടർ ചെയ്യാമെന്ന് അറിയിച്ചു .
11.മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൽ
സ്വകാര്യ വസ്‌തുവിലേക്ക് വെള്ളം കയറുന്നത് സംബന്ധിച്ച് എം.എൽ.എ ആശങ്ക ഉന്നയിച്ചു. അധിക ജോലിയായി ഡ്രെയിനേജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് കത്ത് നൽകിയതായി അറിയിച്ചു.
ഡ്രെയിനേജ് പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യതകൾ ആരായാനും വിശദാംശങ്ങൾ കീഫ്ബി യിൽ സമർപ്പിക്കാനും നിർദേശിച്ചു
12. പുതിയകാവ് – ചക്കുവള്ളി റെയിൽവേ മേൽപ്പാലം
38.70% അംഗീകൃത സാമ്പത്തിക അനുമതി യുടെ വർദ്ധനയോടെ സമർപ്പിച്ച പുനരവലോകന നിർദ്ദേശം പരിശോധിക്കാൻ നിർദ്ദേശിച്ചു, കൂടാതെ സി.ഇ.ഒ തലത്തിൽ അംഗീകാരം നേടാനും പിന്നീട് കിഫ്‌ബി ബോർഡിൽ അംഗീകാരം നേടാനുമുള്ള സാധ്യത നിർദേശിച്ചു . നവംബറിൽ തന്നെ ടെണ്ടർ ചെയ്യാമെന്നറിയിച്ചു .
13. വെറ്റ മുക്ക് തേവലക്കര - - താമരക്കുളം റോഡ്
അപര്യാപ്തമായ ഡ്രെയിനേജ് കാരണം പദ്ധതി റോഡിൻ്റെ ചില ഭാഗങ്ങളിൽ ചില വീടുകൾക്ക് മുന്നിൽ വെള്ളക്കെട്ട് പ്രശ്‌നങ്ങൾ കാണപ്പെടുന്നതായി എം എൽ എ റിപ്പോർട്ട് ചെയ്തു. മഴവെള്ളം ഔട്ട്‌ലെറ്റിലേക്ക് ഒഴുക്കിവിടാൻ റോഡിനോട് ചേർന്ന് ഏകദേശം 150 മുതൽ 180 മീറ്റർ വരെ നീളമുള്ള ഒരു പുതിയ ഡ്രെയിൻ നിർമ്മിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എന്നിരുന്നാലും, ഗ്രേഡിയൻ്റ് പ്രശ്‌നങ്ങളും ഭൂമിയുടെ അപര്യാപ്തതയും കാരണം നിർമ്മാണം വെല്ലുവിളി നിറഞ്ഞതാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് സഹിതം ഒരു മിറ്റിഗേഷൻ പ്ലാൻ കിഫ് ബിക്ക് ഇമെയിൽ വഴി സമർപ്പിക്കാൻ നിർദ്ദേശിച്ചു. സി ആർ മഹേഷ് എംഎൽഎ ആവശ്യപ്പെട്ട പ്രകാരമാണ് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കിഫ്ബി യുടെ നിയന്ത്രണത്തിൽ നടത്തുന്ന പ്രവർത്തികൾക്കായുള്ള അവലോകനയോഗം കിഫ് ബി ആസ്ഥാനത്ത് ചേർന്നത്. കിഫ്ബി അഡിഷണൽ സിഇഒ മിനി ആന്റണി ഐഎഎസ്(റിട്ടയേർഡ്). ദീപ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ആർ എഫ് ബി,ഹരിനാരായണ രാജ്, കിറ്റ് കോ മാനേജിംഗ് ഡയറക്ടർ, അൽത്താഫ് റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻപ്രതിനിധി വിവിധ നിർവഹണ ചുമതലയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കൊച്ചിയിലെ ശുദ്ധജല വിതരണ തടസ്സം മാറി
കൊച്ചി. ശുദ്ധജല വിതരണ തടസ്സം മാറി, 11 കെ.വി അണ്ടർ ഗ്രൗണ്ട് കേബിളിലെ തകരാർ പരിഹരിച്ചു. ഇന്നലെ രാത്രി 9 മണി മുതൽ ആരംഭിച്ച ജോലികൾ ഇന്ന് എട്ടുമണിയോടെയാണ് പൂർത്തിയായത്. കത്തിയ അഞ്ച് മീറ്ററോളം കേബിളുകൾ മുറിച്ചുമാറ്റി പുതിയവ യോജിപ്പിച്ചാണ് ആലുവ ജലശുദ്ധീകരണശാലയിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതോടെ ആലുവ ജലശുദ്ധീകരണശാലയിൽ നിന്നും പൂർണ്ണ തോതിലുള്ള പമ്പിങ് ആരംഭിച്ചിട്ടുണ്ട്
പി വി അൻവറിന്റെ ആരോപണങ്ങളിൽ പാർട്ടി നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ട്,ജോസ് കെ മാണി
കോട്ടയം. പി വി അൻവറിന്റെ ആരോപണങ്ങളിൽ പാർട്ടി നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ട്. പരസ്യമായി പ്രതികരിക്കുന്ന നിലപാട് കേരള കോൺഗ്രസ് എം സ്വീകരിക്കില്ല. പൊതുവായ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. സർക്കാർ തിരുത്തേണ്ടതുണ്ടെങ്കിൽ കേരള കോൺഗ്രസ് അത് പറയും. അതിനുള്ള ഉത്തരവാദിത്വം കേരള കോൺഗ്രസ് എമ്മിനുണ്ട്
കേരള കോൺഗ്രസ് ജന്മദിനം. കേരള കോൺഗ്രസിൻ്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. കെഎം മാണിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവർക്ക് പാർട്ടിയിലേക്ക് കടന്നു വരാം. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫ് പുറത്താക്കിയതാണ് എന്നും ചോദ്യത്തിന് മറുപടിയായി ജോസ് കെ മാണി പറഞ്ഞു.
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം പോലീസിൻ്റെ പിടിയിൽ
തൃശ്ശൂർ. യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം പോലീസിൻ്റെ പിടിയിൽ.ഇന്നലെ രാത്രി തൃശ്ശൂർ മതിലകത്തു നിന്നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ സംഘം തട്ടിക്കൊണ്ടുപോയത്.കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.പൂങ്കുന്നം സ്വദേശികളാണ് യുവാക്കൾ. സംഭവം ഹണി ട്രാപ്പ് എന്ന് സംശയം.യുവാക്കളെ തട്ടിക്കൊണ്ടുപോയ കാർ കൂരിക്കുഴിയിൽ നിന്ന് കണ്ടെത്തി.
മുസ്ലിം ലീഗ് നേതാവായ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിന് എതിരെ സ്വർണക്കടത്ത് ആരോപണവുമായി സിപിഎം
മലപ്പുറം. മുസ്ലിം ലീഗ് നേതാവായ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിന് എതിരെ സ്വർണക്കടത്ത് ആരോപണവുമായി സിപിഐഎം. തിരുനാവായ ഡിവിഷൻ അംഗം ഫൈസൽ എടശ്ശേരിക്ക് എതിരെ തിരൂർ ഏരിയ കമ്മിറ്റിയാണ് രംഗത്ത് വന്നത്. ഓഗസ്റ്റ് 23 ന് നെടുമ്പാശേരി വിമാനത്താളത്തിൽ ഫൈസലിൽ നിന്ന് 932.6 ഗ്രാം സ്വർണം കസ്റ്റം പിടിച്ചു. വില 50 ലക്ഷത്തിൽ താഴെ ആയതിനാൽ ജാമ്യത്തിൽ വിട്ടു. ഇക്കാര്യം കസ്റ്റംസ് പൂഴ്ത്തി വെച്ചു എന്നും സിപിഐഎം ആരോപണം. ആരോപണം ഫൈസൽ ഇടശ്ശേരി നിഷേധിച്ചു. തനിക്കെതിരെ ഒരു സ്വർണക്കടത്ത് കേസും ഇല്ലെന്നും പ്രചാരണം തെറ്റെന്നും ഫേസ്ബുക് പോസ്റ്റ്
കൊല്ലം കോര്‍പ്പറേഷൻ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
കൊല്ലം. കോര്‍പ്പറേഷൻ മാലിന്യ സംസ്‌കരണഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ആവശ്യത്തിന് ലഭ്യമായിരുന്നിട്ടും പദ്ധതികള്‍ വേണ്ട വിധം നടപ്പാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തൽ .വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ യന്ത്രത്തിന്റെ സാങ്കേതികതയും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2200 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഫലം കണ്ടില്ല.
പ്ലാസ്റ്റിക് വസ്തുക്കള്‍ കഴുകി ഉണക്കുന്ന മെഷീന്‍ പ്രവര്‍ത്തനക്ഷമമാകും മുന്‍പേ കരാര്‍ ഏജന്‍സിക്ക് മുഴുവന്‍ തുകയും കൈമാറിയത് ഗുരുതര ക്രമക്കേടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. 2,80,000 രൂപയാണ് ഉപകരണത്തിനായി ചെലവഴിക്കിയത്.
കോർപ്പറേഷനിലെ മാലിന്യ സംസ്‌കരണം പാളിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.2023 ജൂലായ് 25 മുതല്‍ ഓഗസ്റ്റ് 24 വരെ നടന്ന രണ്ടാംഘട്ട ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകളും വീഴ്ചകളും കണ്ടെത്തിയത്.
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്സറല്ലയുടെ പകരക്കാരനെയും പകരക്കാരന്റെ പകരക്കാരനെയും വധിച്ചതായി ഇസ്രയേൽ
ജറുസലേം. ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്സറല്ലയുടെ പകരക്കാരനെയും പകരക്കാരന്റെ പകരക്കാരനെയും വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായെങ്കിലും തങ്ങളുടെ ശക്തി കുറഞ്ഞിട്ടില്ലയെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ക്വാസം
(Naim Qassem).വെടി നിർത്തലനായുള്ള ഹിസ്ബുള്ളയുടെ അഭ്യർത്ഥന , വലിയ പ്രഹരം കിട്ടിയതിന്റെ സൂചനകളെന്ന് അമേരിക്ക
ടി 20 വനിതാ ലോകകപ്പ് : സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
ടി 20 വനിതാ ലോകകപ്പിൽ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. ഇന്ത്യക്ക് നിലവിൽ റൺ റേറ്റ് കുറവാണ്. ശ്രീലങ്കയെ വൻ മാർജിനിൽ തോൽപ്പിച്ചാലെ ഇന്ത്യക്ക് സെമി സാധ്യത നില നിർത്താനാവൂ.
ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയം രുചിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പിന്നീടുള്ള മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോടാണ്.






































