Home Blog Page 2059

മകൻ ബോളിവുഡ് സംവിധായകൻ, പക്ഷേ സ്വന്തമെന്ന് പറയാൻ ആരുമില്ലാതെ മാധവന്റെ മടക്കം!

അല്ലെങ്കിലും സിനിമ അങ്ങനെയാണ്. തിളങ്ങുന്നവരെ വണങ്ങും. അല്ലാത്തവരോട് പിണങ്ങും. പണ്ട് തിളങ്ങി നിന്നിരുന്ന പിന്നീട് എല്ലാവരാലും അവഗണിക്കപ്പെട്ട എത്രയോ താരങ്ങളുണ്ട്, അണിയറ പ്രവർത്തകരുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലേക്ക് ഒടുക്കം നടന്നു കയറിയ ആളായിരിക്കും ടി പി മാധവൻ. എന്നേ അവഗണിക്കപ്പെട്ടതാണ്. പക്ഷേ ലോകം അറിഞ്ഞത് ഇൗയിടയ്ക്കാണെന്നു മാത്രം.

മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.‌‌

2015 ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരും ചെന്നില്ല. കാരണം സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർക്കൊന്നും അദ്ദേഹത്തെ വേണ്ടായിരുന്നു. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. തമ്പാന്നൂര്‍ ‘ഗാമ ലോഡ്ജിലെ’ ചെറിയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറിൽ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയതും.

മോശമായ ആരോഗ്യാവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാൻ തയാറെടുക്കുന്ന സമയത്താണ് സീരിയൽ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്ന‌ു.

‘ജീവിതം മടുത്ത് എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. ഇതിന് ട്രെയിൻ ടിക്കറ്റ് എടുത്തു തരണമെന്നും പറഞ്ഞു. എന്നാൽ ആരോഗ്യസ്ഥിതി തീരെ വഷളായിരുന്നു. ഞാൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്തെങ്കിലും അദ്ദേഹത്തെ അവസ്ഥയിൽ വിടാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. മാത്രമല്ല എന്നോടൊപ്പം നിന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ഈ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി,’ പ്രസാദ് നൂറനാട് പറയുന്നു.

ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജൻ ഏർപ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഇത്രയും സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവരാരും അദ്ദേഹത്തെ തിരഞ്ഞു വന്നില്ല. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജകൃഷ്ണ മേനോന്‍. സിനിമയിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതു നടന്നില്ല. ഒടുവിൽ ഓർമകളോട് പിണങ്ങി മടക്കം !

25 കോടി അടിച്ചയാളിനോടൊപ്പം ഒരാള്‍ കൂടി കോടിപതിയാകുകയാണ്

വയനാട്ടില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്ന് വ്യക്തമായതോടെ ഒരാള്‍ കൂടി കോടിപതിയാകുകയാണ്. ലോട്ടറി വിറ്റ ഏജന്റിന് 2.50 കോടി രൂപ ഏജന്‍സി കമ്മീഷന്‍ ലഭിക്കും. ഇതോടെയാണ് കൂലിപ്പണിക്കായി കേരളത്തിലെത്തി ലോട്ടറി ഏജന്റായി മാറിയ കര്‍ണാടക മൈസൂര്‍ സ്വദേശിയായ നാഗരാജു ആണ് ഏജന്‍സി കമ്മീഷനിലൂടെ കോടിപതിയാകുന്നത്.
സുത്താന്‍ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്നും വിറ്റ ടിജി 434222 എന്ന ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ സമ്മാനമടിച്ചത്.
പനമനരത്തെ ഏജന്‍സിയില്‍ നിന്നുമാണ് നാഗരാജു ടിക്കറ്റെടുത്തത്. ടിക്കറ്റ് ഒരു മാസം മുന്‍പ് വിറ്റതാണെന്നും നാഗരാജു പറഞ്ഞു. കര്‍ണാടക മൈസൂര്‍ സ്വദേശിയായ നാഗരാജു 15 വര്‍ഷമായി വയനാട്ടിലുണ്ട്.

കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് നൽകി ജയറാമും പാർവതിയും

മകൻ കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറി ജയറാമും പാർവതിയും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹത്തിനു ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥി കൂടിയാണ് സ്റ്റാലിൻ.

കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി.

2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

രായൻ ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി ആണ് നടന്റെ പുതിയ പ്രോജക്ട്.

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
ഏറെക്കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായി ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമായതിനാലാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ വിരമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

അടൂര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ഡോ. വിനീതിനെതിരെയാണ് ആരോപണം. ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കരുവാറ്റ സ്വദേശിനി വിജയശ്രീ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡോ. വിനീതിനെതിരെ ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
തന്റെ സഹോദരിയുടെ ചികിത്സയ്ക്കായാണ് ഡോ. വിനീതിനെ കണ്ടതെന്നും പുറത്തെ തടിപ്പ് മാറ്റാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ പന്ത്രണ്ടായിരം രൂപ ഡോ. വിനീത് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡോ. വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മാസം 16-നാണ് അടൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സര്‍ജന്‍ ഡോ. വിനീതിനെ കണ്ടു. ചില പരിശോധനകള്‍ നടത്തി പരിശോധനാ ഫലവുമായി താന്‍ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാന്‍ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയില്‍ പറയുന്നു.
പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നല്‍കുകയും ചെയ്തു. പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. രേഖാ മൂലം പരാതി സമര്‍പ്പിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.
പരാതിയെ തുടര്‍ന്ന് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് കണ്‍സല്‍ട്ടിങിനാണ് തുക ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

കേരള കോൺഗ്രസ് വാർഷികം, കുന്നത്തൂരിൽ പതാക ഉയർത്തി

കുന്നത്തൂർ: കേരളകോൺഗ്രസ് (എം )കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളകോൺഗ്രസ് 60-ാംവാർഷികദിനം ആചരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുന്നത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി പതാക ഉയർത്തി. നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിൽ ബി. അശ്വനികുമാർ പതാക ഉയർത്തി. തോട്ടം ജയൻ ഉദ്ഘാടനം ചെയ്തു. നെടിയവിള കിഴക്കേ ജംഗ്ഷനിൽ സി. മോഹനൻ പതാക ഉയർത്തി. ഡി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജി. ഓമനക്കുട്ടൻ, ഗിരീഷ്, ശിവദാസൻ എന്നിവർ സംസാരിച്ചു.ഐവർകാല നിലയ്ക്കൽ ക്ഷേത്ര ജംഗ്ഷനിൽ കെ. വിശ്വംഭരൻ പതാക ഉയർത്തി. തോട്ടംജയൻ ഉദ്ഘാടനം ചെയ്തു.വി.ഭാനു,പി.സന്തോഷ്‌ എന്നിവർ സംസാരിച്ചു. നിലയ്ക്കൽ ജംഗ്ഷനിൽ പി. സന്തോഷ്‌ പതാക ഉയർത്തി. ബി. അശ്വനികുമാർ ഉദ്ഘാടനം ചെയ്തു. തോട്ടംജയൻ, ഡി. മുരളീധരൻ എന്നിവർ സംസാരിച്ചു.

ഓണം ബംബർ ചുരം കയറി, ഭാഗ്യവാൻ കാണാമറയത്ത്

തിരുവനന്തപുരം: ഇത്തവണ ഓണം ബംബർ ചുരം കയറി. 25 കോടി രൂപ ഒന്നാം സമ്മാനമായുള്ള
TG 434222 നമ്പർ ടിക്കറ്റ് വിറ്റത് ബത്തേരി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന എൻ റ്റി ആർ ലോട്ടറി ഏജൻസിയാണ്
ടിക്കറ്റ് വിറ്റത്. പനമരത്തെ ജിനിഷ് ആണ് ഒന്നാം സമ്മാനം ലഭിച്ച ബത്തേരിയിലെ ഏജൻസിക്ക് നൽകിയത്.തുടർച്ചയായി സമ്മാനങ്ങൾ ലഭിക്കുന്ന ഒരു ലോട്ടറി വില്പനശാലയണിത്. ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റുപോയത്. അന്യസംസ്ഥാനക്കാരുൾപ്പെടെ നിരവധിപ്പേർ ഇവിടെ നിന്ന് ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

രണ്ടാം സമ്മാനം
TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676, TH 346533,TE 488812, TJ 432135, TE 815670, TB 220261,TJ 676984,TE 340072

മൂന്നാം സമ്മാനം 50 ലക്ഷം രൂപ
TA 109437, TB 465842,TC 147286,TD 796695,TE 208023,TG 301775, TH 564251, TJ 397265, TK 123877, TK 123877,TL 237482,TA 632476,TB 449084,TC 556414,TD 197941,TE 327725,TG 206219,TH 446870,TJ 607008,TK 323126,TL 194832.
നാലാം സമ്മാനം – 5 ലക്ഷം
TA 340359,TB 157682,TC 358278,TD 168214,TE 344769,TG 789870,TH 305765,TJ 755588,TK 379020, TL 322274

അഞ്ചാം സമ്മാനം- 2 ലക്ഷം
TA 776439,TB 146716,TC 138022,TD 626998,TE 329881,TG 196466,TH 146868,TJ 304820,TK 802075,TL 279622

ആറാം സമ്മാനം (5,000/-)
0012 0070 0089 0128 0234 0422 0596 0792 1515 1647 1716 1756 1785 2068 2181 2345 2392 2864 3012 3065 3459 3638 3729 3908 4306 4318 4525 4840 4873 4933 5204 5546 5865 5993 6137 6267 6290 6291 6470 6582 6852 6907 7062 7076 7142 7264 7271 7328 7348 7370 7513 7598 7638 8003 8498 8535 8814 9155 9520 9819

BREAKING NEWS           ഓണം ബംബർ                റ്റി.ജി 434222 നമ്പറിന് ;വയനാട്ടിൽ വിറ്റ ടിക്കറ്റ്

   

തിരുവനന്തപുരം:
TG 434222 നമ്പർ ടിക്കറ്റിന്
25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍.വയനാട്ടിലാണ് ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് 2 ന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു.12 കോടി രൂപയാണ് ഒന്നാം സമ്മാനം.

കോളജ് വിദ്യാർഥികളുടെ മർദനമേറ്റ വിദ്യാർഥി മരിച്ചു

ചെന്നൈ. കോളജ് വിദ്യാർഥികളുടെ മർദനമേറ്റ വിദ്യാർഥി മരിച്ചു. മർദനമേറ്റ സുന്ദർ മരിച്ചത് ഇന്ന് രാവിലെ. സുന്ദറിനെ മറ്റൊരു കോളേജിലെ വിദ്യാർഥികൾ മർദിക്കുകയായിരുന്നു. സംഘർഷമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച. സുന്ദറിനെ മർദിച്ചത് അഞ്ചംഗ സംഘം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ളത് ഈശ്വർ, സുന്ദർ, ചന്ദ്രു, ഹരിപ്രസാദ്, കമലേശ്വർ, യുവരാജ് എന്നിവർ

അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ചോദിച്ചത് 12000

പത്തനംതിട്ട. അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത് വിവാദമായി. സംഭവത്തിൽ വൻ പ്രതിഷേധം -ആശുപത്രി സൂപ്രണ്ടിന് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.പ്രതിഷേധവുമായി എത്തിയ എ ഐ വൈ എഫ് പ്രവർത്തകർ ഡോക്ടർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്ന് ഡി എം ഓ യുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.മുതുകിലെ മുഴ നീക്കം ചെയ്യുന്ന സർജറിക്കായി 12000 രൂപയാണ് ആശുപത്രിയിലെ സർജൻ ഡോക്ടർ വിനീത് ഒരു ഭിന്നശേഷിക്കാരിയിൽ നിന്ന് ആവശ്യപ്പെട്ടത് ‘

കഴിഞ്ഞമാസം 25 ആയിരുന്നു സംഭവം .അടൂർ ജനറൽ ആശുപത്രിയിൽ മുതുകിലെ മുഴകാണിക്കാൻ എത്തിയ സ്ത്രീയോട് ശസ്ത്രക്രിയ വേണമെന്ന് 12,000 രൂപ അതിന് ആവശ്യമാണെന്നും ഡോക്ടർ വിനീത് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത് -പ്രൈവറ്റ് പ്രാക്ടീസ് നടത്താമെങ്കിലും പുറത്തുവച്ച് ശസ്ത്രക്രിയ നടത്താനും മറ്റും സർക്കാർ ഡോക്ടർമാർക്ക് അനുമതിയില്ല എന്നിരിക്കെ തൻറെ വീട്ടിലെ പരിശോധന മുറിയിൽ വച്ച് മുഴ മുഴുവൻ നീക്കം ചെയ്യാം എന്നാണ് പറഞ്ഞുതന്നായിരുന്നു ഡോക്ടറുടെ വിശദീകരണം .

പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടുംഡോക്ടർ വിനീതനെതിരെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.ഇതോടെയാണ് പ്രതിഷേധവുമായി യുവജന സംഘടനകൾ എത്തിയത്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ശേഷം സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ എവൈഎഫ്ഐ പ്രവർത്തകരും പോലീസുമായി അല്പസമയം ഒന്നും തള്ളുണ്ടായി –

പരാതി ലഭിച്ചെന്നും അന്വേഷണം റിപ്പോർട്ട് ഉടൻതന്നെ ഡിഎംഒയ്ക്ക് നൽകുമെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജെ മണികണ്ഠന്റെ നിലപാട്.ഡിഎംഒ യെ ഫോണിൽ ബന്ധപ്പെട്ട് ഇന്നുതന്നെ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ച ശേഷമാണ് പ്രവർത്തകർ തിരിഞ്ഞുപോയത്. അതിനിടെ പരാതിക്കാരിയിൽ നിന്ന് വിജിലൻസ് വിവരങ്ങൾ തേടിയിട്ടുണ്ട്