Home Blog Page 2035

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS               കെ റെയിലുമായി വീണ്ടും കേരളം

2024 ഒക്ടോബർ 16 ബുധൻ 7.00 pm

?കെ റെയിൽ, ശബരി റെയിൽ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.

?കേരളം ഉന്നയിച്ച വിഷയങ്ങളിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്താമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി മന്ത്രി വി അബ്ദുറഹ്മിമാൻ.

?ലഹരി ഇടപാട് കണ്ടെത്താൻ കൊച്ചിയിൽ വ്യാപക പരിശോധന നടത്താൻ പോലീസ്

?കള്ളക്കടൽ പ്രതിഭാസം കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

?വിമാന കമ്പനികൾക്ക് ഭീഷണി സന്ദേശം, റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം

?പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പി സരിൻ്റെ കാര്യത്തിൽ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്

?പി.സരിൻ്റെ കാര്യത്തിൽ അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ.

?തീരദേശ പരിപാലന പ്ലാനിങ്ങിന്
കേന്ദ്ര വനം മന്ത്രാലയത്തിൻ്റെ അംഗീകാരം. കടൽ, കായൽ തീരങ്ങളിലെ നിർമ്മാണ നിയന്ത്രണങ്ങളിൽ ഇളവ്

?ഡോ പി സരിന് വേണ്ടി പാലമായിട്ടില്ലെന്ന് എ വി ഗോപിനാഥ്, എ കെ ബാലനുമായി സംസാരിച്ചിട്ടില്ല.

? ശബരിമല പ്രതിദിനം വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനാവുക70,000 പേർക്ക്, സ്പോട്ട് ബുക്കിഗ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമയാണ് ക്രമീകരണം.

?കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ. നവീൻ ബാബുവിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയെന്നത് വ്യാജമെന്ന് വിവരം.

?നവീൻ ബാബുവിൻ്റെ മരണം പ്രതിഷേധം ശക്തം, കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

?തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് നാളെ

?ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.

ട്രെയിനിൻറെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവർത്തനം

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെവീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം. രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥർ 16 കിലോമീറ്റർ ദൂരം കാൽനടയായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഴ്ചയിൽ ശരീരത്തിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ചാൽ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി.

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിൻറെ എമർജൻസി വിൻഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്. ഉത്തർപ്രദേശ് പൊലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവർത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.

എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെയും, റെയിൽവേ ഉദ്യോഗസ്ഥരെയും ജിആർപി ജാൻസി അഭിനന്ദിച്ചു. കുട്ടി ട്രെയിനിൽ നിന്ന് വീണുവെന്ന് അറിഞ്ഞ ഉടൻ തന്നെ ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലും ഏകോപനത്തോടും കൂടിയ തെരച്ചിലാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്. രാത്രിയെ വകവയ്ക്കാതെ 16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ഒരു ചരക്ക് തീവണ്ടി നിർത്തി, കുട്ടിയെ അതിൽ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും അർപ്പണബോധത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.

ന്യൂനമർദം ശക്തി പ്രാപിച്ചു; വെള്ളപ്പൊക്കത്തിൽ ചെന്നൈയും ബെംഗളൂരുവും: കേരളത്തിൽ കള്ളക്കടൽ പ്രതിഭാസം

ബം​ഗ​ളുരു: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് ചെന്നൈയിലും ബെംഗളൂരുവിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിലാണ്. മഴ കനക്കുന്നതിനാൽ ചെന്നൈയിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ മായാനത ടെക് പാർക്ക്, ഗെദ്ദലഹള്ളി റയിൽവേ അടിപ്പാലം, ആർജിഎ ടെക് പാർക്ക് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.

അതിതീവ്ര ന്യൂനമർദം ഒക്ടോബർ 17ന് രാവിലെ തമിഴ്നാട് പുതുച്ചേരിക്കും ആന്ധ്രയിലെ നെല്ലൂരിനും ഇടയിൽ ചെന്നൈക്ക്‌ സമീപമായി കരതൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീവ്ര ന്യൂനമർദ സ്വാധീനത്താൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് വീശുകയാണ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രൂക്ഷമായ കടൽ കയറ്റം ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം– കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം–ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ– ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം–മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ– ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം– കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്– ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ– വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസർകോട്– കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കൂടാതെ, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചു

റെഡ് അലർട്ട് കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം:കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസം നിലനിൽക്കാൻ സാധ്യത.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

സ്പോട്ട് ബുക്കിങ്; പ്രതിദിനം 10,000 പേർക്ക് പ്രവേശനം, വെർച്വൽ ക്യൂ ബുക്കിങ് കുറച്ചു

തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ ‌പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്തതയില്ല. 80,000 പേർ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവർക്ക് സ്പോട് ബുക്കിങ് കൂടി അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ബുക്കിങ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചില്ല.

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. സ്പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയിൽ തന്നെ പ്രതിഷേധം ഉയർന്നു. തുടർന്ന് എല്ലാവർക്കും ദർശനം ഉറപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കി. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും നൽകിയത്. നിയമസഭയിൽ വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ റജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശ വിവാദം,മൊഴി എടുക്കാൻ ഒരുങ്ങി പോലീസ്

കൊച്ചി. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കാൻ ഒരുങ്ങി പോലീസ്. ഹർജി നൽകിയ എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനോട് മൊഴി നൽകാൻ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. അതേസമയം സംഘടനാ തിരക്കുകളാൽ നാളെ മാത്രമേ മൊഴി നൽകാൻ എത്തുകയുള്ളൂ എന്ന് പരാതിക്കാരനും സാക്ഷികളും പോലീസിനെ അറിയിച്ചു.

എറണാകുളം സി.ജെ.എം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരാതിക്കാരൻ മുഹമ്മദ് ഷിയാസിന്റെയും കോൺഗ്രസുകാരായ രണ്ട് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. ഇതിൻെറ ഭാഗമായി
എറണാകുളം സെൻട്രൽ പോലീസ് മൊഴിയെടുക്കാൻ ഹാജരാകാൻ ഫോൺ മുഖേന മൂവർക്കും നിർദ്ദേശം നൽകി. എന്നാൽ പരാതിക്കാരനും രണ്ട് സാക്ഷികളും ഇന്ന് ഹാജരായിട്ടില്ല.
പാർട്ടി പരിപാടി നടക്കുന്നതിനാൽ നാളെയേ ഹാജരാകാൻ ആകൂ എന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി ഉൾപ്പെടുത്തിയാണ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകേണ്ടത്.

നേരത്തെ കേസിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ അല്ല വിവാദ പരാമർശം നടന്നതെന്ന് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചെങ്കിലും മൊഴിയെടുക്കൽ നടക്കാത്തതിനാൽ വൈകാനാണ് സാധ്യത

ഗതാഗത നിയന്ത്രണം

കുന്നത്തൂര്‍ കൂരിക്കുഴി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപെട്ട് ഒക്ടോബര്‍ 21 മുതല്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കൊല്ലം പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

എനിക്ക് കൊമ്പില്ല, മദ്യപിച്ചിരുന്നുമില്ല, ടയര്‍ പൊട്ടിയാണ് അപകടം: മാപ്പ് പറഞ്ഞ് ബൈജു

അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വിഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.

ഇവിടത്തെ നിയമങ്ങൾ എല്ലാവരേയുംപോലെ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. തനിക്ക് കൊമ്പൊന്നുമില്ല. താനങ്ങനെ ചിന്തിക്കുന്നയാളുമല്ല. തന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് അന്ന് ഒപ്പമുണ്ടായിരുന്നതെന്നും ബൈജു വ്യക്തമാക്കി.

‘‘ഞായറാഴ്ചത്തെ അപകടവുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പരക്കുകയുണ്ടായി. ഇതിന്റെ യഥാർഥവശം എന്തെന്ന് അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാർ ഭാ​ഗത്തുനിന്ന് വെള്ളയമ്പലം ഭാ​ഗത്തേക്ക് വരികയായിരുന്നു. ഒരു 65 കി.മീ. സ്പീഡ് ഉണ്ടാകും. വെള്ളയമ്പലം ഭാ​ഗത്തുനിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു പദ്ധതി.

പക്ഷേ വെള്ളയമ്പലത്തില്‍ എത്തിയപ്പോള്‍ തന്നെ കാറിന്റെ ടയര്‍ പഞ്ചറായി. ഇതോടെ വണ്ടിയുടെ നിയന്ത്രണം നഷ്‍ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‍കൂട്ടറുകാരനെ തട്ടാൻ കാരണം. അപ്പോൾ തന്നെ വണ്ടിയിൽ നിന്നിറങ്ങി ആ ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചിരുത്തി. ആശുപത്രിയില്‍ പോകണമോയെന്ന് ചോദിക്കുകയും ചെയ്‍തു. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു. മാത്രമല്ല ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇന്നലെ അയാള്‍ക്ക് പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്‍തിരുന്നു.

പൊലീസില്‍ അയാള്‍ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാര്‍ ആരും സഹായിച്ചിട്ടുമില്ല. അവര്‍ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. തെറ്റ് സംഭവിച്ചതില്‍ കേസ് എടുത്തിട്ടുണ്ട്. ഞാൻ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍. എന്തായാലും അങ്ങനെ ഒക്കെ വരും . പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ് അത്തരം വാർത്തകൾ.

ഒരു ചാനലുകാരന്റെ അടുത്ത് ഞാൻ ചൂടാകുന്ന വിഡിയോയും നിങ്ങള്‍ കണ്ടുകാണും. ഹോസ്പിറ്റലിൽ പോയി തിരിച്ചുവന്ന ശേഷം വണ്ടി പൊലീസ് സ്റ്റേഷനിൽ ഇടണമായിരുന്നു. ടയർ പൊട്ടിയതുകാരണം അത് മാറ്റി ഇടണം. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ കുറച്ച് ദൂരെ നിന്ന് ഒരാള്‍ വിഡിയോ എടുക്കുന്നു. അപ്പോഴാണ് ഞാൻ ചൂടായത്. അത് ചാനലുകാർ ആണെന്ന് ആ ഇരുട്ടത്ത് എനിക്ക് മനസ്സിലായില്ല. വഴിയേ പോകുന്ന ആരോ എടുക്കുന്നതാണെന്നു വിചാരിച്ചാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങൾ എല്ലാവരെയും പോലെ അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്, അല്ലാതെ എനിക്ക് കൊമ്പൊന്നുമില്ല.

ഒരു പെണ്‍കുട്ടി എനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. യുകെയില്‍ നിന്ന് വന്ന സുഹൃത്തുമുണ്ടായിരുന്നു. എന്റെ ഭാ​ഗത്തുനിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നു. എന്നെ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’–ബൈജുവിന്റെ വാക്കുകൾ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി; ‘എല്ലാവരും സുരക്ഷിതർ’

ഡെറാഡൂണ്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഉണ്ടായിരുന്നു.

ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടറിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.

104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓച്ചിറ മേമന ഭാഗത്ത് നടത്തിയ പരിശോധനയില്‍ 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ഓച്ചിറ മേമന വിജേഷ് ഭവനം വീട്ടില്‍ വിജേഷ് (33) ആണ് അറസ്റ്റിലായത്. ജില്ലയില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയാണ് അറസ്റ്റിലായ വിജേഷ്. മയക്കുമരുന്ന് വില്പന നടത്തുവാന്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സമീപകാലത്ത് ജില്ലയില്‍ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ഈ മാസം കണ്ടെടുക്കുന്ന മൂന്നാമത്തെ വ്യവസായിക അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു.എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്.സി.പി, അസി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രേം നസീര്‍.എസ്, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍.ജെ.ആര്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ മനു.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോജോ.ജെ, അജിത്.ബി.എസ്, അനീഷ്.എം.ആര്‍, അഭിരാം.എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.