കരുനാഗപ്പള്ളി .ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കരുനാഗപ്പള്ളി പറയകടവ് അരയശ്ശേരി ബിൻസിയ ( 34 ) ആണ് മരിച്ചത്. 11 മണിയോടെയായിരുന്നു അപകടം. ചങ്ങംകുളങ്ങര ജംഗ്ഷനിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു .
പഴകുളത്ത് എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
അടൂർ. പഴകുളത്ത് എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി . പഴകുളം സ്വദേശിയായ വിഷ്ണുവിനെ വ്യാഴാഴ്ച എക്സൈസ് സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം -ഇന്നലെ രാത്രിയോടെ വിഷ്ണുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു –
തൊട്ടടുത്ത വീട്ടിലെ ഒരു യുവാവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുമായി ബന്ധപ്പെട്ടതാണ് എക്സിക് സംഘം പഴകുളത്തെ വിഷ്ണുവിന്റെ വീടിനു പരിസരത്തേക്കും എത്തുന്നത് .വീടിന് ഉള്ളിൽ നിന്ന് വിളിച്ചിറക്കിയശേഷംകേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി ‘
ഇന്നലെ രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു .സംഭവത്തിൽ വിഷ്ണുവിനെ മർദ്ദിച്ചിട്ടില്ല എന്നാണ് എക്സൈസിന്റെ വിശദീകരണം .എന്നാൽ ഗുരുതര ആരോപണം ഉയർന്നതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .വിഷ്ണുവിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി .വൈകിട്ടോടെ സംസ്കാരം നടക്കും
എഡിഎമ്മിനു കൈക്കൂലി നല്‍കിയതായി പറയുന്ന പ്രശാന്തനെ പിരിച്ചുവിടും
തിരുവനന്തപുരം .എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയതായി പറയുന്ന പ്രശാന്തനെതിരെ നടപടി വരുന്നു. ആദ്യം ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല. അതിനാലാണ് വിശദ റിപ്പോർട്ട്
DME തേടിയതും നേരിട്ട് അന്വേഷണം നടത്താനും തീരുമാനിച്ചതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
പരിയാരം മെഡിക്കൽ കൊളേജ് ജീവനക്കാരൻ എന്ന് അറിഞ്ഞപ്പോൾ തന്നെ റിപ്പോർട്ട് തേടിയിരുന്നു. DME യോടും സുപ്രണ്ടിനോടും റിപ്പോർട്ട് തേടി. സർക്കാർ ജീവനക്കാരൻ ആയിട്ടില്ല. എന്നാൽ സർക്കാർ ജീവനക്കാരൻ ആകാനുള്ള റെഗുലറൈസ് പ്രക്രീയയുടെ പട്ടികയിൽ ഉള്ള ആളാണ്. എന്നാൽ പ്രശാന്തൻ്റെ മൊഴി കിട്ടിയിട്ടില്ല. ഇതുവരെ സംഭവ ശേഷം ഇയാള്‍ ആശുപത്രിയിൽ എത്തിയിട്ടില്ല
ചിന്തയിലും സമീപനത്തിലും വിശ്വാസത്തിലും ഇടതുപക്ഷം വ്യത്യസ്തമാകണം: ബിനോയ് വിശ്വം
കരുനാഗപ്പള്ളി . ഏതെങ്കിലും അക്കാദമിയുടെ പിൻബലം ഇല്ലാതെ സമൂഹത്തെ പാഠശാലയാക്കി അതിൽ നിന്നും ഉൾകൊണ്ട അറിവിനാൽ നാടകത്തിന്റെ മർമ്മമറിഞ്ഞ നാടകക്കാരനായി മാറിയ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറവും ചേർന്ന് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശദാബ്ദി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോപ്പിൽ ഭാസിയെ സ്മരിക്കുക എന്നാൽ ഇന്നിന്റെ പ്രശ്നങ്ങളോട് പ്രതികരിച്ചുകൊണ്ട് നാളെയുടെ സ്വപ്നങ്ങളും പാട്ടുകളും നെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നവരായി മാറുക എന്നതാണ് പ്രധാനം. ഇടതുപക്ഷത്തെ സംബന്ധിച്ച് യഥാർത്ഥ യജമാനന്മാർ ജനങ്ങൾ ആകണം. ചിന്തയിൽ, വിശ്വാസത്തിൽ, സമീപനത്തിൽ എല്ലാം ഇടതുപക്ഷം വ്യത്യസ്തമായിരിക്കണം. ഇടതുപക്ഷവും വലതുപക്ഷവും ഒന്നല്ല എന്നും രണ്ടാണ് എന്നും തിരിച്ചറിയണം. ഈ സമീപനങ്ങൾ മനസ്സിലാക്കാനുള്ള പാഠശാല ജനങ്ങൾ ആയിരിക്കണം. ജനങ്ങളെ ആദരിക്കാനും അംഗീകരിക്കാനും പഠിക്കുക എന്നത് പ്രധാനമാണ്. ആർത്തിയും, ലാഭവും, കമ്പോളവും ചേർന്ന തത്ത്വശാസ്ത്രത്താൽ രൂപംകൊണ്ട സമൂഹത്തിൻ്റെ പോക്കിനെ ചെറുതേ തീരൂ. ആ കർത്തവ്യം ഇടതുപക്ഷം ഏറ്റെടുത്തേ മതിയാകൂ. ഇല്ലെങ്കിൽ വാക്കുകൾ ചോർന്നുപോയ ഇടതുപക്ഷമായി അത് മാറു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷനായി.വി പി ജയപ്രകാശ് മേനോൻ, അഡ്വ പി ബി ശിവൻ,വി വിജയകുമാർ, ശാന്താ തുളസീധരൻ,എ പ്രദീപ്, എ സജീവ്,എം എസ് താര എന്നിവർ പങ്കെടുത്തു. ജന്മശതാബ്ദി ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ മുൻ എംഎൽഎ എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് “തോപ്പിൽ ഭാസി ദേശം വ്യക്തി വിചാര ലോകം” എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല, ഡോ സി ഉദയകല എന്നിവർ വിഷയാവതരണം നടത്തി. ഡോ സാബു കോട്ടുക്കൽ അധ്യക്ഷനായി. തോപ്പിൽ ഭാസിയും ചലച്ചിത്രലോകവും എന്ന വിഷയത്തിൽ പ്രൊഫ എ ജി ഒലീന, വി വിജയകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ ടി കെ സന്തോഷ് കുമാർ അധ്യക്ഷനായി. തുടർന്ന് തോപ്പിൽഭാസിയും കെപിഎസിയും എന്ന വിഷയത്തിൽ വി എസ് ബിന്ദു, ഇളവൂർ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ രാജു വള്ളികുന്നം അധ്യക്ഷനായി.
ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് .-കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ് ആണ് പിടിയിലായത്.ബസ്സിനടിയിൽ പെട്ട നരിപ്പറ്റ സ്വദേശി രാജേഷിൻ്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു
ഉള്ള്യേരിയിൽ തെരുവുനായ ആക്രമണം,12 പേർക്ക് കടിയേറ്റു
കോഴിക്കോട് .ഉള്ള്യേരിയിൽ തെരുവുനായ ആക്രമണം.12 പേർക്ക് കടിയേറ്റു.ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്, കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി
കണ്ണൂര്‍. കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി. പെട്രോൾ പമ്പിനായുള്ള രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കുന്നു. കള്ളപ്പണത്തിന്റെ വെളിപ്പിക്കൽ നടന്നോ എന്നും പരിശോധന. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം കള്ളപ്പണം വെളുപ്പിക്കുന്നതിൽ പി പി ദിവ്യ കൂട്ടുനിന്നോ എന്നും പരിശോധന പ്രാഥമിക പരിശോധന ആരംഭിച്ച് ഇഡി
ഉറിയിൽ കൊല്ലപ്പെട്ട ഭീകരന്‍റെ പക്കല്‍ വൻ ആയുധ ശേഖരം
ശ്രീനഗര്‍.ഉറി യിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി. ഒരു എ കെ 47 തോക്ക്, 2AK മാഗസിനുകൾ, 57 AK തിരകൾ, 2 പിസ്റ്റലുകൾ, 3 പിസ്റ്റൽ മാഗസിനുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം ഏറ്റു മുട്ടലിൽ വധിച്ചത്
എ ടി എം നിറപ്പുകാരെ കവർച്ചചെയ്ത സംഭവത്തില്‍ വാദിപ്രതി
കോഴിക്കോട്. കൊയിലാണ്ടിയില്‍ എ ടി എം നിറപ്പുകാരെ കവർച്ചചെയ്ത സംഭവത്തില്‍ വാദിപ്രതിയായി. പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നു എന്ന സംഭവം പ്രതികൾ നടത്തിയ നാടകം. പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിൽ ആയത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി
വാർത്ത സ്ഥിരീകരിച്ച് കോഴിക്കോട് റൂറൽ എസ്പി നിഥിൻ രാജ്





































