27.2 C
Kollam
Wednesday 24th December, 2025 | 04:31:33 PM
Home Blog Page 2004

പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം. പറവൂർ മട്ടുമ്മൽ പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.പറവൂർ മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു

സ്കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊല,ഇന്ന് ശിക്ഷ വിധിക്കും

പാലക്കാട് .സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊലയില്‍ പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും,ഇന്നലെ പാലക്കാട് ജില്ലാ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു,2020ലാണ് സംഭവം,ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛന്‍ പിതാവ് പ്രഭുകുമാര്‍,അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡിസംബര്‍ 25ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,ഇന്ന് 11 മണിക്ക് കോടതി പ്രതികള്‍ക്കുളള ശിക്ഷ വിധിക്കും,

നിരന്തരം ക്രിമിനല്‍കേസ്, ശാസ്താംകോട്ടയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

ശാസ്താംകോട്ട. തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തി. ശാ സ്‌താംകോട്ട പള്ളിശേരിക്കൽ ചാവരിക്കൽ വീട്ടിൽ നസറുള്ള (22)യ്ക്കെതിരെയാണ് നടപടി. പൊലീസ് നൽകിയ റിപ്പോർട്ടി ന്റെ അടിസ്‌ഥാനത്തിൽ ഡിഐ ജിയാണ് ഉത്തരവിട്ടത്.

ഒട്ടേറെ ക്രിമിനൽ കേസുക ളിൽ ഉൾപ്പെട്ട പ്രതികൾക്കായി നിരീക്ഷണം ശക്തമാക്കിയെന്നും കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്‌പി കെ.ബി.സാബു മാത്യു, ശാസ്താംകോട്ട ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, എസ്എച്ച്ഒ കെ.ബി.മനോജ്‌കുമാർ എന്നിവർ അറിയിച്ചു.

മുസ്ലിം ലീഗ് പാക്കിസ്ഥാന് വേണ്ടി വാദിച്ചു എന്ന് പി ജയരാജന്റെ പുസ്തകത്തിൽ പരാമർശം

കണ്ണൂര്‍.മുസ്ലിം ലീഗ് പാക്കിസ്ഥാന് വേണ്ടി വാദിച്ചു എന്ന് പി ജയരാജന്റെ പുസ്തകത്തിൽ പരാമർശം, മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതിൽ ഇസ്ലാമിസ്റ്റുകൾക്ക് പ്രശ്നമില്ല എന്നും പി ജയരാജൻ


ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാക്കിസ്ഥാന് വേണ്ടി ഘോരഘോരം വാദിച്ചു എന്ന് ആശംസാലേഖനത്തില്‍ പാലോളി മുഹമ്മദ് കുട്ടി പറയുന്നു. പാക്കിസ്ഥാന്വേണ്ടി ലീഡ്നേതാവ് ഘോരഘോരം വാദിക്കുന്നത് തന്‍റെ ചെറുപ്പത്തില്‍ കണ്ടതായാണ് പരാമര്‍ശം,മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം ഒളിച്ചുകിടക്കുന്നത് ലീഗിൻറെ രീതി എന്നും പാലോളി പുസ്തകത്തിലെ ആശംസ ലേഖനത്തിൽ പറയുന്നു.
മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിൽ കൂട്ടുകച്ചവടം എന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടുന്നു. നിലമ്പൂർ വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ ജമാഅത്തെ ഇസ്ലാമി പ്രചരണം നടത്തി.
മുൻ നക്സലേറ്റ് ഗ്രോ വാസു   എസ്ഡിപിഐ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയതും ഇതിനു ഉദാഹരണം

ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും തമ്മിൽ ബന്ധം.മാവോയിസ്റ്റുകളും നക്സലൈസ്റ്റുകളും പോപ്പുലർ ഫ്രണ്ടും തമ്മിൽ ബന്ധമെന്നും പി ജയരാജൻ.
വയൽ കിളി സമരത്തിൽ മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചു. ഇന്ന് പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് പരാമർശങ്ങൾ ഉള്ളത്.

ഇരുമുടിക്കെട്ടിൽ നാളികേരം ആകാം, കേന്ദ്ര ഉത്തരവ്

ന്യൂഡെല്‍ഹി. ഇരുമുടിക്കെട്ടിൽ നാളികേരം ആകാം. ശബരിമല തീർത്ഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങ കൊണ്ടുപോകാൻ അനുമതി . വ്യോമയാന മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കി

മണ്ഡല – മകരവിളക്ക് കഴിയുന്ന ജനുവരി 20 വരെ തേങ്ങ കൊണ്ടുപോകുന്നതിന് വിലക്കുണ്ടാകില്ല

യുഎസ് പ്രസിഡന്റ് തെരഞ്ഞെ‌ടുപ്പ്: ‌ട്രംപും കമലയും ഒപ്പത്തിനൊപ്പം; കമലയ്ക്കുവേണ്ടി ഒബാമ പ്രചാരണത്തിന്

വാഷിങ്ടൻ: സ്ഥാനാർഥികളുടെ ജനപിന്തുണ മാറി മറിയുന്നു; നവംബർ അഞ്ചിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം. ന്യൂയോർക്ക് ടൈംസ് – സിയെന കോളജ് അവസാന ഘട്ട ദേശീയ സർവേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48% പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്.

ഹിസ്പാനിക് വിഭാഗക്കാരായ വോട്ടർമാർക്കിടയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനു പിന്തുണ വർധിച്ചതായാണ് പുതിയ റോയിട്ടേഴ്സ്– ഇപ്സോസ് സർവേഫലം. ഈ വിഭാഗക്കാർക്കിടയിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലയ്ക്കുണ്ടായിരുന്ന മുൻതൂക്കം കുറഞ്ഞു; ട്രംപ് ഇപ്പോൾ വെറും രണ്ട് പോയിന്റിനു മാത്രമാണു പിന്നിൽ (46%–44%).

കറുത്തവർഗക്കാർക്കിടയിലും ട്രംപിനു പിന്തുണയേറി. എന്നാൽ, വെള്ളക്കാരായ വനിതാ വോട്ടർമാർക്കിടയിൽ കമലയ്ക്കു തന്നെയാണു മുൻതൂക്കം. മുൻ പ്രസിഡന്റ് ബറാക് ഒബാമ കമലയ്ക്കുവേണ്ടി പ്രചാരണത്തിൽ സജീവമായി.

ഇതിനിടെ, അരിസോനയിലെ ഫീനിക്സിൽ തപാൽ ബാലറ്റുകൾ നിക്ഷേപിക്കാനുള്ള പെട്ടി തീവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം ബാലറ്റുകൾ കത്തിനശിച്ചതായാണു വിവരം. തെരഞ്ഞെടുപ്പു വിജയിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിർണായക സംസ്ഥാനങ്ങളിലൊന്നാണ് അരിസോന.

സഹതടവുകാരിയുടെ വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധം: നർഗീസ് മുഹമ്മദിക്ക് ആറ് മാസം കൂടി തടവ്

ദുബായ്: 30 മാസത്തെ തടവിന് ഇറാൻ ശിക്ഷിച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയുടെ ശിക്ഷ ആറ് മാസം കൂടി വർധിപ്പിച്ചു. ജയിലിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാണ് പുതിയ ശിക്ഷ.

ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബറിൽ കൊല്ലപ്പെട്ടതിനെ തുടർ‍ന്ന് ഇറാനിൽ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത് നർഗീസായിരുന്നു.

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി; ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേപ് കനാവറൽ: എട്ടു മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാല് സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി.

യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താൻ തയാറായില്ല.

മൂന്ന് അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം രണ്ട് മാസം മുൻപ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം ദൗത്യം വൈകി. മിൽട്ടൻ ചുഴലിക്കാറ്റും തടസ്സപ്പെടുത്തി. ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം നാല് പേർകൂടി നിലയത്തിലുണ്ട്. ഇവർ ഫെബ്രുവരിയോടെ മടങ്ങിയെത്തും.

ഇറാനു തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം, വൻ സ്ഫോടനങ്ങൾ

ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്.

ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘‘മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും.’’–ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാൻ തയാറാണെന്നും ഇസ്രയേൽ വ്യക്തമാക്കി.

ഒക്ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്തമാക്കി‌. ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാനു നേരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കൻ ഇന്റലിജൻസ് രേഖകൾ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.

വിവാഹത്തിന് നിർബന്ധിച്ചു, ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി

ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.

സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണി ഏഴു മാസം ഗർഭിണിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻ‌സ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു.