പാലക്കാട്. വടക്കഞ്ചേരി പഞ്ചായത്തിൽ CPM മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും.പാർട്ടിയുമായി ഇടഞ്ഞു സ്വാതന്ത്രനായി മത്സരിച് വിജയിച്ച സി.പ്രസാദ് പഞ്ചായത്ത് അധ്യക്ഷനാകും. ഇതു സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായി.
30 വർഷത്തിനു ശേഷമാണ് വടക്കഞ്ചേരിയിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. 22 സീറ്റിൽ യുഡിഎഫും എൽഡിഎഫും 9 വീതവും ബിജെപി 3 ഉം ഒരു സീറ്റ് സ്വതന്ത്രനും എന്നതാണ് കക്ഷിനില. 3 വാർഡുകളിൽ വിജയിച്ചെങ്കിലും ബിജെപി ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. ഇതോടെയാണ് സ്വതന്ത്രനെ പഞ്ചായത്ത് അധ്യക്ഷനാക്കി അധികാരം പിടിക്കാനുള്ള യുഡിഎഫ് നീക്കം.
സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പ്രസാദ് വടക്കഞ്ചേരി 18 ആം വാർഡ് പ്രധാനിയിൽ നിന്ന് സിപിഎം, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ 182 വോടിനു തോൽപിച്ചാണ് വിജയിച്ചത്. സിപിഐഎം നേതൃത്വത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയ പ്രസാദ് കോൺഗ്രസ്സ് പിന്തുണ സ്വീകരിക്കുന്നതായി പറഞ്ഞു
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായതായി കോൺഗ്രസ് നേതാക്കളും സ്ഥിരീകരിച്ചു
ഭരണം നഷ്ടപ്പെടുത്തിയതിനെതിരെ സിപിഎമ്മിൽ നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമാണ്
വടക്കഞ്ചേരി പഞ്ചായത്തിൽ CPM മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും
മൂന്നാറിൽ തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്
മൂന്നാർ: മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് തുടങ്ങി. വീണ്ടും അതിശൈത്യത്തിലേക്ക് എത്തിയിരിക്കുകയാണ് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്.
പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവേകിയിട്ടുണ്ട്.
മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ തിരക്ക് കൂടിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു
പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള നാല് തീര്‍ഥാടകര്‍ക്ക് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവ്
കോഴിക്കോട്: കുന്ദമംഗലത്തുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡിവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാര്‍ നിയമനമാണ്.
32,560 രൂപയാണ് ശമ്പളം. യോഗ്യത: ഫസ്റ്റ് ക്ലാസോടെ സിവില്‍ എന്‍ജിനിയറിങ്ങിലുള്ള ബി.ടെക്. പ്രായം 36 വയസ്സ് കവിയരുത്.
വാക്-ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.
വാക്-ഇന്‍ തീയതി: ഡിസംബര്‍ 22 (രാവിലെ 10 മണി). വിശദവിവരങ്ങള്‍ക്ക് www.cwrdm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മുട്ട. ഇതിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മിക്കപ്പോഴും മുട്ട ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തിയാണ് നമ്മൾ കഴിക്കാറുള്ളത്. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട കഴിക്കുന്നത് നല്ലതാണ്. സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.പോഷകഗുണങ്ങൾ
പ്രോട്ടീൻ, ആരോഗ്യമുള്ള കൊഴുപ്പ്, വിറ്റാമിൻ, മിനറൽ തുടങ്ങി നിരവധി പോഷകഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു.
- തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
തലച്ചോറിനേയും നാഡീസംവിധാനത്തേയും പിന്തുണയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.
- കണ്ണുകളുടെ ആരോഗ്യം
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് പലതരം നേത്രരോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. അതേസമയം മുട്ടയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.
- ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാനും സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ധാരാളം പ്രോട്ടീനും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. ഇത് വയർ നിറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
- എല്ലുകളുടെ ആരോഗ്യം
സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും 30 കഴിഞ്ഞാൽ എല്ലുകളുടെ ആരോഗ്യം ഇല്ലാതാവാൻ തുടങ്ങും. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
ലഖ്നൌ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു.
ദില്ലി- ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പൊലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
മൂടൽമഞ്ഞിൽ റോഡ് കാണാനാവാതെ കാർ കനാലിലേക്ക് മറിഞ്ഞു, അധ്യാപക ദമ്പതികൾ മരിച്ചു
കഴിഞ്ഞ ദിവസം മൂടൽമഞ്ഞിനിടെ പഞ്ചാബിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാർ കനാലിലേക്ക് മറിഞ്ഞ് സ്‌കൂൾ അധ്യാപകരായ ദമ്പതികൾ മരിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. പഞ്ചാബിലെ മോഗ ജില്ലയിലാണ് അപകടമുണ്ടായത്.
സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കണ്ടതിന് തെളിവില്ല; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെന്ന വാദം തള്ളി വിധിന്യായം, കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം തള്ളി കൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ വിധിന്യായം. ദിലീപും പൾസർ സുനിയും തമ്മിൽ നേരിൽ കണ്ടതിനും ഗൂഢാലോചന നടത്തിയതിനും തെളിവില്ലെന്ന് വിധിന്യായം കോടതി ചൂണ്ടിക്കാണിക്കുന്നു. സൗണ്ട് തോമ സെറ്റിൽ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തിൽ പറയുന്നു.
സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമ സെറ്റുകളിൽ വെച്ച് പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ല. ആറ് സ്ഥലങ്ങളിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. 2013ൽ ആലപ്പുഴയിൽ സൗണ്ട് തോമ സെറ്റിൽ തുടങ്ങിയതാണ് സുനിയുടെയും ദിലീപിൻറെയും സൗഹൃദമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ഹോട്ടൽ ആർക്കേഡിയയിൽ ഗുണ്ട തർക്കം പരിഹരിച്ചത് സുനിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇതിന് തെളിവായി 650 രൂപയുടെ വൗച്ചറാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയത്. എന്നാൽ, ആർക്കേഡിയയിൽ സുനി താമസിച്ചതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല. പക്ഷേ, സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയതിന് തെളിവില്ല. തൃശ്ശൂർ ജോയ് പാലസിൽ നിന്ന് സുനിൽ ദിലീപിനെ കണ്ടതിനും തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തിൽ വിചാരണ കോടതി ചൂണ്ടിക്കാണിക്കുന്നു.
അപ്പീൽ നടപടികൾ തുടങ്ങി
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻറെ അപ്പീൽ നടപടികൾ തുടങ്ങി. അപ്പീൽ സാധ്യതാ റിപ്പോർട്ട് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഇന്ന് കൈമാറും. ഈ ആഴ്ച തന്നെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാറിൻറെ നീക്കം.
എലത്തൂർ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ, ഡിഎൻഎ സ്ഥിരീകരണം
കോഴിക്കോട്: എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. 2019മാർച്ചിലായിരുന്നു വിജിലിന്റെ മരണം.
അമിത ലഹരി ഉപയോഗത്തെ തുടർന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയതെന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി. തുടർന്ന് ദിവസങ്ങളോളമാണ് സരോവരത്തെ ചതുപ്പിൽ പരിശോധന നടത്തിയത്. പിന്നീട് ലഭിച്ച ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്. പിന്നാലെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രണ്ടു പേരെയും എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാം പ്രതി രഞ്ജിതിനെ തെലങ്കാനയില്‍ വച്ച് അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചചെയ്യാൻ LDF നേതൃ യോഗം ഇന്ന്
തിരുവനന്തപുരം. ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന സിപിഐ വിലയിരുത്തലിനിടെ
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചചെയ്യാൻ LDF നേതൃ യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലം ചർച്ചചെയ്ത സിപിഎം ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ശബരിമല ബാധിച്ചോ എന്ന് ഇപ്പോൾ പറയാൻ ആകില്ല എന്നുമാണ് നിലപാടെടുത്തത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സിപിഐ സംസ്ഥാന നിർവാഹസമിതി തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് വിലയിരുത്തിയത്. ശബരിമല സ്വർണ്ണകൊള്ള
വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ ചോർന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിർവാഹസമിതി തള്ളി.
ന്യൂനപക്ഷ വോട്ടുകളിൽ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ നേതൃ യോഗത്തിൽ ഉയർന്ന ചർച്ച. രാവിലെ പത്തരയ്ക്ക് ചേരുന്ന എൽഡിഎഫിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കും. സിൽവർ ലൈൻ പദ്ധതിയുടെ ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും മുന്നണി യോഗത്തിൽ അവതരിപ്പിക്കും





































