27.6 C
Kollam
Saturday 20th December, 2025 | 02:41:54 PM
Home Blog Page 19

മുതിർന്ന കോൺഗ്രസ് നേതാവ്  കെ സോമയാജി  നിര്യാതനായി

കൊല്ലം . മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി മുൻ വൈസ് പ്രസിഡൻ്റുമായ മുളങ്കാടകം കൈതവാരം പുത്തേത്ത് കെ സോമയാജി (87) നിര്യാതനായി. സംസ്കാരംനാളെ ഉച്ചയ്ക്ക് രണ്ടിന് മുളങ്കാടകം ശ്മശാനത്തിൽ

കൊല്ലം അർബൻ ബാങ്ക് വൈസ് പ്രസിഡൻ്റ്, ജവഹർ ബാലഭവൻ ഡയറക്ടർ,ക്യു എസി ഭാരവാഹി , ഐ എൻടിയുസി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ടി.ഡി. കുസുമം
മക്കൾ നിഷസോമൻ ( കൃഷി വകുപ്പ് ), നിന സോമൻ (വെറ്റിനറി സർജൻ ) മരുമക്കൾ കെ എസ് സുരേഷ് കുവൈറ്റ് മന്ത്രാലയം), കെ എസ് ബിനോദ് (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ )

മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്തുന്ന ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്തുന്ന ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്. ദോഹയിലെ ആസ്പയര്‍ അക്കാദമിയിൽ ഇന്ത്യന്‍ സമയം രാത്രി 10.30ന് ആണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.

ബാലൺ ദ ഓർ പുരസ്കാരം നേടിയ ഫ്രാൻസിന്റെ പിഎസ്ജി സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ, ബാഴ്സലോണ താരം ലാമിന്‍ യമാല്‍ എന്നിവരാണ് മികച്ച പുരുഷതാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുൻനിരയിലുള്ളത്. കൂടാതെ റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ, ലിവര്‍പൂളിന്‍റെ മുഹമ്മദ് സലാ, വിനിഷ്യസ് ജൂനിയര്‍, ഹാരി കെയ്ന്‍, ഫെഡറികോ വാല്‍വര്‍ഡെ, ഡാനി കാര്‍വഹാല്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്.


മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ 16 പേരുണ്ട്. ബാഴ്സലോണയുടെ സ്പാനിഷ് വനിത താരം ഐറ്റാന ബോൺമാറ്റിയാണ് സാധ്യതകളിൽ മുമ്പിൽ. കഴിഞ്ഞ വർഷം റയലിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സയുടെ ബോൺമാറ്റിയുമാണ് ഈ പുരസ്കാരങ്ങൾ നേടിയത്.

ആരോഗ്യ, ജലസേചന വകുപ്പിൽ ഒഴിവുകൾ…. പി എസ് സി വിജ്ഞാപനമിറങ്ങി

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (PSC) ആരോഗ്യ, ജലസേചന വകുപ്പുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍) എന്നി തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 14.01.2026.

സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
1. വകുപ്പ് : ആരോഗ്യ വകുപ്പ്

2. ഉദ്യോഗപേര് : സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍

3. ശമ്പളം : ₹ 59,300 – 1,20,900/-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 01.01.2025 – ല്‍ 44 (നാല്പത്തിനാല്) വയസ്സ് തികയാന്‍ പാടില്ല.

7. യോഗ്യതകള്‍ : 1. കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്നി ശാഖകളിൽ എഞ്ചിനീയറിങ്ങോ അല്ലെങ്കിൽ ഡിപ്ലോമയോ പാസായിരിക്കണം. 2. ഒരു ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും ബോഡി നിര്‍മാണത്തിലുള്ള പരിചയം ഉള്‍പ്പെടെ (a) ബിരുദധാരികള്‍ക്ക് 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം (b) ഡിപ്ലോമക്കാര്‍ക്ക് 8 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2025-12/noti-536-25.പ്ദഫ്

*അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)*
1. വകുപ്പ് : ജലസേചന വകുപ്പ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)

3. ശമ്പളം : ₹ 55,200 – 1,15,300/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-36 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1989 -നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

7. യോഗ്യതകള്‍ : (I) കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള സിവില്‍ എഞ്ചിനീയറിങിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും യോഗ്യത . അല്ലെങ്കില്‍ (ii) ഇൻഡ്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ സിവില്‍ എഞ്ചിനീയറിങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-537-25.pdf

ബോണ്ടി ബീച്ച് ഭീകരാക്രമണം,
ഭീകരൻ സജീദ് അക്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പെയ്ൻസ് സന്ദർശിച്ചു

സിഡ്നി. ബോണ്ടി ബീച്ച് ഭീകരാക്രമണം

ഭീകരൻ സജീദ് അക്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പെയ്ൻസ് സന്ദർശിച്ചതായി ഫിലിപ്പെയ്ൻസ് അധികൃതർ

മകൻ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലും ഫിലിപ്പെയ്ൻസിലെത്തി

സൈനികശൈലിയിലുള്ള പരിശീലനം നേടുന്നതിനാണ് ഫിലിപ്പെയ്ൻസിലെത്തിയതെന്ന് വിവരം

നവംബർ 1-28 വരെ ഇരുവരും ഫിലിപ്പെയ്ൻസിൽ തങ്ങിയതായി വിവരം

പാക് വംശജനാണ് സജീദ് അക്രം എന്നാണ് റിപ്പോർട്ടുകൾ

മണ്ടംപറമ്പിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

മണ്ടംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന  ഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്

4  ഫാമുകളായി 400 ൽ പരം  പന്നികളുണ്ട്

ഇവയെ ദയാവധത്തിന് ഇരയാക്കും

ഇത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് കടങ്ങോട് പഞ്ചായത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ  ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്റിനറി ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരും

കഴിഞ്ഞവർഷവും പഞ്ചായത്തിലെ പതിയാരം മണ്ടംപറമ്പ് പ്രദേശങ്ങളിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചിരുന്നു.


1500 ൽ അധികം പന്നികളെയാണ് അന്ന് ദയാവധത്തിന് ഇരയാക്കിയത്

ശബരിമല സ്വർണ്ണക്കൊള്ള:എ. പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി 

ശബരിമല സ്വർണ്ണക്കൊള്ള:
ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി

14 ദിവസത്തേക്ക് കൂടി റിമാൻഡ്
ചെയ്തു

ദ്വാരപാലക കേസിൽ പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു

കട്ടിളപ്പാളി കേസിൽ പത്മകുമാർ
സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം
വിജിലൻസ് കോടതി തള്ളിയിരുന്നു

വടക്കഞ്ചേരി  പഞ്ചായത്തിൽ CPM  മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും

പാലക്കാട്‌. വടക്കഞ്ചേരി  പഞ്ചായത്തിൽ CPM  മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും.പാർട്ടിയുമായി ഇടഞ്ഞു സ്വാതന്ത്രനായി മത്സരിച് വിജയിച്ച സി.പ്രസാദ് പഞ്ചായത്ത് അധ്യക്ഷനാകും. ഇതു സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായി.

30 വർഷത്തിനു ശേഷമാണ് വടക്കഞ്ചേരിയിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. 22 സീറ്റിൽ യുഡിഎഫും എൽഡിഎഫും 9 വീതവും  ബിജെപി 3 ഉം ഒരു സീറ്റ് സ്വതന്ത്രനും എന്നതാണ് കക്ഷിനില. 3 വാർഡുകളിൽ വിജയിച്ചെങ്കിലും ബിജെപി ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. ഇതോടെയാണ് സ്വതന്ത്രനെ പഞ്ചായത്ത് അധ്യക്ഷനാക്കി അധികാരം പിടിക്കാനുള്ള യുഡിഎഫ് നീക്കം.
സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പ്രസാദ് വടക്കഞ്ചേരി 18 ആം വാർഡ് പ്രധാനിയിൽ നിന്ന് സിപിഎം, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ 182 വോടിനു തോൽപിച്ചാണ്  വിജയിച്ചത്. സിപിഐഎം നേതൃത്വത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയ പ്രസാദ് കോൺഗ്രസ്സ് പിന്തുണ സ്വീകരിക്കുന്നതായി പറഞ്ഞു


ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായതായി  കോൺഗ്രസ് നേതാക്കളും സ്ഥിരീകരിച്ചു


ഭരണം നഷ്ടപ്പെടുത്തിയതിനെതിരെ സിപിഎമ്മിൽ നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമാണ്

മൂന്നാറിൽ തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്

മൂന്നാർ: മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് തുടങ്ങി. വീണ്ടും അതിശൈത്യത്തിലേക്ക് എത്തിയിരിക്കുകയാണ് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്.
പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവേകിയിട്ടുണ്ട്.

മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ തിരക്ക് കൂടിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള നാല് തീര്‍ഥാടകര്‍ക്ക് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവ്

കോഴിക്കോട്: കുന്ദമംഗലത്തുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡിവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാര്‍ നിയമനമാണ്.

32,560 രൂപയാണ് ശമ്പളം. യോഗ്യത: ഫസ്റ്റ് ക്ലാസോടെ സിവില്‍ എന്‍ജിനിയറിങ്ങിലുള്ള ബി.ടെക്. പ്രായം 36 വയസ്സ് കവിയരുത്.

വാക്-ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.

വാക്-ഇന്‍ തീയതി: ഡിസംബര്‍ 22 (രാവിലെ 10 മണി). വിശദവിവരങ്ങള്‍ക്ക് www.cwrdm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.