27.8 C
Kollam
Thursday 25th December, 2025 | 12:32:06 PM
Home Blog Page 1994

യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ.യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി വഴങ്ങിയില്ല. താൻ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാൽ കാണാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പള്ളിയെ കാണാൻ പോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിലും വ്യക്‌തമാക്കി..

ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിൽ എത്തി വെള്ളാപ്പള്ളി നടേശനെ കാണാനും ശേഷം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരൻ നായരെയും കണ്ട ശേഷം ഉച്ചയോടെ പാലക്കാട്ടേക്ക് മടങ്ങാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ ഇന്നു വെള്ളാപ്പള്ളി നടേശനുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും സന്ദർശനത്തിന് സൗകര്യപ്രദം അല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
രാവിലെ തന്നെ
വെള്ളാപ്പള്ളി നടേശൻ കണിച്ചു കുളങ്ങരയിലെ വീട്ടിൽ നിന്നും കൊല്ലത്ത് യോഗ പരിപാടിയിൽ പങ്കെടുക്കാൻ പോയി. സന്ദർശനത്തിന് തന്റെ സൗകര്യം കൂടി നോക്കണമെന്ന് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ അനുമതി നിഷേധിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കണിച്ചുകുളങ്ങരയിൽ ഇല്ലെന്ന് പറഞ്ഞതിനാലാണ് കാണാതിരുന്നത്.
വെള്ളാപ്പള്ളിയേ കാണാൻ പോകുമെന്നും രാഹുൽ

പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ കഴിഞ്ഞ ദിവസമാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവും ആണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. കോൺഗ്രസ് ചത്ത കുതിര ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. അതെ ദിവസം തന്നെ വെള്ളാപ്പള്ളിയെ കാണാൻ എത്തുമെന്നറിയിച്ച രമ്യ ഹരിദാസിനോടും വെള്ളാപ്പള്ളി അസൗകര്യം അറിയിച്ചിരുന്നു

പി.പി. ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതോടെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം നേതൃത്വവും ഇക്കാര്യം അവരെ അറിയിച്ചതായാണ് സൂചന. കണ്ണൂരില്‍ തന്നെ ദിവ്യ ഉണ്ടെന്നാണ് വിവരം. അതിനിടെ ദിവ്യ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പി പി ദിവ്യ ഉടൻ കീഴടങ്ങിയേക്കും

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ ഉടൻ കീഴടങ്ങിയേക്കും. ദിവ്യ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും കീഴടങ്ങുക.

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലാണ്.

അതേസമയം, രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പി.പി ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ചികിത്സ തേടിയത്. എന്നാൽ, ഇക്കാര്യം ഇതുവരെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അര മണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നെന്നും സമീപം പൊലീസുകാർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് നടപടി. ഹരിത പടക്കങ്ങള്‍ (110 ഡെസിബെല്‍ ശബ്ദം) മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞു.
ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനരോഹണം 15ന്

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്.

വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ട്. പൂജ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
മണ്ഡലകാല തീര്‍ഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട വീണ്ടും തുറക്കും. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകീട്ട് നടക്കും.

നഗരസഭ ചെയർമാൻ കരുനാഗപ്പള്ളിക്ക് അപമാനം : റിയാസ് ചിതറ

കരുനാഗപ്പള്ളി : നഗരസഭയിലെ താത്കാലിക ജീവനക്കാരിയുടെ പീഡന പരാതിയിൽ കരുനാഗപ്പള്ളിയിൽ കനത്ത പ്രതിഷേധം.നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെയുള്ള പീഡന പരാതിയിന്മേൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ നഗരസഭ മാർച്ച്‌ ജില്ലാ പ്രസിഡന്റ്‌ റിയാസ് ചിതറ ഉത്ഘാടനം നിർവഹിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ആർ എസ് കിരൺ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ കെ എൻ നൗഫൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ,ഷഹനാസ് എ സലാം,അസ്ലം ആദിനാട് കോൺഗ്രസ്‌ നേതാക്കളായ എം അൻസാർ,ആർ രാജശേഖരൻ,ബിന്ദു ജയൻ,അഡ്വ കെ എ ജവാദ്,ഷിബു എസ് തൊടിയൂർ,മായ സുരേഷ്, സുനിത സലിം കുമാർ,മാരിയത്ത് ടീച്ചർ നഗരസഭാ കൗൺസിലർമാരായ ടി പി സലിം കുമാർ,എം എസ് ഷിബു,സിംലാൽ ജില്ലാ ഭാരവാഹികളായ നീതു പാവുമ്പ,സുബിൻഷാ , അഫ്സൽ, ബിപിൻ, സുമയ്യ,അലി മണ്ണേൽ, മണ്ഡലം പ്രസിഡന്റ്റുമാരായ അൽത്താഫ് ഹുസൈൻ,അൻഷാദ്,കലൂർ വിഷ്‌ണു,നാദിർഷാ യൂത്ത്കോൺഗ്രസ്‌ കെ.എസ്.യു നേതാക്കളായ ഷെഫീഖ് കാട്ടയ്യം,എസ് അനൂപ് വരുൺ ആലപ്പാട്,ബിലാൽ കോളാട്ട്,ആഷിഖ്, ജെയ്സൺ തഴവ, നിഷാദ് കല്ലേലിഭാഗം എന്നിവർ നേതൃത്വം നൽകി.

ചേലക്കരയിൽ പ്രചരണം രണ്ടാംഘട്ടം,ആത്മ വിശ്വാസത്തില്‍ മൂന്നുമുന്നണികളും

ചേലക്കര.ചേലക്കരയിൽ പ്രചരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്.
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങളിലാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രദ്ധ.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രമ്യാ ഹരിദാസിന് വേണ്ടി നാളെ മണ്ഡലത്തിൽ എത്തും. മത്സരം കടുത്തതോടെ എൽഡിഎഫ് ക്യാമ്പ് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത മേഖല യോഗങ്ങൾ ഇന്നലെ അവസാനിച്ചു. ചേലക്കരയിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് എംവി ഗോവിന്ദന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പൂരം വിവാദത്തിൽ മുന്നണിക്കുള്ളിൽ ഉണ്ടായ അഭിപ്രായ ഭിന്നത മറികടക്കുക എന്നതും എൽഡിഎഫിന് വെല്ലുവിളിയാണ്. എൻ ഡി എ നടത്തുന്ന പൊതുയോഗങ്ങളിൽ പ്രധാന ചർച്ചാവിഷയവും പൂരം കലക്കലാണ്. തൃശ്ശൂർ പൂര വിവാദത്തിനൊപ്പം അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദവും എൻഡിഎ സജീവ ചർച്ചയാക്കുന്നുണ്ട്. പ്രധാന നാല് സ്ഥാനാർത്ഥികളുടെയും മണ്ഡലപര്യടനവും പുരോഗമിക്കുകയാണ്

ആര്‍എസ്എസ് നേതാവിനെ എന്‍ഡിഎഫ് വധിച്ച കേസ്,വിധി ഇന്ന്

തലശ്ശേരി. ആര്‍എസ്എസ് നേതാവും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട് സ്വദേശി അശ്വനികുമാറിനെ  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് കേസിൽ വിധി പറയുക. 

എൻ.ഡി.എഫ്. പ്രവർത്തകരായ 14 പേരാണ് പ്രതികൾ. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. 2005 മാർച്ച്‌ പത്തിനായിരുന്നു കൊലപാതകം. 2020ലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്.

പാർട്ടിക്കുള്ളിലെ വിവാദങ്ങളോട് മുഖം തിരിക്കാൻ കോൺഗ്രസ്‌

പാലക്കാട്.പാലക്കാട്ട് പാർട്ടിക്കുള്ളിലെ വിവാദങ്ങളോട് മുഖം തിരിക്കാൻ കോൺഗ്രസ്‌. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംഘടനാപരമായ വിവാദങ്ങളിൽ പരസ്യ പ്രതികരണം വേണ്ടെന്ന് ധാരണ. ഇടതുപക്ഷത്തെ ഭരണപരാജയം അടക്കമുള്ള വീഴ്ചകള്‍ മറയ്ക്കാന്‍ മാധ്യമങ്ങള്‍ അടക്കം നടക്കുന്ന കൂട്ടായ പരിശ്രമമാണ് കോണ്‍ഗ്രസിലെ പതിവായ ചില്ലറ പ്രശ്നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി സ്ക്രീന്‍ർ നിറയ്ക്കുന്നത്. ഇത് തിരിച്ചറിയണമെന്ന് ആണ് വിലയിരുത്തല്‍.

പ്രാദേശിക വിഷയങ്ങളും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും ഉയർത്തിക്കാട്ടും. എഡിഎമ്മിന്റെ ആത്മഹത്യ മുഖ്യ പ്രചാരണ വിഷയമാക്കും. ഭരണ വിരുദ്ധ വികാരം ഉയർത്താനായില്ലെങ്കിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദ വിഷയങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് ഇന്നലെ ഒഴിഞ്ഞു മാറിയത്.