26.2 C
Kollam
Saturday 20th December, 2025 | 07:16:49 PM
Home Blog Page 1990

കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി

കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവാണുണ്ടായത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല ആദ്യകാലത്ത് ആര്‍ബിഡിസികെയ്ക്ക് ആയിരുന്നെങ്കിലും പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമായി കെആര്‍എഫ്ബി നിര്‍വഹണ ഏജന്‍സിയായി മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആ പദ്ധതി നീണ്ടു പോകുകയും മേല്‍പ്പാല നിര്‍മാണം പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു.
പിന്നീട് പിഡബ്ല്യൂഡി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കെആര്‍എഫ്ബിയുടെയും ആര്‍ബിഡിസികെയുടെയും, എന്‍എച്ച്എഐയുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഏജന്‍സിയായി വീണ്ടും ആര്‍ബിഡിസികെയെ നിശ്ചയിച്ചു കൊണ്ട് തീരുമാനമുണ്ടാവുകയായിരുന്നു.

കോഴ വാഗ്ദാനം എന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്, പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് പിന്നിൽ ആൻറണി രാജു ആണെന്ന് തോമസ് കെ തോമസ് എം എൽ എ. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള നേതാവല്ല അദ്ദേഹം.
തോമസ് കെ ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ചാനലുകളിൽ വന്ന് ഏറെ കുത്തിത്തിരിപ്പുണ്ടാക്കിയത് ആൻറണി രാജു ആയിരുന്നുവെന്ന് തോമസ് കെ തോമസ്.തോമസ് പറഞ്ഞു. ചാണ്ടിയെ ഏറ്റവും കൂടുതൽ ആക്രമിച്ച നേതാവാണ് ആൻറണി രാജു.കുട്ടനാട് സീറ്റ് ലക്ഷമിട്ടാണ് ഈ നീക്കം. ആൻറണി രാജു എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. പിസി ചാക്കോ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വല്ല പത്തോ ഇരുപത്തിയഞ്ച് ലക്ഷമെന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ ആളുകൾ വിശ്വസിച്ചേനെ. ഇത് പേടിപ്പെടുത്തുന്ന കോടികളാണ്. കോഴ ആരോപണത്തിന് പിന്നിലാരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂർ കുഞ്ഞുമോൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജ വാർത്ത ആരാണ് കൊടുത്തതെന്ന് അറിയില്ല. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചു.ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ഞാനും ശശീന്ദ്രനുമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾക്കു് ഇഷ്ടപ്പെട്ട നേതാവാണ് ശശീന്ദ്രൻ. തനിക്ക് മന്ത്രി സ്ഥാനം നിഷേധിച്ചിട്ടില്ല. ഇപ്പോഴെത്തെ പ്രത്യക സാഹചര്യത്തിൽ അല്പം കാത്തിരിക്കാനാണ് പറഞ്ഞത്. നിയമസഭയുടെ ലോബിയിൽ നിന്ന് ആരങ്കിലും കോടികൾ ഓഫർ ചെയ്യുമോ ? 5000 രൂപ കൊടുത്ത് ഹോട്ടൽ എടുത്തു കൂടേ എന്നും തോമസ് കെ തോമസ് പറഞ്ഞു.

പാലക്കാട്‌ സിപിഎം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു,ഷുക്കൂറിന് പരവതാനിയുമായി എതിര്‍പക്ഷം

പാലക്കാട്‌.ഉപതിരഞ്ഞെടുപ്പിനിടെ പാലക്കാട്‌ സി.പി.എം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു.പാർട്ടിയിൽ നേരിട്ട കടുത്ത അവഗണനയിലും ജില്ലാ സെക്രട്ടറി അവഹേളിച്ചതിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നു ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ വ്യക്തമാക്കി.ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം നടത്തുന്നുണ്ട്.കോൺഗ്രസ് പാളയത്തിൽ എത്തിക്കാനും ചർച്ചകൾ നടക്കുന്നു.
ബിജെപി നേതാക്കളും ഷുക്കൂറിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.

പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ആരോപിച്ചാണ് ഷുക്കൂർ പാർട്ടി വിടാനുള്ള
തീരുമാനം പരസ്യപ്പെടുത്തിയത്.

ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.ഷുക്കൂറിന്റെ സഹോദരി സിപിഐഎമ്മിന്റെ നഗരസഭ കൗൺസിലറാണ്.ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐഎം തിരക്കിട്ട
ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നാൽ പുതിയ
വിവാദത്തിൽ പ്രതികരിക്കുന്നതിൽ നിന്നും സിപിഐഎം ഒഴിഞ്ഞു മാറി

കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം.എം.പിമാരായ ഷാഫി പറമ്പിൽ,വി.കെ ശ്രീകണ്ഠൻ എന്നിവരുമായി ഷുക്കൂർ ചർച്ചകൾ നടത്തിയിട്ടുണ്ട്.ബിജെപി
ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജനും ഷുക്കൂറിന്റെ
വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.താൽപര്യമെങ്കിൽ ബിജെപി പരവതാനിവിരിച്ചു സ്വീകരിക്കുമെന്ന് എൻ ശിവരാജൻ.

ഇന്ന് വൈകിട്ടോടെ അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളെ കണ്ടു നിലപാട് പ്രഖ്യാപിച്ചേക്കും.

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാർ

പാലക്കാട്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച പാലക്കാട്‌ തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാർ.കൊല്ലത്തറ സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി.അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാർ. ഇതരസമുദായത്തിലുള്ള അനീഷ് മകളെ വിവാഹം ചെയ്തതാണ് പ്രകോപനകാരണം.തുടർന്ന് യുവാവിനെ വെട്ടി കൊല്ലുകയായിരുന്നു

ശൂരനാട് വടക്ക് പുളിവിളയിൽ ചെല്ലമ്മ ജോർജ് നിര്യാതയായി

ശൂരനാട് വടക്ക്. പുളിവിളയിൽ ചെല്ലമ്മ ജോർജ് (85) നിര്യാതയായി.പഴുപടിഞ്ഞാറ്റതിൽ കുടുബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് ശൂരനാട് വടക്ക് സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭർത്താവ് : പി ജോർജ് , മക്കൾ : ലീലാമ്മ അച്ചൻകുഞ്ഞ് , ജോർജ് ശാമുവൽ , മേരിക്കുട്ടി ജോർജ് , റോസി സാം , ലിസി മാത്യു മരുമക്കൾ : കോശി അച്ചൻകുഞ്ഞ് , ജോർജ് , സാം കെ , മാതൃൂ ജോൺസൺ ,ഷീജാ ശാമുവൽ

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു

ശ്രീനഗര്‍. ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഭീകരാക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇന്നലെ രണ്ട് സൈനികരും രണ്ട് തൊഴിലാളികളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് വരെ ഭീകരരുടെ ആക്രമണമുണ്ടായത്. മേഖലയിൽ ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണ്.72 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ ഭീകരാക്രമണത്തിൽ ജമ്മുകശ്മീർ അതീവ ജാഗ്രതയിലാണ്.

മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മഴ കനക്കുമെന്ന് മുന്നറിയിപ്പ്.സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.വയനാട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ മഴമുന്നറിയിപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ

എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്.പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ യല്ലോ അലർട്ട്

മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത.കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്

നവീൻ ബാബുവിൻ്റെ മരണം: അന്വേഷണത്തിന് ആറംഗ സംഘം ;പ്രശാന്തൻ്റെ പണി തെറിക്കും

കണ്ണൂർ:

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ.കണ്ണൂർ കമ്മീഷണർ നേതൃത്വം നൽകുന്ന ടീമിൽ ആറംഗ സംഘമുണ്ട്.ഇതിനിടെ
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
പെട്രോള്‍ പമ്പിനു അനുമതി നേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്‌ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്.

സർവീസ്സില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കല്‍ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തല്‍. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.

വിമാനങ്ങൾക്ക് പിന്നാലെ തിരുപ്പതിയിലെ 3 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ഹൈദരാബാദ്.വിമാനങ്ങൾക്ക് പിന്നാലെ തിരുപ്പതിയിലെ 3 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി.ഇന്നലെ വൈകിട്ട് ആണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ. സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്.

പരാതി ലഭിച്ചയുടൻ തന്നെ വിവിധ വശങ്ങളിൽ അന്വേഷണം നടത്തി വരികയാണെന്ന് തിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു.സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി.മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമർശിക്കുന്ന മെയിലിൽ ഭീഷണിക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയാണെന്നും ആരോപിക്കുന്നു.

താൻ കെ.സുധാകരൻ്റെ അത്ര പാവവും, നിഷ്ക്കളങ്കനുമല്ലെന്ന് വി ഡി സതീശൻ

പാലക്കാട്:
ജമാഅത്തെ ഇസ്ലാമിയെ വർഷം തോളിലേറ്റി നടന്ന പിണറായി വിജയൻ വർഗ്ഗീയതയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
രണ്ട് എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നൂറ് കോടി വാഗ്ദാനം ചെയ്ത സംഭവത്തിൽ എന്ത് അന്വേഷണം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം വ്യാജ ഒപ്പിട്ടാണ് നവീൻ ബാബുവിനെതിരായ റ്റി.വി പ്രശാന്തൻ്റെ പരാതി തയ്യാറാക്കിയതെന്ന് വി ഡി സതീശൻ ആരോപിച്ചു.
പാലക്കാട്ട് ബി ജെ പി യെ ജയിപ്പിക്കാൻ സി പി എം ശ്രമിക്കുന്നതായും,
പിണറായി ഉപജാപക സംഘത്തിൻ്റെ പിടിയിലാണന്നും നവീൻ ബാബുവിൻ്റെ കുടുംബത്തെ ഒന്ന് ഫോൺ വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിൽ അനൈക്യം ഉണ്ടന്ന് വരുത്താൻ ശ്രമം നടക്കുകയാണ്. കെ.സുധാകരൻ പാവവും നിഷ്ക്കളങ്കനുമാണ്. താൻ അത്ര പാവവും നിക്ഷ്ക്കളങ്കനുമല്ലന്ന് വി ഡി സതീശൻ പറഞ്ഞു.