Home Blog Page 1985

ത്യാഗോജ്വല ജീവിതം, യുഗാന്ത്യം

കൊച്ചി. അരനൂറ്റാണ്ടായി യാക്കോബായ സഭയുടെ ചരിത്രവും ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ജീവചരിത്രവും ഒന്നായിമാത്രമേ എഴുതിവയ്ക്കാനാവൂ. ത്യാഗോജ്വലവും സംഭവബഹുലവുമായ അദ്ദേഹത്തിന്റെ ജീവിതം സഭാചരിത്രത്തിന്റെ തന്നെ ഭാഗമാണ്.

നാഥനായും പോരാളിയായും ഇരട്ടവേഷങ്ങൾ തീവ്രമായി പകർന്നാടാൻ വിധിക്കപ്പെട്ട ജീവിതമായിരുന്നു യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടേത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയങ്ങളും കൈവിട്ടു പോകുന്നതു കാണേണ്ടി വന്നയാൾ. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ നൂറ്റാണ്ടിലെ വളർച്ചയുടെ പിന്നിലെ ദൈവനിയോഗമായിട്ടാണ് വിശ്വാസികൾ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ കണ്ടിരുന്നത്.

ആത്മീയവഴിയിലൂടെ, സമചിത്തതയോടെ സഭയെ നയിച്ച ഇടയശ്രേഷ്ഠനായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. വ്യവഹാരങ്ങളിൽ തളർന്നുപോകാതെ, കെട്ടുറപ്പുള്ള ദൈവജന സമൂഹമായി സഭയെ നിലനിർത്താൻ ബാവയ്ക്കായി. 1929 ജൂലൈ 22-ന് പുത്തൻകുരിശ് വടയമ്പാട് ചെറുവിള്ളിൽ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി ജനിച്ച കുഞ്ഞൂഞ്ഞ് ഒരുപാട് കഷ്ടതകൾ നേരിട്ട ബാല്യത്തിലൂടേയും കൗമാരത്തിലൂടെയും സഞ്ചരിച്ചാണ് യാക്കോബായ സഭയുടെ അമരക്കാരനായത്. 1958ൽ മഞ്ഞനിക്കര ദയറായിൽ ഏലിയാസ് മാർ യൂലിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബർ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാൻസ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്‌കസിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബർ 27നു നിയുക്ത കാതോലിക്കയായി. 2002ൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി. 17 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായായി വാഴിച്ചു.

1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോൾ 3 മെത്രാൻമാരും ഏതാനും വൈദികരും മാത്രമുണ്ടായിരുന്ന സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളർത്തിയത് തോമസ് പ്രഥമൻ ബാവയായിരുന്നു. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും ആയിരത്തോളം വൈദികരും ഇന്ന് ഈ സഭയിലുണ്ട്. സഭാ സംബന്ധിയായ നിരവധി കേസ്സുകളിൽ പ്രതിസ്ഥാനത്ത് പേര് രേഖപ്പെടുത്തിയപ്പോഴും മനോബലം കൈവിടാതെ വിശ്വാസി സമൂഹത്തെ ചേർത്തു നിർത്തിയ ബാവ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ വിട വാങ്ങലോടെ യാക്കോബായ സഭാ ചരിത്രത്തിലെ ഒരു അധ്യായമാണ് അവസാനിക്കുന്നത്.

17കാരിയില്‍ നിന്ന് 20 യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ; നടുക്കം മാറാതെ ഉത്തരാഖണ്ഡ്

പതിനേഴുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 20 ഓളം യുവാക്കള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രദേശത്ത് എച്ച്‌ഐവി കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ഒരു കൂട്ടം യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ എച്ച്‌ഐവി ബാധിതരാണെന്ന് കണ്ടെത്തി. യുവാക്കളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 17 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ച എല്ലാ യുവാക്കളും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി ഹെറോയിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ലഹരിയോടുള്ള ആസക്തി മൂലം കൂടുതല്‍ പണം കണ്ടെത്തുന്നതിനായി രോഗവിവരമറിയാതെ പെണ്‍കുട്ടി യുവാക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. നിലവില്‍ നൈനിറ്റാള്‍ ജില്ലയിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാംനഗറിലാണ് ഏറ്റവും കൂടുതല്‍ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 17 മാസത്തിനിടെ പ്രദേശത്തെ 45 പേര്‍ എച്ച്ഐവി പോസിറ്റീവായി. നിലവിലെ അന്വേഷണത്തില്‍, രോഗബാധിതരില്‍ ചിലര്‍ വിവാഹിതരാണെന്നും കണ്ടെത്തി. അതിനാല്‍ രോഗം അവരുടെ പങ്കാളികളിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദീപാവലിക്ക് ലഡു കിട്ടിയില്ലെന്ന പരാതി വേണ്ട… നമ്മുടെ ഗൂഗിള്‍ പേ തരും ഒരു സ്‌പെഷ്യല്‍ ലഡു… കൂടെ പണവും

ദീപാവലിക്ക് ലഡു കിട്ടിയില്ലെന്ന പരാതി വേണ്ട ഇല്ലെങ്കില്‍ നമ്മുടെ ഗൂഗിള്‍ പേ തരും പല വെറൈറ്റി ലഡു. എല്ലാ ഫെസ്റ്റിവല്‍ സീസണിലും സോഷ്യല്‍ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തില്‍ അല്‍പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ. ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം.
മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീചാര്‍ജിങ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക്ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി, ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.
ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപ മുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാല്‍ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാവും.

കോൺഗ്രസ്സ് ഇന്ദിരാ സ്മൃതിയാത്ര നടത്തി

ശാസ്താംകോട്ട: ഇന്ദിരാ ഗാന്ധിയുടെ 40-ാം മത് രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ” ഇന്ദിരാ ഗാന്ധിസ്മൃതിയാത്ര”നടത്തി. മൈനാഗപ്പള്ളി കിഴക്ക്മണ്ഡലം പ്രസിഡന്റ് പി.എം.സെയ്തിന് പതാക കൈമാറികോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിസന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം
ഡി.സി സി അംഗം എം.ഹരിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, വൈസ് പ്രസിഡന്റ് ബി. സേതു ലക്ഷ്മി, ഡി.സി.സി ജനറൽ സെക്ടറി തോമസ് വൈദ്യൻ, മഠത്തിൽ .ഐ. സുബയർ കുട്ടി, ഷാജി ചിറക്കു മേൽ, കൊയ് വേലി മുരളി, കെ.പി. അൻസർ,നൂർ ജഹാൻ ഇ ബ്രാഹിം, ടി.ജി.എസ്.തരകൻ, തടത്തിൽ സലിം, സൈറസ് പോൾ, പി.ആർ. ബിജു, സുരേഷ് പുത്തൻ മഠത്തിൽ, പി.അബ്ലാസ് ,പി.ആർ. ഹരി മോഹനൻ ,ജോൺസൻ വൈദ്യൻ, തങ്കച്ചൻആറ്റ് പുറം, വൈ. സാജിദ ബീഗം, അബ്ദുൽ സലാം പോരുവഴി , വൈ. സാജിദ ബീഗം , പി.ചിത്രലേഖ, സി.എസ്. രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു

ഇന്ദിരാ ഗാന്ധി -സർദാർ വല്ലഭായി പട്ടേൽ – ഉമ്മൻ ചാണ്ടിഅനുസ്മരണവും പുഷ്പാർച്ചനയും


ശാസ്താംകോട്ട. ഇന്ദിരാ ഗാന്ധി -സർദാർ വല്ലഭായി പട്ടേൽ – ഉമ്മൻചാണ്ടിഅനുസ്മരണവുംപുഷ്പാർച്ചനയുംകോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 171 വാർഡ് കേന്ദ്രങ്ങളിൽ നടത്തി. നിയോജകമണ്ഡലം തല ഉദ്ഘാടനം ഭരണിക്കാവ് കോൺഗ്രസ്സ് ഭവനിൽ കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻ നിർവ്വഹിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് വൈദ്യൻ, പി.എം. സെയ്ദ് , സൈറസ് പോൾ, ആർ.ഡി.പ്രകാശ്, ഗോപൻ പെരുവേലിക്കര, ചക്കുവള്ളി നസീർ , രതീശ് കുറ്റിയിൽ , മഠത്തിൽരഘു, ജയശ്രീ , കിണറുവിള നാസർ, എം.എസ്. വിനോദ്, പി.ആർ. ബിജു, രമണൻ ,മഠത്തിൽ .ഐ. സുബയർകുട്ടി,അമ്പലത്തുംഭാഗംരാജൻ, അബ്ദുൽ സലാം പോരുവഴി , സരസചന്ദ്രൻ പിള്ള , നാസർമൂലതറ, റജി മാമ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു

ജോസേട്ടന്‍ ഔട്ട്…. സഞ്ജുവിനെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2025 സീസണിലേക്കുള്ള മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ അടക്കം ആറ് താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്ലറേയും യൂസ്വേന്ദ്ര ചാഹലിനേയും രാജസ്ഥാന്‍ കൈവിട്ടു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18), റിയാന്‍ പരാഗ് (14), ധ്രുവ് ജുറല്‍ (14), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11), സന്ദീപ് ശര്‍മ (4) എന്നീ തുകയ്ക്കാണ് ടീം നിലനിര്‍ത്തിയത്. 11 കോടി നല്‍കി ഹെറ്റ്മെയറെ നിലനിര്‍ത്തി, ബട്ലറെ കൈവിട്ടതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത്. എന്നാല്‍ ബട്ലറേയും ചാഹലിനേയും മെഗാ താരലേലത്തില്‍ സ്വന്തമാക്കാനും റോയല്‍സ് ശ്രമിച്ചേക്കും. വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി രാജസ്ഥാന്റെ പേഴ്സില്‍ ബാക്കിയുണ്ട്.

സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം വെള്ളിയാഴ്ച മുതൽ ആഞ്ഞിലിമൂട്ടിൽ

ശാസ്താംകോട്ട.സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം വെള്ളിയാഴ്ച മുതൽ ആഞ്ഞിലിമൂട്ടിൽ നടക്കുമെന്ന് ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള,സംഘാടകസമിതി ചെയർമാൻ കെ.കെ രവികുമാർ,ഇസഡ് ആന്റണി എന്നിവർ അറിയിച്ചു.

സമ്മേളനത്തിന് മുന്നോടിയായുള്ള പതാക,കൊടിമര ദീപശിഖ ജാഥകൾ വെള്ളിയാഴ്ച സമ്മേളനനഗറിൽ എത്തിച്ചേരും.കെ.ബി ഓമനക്കുട്ടൻ ക്യാപ്റ്റനായ ദീപശിഖ ജാഥ വെള്ളിയാഴ്ച വൈകിട്ട് 4 ന് പള്ളിശ്ശേരിക്കിൽ ആർ.കൃഷ്ണകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള ഉദ്ഘാടനം ചെയ്യും.എൻ.യശ്പാൽ ദീപശിഖ ഏറ്റുവാങ്ങും.4.30ന് പി.ആർ അജിത് ക്യാപ്റ്റനായുള്ള പതാക ജാഥ ഭരണിക്കാവ് ഇ.കാസിമിന്റെ വസതിയിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യും.എസ്.ശശികുമാർ ഏറ്റുവാങ്ങും.5.30ന് പി.ആന്റണി ക്യാപ്റ്റനായുള്ള കൊടിമര ജാഥ മനക്കര പരമേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.കെ രവികുമാർ ഉദ്ഘാടനം ചെയ്യും.എസ്.സത്യൻ ഏറ്റുവാങ്ങും.

നവംബർ 2ന് പ്രതിനിധി സമ്മേളനം ശാസ്താംകോട്ട ആഞ്ഞിലിമൂട് ആർ.കൃഷ്ണകുമാർ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.നവംബർ 3ന് വൈകിട്ട് 4ന് ശാസ്താംകോട്ടയിൽ നിന്നും ആഞ്ഞിലിമൂട്ടിലേക്ക് പ്രകടനവും, ചുവപ്പ് സേന മാർച്ചും നടക്കും.തുടർന്ന് ആഞ്ഞിലിമൂട് എ.എസ് – വി.എൻ.പി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ,മെഗാ തിരുവാതിര,കുട്ടികൾക്കായി ക്വിസ് മത്സരം,ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചിരുന്നു.

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കൊച്ചി.യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കോലഞ്ചേരി കല്ലിങ്കല്‍ കുഞ്ഞാമ്മ എന്നിവരുടെ മകനായി 1929 ജൂലൈ 22ന് ആണ് ബാവായുടെ ജനനം. എറണാകുളം ജില്ലയില്‍ പുത്തന്‍കുരിശിനടുത്ത് വടയമ്പാടിയാണ് സ്വദേശം.

1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.

കഴിഞ്ഞ ആറുമാസമായി ഏറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിസ്തയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി ആശുപത്രി വിട്ടു

കാസറഗോഡ്. നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന 95 പേരിൽ 27 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിലുള്ള അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾക്കായി പോലീസ് ഹോസ്ദുർഗ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മൂന്നുദിവസത്തേക്ക് പ്രതികളെ കത്തടിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിപട്ടികയിലുള്ള അഞ്ചുപേർ ഒളിവിലാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും

കേരള ജ്യോതി പുരസ്‌കാരം എം.കെ. സാനുവിന്… സഞ്ജു സാംസണിന് കേരള ശ്രീ

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം.കെ. സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ്. സോമനാഥ് (സയന്‍സ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി.
കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസണ്‍ (കായികം), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി.കെ. മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.