ശാസ്താംകോട്ട (കൊല്ലം):കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം.തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല എന്നതാണ് നാണക്കേടായി മാറിയിരിക്കുന്നത്.
പെന്‍ഷനേഴ്സ് അസോസിയേഷൻനേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും,യോഗവും നടത്തി
ശാസ്താംകോട്ട :കേരള സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച മൂന്നു ശതമാനം ക്ഷാമാശ്വാസത്തിന്റെ നാല്പതു മാസത്തെ കുടിശ്ശികയുടെ മുൻകാല പ്രാബല്യം നിഷേധിച്ച പിണറായി സർക്കാരിന്റെ നടപടിക്കെതിരെ, ശാസ്താംകോട്ട ടൗണിൽ പ്രതിഷേധ പ്രകടനവും, സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം പ്രൊഫസർ ചന്ദ്രശേഖരൻ പിള്ള സംഗമം ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയചന്ദ്രൻ പിള്ള, ജില്ലാ ഉപാധ്യക്ഷൻ എൻ സോമൻപിള്ള, ജില്ലാ ഭാരവാഹികളായ എം അബ്ദുൽ സമദ്, ആയിക്കുന്നം സുരേഷ്, മുഹമ്മദ് ഹനീഫ,ജോൺ മത്തായി,നേതാക്കളായ എസ് എസ് ഗീതബായി, ശൂരനാട് വാസു, ബാബു രാജൻ,അസൂറ ബീവി,ലീലമണി,സലില കുമാരി,ശങ്കരപ്പിള്ള, രാധാകൃഷ്ണപിള്ള, മോഹനൻപിള്ള,എം ഐ നാസർ ഷാ, സന്തോഷ് കുമാർ,
പുത്തന്മഠം സുരേഷ്, ജോൺ പോൾ സ്റ്റഫ്, ദേവരാജൻ,പ്രൊ. എം എ. സലിം,അശോകൻ മണ്‍റോ,സച്ചിദാനന്ദൻ നായർ,കക്കാക്കുന്ന് രാധാകൃഷ്ണൻ, രാജൻ പിള്ള, എന്നിവർ സംസാരിച്ചു.
എഴുത്തച്ഛന് പുരസ്കാരത്തിന് എന്‍ എസ് മാധവന് അര്‍ഹനായി
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരത്തിന് എന്‍ എസ് മാധവന് അര്‍ഹനായി. സെക്രട്ടറിയേറ്റ് പി ആര് ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് പുരസ്കാര പ്രഖ്യാപനം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എസ് കെ വസന്തന് ചെയര്‍മാനും ഡോ. ടി കെ നാരായണന്, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളായും സി പി അബൂബക്കര്‍ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
നവംബർ 1 തമിഴ്നാട് ദിനം ആയി ആചരിക്കണമെന്ന് വിജയ്
ചെന്നൈ.നവംബർ 1 തമിഴ്നാട് ദിനം ആയി ആചരിക്കണമെന്ന് വിജയ്. ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ച ദിവസം ആണ്. തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും TVK അധ്യക്ഷൻ. ജൂലൈ 18 തമിഴ്നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മദ്രാസ് സംസ്ഥാനതിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റണമെന്ന പ്രമേയം അണ്ണാദുരൈ 1967ജൂലൈ 18നാണ് അവതരിപ്പിച്ചത്
സിപിഐ എം ഏരിയ സമ്മേളനത്തിന് തുടക്കമായി;കൊടിമര, ദീപശിഖ, പതാക ജാഥകൾ സംഗമിച്ചു
ശാസ്താംകോട്ട :സിപിഐ എം 24 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കുന്നത്തൂർ ഏരിയാ സമ്മേളനത്തിന് തുടക്കമായി. ഇന്ന് 4ന് പതാക, കൊടിമര ദീപശിഖ ജാഥകളോടെ സമ്മേളനം തുടങ്ങി. ദീപശിഖ ജാഥ വൈകിട്ട് 4 ന് പള്ളിശ്ശേരിക്കിൽ ആർ കൃഷ്ണകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു .കെ ബി ഓമനക്കുട്ടൻ ക്യാപ്റ്റനായി സമ്മേളന നഗറിൽ എൻ യശ്പാൽ ദീപശിഖ ഏറ്റുവാങ്ങി.പതാക ജാഥ ഭരണിക്കാവ് ഇ കാസിമിന്റെ വസതിയിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു .പി ആർ അജിത് ക്യാപ്റ്റനായി. സമ്മേളന നഗറിൽ എസ് ശശികുമാർ ഏറ്റുവാങ്ങി. കൊടിമര ജാഥ മനക്കര പരമേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ കമ്മിറ്റി അംഗം കെ കെ രവികുമാർ ഉദ്ഘാടനം ചെയ്തു . പി ആന്റണി ക്യാപ്റ്റനായി. സമ്മേളന നഗറിൽ എസ് സത്യൻ ഏറ്റുവാങ്ങി.ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ശാസ്താംകോട്ട ആഞ്ഞിലിമൂട് ആർ കൃഷ്ണകുമാർ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻ കോടി,കെ സോമപ്രസാദ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് ജയമാഹൻ, എം ശിവശങ്കരപ്പിള്ള,
ബി തുളസീധരകുറുപ്പ്,സി ബാൾഡുവിൻ,റ്റി മനോഹരൻ,സി രാധാമണി തുടങ്ങിയവർ പങ്കെടുക്കും
നവംബർ 3 ന് വൈകിട്ട് 4 ന് ശാസ്താംകോട്ടയിൽ നിന്നും പ്രകടനവും, ചുവപ്പ് സേന മാർച്ചും നടക്കും. തുടർന്ന് ആഞ്ഞിലിമൂട് എഎസ് – വിഎൻപി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഇരുപത് വർഷം കഴിയുമ്പോൾ ആരായിരിക്കും നേതാക്കൾ എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയും ചിന്തിക്കണം, ജി.സുധാകരൻ
കരുനാഗപ്പള്ളി. ഇരുപത് വർഷം കഴിയുമ്പോൾ ആരായിരിക്കും നേതാക്കൾ എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയും ചിന്തിക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു.സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിസ്മാരക പ്രഭാഷണവും, അവാർഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു പ്രവർത്തകർക്കിടയിൽ പുതിയ സംസ്ക്കാരം രൂപപ്പെട്ടിരിക്കുന്നു അതിൽ പൊതു പ്രവർത്തനമില്ല രാഷ്ട്രീയ പ്രവർത്തനം മാത്രമാണുള്ളത്.സമൂഹവുമായി ബന്ധമില്ലാത്തവരായി പൊതു പ്രവർത്തകരായി രംഗത്തുള്ളവർ മാറി. ഇന്ന് ചാനൽ ചർച്ചകളിൽ ബഹളം വെയ്ക്കാൻ കടിപിടികൂട്ടുന്നു.വെള്ളവസ്ത്രം ഉപേക്ഷിച്ച് ക്യാമറകളെ ആകർഷിക്കുന്ന വസ്ത്രധാരണമാണ് ഇവർക്ക് പ്രിയമെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ അവാർഡ് സി.ആർ.മഹേഷ് എം.എൽ.എ.നിഷ അനിൽ കുമാറിന് നൽകി.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രശസ്തിപത്ര സമർപ്പണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രന്ഥശാലാ പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിച്ചു.ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്രം വായിച്ചു. എസ്.ശിവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.സി. ഉണ്ണികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. എ.ഷാജഹാൻ, പ്രൊഫ.ആർ.അരുൺകുമാർ, റെജി പ്രഭാകരൻ, എ.സജീവ്, എൻ.എസ്.അജയകുമാർ, എം.ടി.ഹരികുമാർ, സജിത ബി നായർ എന്നിവർ സംസാരിച്ചു.പുരസ്ക്കാര ജേതാവ് നിഷ അനിൽകുമാർ മറുപടി പ്രസംഗം നടത്തി
കക്കാക്കുന്ന് കൊല്ലൻ്റെ വടക്കതിൽ പങ്കജാക്ഷി അമ്മ നിര്യാതയായി
ശൂരനാട് തെക്ക്:കക്കാക്കുന്ന് കൊല്ലൻ്റെ വടക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (94) നിര്യാതയായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.മക്കൾ: ശ്രീധരൻപിള്ള,സരസ്വതിയമ്മ,ശാന്തമ്മ,രാധാമണിയമ്മ.മരുമക്കൾ: സരസ്വതി അമ്മ,പരേതരായ പ്രഭാകരൻ പിള്ള,രാധാകൃഷണപിള്ള,
ഗോപാലകൃഷ്ണപിള്ള.സഞ്ചയനം: 7ന് രാവിലെ 7.30ന്.
വേങ്ങ അഞ്ജലിയിൽ (പുളിവിളയിൽ) സദാനന്ദൻ പിള്ള നിര്യാതനായി
ശാസ്താംകോട്ട:വേങ്ങ അഞ്ജലിയിൽ (പുളിവിളയിൽ) സദാനന്ദൻ പിള്ള (59) നിര്യാതനായി.ഭാര്യ:വസന്തകുമാരി.
മക്കൾ:അരുൺ,അജിത്ത്.മരുമകൾ: ആര്യാനാഥ്.സഞ്ചയനം:8ന് രാവിലെ 8ന്.
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ ക്രമക്കേട്, മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
കൊച്ചി. പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ ക്രമക്കേട്, മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. ശ്രീലങ്കയിലേക്ക് കടക്കാൻ എത്തിയ മുസ്ലിം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റയോൺ പുരം കളപ്പുരക്കൽ വീട്ടിൽ ഷറഫാണ് അറസ്റ്റിലായത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് പിടിയിലായത്. 33 കോടിയിൽ പരം രൂപയുടെ ക്രമക്കേട് ഇയാൾ ഉൾപ്പെട്ട പ്രതികൾ നടത്തിയിരുന്നു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ആണ് അറസ്റ്റിലായ ഷറഫ്.
എഡിഎം നവീൻ ബാബുവിന്റെ മരണം,ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം. എ.ഡി.എം നവീൻ ബാബുവിന്റെ മരണം. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ പരാമർശം ഉണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് പറഞ്ഞതെന്നു റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു





































