കൊല്ലം. കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പിൽ പ്രതിയായി ഒളിവിൽ കഴിയുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കാകെ നാണക്കേടാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു .
വിദ്യാഭ്യാസ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രധാന സമിതിയാണ് കരിക്കുലം കമ്മിറ്റി. വിദഗ്ദ്ധർ തയാറാക്കുന്ന, വിദ്യാർത്ഥികളുടെ പാoപുസ്തകങ്ങളുടെ കരടിന് അംഗീകാരം നൽകുന്നതടക്കം പ്രധാന ചുമതലകളുള്ള ഇത്തരം ഒരു സമിതിയിൽ പി പി ദിവ്യയെപ്പോലൊരു ക്രിമിനൽ കുറ്റാരോപിത ഒരു നിമിഷം പോലും അംഗമായിരിക്കാൻ പാടില്ലാത്തതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവച്ചയുടൻ കരിക്കുലം കമ്മിറ്റിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ദിവ്യയെ പുറത്താക്കേണ്ടതായിരുന്നു. നവീൻ ബാബുവിൻ്റെ മരണശേഷം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ പോലീസ് ചുമത്തിയതെങ്കിൽ ഇപ്പോൾ സംഗതികൾ അടിമുടി ദുരൂഹതയേറിയിരിക്കുകയാണ്. എന്നിട്ടും പി പി ദിവ്യയെ ദിവ്യയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും പാർട്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് കുട പിടിക്കുകയാണ് ദിവ്യയെ പുറത്താക്കാതിരിക്കുന്നതിലൂടെ വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത് എന്ന് ഗോപകുമാര്‍ആരോപിച്ചു.
,
പി പി ദിവ്യ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം പി എസ് ഗോപകുമാർ
യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണാരാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. രാത്രി ഭര്‍ത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മിക്സിയുടെ ബ്ലേഡിനിടയിലെ ഭക്ഷണാപദാര്‍ഥങ്ങള്‍ വൃത്തിയാക്കാന്‍ ഇതാ എളുപ്പവഴി
അടുക്കളില്‍ വീട്ടാവശ്യങ്ങള്‍ക്ക് നമ്മള്‍ എപ്പോഴും ഉപയോഗിയ്ക്കുന്ന മിക്സി വൃത്തിയാക്കുക എന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. കറികള്‍ക്കായി അരച്ച് കഴിഞ്ഞാല്‍ മിക്സി വൃത്തിയാക്കി എടുക്കുന്നത് വീട്ടമ്മമാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മിക്സിയുടെ ബ്ലേഡിനിടയില്‍ ഭക്ഷണാപദാര്‍ഥങ്ങളും മറ്റും പറ്റിപിടിച്ചിരിക്കുന്നത് തന്നെയാണ് വൃത്തിയാക്കല്‍ പാടുപെടുത്തുന്നതും. എന്നാല്‍ ചില കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ നമുക്ക് മിക്സി വളരെ വേഗത്തില്‍ വൃത്തിയാക്കാന്‍ സാധിയ്ക്കും…
നാരങ്ങ- സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങ ഒരു അടിപൊളി ക്ലീനറാണെന്ന കാര്യം നമുക്ക് അറിയാം. മിക്സിയുടെ ജാര്‍ നല്ലതുപോലെ വൃത്തിയാക്കാന്‍ നാരങ്ങയുടെ തൊലി മികച്ചതാണ്. നാരങ്ങാത്തൊലി കൊണ്ട് ജാറിനു ഉള്‍വശം മുഴുവന്‍ നല്ലതുപോലെ തേച്ചുരയ്ക്കണം. ശേഷം കഴുകിയെടുത്താല്‍ മതി.
ബേക്കിങ് സോഡ- ബേക്കിങ് സോഡ കൊണ്ട് മിക്സി ജാര്‍ വൃത്തിയാക്കാം. വളരെ എളുപ്പമുള്ള ഒരു കാര്യമാണ് അത്. തുല്യ അളവില്‍ ബേക്കിങ് സോഡയും വെള്ളവും എടുത്ത് ഒഴിച്ച് കുറച്ച് സമയം കറക്കിയെടുത്താല്‍ ജാര്‍ പുതിയത് പോലെ വെട്ടിത്തിളങ്ങും.
ലിക്വിഡ് ഡിറ്റര്‍ജന്റ് – പാത്രം കഴുകുന്ന ഡിഷ് വാഷിനു പകരം അലക്കാന്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഡിറ്റര്‍ജന്റും മിക്സി ജാര്‍ വൃത്തിയാക്കാന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി കുറച്ച് ഡിറ്റര്‍ജന്റ് ജാറിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് കറക്കി എടുത്താല്‍ സംഭവം ക്ലീന്‍. അതിനുശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മതി. ജാറിന്റെ ബ്ലേഡുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ നീക്കാനാണ് ഏറ്റവും കഷ്ടപ്പാട്. ചെറിയ ബ്രഷ് ഉപയോഗിച്ച് ഒന്നുകൂടി ഈ ബ്ലേഡുകള്‍ ഉരച്ചു കഴുകുന്നത് നല്ലതായിരിക്കും.
വിനാഗിരിയും വെള്ളവും- ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം ഗ്രൈന്‍ഡറിലേക്ക് ഒഴിച്ച് ഒരു മിനിറ്റ് നേരം പ്രവര്‍ത്തിപ്പിക്കണം. തുടര്‍ന്ന് ചെറിയ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ ജാര്‍ വൃത്തിയായി കിട്ടും.
ഗൂഗിള്‍ ക്രോമിന് മിന്നല്‍ വേഗത്തില്‍ സ്പീഡ് ലഭിക്കാന്‍
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം. ഉപയോഗിക്കുന്നതിന് അനുസൃതമായി ക്രോമിന്റെ സ്പീഡ് മിക്ക ആളുകളും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ക്രോമിന് മിന്നല്‍ വേഗത്തില്‍ സ്പീഡ് ലഭിക്കാന്‍ ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ എന്ന ഫീച്ചര്‍ എനേബിള്‍ ചെയ്താല്‍ മതിയാകും.
വെബ് പേജുകളും അവയുടെ ഉള്ളടക്കവും റെന്‍ഡര്‍ ചെയ്യാന്‍, മെഷീനിന്റെ സിപിയുവും സോഫ്റ്റ്വെയറുമാണ് ഗൂഗിള്‍ ക്രോം ഡിഫാള്‍ട്ടായി ഉപയോഗിക്കുന്നത്. എന്നാല്‍, ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ, വെബ് പേജുകള്‍ ലോഡ് ചെയ്യാന്‍ മെഷീനിന്റെ ഗ്രാഫിക് കാര്‍ഡും ഉപയോഗിക്കുന്നു. ഇതിലൂടെ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ഗൂഗിള്‍ ക്രോമിന് സാധിക്കുന്നതാണ്. ക്രോമില്‍ ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പരിചയപ്പെടാം.
ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന വിധം
ഗൂഗിള്‍ ക്രോം തുറന്നതിനു ശേഷം, സ്‌ക്രീനില്‍ വലതുവശത്ത് മുകളിലായി തെളിഞ്ഞുവരുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്ത്, ഇടതു പാനലില്‍ ദൃശ്യമാകുന്ന ‘സിസ്റ്റം’ ടാബ് ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് കാണുന്ന പേജില്‍ Use hardware acceleration when available എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്തതിനുശേഷം, ക്രോം വീണ്ടും റീലോഞ്ച് ചെയ്യുക.
ബ്രൗസര്‍ വീണ്ടും റീലോഞ്ച് ചെയ്തശേഷം, പേജിലേക്ക് പോയി ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാവുന്നതാണ്.
അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.
മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഈ പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു, പാപ്പാന് പരിക്ക്
പെരുമ്പിലാവ് .കല്ലുംപുറത്ത് പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു പാപ്പാൻ പരിക്ക്.കൊമ്പൻ വേണാട്ടു മറ്റം ഗോപാലൻ കുട്ടിയാണ് ഇടഞ്ഞത്.ഇന്ന് ഉച്ചയ്ക്ക് 12 കാലോടെ ആയിരുന്നു സംഭവം.കല്ലുംപുറം പള്ളി പരിസരത്ത് നിന്ന് ഹൈവേയിലേക്ക് കയറി ചെഗുവേര റോഡ് വഴി ഉൾപ്രദേശത്തേക്ക് പോയി കോത്തോളിക്കുന്ന് എന്ന സ്ഥലത്താണ് ആനയുള്ളത്.ഇതുവരെയും ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല
നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട
തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട, എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ 2 പേര്‍ പിടിയിലായി. പാന്‍മസാല കടത്തിയത് വളമെന്ന വ്യാജേന. പിടിയിലായതില്‍ ഒരാള്‍ നഴ്സിംഗ് വിദ്യാര്‍ഥി
പിക്അപ് വാനില്‍ 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. ബാലരാമപുരത്ത് എക്സൈസ് പരിശോധിക്കുമ്പോള്‍ നിറുത്താതെ പാഞ്ഞ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പെരുമ്പാവൂര്‍ നിന്ന് നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം പ്രദേശങ്ങളില്‍ വില്‍ക്കാനെത്തിച്ചതാണ് പാന്‍മസാല മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് തുടങ്ങിയവരാണ് പിടിയിലായത്. കച്ചവടക്കാരില്‍ നിന്ന് പിരിച്ചെടുത്ത 5 ലക്ഷം രൂപയും കണ്ടെടുത്തു.
പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കും
REPRESENTATIONAL IMAGE
തിരുവനന്തപുരത്ത് പട്ടാപകൽ ഇരുപത് കാരിയെ പീഢിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസ് വേറെയും ഉണ്ട്.
വീട്ടിൽ ഒറ്റക്കായിരുന്നു പെൺകുട്ടി. വീടിന് സമീപത്ത് കേബിൾ പണിക്കെത്തിയ രണ്ട് പേരാണ് അതിക്രമം നടത്തിയത്. സഹോദരൻ വീട്ടിൽ നിന്ന് പോയ തക്കം നോക്കി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായിൽ തുണികുത്തി തിരുകി. ഇടക്ക് കുതറിമാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ സംഭവമറിയിച്ചതോടെയാണ് കേസ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒരു കരാറുകാരന് കീഴിൽ കുറെ നാളായി പ്രദേശത്ത് കേബിൾ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ മണിക്കൂറുകൾക്കകം പൊലീസ് താൽകാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു.
സ്വന്തം വീട്ടിൽ പട്ടപ്പകൽ നട്ചുച്ചക്ക് അതിക്രമിച്ച് കയറിയാണ് രണ്ട് പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പരാതി കിട്ടി മണിക്കൂറുകൾക്ക് അകം തന്നെ പ്രതികളിലേക്ക് എത്തിയ പൊലീസ് ശാസ്ത്രിയവും സമഗ്രവുമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തി. ശാത്രീയ തെളിവുകളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്.
ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ രണ്ടു മരണം
കൊൽക്കത്ത. ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ രണ്ടു മരണം. സൗത്ത് 24 പർഗാനാസ് ജില്ലയിലും കൊൽക്കത്തയിലെ ഭവാനിപോരിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്.ഇതോടെ വിവിധ ഇടങ്ങളിലായി ആകെ മരണസഖ്യ 4 ആയി.ബംഗാളിൽ സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി മമതാ ബാനർജി.
ഡാന ചുഴലിക്കാറ്റ് ഒഡീഷ്യയിലും പശ്ചിമബംഗാളിലും കാര്യമായ നാശനഷ്ടങ്ങളാണ് വിതച്ചത്. ശക്തമായ മഴയും കാറ്റും വൈദ്യുത പോസ്റ്റുകൾ തകർന്നുവീഴുന്നതിനും വിളകൾ നശിക്കുന്നതിനും ഇടയാക്കി. ദുർബലമായ ഡാന ചുഴലിക്കാറ്റ് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിയതോടെ ആശങ്ക ഒഴിഞ്ഞു.ഇതിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളും നടത്തുന്നത്. ഒഡീഷയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭരണകൂടം അറിയിച്ചു. ചുഴലിക്കാറ്റിൽ ബംഗാളിൽ രണ്ടു മരണം സ്ഥിരീകരിച്ചു.താഴ്ന്ന പ്രദേശങ്ങളിൽ നിന്നും രണ്ടുലക്ഷത്തോളം ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്.സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാൻ നിർദ്ദേശവും നൽകി
എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ ,എൽഡിഎഫിൽ ആരോപണം പുകയുന്നു
തിരുവനന്തപുരം. എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം എൽഡിഎഫിൽ തർക്ക വിഷയമായി മുറുകുന്നു. ആരോപണം ഗൗരവമുള്ളതെന്നും ഉചിതമായ അന്വേഷണം വേണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ച മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരെ പടയൊരുക്കവുമായി എൻസിപി ആലപ്പുഴ ജില്ലാ ഘടകം.
എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം ഇടതുമുന്നണിക്കുള്ളിൽ ഘടകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് വഴി തുറന്നിരിക്കുന്നത്. കോഴ വാഗ്ദാന ആരോപണം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജുവും എന്‍സിപി നേതാവ് തോമസ് കെ തോമസും പരസ്യ പോർമുഖം തുറന്നത്
മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണമാകും.ഗുരുതരമായ വിഷയമായതിനാൽ ഉചിതമായ അന്വേഷണം വേണമെന്ന ആവശ്യം എൽഡിഎഫിൽ ഉന്നയിക്കാനാണ് സിപിഐയുടെ തീരുമാനം.
എന്‍സിപി യിലെ കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അതിനിടെ തോമസ് കെ തോമസ് എംഎൽഎക്കെതിരെ എൻസിപി ആലപ്പുഴ ജില്ലാ ഘടകം രംഗത്തെത്തി. തോമസിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്.
ഒരുമാസമായി മുഖ്യമന്ത്രിയുടെ അറിവിലുള്ള വിഷയത്തിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചില്ല എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം. ഒരു പടി കൂടി കടന്ന് സംഘപരിവാർ ബന്ധം കൂടി ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ട സംഭവങ്ങളാണ് നടന്നതെന്നും
കോഴ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിക്കുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.





































