24.6 C
Kollam
Saturday 27th December, 2025 | 12:44:28 AM
Home Blog Page 1975

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം:
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഉപതെരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ, റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിലും ചർച്ച ടനക്കും. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതിയടക്കം യോഗത്തിൽ ചർച്ച ചെയ്യും. പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. അതേസമയം മുനമ്പം പ്രശ്‌നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അറിയിച്ചു.

ശാസ്താംകോട്ട തടാകത്തിൽ വള്ളം മറിഞ്ഞു യുവാവിനെ കാണാതായി

ശാസ്താംകോട്ട കായലിൽ വള്ളത്തിൽ വന്ന മൂവർ സംഘത്തിൽ ഒരാളെ കാണാതായി. തേവലക്കര അരിനല്ലൂർ പൊന്നമ്പലത്തിൽ വീട്ടിൽ അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് വിളന്തറ നിവാസികളായ രണ്ട് യുവാക്കൾക്കൊപ്പം ഫൈബർ വള്ളത്തിൽ ശാസ്താംകോട്ട തടാകത്തിലെത്തിയതായിരുന്നു അഖിൽ.കനത്ത മഴയിൽ വള്ളം മറിയുകയായിരുന്നു.മറ്റു രണ്ടു പേരും നീന്തി രക്ഷപ്പെട്ടു.അഖിലിനായി ശാസ്താംകോട്ട പോലീസ് ,ഫയർ ഫോഴ്സ് എന്നിവ അന്വേഷണം ആരംഭിച്ചു.

സ്കൂൾ പാചക തൊഴിലാളികളുടെ ജില്ലാതല പാചക മത്സരം വേറിട്ടതായി

ശാസ്താംകോട്ട:സ്കൂൾ പാചക തൊഴിലാളികളുടെ ജില്ലാതല പാചക മത്സരം.കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് എൽ.പി.എസിൽ നടന്നു.12 ഉപജില്ലകളിൽ നടത്തിയ ഉപജില്ലാതല മത്സരങ്ങളിൽ വിജയിച്ച ഒന്നാം സ്ഥാനക്കാരാണ് പങ്കെടുത്തത്.മൽസരത്തിൽ ബിനിത.എസ് (കുണ്ടറ) ഒന്നാം സ്ഥാനവും ഷാഹിദാ ബീവി (പുനലൂർ) രണ്ടാം സ്ഥാനവും പത്മകുമാരി.പി (ചാത്തന്നൂർ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ ലാൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.കൊല്ലം നഗരസഭ വിദ്യാഭ്യാസ- കായിക സ്ഥിരം സമിതി അധ്യക്ഷ എസ്.സവിതാദേവി ഉദ്ഘാടനം ചെയ്തു.അക്കൗണ്ട്സ് ഓഫീസർ വി.സനൽ കുമാർ അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാദ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു മുഖ്യ പ്രഭാഷണം നടത്തി.ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ്യ ക്ലാസ് നയിച്ചു.കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻ്റണി പീറ്റർ,ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്ട്രക്ടർ അഞ്ജു,നൂട്രീഷ്യൻ ഡീനാ ബാബു,പ്രഥമാദ്ധ്യാപിക
എലിസബത്ത് ലിസി,അൽഫോൺസാ ലിജി,ഇമാമുദ്ദീൻ,സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ മേരി ജേസഫിൻ,ഹരികുമാർ, ജോസ് എന്നിവർ സംസാരിച്ചു.നൂൺ ഫീഡിംഗ് സൂപ്പർ
വൈസർ റോസ് വിഷ് പി.കെ സ്വാഗതവും നൂൺമീൽ സൂപ്രണ്ട് മനു.വി.കുറുപ്പ് നന്ദിയും പറഞ്ഞു.

ചരിത്ര നടപടിയുമായി സിപിഎം

ന്യൂഡെല്‍ഹി. സിപിഎം രാഷ്ട്രീയ അടവ് നയ അവലോകന രേഖയും കീഴ് ഘടകങ്ങളിൽ ചർച്ചക്കയക്കുന്നു. ചരിത്രത്തിൽ ആദ്യമയാണ് ഈ നടപടി. കഴിഞ്ഞ മൂന്ന് വർഷം പാർട്ടി സ്വീകരിച്ച രാഷ്ട്രീയ അടവ് നയങ്ങൾ അവലോകനം ചെയ്യുന്നതാണ് രേഖ.

സാധാരണ പാർട്ടി കോൺഗ്രസിൽ രേഖ അവതരിപ്പിക്കുക. രാഷ്ട്രീയ പ്രമേയം മാത്രമാണ് ചർച്ചക്കായി കീഴ് ഘടകങ്ങളിലേക്ക് അയക്കുക പതിവ്. സംഘടന റിപ്പോർട്ട് ഇത്തവണയും പാർട്ടി കോൺഗ്രസ്സിലെ അവതരിപ്പിക്കൂ. ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ അടവ് നയ അവലോകന രേഖയിലെ ചർച്ചകൾ തുടരുന്നു.

കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞു ,33 പേർക്ക് പരുക്ക്

മലപ്പുറം. തലപ്പാറയിൽ കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞു അപകടം. പരുക്കേറ്റവരെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല. യാത്രക്കാരായ 33 പേർക്ക് പരുക്ക്
തൊട്ടിൽപാലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല

കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി, ഒരാളെ കാണാതായി

ബന്ദിപ്പൂർ.കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി, ഒരാളെ കാണാതായി.കർണാടക ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പെട്ട ഗുണ്ടറ റേഞ്ചിലെ ഐ. ബി സെക്ഷൻ വാച്ചർ ശശാങ്കനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ രക്ഷപ്പെടുത്തി. കേരള അതിർത്തിയായ കൊളവള്ളിയിൽ ഇരുവർക്കും നേരെ ഇന്നലെ വൈകീട്ടോടെയാണ് കാട്ടാന പാഞ്ഞെടുത്തത്

ഭയന്ന് കബനി പുഴയിൽ ചാടിയ ഇരുവരും ആഴമേറിയ ഭാഗത്ത് മുങ്ങുകയായിരുന്നു

REP IMAGE

വേങ്ങ പാരിപ്പള്ളില്‍ ദുര്‍ഗാ ഭദ്രാഭഗവതീക്ഷേത്രത്തിലെ ഭാഗവത സപ്താഹ മണ്ഡപത്തിന്‍റെ സമര്‍പ്പണം ഇന്ന്

ശാസ്താംകോട്ട . വേങ്ങ പാരിപ്പള്ളില്‍ ദുര്‍ഗാ ഭദ്രാഭഗവതീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ മണ്ഡപത്തിന്‍റെ സമര്‍പ്പണവും സാംസ്കാരിക സമ്മേളനവും ഇന്ന് വൈകിട്ട് നാലിന്

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സപ്താഹ മണ്ഡപ സമര്‍പ്പണം നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. പി സി വിഷ്ണുനാഥ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി കെ ഗോപന്‍ ചികില്‍സാ ധനസഹായ വിതരണവും നിര്‍വഹിക്കും. അന്നദാന മണ്ഡപത്തിന്‍റെ ആദ്യ കൂപ്പണ്‍വിതരണം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാര്‍ നിര്‍വഹിക്കും. രാത്രി എട്ടിന് കലാ സന്ധ്യ. ആറുമുതല്‍ സപ്താഹയജ്ഞം തുടങ്ങും.

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും

കൊച്ചി.സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും. മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും.ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത. മന്ത്രി പി രാജീവ് സംഘാടക സമിതി കൺവീനറായി 15 സബ് കമ്മിറ്റികൾക്കായിരിക്കും നടത്തിപ്പ് ചുമതല.KSTA KP STA തുടങ്ങി അദ്ധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റീയർമാരാകും .

ഫോർട്ട് കൊച്ചിയിൽ നിന്നാരംഭിക്കുന്ന ദീപശിഖാ-ട്രോഫി ഘോഷയത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക. രാവിലെ 10 മണിയ്ക്ക് കലവറയുടെ പാൽകാച്ചൽ കർമ്മം മന്ത്രി വി ശിവൻ കൂട്ടി നിർവ്വഹിക്കും. കായിക മേളയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതപരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കാസർകോട് .നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജുവാണ് മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇതോടെ വെടിക്കെട്ട്‌ അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം മൂന്നായി

എസിപിയുടെ വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി. എസിപിയുടെ വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്.പുത്തൻവേലിക്കരയിൽ ഇന്നലെ ട്രാഫിക് എസിപിയുടെ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു

എളബികര കീഴപാടത്ത് ഇന്നലെ രാത്രിയാണ് അപകടം.പള്ളിയിൽ നിന്ന് മടങ്ങവേ 79 കാരനായ ഫ്രാൻസിസിനെ ആണ് ട്രാഫിക് എസിപി അഷ്റഫ് എ എ ഓടിച്ച ഔദ്യോഗിക വാഹനം ഇടിച്ചത്.അപകടത്തിൽപ്പെട്ട ഫ്രാൻസിസിനെ ആശുപത്രിയിൽ എത്തിക്കാൻ ആദ്യം എസിപി വിസമ്മതിച്ചെങ്കിലും നാട്ടുകാർ ഇടപെട്ടതോടെയാണ് പോലീസ് ജീപ്പിൽ തന്നെ ചാലക്കാം മെഡിക്കൽ കോളേജിൽ എത്തിച്ചത്.നട്ടെല്ലിനും തലയ്ക്കുമേറ്റ പരിക്ക് ഗുരുതരമായതിനാൽ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.അമിത വേഗത്തിൽ ആയിരുന്നു എസിപിയുടെ വാഹനം എന്ന് പരിക്കേറ്റ ഫ്രാൻസിസിൻ്റെ മകൻ ട്വൻ്റി ഫോറിനോട് പറഞ്ഞു

സംഭവത്തിൽ അന്വേഷണം നടക്കുന്നതായി കൊച്ചി കമ്മീഷണർ പുട്ട വിമലാദിത്യ.അതേസമയം ഫ്രാൻസിസ് അശ്രദ്ധയോടെയാണ് റോഡ് മുറിച്ച് കടന്നതെന്നാണ് ട്രാഫിക് എസിപിയുടെ വാദം