Home Blog Page 1976

കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

ബെംഗ്ലൂരൂ:
കന്നഡ ചലച്ചിത്ര സംവിധായകൻ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്ടുമെൻ്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സീലിംഗിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുണ്ട് മൃതദേഹത്തിന്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. അപ്പാർട്ടുമെൻ്റിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

2006-ൽ ആദ്യമായി സംവിധാനം ചെയ്ത മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് പ്രശസ്തിയിലേക്ക് ഉയർന്നത്. തുടർന്ന് 2009-ൽ എഡേലു മഞ്ജുനാഥ എന്ന ചിത്രം നിർമ്മിച്ചു. ഇത് അദ്ദേഹത്തിന് മികച്ച തിരക്കഥയ്ക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. പിന്നീടുള്ള വർഷങ്ങളിൽ ഗുരുപ്രസാദ് ഡയറക്‌ടേഴ്‌സ് സ്‌പെഷ്യൽ (2013), എറാഡനെ സാല (2017) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

അടുത്തിടെ പുറത്തിറങ്ങിയ രംഗനായക എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുപ്രസാദിന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നും സൂചനകളുണ്ട്.ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം ഗുരുപ്രസാദ് വീണ്ടും വിവാഹം കഴിച്ചിരുന്നു. ഗുരുപ്രസാദ് ഏതാനും സിനിമകളിൽ അഭിനയിക്കുകയും റിയാലിറ്റി ഷോകളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കരുനാഗപ്പള്ളി: പള്ളിക്കലാറ്റിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്, അജിത്ത് എന്നിവരാണ് മരിച്ചത്. കല്ലേലി ഭാഗം ഗുരുമന്ദിരത്തിന് പടിഞ്ഞാറ് വശമുള്ള പാണ്ട്യാല കടവിലാണ് സംഭവം.
ആറ്റിൽ മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘത്തിന്‍റെ വള്ളം അപകടത്തിൽ പെടുകയായിരുന്നു. വള്ളം മറിഞ്ഞ് പുഴയിലെ ഒഴുക്കിൽപ്പെട്ട രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പിന്നീട് ഫയർഫോഴ്സിന്‍റെ സ്കൂബാ സംഘം എത്തിയാണ് ശ്രീരാഗിനെയും അജിത്തിനെയും കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുനമ്പത്തിനുവേണ്ടി സിപിഎം പ്രത്യേക യോഗം വിളിച്ചു

തിരുവനന്തപുരം. മുനമ്പം ഭൂമി തർക്കത്തിൽ ഇടപെട്ട് സർക്കാർ.സമവായത്തിന് പ്രത്യേക യോഗം വിളിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ/ മുനമ്പത്ത് ഇന്നും പ്രതിഷേധം നടന്നു

മുനമ്പത്തെ ഭൂമിക്കു മേലുള്ള വാഖഫ് ബോർഡിന്റെ അവകാശവാദം അവിടുത്തെ തദ്ദേശീയരെ പ്രതിഷേധത്തിലേക്ക് എത്തിച്ചിട്ട് നാളുകളായി.
തുടക്കത്തിൽ തൊട്ട് ഈ വിഷയത്തോട് സിപിഎമ്മും മറ്റു രാഷ്ട്രീയ പാർട്ടികളും തണുത്ത സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പാലക്കാട് വയനാട് ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ മുനമ്പം പ്രശ്നം ചർച്ച ചെയ്യാതിരിക്കുവാൻ രാഷ്ട്രീയകക്ഷികൾക്കാവുകയില്ല. മുൻപം വിഷയത്തിൽ സമവായം വേണമെന്ന അഭിപ്രായവുമായി മുസ്ലിം ലീഗും പികെ കുഞ്ഞാലിക്കുട്ടിയും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മുനപ്പൻ വിഷയത്തിൽ മാധ്യമങ്ങളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന സമീപനമായിരുന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുനമ്പം വിഷയത്തെ വർഗീയമായി ധ്രുവീകരിക്കുവാനുള്ള ശ്രമങ്ങളും ഒരു ഭാഗത്തുനിന്നും നടക്കുകയുണ്ടായി ഇതിനിടയിലാണ് പ്രശ്നത്തിൽ സമവായമുണ്ടാക്കുവാനുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ ശ്രമം. സമവായത്തിന് പ്രത്യേക യോഗം വിളിക്കണം എന്നും വിഷയത്തിൽ കൃത്യമായി നിലപാട് സ്വീകരിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാഷ് പ്രതികരിച്ചു. ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ തോമസ് തറയിൽ ഇന്ന് സമരപ്പന്തൽ സന്ദശിച്ചു. മുനമ്പത്തെ ഭൂമിയിൽ വഖഫിനോ ഫാറൂഖ് കോളേജിനോ യാതൊരു അവകാശവുമില്ലെന്നു തോമസ് തറയിൽ പറഞ്ഞു.

കൊച്ചിയിലെ വാട്ടർ മെട്രോ ബോട്ടുകളുടെ കൂട്ടിയിടിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി യാത്രക്കാർ

കൊച്ചി.കേരളത്തിന്റെ അഭിമാനമായ വാട്ടർ മെട്രോ സുരക്ഷിതമാണോ .ഫോർട്ട് കൊച്ചിയിലെ വാട്ടർ മെട്രോ ബോട്ടുകളുടെ കൂട്ടിയിടിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി യാത്രക്കാർ ബഹളം വെച്ചു.

കേരളത്തിന്റെ ജലഗതാഗത വകുപ്പിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് വാട്ടർ മെട്രോ. എന്നാൽ ഒരു ചെറിയ അപകടത്തിൽ പോലും വലിയ സുരക്ഷ വീഴ്ചയാണ് വാട്ടർ മെട്രോയിൽ സംഭവിച്ചിരിക്കുന്നത്. ഫോർട്ടുകൊച്ചിയിൽ വെച്ചാണ് വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ലെങ്കിലും സംഭവിച്ച സുരക്ഷാ വീഴ്ച്ചയിൽ ആകുലരാണ് യാത്രക്കാർ. ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം. ബോട്ടുകളിൽ നിന്ന് അലാറം മുഴങ്ങി. ഒരു ബോട്ടിന്റെ വാതിൽ തനിയെ തുറന്നു പോയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി. ഇത് തുടർന്നാണ് യാത്രക്കാർ ബഹളം വെച്ചത്. ചെറിയൊരു അപകടമാണ് സംഭവിച്ചത് എങ്കിൽ തന്നെയും അപകട ശേഷം ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരും യാത്രക്കാരെ ആശ്വസിപ്പിക്കാൻ മുന്നോട്ടു വന്നില്ല. ഫോർട്ട് കൊച്ചിയിൽ നിന്നും എടുക്കുകയായിരുന്ന ബോട്ടിന്റെ കുറഞ്ഞ വേഗത ഒന്നുകൊണ്ടുമാത്രമാണ് അപകടത്തിന്റെ കുറഞ്ഞത്. ഇനിയും ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടാവാതിരിക്കാൻ നോക്കുക എന്നതോടൊപ്പം തന്നെ വാട്ടർ മെട്രോ യാത്ര സുരക്ഷിതമാണ് എന്ന് വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പിക്കുവാൻ നമ്മുടെ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.

ഐ എ എസുകാര്‍ ചെറ്റത്തരം കാട്ടുമോ,ദാ നോക്ക്

തിരുവനന്തപുരം. ഐ.എ.എസ് വാട്സാപ് ഗ്രൂപ്പ്- ഹിന്ദു ഗ്രൂപ്പിന് പുറമേ മുസ്ളിം ഗ്രൂപ്പും, മല്ലു മുസ്ളീം ഓഫീസേഴ്സ് ഗ്രൂപ്പ് എന്ന പേരിലാണ്
വാട്സാപ്പ് ഗ്രൂപ്പ്.ഈ ഗ്രൂപ്പിൻെറ അഡ്മിനും കെ.ഗോപാലകൃഷ്ണനാണ്.അദീല അബ്ദുളളയെ ഗ്രൂപ്പിൽ ആഡ് ചെയ്തതിൻെറ
സ്ക്രീൻ ഷോട്ട് പുറത്ത്.എന്താണിതെന്ന് അദീല ചോദിച്ചപ്പോഴാണ് ഗ്രൂപ്പിൻെറ കാര്യം ശ്രദ്ധയിൽ പെടുന്നത്.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്. ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ്. ഗ്രൂപ്പ് കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായിട്ടാണ് ഈ ഗ്രൂപ്പ്. ഗ്രൂപ്പ് മണിക്കൂറിനുള്ളിൽ ഡിലീറ്റ് ആക്കി.ഫോൺ ഹാക്ക് ചെയ്തു എന്ന് ഗോപാലകൃഷ്ണൻ ഐ എ എസ്. സൈബർ പോലീസിന് പരാതി നൽകി ഗോപാലകൃഷ്ണൻ. ഹാക്കിങ് എന്ന് കാണിച്ചു ഗ്രൂപ്പ് അംഗങ്ങൾക്ക് ഗോപാലകൃഷ്ണൻ സന്ദേശം അയച്ചു.

മിന്നലേറ്റ് യുവതി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം. അവണാകുഴി സ്വദേശി ഐശ്വര്യ (25) യെയാണ് മിന്നലേറ്റ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വീടിന്‍റെ ടെറസില്‍ നില്‍ക്കുമ്പോഴാണ് മിന്നലേറ്റത് .ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ്…’മല്ലു ഹിന്ദു ഓഫീസേഴ്‌സ്’

മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിലാണ് ഗ്രൂപ്പ് രൂപീകരിച്ചത്. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ആണ് അഡ്മിന്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പില്‍ ആഡ് ചെയ്ത അംഗങ്ങള്‍ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. ഗ്രൂപ്പില്‍ 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി മറ്റാരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പരാതിയും നല്‍കിയിട്ടുണ്ട്.

ശാസ്താംകോട്ട കായൽ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണം, സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം ,സെക്രട്ടറിയായി വീണ്ടും ടിആര്‍

ശാസ്താംകോട്ട . വെള്ളിയാഴ്ച ആരംഭിച്ച സിപിഐ എം കുന്നത്തൂർ ഏരിയാ സമ്മേളനം സമാപിച്ചു. സമ്മേളന സമാപനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയിൽ നിന്നും ബഹുജന റാലിയും ചുവപ്പ് സേന മാർച്ചും നടന്നു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും അടക്കം നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് എഎസ് വിഎൻപി നഗർ ആഞ്ഞിലിമൂട്ടിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള അധ്യക്ഷനായി. ഇസഡ് ആന്റണി സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരൻ, ജില്ലാ കമ്മിറ്റിയംഗം പി കെ ഗോപൻ, കെ കെ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.


കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ സംരക്ഷണത്തിനായി ഗവൺമെന്റ് തലത്തിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും ശാസ്താംകോട്ട കായലിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും സിപിഐ എം കുന്നത്തൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിൽ ആക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ നികുതിക്ക് മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 18% ജി എസ് ടി പുന പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ടയർ കമ്പനികളുടെ അമിത ലാഭത്തിനായി റബ്ബർ വ്യവസായത്തിനുണ്ടായ കൃത്രിമ വിലയിടിവ് തടയുക, അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുക, മണ്ഡോത്തുരുത്ത് കൊന്നയിൽ കടവ് പാലം നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക, കുന്നത്തൂർ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലും നെറ്റ് സ്ഥാപിക്കുക, പടിഞ്ഞാറക്കല്ലടയെ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തുക, പൈനാപ്പിളി റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. 25 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.

സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറിയായി ടി ആർ ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ കെ രവികുമാർ, എൻ യശ്പാൽ, എസ് ശശികുമാർ, എസ് സത്യൻ, ടി മോഹനൻ, അൻസർ ഷാഫി, ഇസഡ് ആന്റണി,മുടിത്തറ ബാബു, എസ് ഓമനകുട്ടൻ, കെ മധു,ജി രാജേഷ്, കെ തമ്പാൻ, എ ഷാനവാസ്‌, എ സാബു,ഷിബു ഗോപാൽ,കെ ശോഭന, പി അംബിക, ജി പ്രിയദർശിനി,വി അനിൽ, സുധീർ ഷാ

ട്രെയിൻ തട്ടി മൂന്നു തൊഴിലാളികള്‍ മരിച്ച സംഭവത്തിൽ റെയിൽവേക്കെതിരെ പ്രതിഷേധം വ്യാപകം

ഷൊർണൂര്‍. ട്രെയിൻ തട്ടി മൂന്നുപേർ മരിച്ച സംഭവത്തിൽ റെയിൽവേക്കെതിരെ പ്രതിഷേധം വ്യാപകം.
ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് റെയിൽവേ കോൺട്രാക്ടേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. അതേസമയം കരാർ ജോലിക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അപകടകാരണമെന്ന് റെയിൽവേയും വിശദീകരണക്കുറിപ്പിറക്കി. ഭാരതപ്പുഴയിലേക്ക് തെറിച്ചു വീണ ഒരാൾക്ക് വേണ്ടിയുള്ള ഇന്നും ഫലം കണ്ടില്ല.

. കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് യാത്ര ചെയ്യുന്ന ട്രെയിൻ ഷൊർണൂർ വഴി കടന്നു പോകുന്നതിന്റെ ഭാഗമായാണ് ഇന്നലെ ശുചീകരണം നടന്നത്.
റയിൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളികൾ പരിചയസമ്പന്നരല്ലാത്തതാണ് അപകട കാരണം.
വിഷയത്തിൽ റെയിൽവേയ്ക്കുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സിഐടിയു റയിൽവേ കോൺട്രാക്ടെഴ്സ് അസോസിയേഷൻ ആരോപിച്ചു.

മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് റയിൽവേ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഭാരതപ്പുഴയിലേക്ക് തെറിച്ചു വീണ തമിഴ്നാട് സ്വദേശി ലക്ഷണന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും ഫലം കണ്ടില്ല.

മൂന്ന് മൃതദേഹങ്ങൾ പാലക്കാട്‌ ജില്ലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

കല്‍പ്പറ്റ: പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. വയനാട് പനമരം അഞ്ച്കുന്ന് മാങ്കാനി കോളനിയിലെ രതിൻ ആണ് മരിച്ചത്. പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്ന് വീഡിയോയിലൂടെ ആരോപിച്ചശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നനത്.
കഴിഞ്ഞദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പൊലീസ് കേസെടുത്തത്. തര്‍ക്കത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബഹളത്തിനിടെ പൊലീസ് കേസെടുത്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുവാവ് ഫേയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീഡിയോ ഇട്ടത്.