23.6 C
Kollam
Saturday 27th December, 2025 | 02:44:44 AM
Home Blog Page 1974

ഓഹരി വിപണിയിൽ വൻ തകർച്ച,നിക്ഷേപകർക്ക് ഇന്ന് മാത്രം എട്ട് ലക്ഷം കോടി രൂപ നഷ്ടമായി

മുംബൈ.ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് 1,200 പോയിൻ്റും നിഫ്റ്റി 420 പോയിന്റും ഇടിഞ്ഞു. നിക്ഷേപകർക്ക് ഇന്ന് മാത്രം എട്ട് ലക്ഷം കോടി രൂപ നഷ്ടമായി. ബാങ്ക്, ഐ.ടി ഓഹരികളാണ് വൻ തകർച്ച നേരിട്ടത്. ഫാർമ, മെറ്റൽ, റിയൽറ്റി ഓഹരികളും വലിയ തോതിൽ താഴ്ന്നു. യു.എസ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും യു.എസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളുമാണ് വിപണിയെ സ്വാധീനിച്ചത്.

66-ാം സംസ്ഥാന സ്‌കൂള്‍ കായിക മേള 2024-ന് തിരിതെളിയുന്നു

കൊച്ചി: 66-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. കായിക ഇനങ്ങളിലെ പോരാട്ടങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ ആണ് ഇന്ന് നടക്കുക. ഏഴ്-11വരെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍.
ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് ഷൂട്ടിങ്ങ് ഇനങ്ങളും ചെസ് മത്സരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ചിരുന്നു. ഇന്ന് മേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
മത്സരങ്ങളെല്ലാം നാളെ മുതലായിരിക്കും നടക്കുക. ടെന്നിസ്, ബാഡ്മിന്റണ്‍ മത്സരങ്ങളാണ് ആദ്യദിനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ കടവന്ത്ര റീജിയനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടെന്നിസ് മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആണ് ആദ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന രജിസ്‌ട്രേഷനില്‍ ടെന്നിസിന് പുറമെ 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കും. ബാക്കിയുള്ള അഞ്ച് ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെയും മറ്റന്നാളുമായി വിവിധ ഇടങ്ങളില്‍ നടക്കും. ആകെ 20 കായിക ഇനങ്ങളും അത്‌ലറ്റിക്‌സ് മത്സരങ്ങളുമാണ് നടക്കുക. ഏഴ് മുതല്‍ 11 വരെയാണ് അത്‌ലറ്റിക്‌സ്.

കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നെന്ന് ഐ എ എസ് അസോസിയേഷന് അതൃപ്തി

തിരുവനന്തപുരം. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നെന്ന് ഐ.എ.എസ് അസോസിയേഷൻ.അതൃപ്തി അസോസിയേഷൻ ചീഫ് സെക്രട്ടറിയെ അറിയിച്ചു.ചീഫ് സെക്രട്ടറി വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും.

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ.കെ.വിജയനെ ചെയ്യാത്ത തെറ്റിൻ്റ പേരിൽ ക്രൂശിക്കുന്നെന്നാണ് അസോസിയേഷൻ്റെ പരാതി.രണ്ടാം നിര ഐ.എ.എസ് ഉദ്യോഗസ്ഥരിലാണ് അതൃപ്തി ശക്തമായത്.
ജനാധിപത്യ വ്യവസ്ഥയിൽ ഉദ്യോഗസ്ഥ സംവിധാനം പലപ്പോഴും നിശബ്ദരാവേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടുന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ട്. അതിനാൽ
തന്നെ അരുൺ കെ വിജയനെ ഒറ്റ തിരിഞ്ഞു
ആക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും അസോസിയേഷനിൽ അഭിപ്രായമുയർന്നു.
ഇക്കാര്യം അസോസിയേഷനിലെ മുതിർന്ന അംഗമായ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.അസോസിയേഷൻ്റെ പൊതുവികാരം ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിച്ചേക്കും.ഇതിനു പുറമേ സർവീസ് ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിലും അസോസിയേഷനിൽ വ്യാപക അതൃപ്തിയുണ്ട്.

കൊല്ലം കളക്ട്രേറ്റ് ബോംബ് സേഫാടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരന്ന് കോടതി, ശിക്ഷാവിധി നാളെ

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാർ. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി.

നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീൻ എന്ന പ്രതിയെയാണ് കോടതി വെറുതേവിട്ടത്.

കൊല്ലം പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച (നാളെ)പ്രഖ്യാപിക്കും.

2016 ജൂണ്‍ 15-ന് രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ളീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

കൊല്ലം കളക്ട്രേറ്റ് ബോംബ് സേഫാടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരന്ന് കോടതി, ശിക്ഷാവിധി നാളെ

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാർ. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി.

നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീൻ എന്ന പ്രതിയെയാണ് കോടതി വെറുതേവിട്ടത്.

കൊല്ലം പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച (നാളെ)പ്രഖ്യാപിക്കും.

2016 ജൂണ്‍ 15-ന് രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ളീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

ബിജെപി മുതലെടുപ്പ് നടത്തുന്നു; മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

കൊച്ചി:
മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. വിഷയത്തിൽ സംഘ്പരിവാർ മുതലെടുപ്പ് നടത്തുകയാണ്. രാഷ്ട്രീയ വിവാദം ആക്കേണ്ട കാര്യമില്ല. ബിജെപി അടക്കമുള്ള സംഘടനകൾ വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.

മുനമ്പത്തെ താമസക്കാർക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. പണം കൊടുത്ത് ഭൂമി വാങ്ങിയവരെ കുടിയിറക്കില്ല. വഖഫ് നിയമത്തെ എതിർക്കാൻ ചിലർ സാഹചര്യം മുതലെടുക്കുന്നു. സർക്കാരിന് മുന്നിൽ പ്രതിസന്ധികളില്ല.

വഖഫ് നിയമത്തിൽ തന്നെ പ്രശ്‌നപരിഹാരത്തിന് വകുപ്പുണ്ട്. മന്ത്രി വഖഫ് നിയമത്തെ ദുർബലപ്പെടുത്തുന്നുവെന്ന് ലീഗ് പറഞ്ഞു. സർക്കാരിനെ ദുർബലപ്പെടുത്താൻ ലീഗ് ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി മുങ്ങി മരിച്ചു

തിരുവനന്തപുരം:
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഐടി വിദ്യാർഥി മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശിയായ നെൽസൺ ജെയ്‌സൺ(28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പോലീസ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെയാണ് അപകടം നടന്നത്. നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുമ്പോഴായിരുന്നു അപകടം.

ഒപ്പമുണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി:പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇതിന് സർക്കാർ മുൻകൈ എടുക്കണം. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ പ്രശ്നത്തിൽ രമ്യമായ പരിഹാരം ഉണ്ടാകും. അതുവഴി പ്രദേശവാസികളുടെ ഭീതി മാറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്, മൗനമാണ്. സർക്കാർ നടപടി ഇത്രത്തോളം വൈകാൻ പാടില്ലായിരുന്നു. സർക്കാരിന് അനങ്ങാപ്പാറ നയം എന്തിനാണ്. 2008-2009ൽ ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ വന്ന പ്രശ്നമാണ്. സർക്കാർ ഉണ്ടാക്കിയ പ്രശ്നം സർക്കാർ തന്നെ പരിഹരിക്കണം. ഒരുപാട് രീതികളുണ്ട് പരിഹരിക്കാൻ. മതപരമായ കാര്യങ്ങളും നിയമ വ്യവസ്ഥിതിയും വെച്ച് ഒരുപാട് രീതികളുണ്ട്. നിയമ മന്ത്രിയും, വഖഫ് മന്ത്രിയും ചർച്ചയ്ക്ക് വന്നാൽ പരിഹാരം ഉണ്ടാകും.

ഇപ്പോഴത്തെ വർഗീയ പ്രചരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രീയ ആവശ്യത്തിന് തൽപര കക്ഷികൾ ഉപയോഗിക്കുകയാണ് വിഷയം. സംസ്ഥാന സർക്കാർ മൗനം പാലിച്ചതാണ് ഈ അവസ്ഥയിലേക്ക് എത്താൻ കാരണം. അത് വർഗീയ ശക്തികൾ മുതലെടുക്കുന്നു. മതേതര കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ് ഈ മൗനവും പ്രചാരണവും മുതലെടുപ്പുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; വീട്ടിൽ വന്ന ചിത്രം തിരൂർ സതീശ് പുറത്തുവിട്ടു

തൃശൂർ:
ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂർ സതീശനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

സതീശന്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭാ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്.
ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.

കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണെനന്നായിരുന്നു ശോഭ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. ആരോപണങ്ങൾക്ക് തീശനെ സിപിഎം വിലയ്ക്കെടുത്തെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സതീശിൻ തന്നെ കാണാൻ വന്നിട്ടില്ലെന്നും സതീശിന്റെ വീട്ടിൽ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: ചെറുവത്തൂർ സ്വദേശിയും മരിച്ചു, മരണസംഖ്യ നാലായി

നീലേശ്വരം : വീരാർക്കാവ് വെടിക്കെട്ട് അപകടത്തിൽ മരണം നാലായി ഉയർന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് ഒടുവിൽ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാൾ മരിച്ചത്. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജുവാണ്(38) മരിച്ചത്. ബിജുവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

നേരത്തെ ചോയംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ് എന്നായാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. ഇപ്പോഴും പലരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്