25.8 C
Kollam
Saturday 27th December, 2025 | 09:37:18 PM
Home Blog Page 1964

K-DISC ല്‍ എല്ലാ ജില്ലകളിലും ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ K-DISC ല്‍ ജോലി നേടാന്‍ അവസരം. കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ, (കെ-ഡിഎസ്‌സി) ഇപ്പോള്‍ മണ്ഡലം കോർഡിനേറ്റര്‍ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മണ്ഡലം കോർഡിനേറ്റര്‍ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് പോസ്റ്റുകളില്‍ ആയി മൊത്തം 277 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 10 മുതല്‍ 2024 നവംബര്‍ 13 വരെ അപേക്ഷിക്കാം.

K-DISC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ, (കെ-ഡിഎസ്‌സി)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNo.CMD/KDISC/KKEM-CC/001 /2024
തസ്തികയുടെ പേര്മണ്ഡലം കോർഡിനേറ്റര്‍ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം277
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.20,000 – 30,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഒക്ടോബര്‍ 10
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 13
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/

IDBI ബാങ്കില്‍ ജോലി ,1000 ഒഴിവുകള്‍

IDBI ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. IDBI ബാങ്ക് ഇപ്പോള്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് IDBI ബാങ്കുകളില്‍ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ആയി മൊത്തം 1000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ IDBI ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 നവംബര്‍ 7 മുതല്‍ 2024 നവംബര്‍ 16 വരെ അപേക്ഷിക്കാം.

IDBI Bank Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്IDBI ബാങ്ക്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt No09/2024-25
തസ്തികയുടെ പേര്എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം1000
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.29,000 – 31,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 നവംബര്‍ 7
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.idbibank.in/

കേന്ദ്ര വനം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ് ഇപ്പോള്‍ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികകളില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 നവംബര്‍ 8 മുതല്‍ 2024 നവംബര്‍ 30 വരെ അപേക്ഷിക്കാം.

IFGTB Coimbatore Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoIFGTB/01/2024
തസ്തികയുടെ പേര്മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം16
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.18,000 -29,200/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 നവംബര്‍ 8
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 30
ഒഫീഷ്യല്‍ വെബ്സൈറ്റ്https://ifgtb.icfre.gov.in/

രാഹുൽ മാങ്കൂട്ടത്തിൽ കള്ളം പറയുന്നു,എം വി ഗോവിന്ദൻ

പാലക്കാട്. രാഹുൽ മങ്കൂട്ടത്തിൽ കള്ളം പറയുന്നു, അത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ബാഗിൽ കള്ളപ്പണം ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ; അതിൽ നിന്ന് പിന്നോട്ട് പോകുന്നില്ല. പറഞ്ഞതിൽ നിന്നെല്ലാം അവർ പിന്നോട്ട് പോയി. രാഹുൽ നുണ പരിശോധന നടത്തട്ടെ. കള്ളം എല്ലാം പൊളിഞ്ഞു പാളീസായി. എന്തൊക്കെയോ മറയ്ക്കാൻ ഉണ്ടെന്ന് വ്യക്തമായി. പരമ അബദ്ധത്തിലാണ് രാഹുൽ ചാടിയിരിക്കുന്നത് ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം പോലീസിന്റെ പാതിരാ പരിശോധനയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാൻ. പോലീസ് ചട്ടവിരുദ്ധമായി പ്രവർത്തിച്ചു. അത് വലിയ മാനസിക പ്രയാസം ഉണ്ടാക്കി. വനിതാ പോലീസുകാർ പോലും ഇല്ലാതെയാണ് പരിശോധനയ്ക്കായി എത്തിയത്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു.

അത് വെറും അടവ് നയം,സരിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം സമ്മേളനത്തില്‍ വിമർശനം

തിരുവനന്തപുരം. പി.സരിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം സമ്മേളനത്തില്‍ വിമർശനം. സിപിഐഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്ന് അംഗങ്ങൾ

അടവ് നയത്തിന്റെ ഭാഗമാണ് സരിൻ്റെ സ്ഥാനാർഥിത്വമെന്ന് ജില്ലാ കമ്മിറ്റിയുടെ മറുപടി. ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രൻ ആണ് മറുപടി നൽകിയത്

കേരള സ്കൂൾ കായിക മേള,ബഹുദൂരം മുന്നില്‍ തിരുവനന്തപുരം, സീനിയർ ബോയ്സ് പോൾ വാൾട്ടിൽ എറണാകുളത്തിന് ഇരട്ടമെഡൽ

കൊച്ചി. കേരള സ്കൂൾ കായികമേള, ബഹുദൂരം മുന്നില്‍ തിരുവനന്തപുരം. ഓവറോൾ ട്രോഫിക്കായുള്ള പോയിൻ്റ് പട്ടികയിൽ 1500ഉം കടന്ന് തിരുവനന്തപുരം. 1505 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരുമായി വ്യത്യാസം 1000 പോയിൻ്റിനടുത്ത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 580 പോയിൻ്റ്. 548 പോയിൻ്റുമായി കണ്ണൂർ മൂന്നാമത്

ഗെയിംസിൽ മാത്രം തിരുവനന്തപുരത്തിന് 990 പോയിൻ്റുകൾ. അക്വാട്ടിക്സിൽ തിരുവനന്തപുരം 515 പോയിന്റുമായി ഒന്നാമത്

അത്ലറ്റിക്സിൽ പാലക്കാടും മലപ്പുറവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം കേരള സ്കൂൾ കായിക മേള. സീനിയർ ബോയ്സ് പോൾ വാൾട്ടിൽ എറണാകുളത്തിന് ഇരട്ടമെഡൽ. കോതമംഗലം മാർ ബേസിലെ ശിവദേവ് രാജീവിന് മീറ്റ് റെക്കോർഡോടെ സ്വർണം. നേട്ടം 4.80 മീറ്റർ ഉയരം ചാടി. ശിവദേവ് തിരുത്തിയത് 2012ൽ കോതമംഗലം സെൻറ് ജോർജ് സ്കൂളിലെ വിഷ്ണു ഉണ്ണിയുടെ 4.55 മീറ്റർ റെക്കോർഡ്

മാർ ബേസിലിലെ മാധവ് ഈ കെയ്ക്ക് വെള്ളി മെഡൽ. വെങ്കലം ഐഡിയൽ കടകശേരിയിലെ അഞ്ചൽ ദീപിന്

പകല്‍ സമയം വൈദ്യുതി ചാര്‍ജ് കുറക്കും,വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) സംസ്ഥാന ഭാരവാഹികള്‍ വൈദ്യുതി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെഗുലേറ്ററി കമ്മീഷന്റെ പൊതുജനങ്ങളില്‍ നിന്നും എടുത്ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലൂം വ്യാപാരികള്‍ക്ക് കാതലായ ഇലക്ട്രിസിറ്റി ചാര്‍ജ്ജുകള്‍ കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് വൈദ്യുതി ചാര്‍ജ് പകല്‍ സമയം കുറച്ചു തരാം എന്ന് മന്ത്രി ഉറപ്പു നല്‍കി. ബാക്കിയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതി്‌ന് റഗുലേറ്ററി കമ്മീഷനുമായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാം എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി. വി .ചുങ്കത്ത്, ജനറല്‍ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാംബഷി, വൈസ് പ്രസിഡന്റ് ടികെ ഹെന്‍ട്രി, സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എഡിഎമ്മിന്റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യപേപ്പർ തയ്യാറാക്കി, മഞ്ചേശ്വരം ലോ കോളേജിലെ തത്കാലിക അധ്യാപകന് ജോലി പോയി

കാസര്‍ഗോഡ്.എഡിഎമ്മിന്റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യപേപ്പർ തയ്യാറാക്കി, മഞ്ചേശ്വരം ലോ കോളേജിലെ തത്കാലിക അധ്യാപകനെ ജോലിയിൽ നിന്ന് നീക്കി കണ്ണൂർ സർവകലാശാല.

ഇനി മുതൽ ജോലിക്കെത്തേണ്ടെന്ന് എച്ച് ഒ ഡി അറിയിച്ചെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം. നടപടി എസ്എഫ്ഐ നൽകിയ പരാതിയെ തുടർന്നെന്ന് ആരോപണം. സമകാലിക പ്രസക്തിയുള്ള ചോദ്യമെന്ന് അധ്യാപകന്റെ വിശദീകരണം. ചോദ്യം ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിൽ

നിർമ്മാണം നടക്കുന്ന കാനയിൽ വീണ് വിദേശ വിനോദ സഞ്ചാരിക്ക് ഗുരുതര പരുക്ക്

കൊച്ചി. ഫോർട്ട് കൊച്ചിയിൽ നിർമ്മാണം നടക്കുന്ന കാനയിൽ വീണ് വിദേശ വിനോദ സഞ്ചാരിക്ക് ഗുരുതര പരുക്ക് .ഫ്രാൻസിൽ നിന്നെത്തിയ ഭിന്നശേഷിക്കാരനായ യുവാവാണ് കാനയിൽ വീണത് . നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഫോർട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കാനയിലാണ് ഫ്രാൻസിൽ നിന്ന് എത്തിയ ലാൻഡൻ എന്ന യുവാവ് കാൽ വഴുതി വീണത്. തുടയെല്ലിന് ഗുരുതരമായി പരുക്കേറ്റ ലാൻഡനെ കളമശേരി മെഡി.കോളജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാനയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കത്തതും. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതും അപകട കാരണമായി നാട്ടുകാർ പറയുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇടുങ്ങിയ വഴിയിലൂടെയാണ് ആളുകൾക്ക് ജെട്ടിയിലേക്ക് പോകുവാൻ കഴിയു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ സൂചനാ ബോർഡുകൾ അപകടം ഉണ്ടായതിന് ശേഷമാണ് വെച്ചത്. ആളുകൾക്ക് സഞ്ചരിക്കാൻ സമാന്തരമായി വഴി ഒരുക്കാതെ നിർമ്മാണം പ്രവർത്തനങ്ങൾ തുടർന്നാൽ അപകടങ്ങൾ ആവർത്തിക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം

മാലിന്യ മുക്‌തം നവ കേരളം ജനകീയ ക്യാമ്പയിൻ: ബ്ലോക്ക് തല ഗ്യാപ്പ് അനാലിസിസ് സംഘടിപ്പിച്ചു

ഓച്ചിറ.മാലിന്യ മുക്ത നവ കേരളത്തിൻ്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങളും നിർവഹണ സമിതിയും സംയുക്തമായി ഗ്യാപ്പ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരി ധിയിലെ എല്ലാ പഞ്ചായത്തുകളേയും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ വലിയ തോതിൽ മാലിന്യം ഉണ്ടാക്കുന്ന ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്സ് ഗീതാകുമാരി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ് റ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധീർ കാരിക്കൽ, സുനിത അശോക്, നിഷ അജയകുമാർ, തുളസീധരൻ, ശ്രീലത, ദീപ്തി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ എം കെ,ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷൈനി ബീഗം , ഹെൽത്ത് ഇൻസ്പെക്ടർമാരായ നൗഫൽ, ബിജു സി ആർ, എൽ. ഷൈലജ ശുചിത്വ മിഷൻ ആർ പി, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ അഞ്ജന എൻ സി, തീമാറ്റിക് എക്സ്പ്പർട്ട് ധന്യ ദാസ് വി ബി തുടങ്ങിയവർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.