കായംകുളത്ത് കാറിന് തീപിടിച്ചു
പെരുവ സ്വദേശി അൻസാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീ പിടിച്ചത്
വണ്ടി റോഡരികിൽ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോഴായിരുന്നു അപകടം
കാറിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
കായംകുളം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്
കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു
കായംകുളത്ത് കാറിന് തീപിടിച്ചു
അരൂർ – തുറവൂർ റോഡിലെ അപകടം,കരാർ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ നടപടിയെടുത്ത് NHAI
തിരുവനന്തപുരം. കരാർ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ നടപടിയെടുത്ത് NHAI.കരാറിൽ ഏർപ്പെടുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി.കമ്പനിക്കെതിരായ വിദഗ്ധ സമിതി അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് വിലക്ക്.
NH-66 ലെ അരൂർ മുതൽ തുറവൂർ വരെയുള്ള ആറ് വരി എലിവേറ്റഡ് കോറിഡോറിന്റെ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റിയുടെ നടപടി. നിലവിലെ ഭാവിയിലോ ഏർപ്പെടാൻ ഒരുങ്ങുന്ന കരാറിൽ നിന്നാണ് അശോക ബിൽഡ്കോണിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരാർ കമ്പനിക്കെതിരായ വിദഗ്ധസമിതിയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് നിലവിലെ വിലക്ക്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ തുടർനടപടികൾ ഉണ്ടാകുമെന്നും NHAI സൂചന നൽകി.NHAI നടപടിക്ക് പിന്നാലെ ഓഹരി വിപണികളിലും കരാർ കമ്പനിക്ക് കാര്യമായ ഇടിവുണ്ടായി.അരൂർ തുറവൂർ റോഡ് നിർമാണ ഘട്ടത്തിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാൻ ഡ്രൈവർ മരിച്ചിരുന്നു. നിർമ്മാണ സമയത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും അത് മറികടന്നെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്നതും ആയിരുന്നു കരാർ കമ്പനിയുടെ വിശദീകരണം.സംഭവത്തെത്തുടർന്ന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൃത്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അരൂർ പോലീസ് കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്
ഡിവൈഎസ്പി ഓടിച്ചിട്ട് പീഡിപ്പിക്കുന്ന വില്ലൻ, ജീവനൊടുക്കിയ സിഐ യുടെ കുറിപ്പ് സത്യമെന്ന് യുവതിയുടെ മൊഴി
പാലക്കാട്. ചെർപ്പുളശേരിയിൽ DySP എ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ച് CI ജീവനൊടുക്കിയ സംഭവത്തിൽ, യുവതിയുടെ മൊഴി എടുത്തു.ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചത് പോലെ ഡിവൈഎസ്പി എ.s ഉമേഷ് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി .ആരോപണങ്ങൾ നിഷേധിച് ഇന്നലെ ഉമേഷ് രംഗത്ത് എത്തിയിരുന്നു
അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം DySP പീഡിപ്പിച്ചെന്നാണ് ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് ചെർപ്പുളശേരി CI ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇത് ശെരിവെക്കുമെന്നതാണ് യുവതിയുടെ മൊഴി. വിഷയത്തിൽ പാലക്കാട് SP അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലാണ് മൊഴി വിവരങ്ങൾ ഉള്ളത്.
2014 ൽ പാലക്കാട് സർവീസിൽ ഇരിക്കേ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നൽകിയെന്നും കുറിപ്പിലുണ്ട്.ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ dysp a ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു
പുനലൂര്‍: മുക്കടവ് ആളുകേറാമല കൊലപാതകം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 23നാണ് റബ്ബര്‍ മരത്തില്‍ ചങ്ങല കൊണ്ട് ചുറ്റി താഴിട്ട് പൂട്ടിയ നിലയിലായില്‍ മൃതശരീരം റബ്ബര്‍ തോട്ടത്തില്‍ കണ്ടത്. നാടിനെ നടുക്കിയ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് പോലീസിന് ആശാവഹമായ നിലയില്‍ തുമ്പ് കണ്ടെത്താനായത്. കൊലപാതകം നടന്ന മുക്കടവ് ആളുകേറാമലയുടെ അടുത്തുള്ള പമ്പില്‍ നിന്നും കന്നാസില്‍ പെട്രോള്‍ വാങ്ങിയതെന്ന് സംശയിക്കുന്ന ആളുടെ ചിത്രമാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടത്.
കൊല്ലപ്പെട്ട ആളെ കണ്ടെത്തുവാനായി പോലീസ് സംഘം മറ്റുസംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന് ആശാവഹമായ തുമ്പ് ലഭിക്കുന്നത്. വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തീകത്തിച്ച് മുഖം വികൃതമാക്കിയിരുന്നു. മൃതശരീരത്തിന് അടുത്തുനിന്ന് കീറിയ നിലയില്‍ ഒരു ബാഗും അതില്‍ ഒരു മിഠായിയും കുറച്ച് നാണയത്തുട്ടുകള്‍ ഒഴിഞ്ഞ കന്നാസ് കുപ്പി കത്രിക എന്നിവ കണ്ടെടുത്തിരുന്നു.
സ്ത്രീയോ പുരുഷനോ എന്ന് അറിയാത്ത നിലയിലായിരുന്നു ആദ്യം മൃതദേഹം കാണപ്പെട്ടത്. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ 40 നും 50 നും വയസ്സിന് ഇടയ്ക്ക് പ്രായമുള്ള മൃതശരീരം ആണെന്നും ഇടതുകാലിന് സ്വാധീനം ഇല്ലാത്ത ആളാണെന്നും മൃതശരീരത്തിന് ഏകദേശം ഒന്നരയാഴ്ചയോളം പഴക്കമുണ്ടെന്നും പോലീസ് കണ്ടെത്തി. കൊട്ടാരക്കര റൂറല്‍ എസ്പി സ്ഥലം സന്ദര്‍ശിക്കുകയും പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം തുടര്‍ന്നു വരികയുമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സി ഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം വഴിമുട്ടും എന്ന ഘട്ടത്തില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നത്.
ശൂരനാട്: പോക്സോ കേസിൽ അറസ്റ്റിലായ ‘നട്‌സ് കുട്ടന്’ വീണ്ടും കുരുക്ക്
ദൃശ്യങ്ങൾ ഫേസ്ബുക്കിൽ കാണാൻ👇
https://www.facebook.com/share/r/1ZWm4HBtxX/
ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാൻ👇
https://www.instagram.com/reel/DRm4IVRE-Wa/?igsh=MTF2Z2QxazQybTY5Nw==
ശൂരനാട് : നിലവിൽ ജയിലിൽ കഴിയുകയായിരുന്ന കുട്ടന് എതിരെ മറ്റൊരു പരാതി കൂടി ഉയർന്നതിനെ തുടർന്ന് ശൂരനാട് പോലീസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ശൂരനാട്ട് എത്തിച്ച കുട്ടനെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശൂരനാട് സ്‌കൂൾ വിദ്യാർത്ഥികളെ മിഠായി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കച്ചവടക്കാരനെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൂരനാട് തെക്ക് പതാരം സെലസ്റ്റിയ (സോപാനം)യോട് ചേർന്ന് ‘നട്‌സ് വേൾഡ്’ (Nuts World) എന്ന സ്ഥാപനം നടത്തിവരുന്ന, ‘നട്‌സ് കുട്ടൻ’ എന്നറിയപ്പെടുന്ന രഞ്ജിത്തിനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.
പതാരത്തിലെ സ്കൂളിലെ നാല്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മിഠായിയും ചോക്ലേറ്റും നൽകാം എന്ന് പറഞ്ഞ് ഇയാൾ നട്‌സ് വേൾഡിനുള്ളിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി.
രഞ്ജിത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കുട്ടികൾ വിവരം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നു.
ഈ വിവരം പുറത്തറിഞ്ഞതോടെ രഞ്ജിത്ത് കുട്ടികളെ പിന്തുടർന്ന് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഭയന്ന ഒരു കുട്ടി ഓടി തൊട്ടടുത്തുള്ള ഡെന്റൽ ക്ലിനിക്കിൽ അഭയം പ്രാപിച്ചു. കുട്ടിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ ശൂരനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു. പതാരം ജംഗ്‌ഷനിൽ പകൽ മാന്യനായി നടന്നിരുന്ന ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
#sooranadupolice
#pathram
#kunnathoor
#kollampradeshikam
#kollamvartha
#kollamnews
കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി; ജയന്ത് ദിനേശ്
മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി സുധാകരന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ജയന്ത് ദിനേശ്. ഉണ്ണിത്താൻ തലമറന്ന് എണ്ണതേക്കരുത്. തേച്ചാൽ എന്തുസംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും എന്നാണ് ജയന്ത് ദിനേശ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സദാചാരപ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെതന്നെ.
പിജെ കുര്യൻ സാറിനെയും ശശി തരൂരിനെയും ഇതുപോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തതും കെ സുധാകരൻ തന്നെയാണ്. ഇപ്പോൾ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസിലാവുന്നുണ്ടോ എന്നും ജയന്ത് ദിനേശ് ചോദിക്കുന്നുണ്ട്.
സുധാകരൻ വാക്കുമാറ്റിപ്പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി കാണാൻ തനിക്ക് കഴിയില്ലെന്നുമാണ് ഉണ്ണിത്താൻ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അന്നും ഇന്നും എന്നും ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ.രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ .
പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസ
കൊല്ലം -തിരുമംഗലം ദേശീയപാത, ചിന്നക്കട മുതല്‍ പുനലൂർ ഇടമണ്‍ വരെ വരുന്നത് വൻ വികസനം
കൊല്ലം: ചിന്നക്കടയില്‍ നിന്ന് ആരംഭിക്കുന്ന കൊല്ലം -തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതല്‍ പുനലൂർ ഇടമണ്‍ വരെയുള്ള ഭാഗം പത്ത് മീറ്ററായി വികസിപ്പിക്കാൻ 81 കോടിയുടെ എസ്റ്റിമേറ്റ്.
പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റിന് എൻ.എച്ച്.എ.ഐയുടെ അനുമതി ലഭിച്ചാല്‍ വികസനം യാഥാർത്ഥ്യമാകും.
54 കിലോമീറ്റർ നീളത്തിലാണ് വികസനം. ഒരു കിലോമീറ്ററിന് ഏകദേശം 1.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാല്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവർ എൻ.എച്ച്.എ.ഐ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നേരത്തെ ധാരണയായത്. പൊതുമരാമത്ത് ദേശീയപാത, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥ സംഘം ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എൻ.എച്ച്.എ.ഐ പണം അനുവദിച്ച് നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നല്‍കാനാണ് സാദ്ധ്യത.
ദേശീയപാതയില്‍ നിലവില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും 7 മുതല്‍ 8 മീറ്റർ വരെ മാത്രമാണ് റോഡിന്റെ വീതി. അതുകൊണ്ട് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അപകടങ്ങളും പതിവാണ്. ജംഗ്ഷനുകളടക്കം പത്ത് മീറ്ററാകുന്നതോടെ ഗതാതക്കുരുക്ക് വലിയളവില്‍ കുറയുമെന്നാണ് പ്രതീക്ഷ. നേരത്തെ കൊല്ലം- തിരുമംഗലം ദേശീയപാത സംസ്ഥാനത്തിന്റെ അതിർത്തി വരെ നാലുവരിപ്പാതയാക്കാൻ ആലോചനയുണ്ടായിരുന്നു. കടമ്ബാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീല്‍ഡ് ഹൈവേ വികസന പദ്ധതിയിലില്‍ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഇടമണ്‍ മുതല്‍ ചെങ്കോട്ട വരെയുള്ള ഭാഗം ഉള്‍പ്പെട്ടതോടെ ചിന്നക്കടയില്‍ നിന്നുള്ള വികസനം ഉപേക്ഷിക്കുകയായിരുന്നു.
മൊത്തത്തില്‍ റീ ടാറിംഗ്
ജംഗ്ഷനുകളിലും 10 മീറ്റർ
പണം എൻ.എച്ച്.എ.ഐ നല്‍കും
നിർമ്മാണം പൊതുമരാമത്ത് വകുപ്പ്
നീളം 54 മീറ്റർ
നിലവില്‍ വീതി 7-8 മീറ്റർ
കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതല്‍ ഇടമണ്‍ വരെയുള്ള ഭാഗം 10 മീറ്ററില്‍ വികസിപ്പിക്കാനുള്ള എസ്റ്റിമേറ്റ് എൻ.എച്ച്.എ.ഐക്ക് കൈമാറി. എൻ.എച്ച്.എ.ഐ ഫണ്ട് അനുവദിച്ചാല്‍ തുടർ നടപടികളിലേക്ക് കടക്കും.
വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം
തിരുവനന്തപുരം.തദ്ദേശ തെരഞ്ഞെടുപ്പ്,വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം
പുനലൂർ വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം
പുനലൂർ. വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം
12 ഓളം പേർക്ക് പരുക്കേറ്റു
രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബാക്കിയുള്ളവർക്ക് നിസാര പരുക്കുകൾ
വെട്ടിത്തിട്ട പമ്പിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 77 അടിയോളം ഉയരം വരുന്ന ശ്രീരാമ പ്രതിക വെങ്കലത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം മഠത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നിലെ മുതിര്‍ന്ന ശില്‍പിയായ രാം സുതറാണ് ശ്രീരാമ പ്രതിമയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണച്ചടങ്ങും പതാകയുയര്‍ത്തലും നടന്ന് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവന്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
550 വര്‍ഷത്തെ പാരമ്പര്യമുളള ജീവോത്തം മഠത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നിരവധി ചുഴലിക്കാറ്റുകളെയും വെല്ലുവിളികളെയും ഈ സ്ഥാപനം അതിജീവിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും വ്യക്തമാക്കി. ശ്രീരാമ പ്രതിമാ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിക്ക് വന്നിറങ്ങുന്നതിനായി ഒരു പ്രത്യേക ഹെലിപാഡും മഠത്തിന്റെ പരിസരത്ത് നിര്‍മിച്ചിരുന്നു. ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ആഘോഷവേളകളില്‍ പ്രതിദിനം 7,000 മുതല്‍ 10,000 വരെ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷയെന്നും സംഘാടകരും പറയുന്നു.








































