Home Blog Page 1953

പല്ലിലെ മഞ്ഞനിറം മാറാന്‍ പഴത്തൊലിയും തുളസിയിലയും

പല്ലിലെ മഞ്ഞ നിറം നിരവധിപേര്‍ നേരിടുന്ന പ്രശ്‌നമാണ്. പല്ലുകളുടെ നിറം മാറുന്നതിന് വീട്ടില്‍ പരീക്ഷിക്കാവുന്ന പ്രതിവിധിയെന്താണെന്നും നോക്കാം…

കാരറ്റ്
പല്ലുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കാരറ്റ് സഹായിക്കും. കാരറ്റ് കഷ്ണങ്ങളാക്കി അരിഞ്ഞതിന് ശേഷം അരച്ച് അതിന്റെ നീരെടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

ഉപ്പ്
ഉപ്പ് പല്ലിന്റെ മഞ്ഞനിറം മാറ്റുന്നതിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച് കഴിഞ്ഞതിന് ശേഷം ഒരല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ഉപ്പ് ടൂത്ത് പേസ്റ്റിനൊപ്പവും ഉപയോഗിക്കാം.

പഴത്തൊലി
പഴത്തൊലി ഉപയോഗിച്ച് പല്ലുകളില്‍ നന്നായി ഉരസുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലി പല്ലുകളില്‍ ഉരസുന്നതും നല്ലതാണ്.

മഞ്ഞള്‍ പൊടി
മഞ്ഞള്‍ പൊടിയില്‍ ഉപ്പും നാരങ്ങാനീരും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം പല്ലു തേക്കാം. ദിവസവും രണ്ട് നേരം ഈ മിശ്രിതം കൊണ്ട് പല്ലു തേക്കുന്നത് ഫലപ്രദമാണ്.

തുളസിയില
പല്ലിലെ മഞ്ഞക്കറ കളയാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് തുളസിയില. തുളസിയില കഴുകി ഉണക്കിയതിന് ശേഷം പൊടിക്കുക. ഈ പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. തുളസിയില പൊടിച്ചതില്‍ കടുകെണ്ണ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. സ്കൂള്‍കായിക മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് പ്രീപ്രൈമറിമുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിപ്രഖ്യാപിച്ചത്. അവധി സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ അറിയിച്ചതിലും ആശയക്കുഴപ്പമുണ്ടായി. സമൂഹമാധ്യമങ്ങളില്‍ നേരത്തേതന്നെ പ്രചരണം നടന്നിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ ചാനലുകളില്‍ നേരിട്ട് നാളെ അവധിയില്ലെന്ന് അറി/ിച്ചു. എന്നാല്‍ പിന്നീട് പത്രക്കുറിപ്പിലൂടെ അവധിയുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഐഎഎസ് അടി തുടരുന്നു, കളികണ്ട് സര്‍ക്കാര്‍

തിരുവനന്തപുരം. താന്‍ വിസില്‍ ബ്ലോവറാണെന്ന് പറഞ്ഞുകൊണ്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ആരോപണങ്ങള്‍ തുടര്‍ന്ന് എന്‍ പ്രശാന്ത് ഐഎഎസ് . ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയര്‍ നശിപ്പിച്ച ആളാണെ് ജയതിലകെന്നാണ് പ്രശാന്തിന്റെ പുതിയ ആരോപണം. ഇതിനിടെ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ചും എന്‍ പ്രശാന്ത് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. വഞ്ചനയുടെ പര്യായമാണ് എന്‍ പ്രശാന്തെന്നായിരുന്നു മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. ഇതിനിടെ ചീഫ്‌സെക്രട്ടറിയും, ഐഎഎസ് അസോസിയേഷനും മൗനം തുടരുകയാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ അധിക്ഷേപിച്ചും, വിമര്‍ശിച്ചും, ആരോപണങ്ങള്‍ ഉന്നയിച്ചുമുള്ള എന്‍ പ്രശാന്തിന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞുകൊണ്ടാണ് ഇന്നത്തെ പോസ്റ്റ് ആരംഭിക്കുന്നത്. എ ജയതിലക് തനിക്കെതിരെ വ്യാജരേഖ ചമക്കുകയും, ഗൂഡാലോചന നടത്തുകയും ചെയ്തു. തനിക്കെതിരെ നടത്തുന്നത് വ്യാജ ആരോപണങ്ങള്‍. താല്‍പര്യപ്പെടുന്ന രീതിയില്‍ ഫയല്‍ എഴുതാനോ, നോട്ടോ, റിപ്പോര്‍ട്ടോ നല്‍കാന്‍ തയ്യാറാകാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും, ജീവിതവും നശിപ്പിച്ച ആളാണ് ജയതിലകെന്നും എന്‍ പ്രശാന്ത് തുറന്നടിച്ചു. താന്‍ വിസില്‍ ബ്ലോവറാണെന്നും എന്‍ പ്രശാന്ത് സ്വയം ന്യായികരിച്ചു. പോസ്റ്റില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടി പറയുമോ എന്ന കമ്മന്റി് അതാരാണെന്നായിരുന്നു പ്രശാന്തിന്റെ മറുചോദ്യം. ഇതിനിടെ എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തി. രാഷ്ട്രീയ ഗൂഡാലോചന നടത്തുന്ന വില്ലന്റെ റോളാണ് പ്രശാന്തിന്. രമേശ് ചെന്നിത്തലയുമായി ചേര്‍ന്ന് തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നും മേഴ്‌സിക്കുട്ടിയമ്മ

ഒരു സര്‍ക്കാര്‍ കാലത്തും കാണാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, മുഖ്യമന്ത്രിയ്ക്ക് ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനമില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോഴിക്കോട് കളക്ടര്‍ ആയിരിക്കെ ഫണ്ട് തിരുമറി നടത്തിയത് കണ്ടെത്തിയ ധനവകുപ്പ് ഉദ്യോഗസ്ഥനെ എന്‍ പ്രശാന്ത് ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദനും രംഗത്തെത്തി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും ആവശ്യപ്പെട്ടു. എന്‍ പ്രശാന്ത് അനധികൃത ലീവ് എടുത്തതായി കാണിച്ച് എ ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായിരുന്നു എന്‍ പ്രശാന്തിനെ പ്രകോപിപ്പിച്ചത്. അതേസമയം വിഷയത്തില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎഎസ് അസോസിയേഷന്‍ മൗനം തുടരുകയാണ്.

തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ചു മരണപ്പെട്ട മണിക്കുട്ടിയുടെ മൃതദേഹം ശാസ്താംകോട്ടയില്‍ സംസ്കരിച്ചു

ആലപ്പുഴ. തകഴിയില്‍ വച്ച് അബദ്ധത്തില്‍ എലിവിഷം കഴിച്ചു മരണപ്പെട്ട മണിക്കുട്ടിയുടെ മൃതദേഹം പിതാവിന്‍റെ നാടായ ശാസ്താംകോട്ടയില്‍ സംസ്കരിച്ചു. തകഴി കല്ലേപ്പുറത്ത് തമ്പിയുടെ മകള്‍ മണിക്കുട്ടി(15)യാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം.

വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറയുന്നു. വിഷം ഉള്ളിൽ ചെന്നത് അറിയാതിരുന്ന കുട്ടിക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം തോന്നിയതോടെയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് മരണം..

കഴിഞ്ഞ 21നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും റാബിസ് വാക്സിൻ എടുത്ത മണിക്കുട്ടിയുടെ മുത്തശ്ശിക്ക് ചലനശേഷി നഷ്ടപ്പെട്ടത്. മണിക്കുട്ടിയുടെ മുത്തശ്ശിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മണിക്കുട്ടിയുടെ പിതാവ് തമ്പിയുടെ നാടായ കൊല്ലം ശാസ്താംകോട്ട വേങ്ങയില്‍ ഒരിച്ചോലില്‍ വൈകിട്ട് എത്തിച്ച മൃതദേഹം സംസ്കരിച്ചു.

ചേലക്കരയിലും വയനാട്ടിലും നാളെ കൊട്ടിക്കലാശം

വയനാട്, തൃശൂര്‍. തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം പാരമ്യത്തിലെത്തിയ ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലും നാളെ കൊട്ടിക്കലാശം. വൈകിട്ട്‌ അഞ്ചിന്‌ പരസ്യപ്രചാരണം അവസാനിക്കും.
13നാണ്‌ തെരഞ്ഞെടുപ്പ്‌. ഉപതെരഞ്ഞെടുപ്പ്‌ 20ലേക്ക്‌ നീട്ടിയ പാലക്കാട്ട്‌ 18നാണ്‌ കൊട്ടിക്കലാശം.

ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണം. അപ്രതീക്ഷിത വിവാദങ്ങളും വികസന പ്രശ്നങ്ങളും ആറാടിയ പ്രചാരണകാലത്തിനാണ് നാളെ അവസാനമാവുക. കൊണ്ടും കൊടുത്തും മുന്നണികൾ മുന്നേറുകയാണ്.
ചേലക്കര കൈമോശം വരാതിരിക്കാൻ ഇടതുമുന്നണി ഇടവേളകളില്ലാത്ത ഓടുന്നു.
അവസാന ലാപ്പിൽ എൽഡിഎഫിന് ആവേശം പകരാൻ മുഖ്യമന്ത്രിയും
യുഡഎഫ് പ്രതീക്ഷകൾക്ക് കരുത്തു പകരാൻ പ്രതിപക്ഷ നേതാവും മണ്ഡലത്തിലുണ്ട്.
മുതിർന്ന ബിജെപി നേതാക്കളും ചേലക്കരയിൽ പ്രചാരണത്തിനെത്തും. പഞ്ചായത്ത് തലത്തിൽ ശക്തിപ്രകടനങ്ങൾ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി സൃഷ്ടിച്ചത് പുതുതരംഗം.
കൊട്ടിക്കലാശത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും നേരിട്ടെത്തും.
എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും
ഇന്നും പ്രചരണ രംഗത്ത് സജീവമായിരുന്നു.
ഇരു മണ്ഡലങ്ങളിലും കൊട്ടിക്കലാശം പൊടിപൂരമാക്കാനാണ് മുന്നണികൾ കോപ്പുകൂട്ടുന്നത്

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

പെരുമ്പാവൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മൊഹര്‍ അലിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഫരീദയെ കുത്തിക്കൊന്ന ശേഷം മൊഹര്‍ അലി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്നു വിഷം കഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരള സ്കൂൾ കായികമേള,തിരുവനന്തപുരം ചാമ്പ്യന്മാർ

കൊച്ചി.കേരള സ്കൂൾ കായികമേള. ഗെയിംസ് മത്സരങ്ങൾ അവസാനിച്ചു. 1213 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യന്മാർ 744 പോയിന്റോടെ തൃശൂർ രണ്ടാമത്. 673 പോയിന്റുമായി കണ്ണൂരിന് മൂന്നാം സ്ഥാനം. ആകെ 526 മത്സരങ്ങളാണ് ഗെയിംസ് വിഭാഗത്തിൽ ഉണ്ടായിരുന്നത്

മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറ്റാനുള്ള വഴി

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരുവും മുഖക്കുരു വന്നതിന് ശേഷമുള്ള കറുത്ത പാടുകളും. പല ക്രീമുകള്‍ ഉപയോഗിച്ചാലും ഈ കറുത്ത പാടുകള്‍ മായാറില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറും.
മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. നനച്ച ഗ്രീന്‍ ടീ ഇലകള്‍ തേനില്‍ കലര്‍ത്തി ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.
മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിനായി ഒരു ടീസ്പൂണ്‍ തേന്‍, നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
വെളിച്ചെണ്ണയില്‍ ഒമേഗ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ഇറങ്ങി ചെല്ലുവാനും, ഈര്‍പ്പം പകര്‍ന്ന് ചര്‍മ്മത്തില്‍ കേടുപാടുകള്‍ തീര്‍ക്കുവാനും സഹായിക്കും. പ്രശ്നബാധിത പ്രദേശങ്ങളില്‍ മാത്രം ഇത് ഉപയോഗിക്കുക അല്ലെങ്കില്‍ ഇത് കൂടുതല്‍ മുഖക്കുരു ഉണ്ടാകുന്നതിലേക്ക് നയിച്ചേക്കാം.
മുഖക്കുരുവിന്റെ പാടുകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനാഗിരി. ഇത് രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചര്‍മ്മത്തെ കൂടുതല്‍ തെളിമയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു

പെരുമ്പാവൂര്‍. അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു.ഫരീദാ ബീഗം എന്ന അസാം സ്വദേശിനിയാണ് മരിച്ചത്.പെരുമ്പാവൂരിലെ ഉദയാമ്പതിയിൽ ജോലി ചെയ്തു വരികയായിരുന്ന പ്രതിയെ മോഹർ അലി പോലീസ് പിടിയിൽ.മരണപ്പെട്ട ഭരിതയെ പ്രതിവിവാഹം ചെയ്തിട്ടില്ല എങ്കിലും ഭാര്യ എന്നാണ് ഇയാൾ പറയുന്നത്.ഫരീദയെ കുത്തിക്കൊന്നതിനു ശേഷം സ്വയം കുത്തി പരിക്കേൽപ്പിക്കുവാനും ഇയാൾ ശ്രമിച്ചു.പ്രതി അതീവ ഗുരുതരമായി പരുക്കേറ്റ് പെരുമ്പാവൂർ സാഞ്ചു ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ് .

രാഷ്ട്രീയപ്പോരാട്ടച്ചൂടില്‍ ചേലക്കര

തൃശൂര്‍. സംസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ചേലക്കര. കാൽ നൂറ്റാണ്ട് കാലമായി കൈവശം വച്ചിട്ടുള്ള മണ്ഡലം നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫും കളത്തിൽ ഇറങ്ങുമ്പോൾ ഫലം പ്രവചനാതീതമാവുകയാണ്. കൊട്ടികലാശത്തിന് തലേദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രചാരണം രംഗത്ത് ചേലക്കരയിൽ നിറഞ്ഞു നിൽക്കുകയാണ്.

സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാൽനൂറ്റാണ്ടായി ചേലക്കര. എന്നാൽ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉൾവലിയിൽ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോൺഗ്രസുകാരൻ ആണ് പി വി അൻവറിന്റെ സ്ഥാനാർഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.

അതേസമയം ചേലക്കരയിൽ വിജയിച്ചാലേ രാഷ്ട്രീയ വിജയമായി കാണാനാകും എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവും യുഡിഎഫും. പതിവിനു വിപരീതമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. ഈ അവസാന മണിക്കൂറിലും പ്രതിപക്ഷ നേതാവ് മണ്ഡലത്തിൽ സജീവമാണ്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ് കോൺഗ്രസ് .

തിരുവില്വാമല, പാഞ്ഞാൾ ഉൾപ്പെടെ സ്വാധീനമുള്ള പഞ്ചായത്തുകളിൽ വോട്ട് വർദ്ധിപ്പിച്ച് കരുത്തറിയിക്കാനാണ് ബിജെപിയുടെ ശ്രമം