Home Blog Page 1952

നെടിയവിളയില്‍ ഓയില്‍മില്ലിലെ ജീവനക്കാരി യന്ത്രത്തില്‍ വസ്ത്രം കുടുങ്ങി മരിച്ചു

കുന്നത്തൂര്‍. വില്ലേജ് ഓഫിസിന്‍റെ എതിര്‍വശത്തുള്ള കുന്നത്തൂര്‍ ഓയില്‍ ആന്‍ഡ് ഫ്ലവര്‍മില്‍ സ്ഥാപനത്തിലാണ് അപകടം. ജീവനക്കാരി കുന്നത്തൂര്‍ പടിഞ്ഞാറ് വിളയില്‍ രമാദേവി(59)യാണ് മരിച്ചത്. യന്ത്രത്തില്‍ വസ്ത്രം കുരുങ്ങിയാണ് അപകടം. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിലാണ് മരണം. സ്ഥാപനഉടമ പുറത്തേക്ക് പോയിരുന്നു. നിലവിളികേട്ട് എത്തിയവര്‍ ബെല്‍റ്റില്‍ കുടുങ്ങിയ നിലയില്‍ രമാദേവിയെ കണ്ടു. ആളെത്തി യന്ത്രം ഓഫ് ചെയ്ത് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാസങ്ങള്‍മുമ്പാണത്രേ ഇവരിവിടെ ജോലിക്കെത്തിയത്.

UPDATING…………

വടകര റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റില്‍ യാത്രക്കാർ കുടുങ്ങി

കോഴിക്കോട് .വടകര റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിലാണ് മൂന്ന് പേർ കുടുങ്ങിയത്. ഭിന്നശേഷിക്കാരനായ വടകര മേപ്പയിൽ സ്വദേശി മനോജ് കുമാറും രണ്ട് പെൺകുട്ടികളുമാണ് ലിഫ്റ്റിൽ അകപ്പെട്ടത്. കറന്റ് പോയതോടെ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. ലിഫ്റ്റിൽ ഉണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെട്ടതോടെ വടകര റെയിൽവേ അധികൃതർ എത്തി രക്ഷപ്പെടുത്തി

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം.പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ.നേമം ശാന്തിവിള യു പി സ്കൂളിലെ ബിനോജ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഇയാൾക്കെതിരെ ആറു കേസുകൾ എടുത്തിരുന്നു. പൊലീസ് പിടിക്കാനെത്തിയപ്പോളാണ് ലോഡ്ജിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടത്

പോരുവഴിയിൽ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടുപന്നി അകപ്പെട്ടു;വീഡിയോ

പോരുവഴി:പോരുവഴി പഞ്ചായത്തിലെ കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നി ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ടു.തിങ്കൾ രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.പോരുവഴി ശാസ്താംനട കുറുമ്പകര അംബേദ്കർ ജംഗ്ഷന് സമീപമാണ് കിണറ്റിൽ പന്നി കുടുങ്ങിയത്.പന്നിയെ കാണാൻ നിരവധിയാളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.അതിനിടെ പോരുവഴി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിട്ടും നിയന്ത്രിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്ന് പരാതിയുണ്ട്.കാർഷിക മേഖലയിലെ നാശനഷ്ടത്തിനൊപ്പം നിരവധി നാട്ടുകാർക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

പോരുവഴിയിൽ വീടിനു മുകളിലേക്ക് തെങ്ങ് പിഴുതു വീണു;കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പോരുവഴി:പോരുവഴി വടക്കേമുറിയിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.വടക്കേമുറിയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്.അഹല്യ ഭവനത്തിൽ സുജാതയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.ഈ സമയം വീട്ടിൽ സുജാതയുടെ മകളും,ചെറുമക്കളും മാത്രമാണ് ഉണ്ടായിരുന്നത്.ചെറിയ കുട്ടികൾ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്ക്  പതിച്ച തെങ്ങിൽ നിന്നും തേങ്ങയും,തെങ്ങ് വീണ് തകർന്ന ഷീറ്റും ഉയർത്തിക്കിട്ടിരുന്ന വസ്ത്രത്തിലേക്ക് വീണതിനാലാണ് കുട്ടികളുടെ ദേഹത്ത് പതിക്കാതെ രക്ഷപ്പെട്ടത്.ശബ്ദം കേട്ട് കുട്ടികളെയും എടുത്ത് മാതാവ് പുറത്തേക്ക് ഓടുകയായിരുന്നു.
സംഭവത്തിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.

കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വർക്കല .കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.അടൂർ സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4:50 ന് കുടുംബത്തോടെ ബീച്ചിൽ എത്തിയതായിരുന്നു.കടലിൽ കുളിക്കുന്നതിനിടെ കാണാതായി. മൃതദേഹം മുതലപ്പൊഴി ഹാർബറിൽ എത്തിക്കും

പോലീസിനെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം.പോലീസിനെതിരെ സി.പി.ഐ മുഖപത്രം. സുരേഷ് ഗോപിക്ക് എതിരെ കേസ് എടുക്കാത്തതിനെ വിമർശിച്ച് ജനയുഗം. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നു ചോദ്യം

ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തത് ചോദ്യം ചെയ്ത് ജനയുഗം. രണ്ടു മഹാന്മാർക്കെതിരെയും ഒരു പെറ്റിക്കോസ് പോലും എടുക്കാത്തത് കൗതുകമെന്നും ജനയുഗം

ടൂറിസത്തെ വാനോളം ഉയർത്താൻ പോകുന്നതാണ് സി പ്ലെയിൻ പദ്ധതി ,മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി. സി പ്ലെയിൻ ടൂറിസത്തെ വാനോളം ഉയർത്താൻ പോകുന്ന പദ്ധതി പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ സർക്കാർ ആത്മവിശ്വാസത്തിലാണെന്നും . മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ട.ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ല.ചർച്ചയിലൂടെ എല്ലാം പരിഹരിക്കും

എതിർത്തവർ നടപ്പാക്കുന്നുവെന്ന പ്രതിപക്ഷം വിമർശനം സംബന്ധിച്ച ചോദ്യത്തിന് വിവാദങ്ങൾക്ക് പ്രസക്തിയില്ല എന്നും ജനങ്ങൾക്ക് അവശ്യം വേണ്ട പദ്ധതി നടപ്പാക്കുകയാണെന്നും റിയാസ് പറഞ്ഞു. ആര് നടപ്പാക്കി എന്നതിലല്ല കാര്യം പദ്ധതി ജനകീയ സംവിധാനമാക്കി മാറ്റും. യാത്ര നിരക്ക് കുറയ്ക്കുന്നതിൽ സർക്കാർ ചർച്ച നടത്തും

പേരാമ്പ്രയിൽ കെഎസ്‌യു – എസ്എഫ്ഐ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കോഴിക്കോട്. പേരാമ്പ്രയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ആറ് പേർക്ക് പരുക്ക് നൊച്ചാട് വെള്ളിയൂരിലാണ് കെഎസ്‌യു – എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. പേരാമ്പ്ര സബ്ജില്ലാ കലോത്സവ വേദിയായ മച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു

പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ കേസായി

തൃശൂര്‍.പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി പോലീസ്.മൂന്നിലധികം വാഹനങ്ങൾ നിരത്തിലിറക്കി പ്രശ്നമുണ്ടാക്കി എന്ന് റിപ്പോർട്ട്.ഒരേസമയം മൂന്നു പ്രചാരണ വാഹന വാഹനങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നും പോലീസ്.

അതേസമയം ചേലക്കരയിൽ അട്ടിമറി വിജയമെന്ന് ഡിഎംകെ അവകാശപ്പെട്ടു. 10000 ത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീർ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം കോട്ടയായ വള്ളത്തോൾ നഗറിൽ നിന്നായിരിക്കും കൂടുതൽ ഭൂരിപക്ഷം. ഇടതു വലതു മുന്നണികളെ ഡി എം കെ പിടിക്കുന്ന വോട്ടുകൾ ബാധിക്കും.