പുനലൂര്‍: സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ സവാളയുടെ വില കുത്തനെ ഉയരുകയാണ്. 50 രൂപയ്ക്ക് കിട്ടിയിരുന്ന സവാള 100 രൂപയ്ക്കാണ് കഴിഞ്ഞദിവസം വിപണിയില്‍ ലഭ്യമായത്. ചെറിയ ഉള്ളിക്കും സവാളയ്ക്കും മാര്‍ക്കറ്റില്‍ ഒരേ വില. ചെറിയ ഉള്ളി കിലോ 100 രൂപ വിലയുണ്ടെങ്കിലും തരം തിരിച്ച് 60 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭിക്കും.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവ് കാരണമായി പറയുന്നത്. വെളുത്തുള്ളി 400-425 രൂപയില്‍ തുടരുകയാണ്. വെളുത്തുള്ളിയും മാര്‍ക്കറ്റില്‍ പലവിലയില്‍ ആണ് വില്പന. തരം തിരിച്ച് 350 രൂപ മുതല്‍ ലഭിക്കും.
കര്‍ണാടകയില്‍ വിളവെടുപ്പ് കഴിഞ്ഞ് സവാള മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയാല്‍ വില കുറയുമെന്ന പ്രതീക്ഷയാണുള്ളത്. സവാള വില ഏറിയതോടെ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് ഉള്ളി ഒഴിവായിട്ടുണ്ട്.
സവാള വില സെഞ്ച്വറിയിലേക്ക്
മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന സംഘപരിവാർ നടപടിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു, വിഡി സതീശന്‍
തൃശൂര്‍. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന സംഘപരിവാർ നടപടിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു.സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ തയ്യാറായില്ല. ചേലക്കരയിൽ വെള്ളത്തിന് തീ പിടിപ്പിക്കുന്ന തരത്തിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ കഴിയുന്ന ലഘുലേഖ ബിജെപി ന്യൂനപക്ഷമോർച്ച വിതരണം ചെയ്തു. യുഡിഎഫ് മാത്രമാണ് കേസ് കൊടുത്തത്
സർക്കാർ ഒരു കേസും എടുത്തില്ല. മുനമ്പം കേസ് പത്തുമിനിറ്റ് കൊണ്ട് തീർപ്പാക്കാവുന്ന കാര്യം.പ്രതിപക്ഷം കത്ത് കൊടുത്തതിനു ശേഷമാണ് ഉന്നതതലയോഗം വിളിച്ചത്.തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുനമ്പം സംബന്ധിച്ച ഉന്നതല യോഗം വലിച്ചു നീട്ടി.മുനമ്പ വിഷയം രമ്യമായി പരിഹരിക്കരുത് എന്ന് ഉദ്ദേശമുണ്ട്.വിഷയത്തിൽ ഒരു സങ്കീർണ നിയമ പ്രശ്നവും സർക്കാറിന് മുന്നിലില്ല
സംസ്ഥാനത്തെ മുസ്ലിം സംഘടനകൾ ഇത് വഖഫ് ഭൂമിയല്ല എന്ന് പറഞ്ഞിട്ടും സർക്കാരും മന്ത്രിയും മാത്രമാണ് കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.സർക്കാരിൻറെ നിലപാട് ഇതാണ് എന്ന് വഖഫ് ബോർഡിനോട് അറിയിച്ചാൽ മാത്രം മതി വിഷയം പരിഹരിക്കപ്പെടും.വഖഫ് ബോർഡ് ഉണ്ടാക്കിയതാണ് പ്രശ്നം, സതീശന്‍ പറയുന്നു.
മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ :പത്തിന വികസന അജണ്ട സമർപ്പിച്ചു
കല്ലട. മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് പത്തിന വികസന അജണ്ട തയ്യാറാക്കി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ചു.
പെരുമൺ, കണ്ണങ്കാട് പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ കൊല്ലത്തിനും കായംകുളത്തിനുമിടയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനായി മൺറോത്തുരുത്ത് മാറും. അതോടെ, കേരളടൂറിസം ഭൂപടത്തിലെ പ്രധാന പ്രദേശമെന്ന നിലയിൽ, മൺറോത്തുരുത്ത് അതി വേഗത്തിൽ കൊല്ലത്തിന്റെ ഉപഗ്രഹനഗരമായി രൂപാന്തരപ്പെടും . ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള വികസന അജണ്ടയാണ് കോസ് കൂട്ടായ്മ അധികൃതർക്ക് കൈമാറിയത്.
24 കോച്ച് വരെയുള്ള ട്രെയിൻ നിർത്താൻ കഴിയുന്ന വിധത്തിൽ പ്ലാറ്റ്ഫോമിന് നീളം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുക , പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫുട് ഓവർബ്രിഡ്ജ് പണി വേഗത്തിൽ തുടങ്ങുക , പ്ലാറ്റ്ഫോമുകൾക്ക് റൂഫിങ് ഷെൽറ്ററും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, റെയിൽവേ ഇന്റർനെറ്റും വൈദ്യുതി കണക്ഷനും ലഭ്യമാക്കി ടിക്കറ്റ് വിതരണം നടത്തുക, ടിക്കറ്റ് ബുക്കിങ് റിസർവേഷൻ സംവിധാനം ആരംഭിക്കുക, മലബാർ എക്സ്പ്രസ്സ് ,മധുര – ഗുരുവായൂർ എക്സ്പ്രസ്സ് എന്നിവയുടെ സ്റ്റോപ് പുന:സ്ഥാപിക്കുക, വടക്കൻ കേരളത്തിലേക്ക് രാവിലെ പോകാൻ കഴിയുന്നവിധം ഷോർണൂർ വഴിയുള്ള ഏറനാട്, വേണാട്, പരശുറാം എക്സ്പ്രസ്സ് എന്നിവയിൽ ഏതെങ്കിലും ഒരു ട്രെയിനിന് ഇരുദിശയിലും സ്റ്റോപ് അനുവദിക്കുക, ഡിവിഷണൽ അധികൃതർ ഉറപ്പ് നൽകിയ കണ്ണങ്കാട് -റെയിൽവേ സ്റ്റേഷൻ സർവീസ് റോഡ് പണി ഉടൻ ആരംഭിക്കുക, നിർദിഷ്ട തിരുവനന്തപുരം -എറണാകുളം, കൊല്ലം – തൃശൂർ, ഗുരുവായൂർ -മധുര വന്ദേ മെട്രോ ട്രെയിനുകൾക്ക് മൺറോത്തു രുത്തിൽ സ്റ്റോപ് അനുവദിക്കുക, റയിൽവേ സ്റ്റേഷന്റെ നിലവിലെ ഗ്രേഡ് ഉയർത്തുക എന്നിവയാണ് അജണ്ടയിലെ ഇനങ്ങൾ.
ഡൽഹിയിൽ റെയിൽവേ ബോർഡ് അധികൃതർക്ക് പുറമെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും അജണ്ടയും വിശദറിപ്പോർട്ടും നൽകിയതായി ദ് കോസ് പ്രസിഡന്റ് പി. വിനോദ്, സെക്രട്ടറി കെ.മഹേന്ദ്രൻ എന്നിവർ പറഞ്ഞു.
ആർ. അശോകൻ, കളത്തറ ശാന്തകുമാർ, എസ്. സോമരാജൻ, അലങ്ങാട്ട് സഹജൻ, എൻ.അംബുജാക്ഷപണിക്കർ, മംഗലത്ത് ഗോപാലകൃഷ്ണൻ, ഡി.ശിവപ്രസാദ്,വി.എസ്. പ്രസന്നകുമാർ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് അജണ്ട സമർപ്പിച്ചത്.
റിട്ട. പോസ്റ്റുമാൻ്റെ കാൽ തല്ലിയൊടിച്ച സംഭവം ക്വട്ടേഷൻ എന്ന് വ്യക്തമായി
കോഴിക്കോട്.വടകരയിൽ റിട്ട. പോസ്റ്റുമാൻ്റെ കാൽ തല്ലിയൊടിച്ച സംഭവം.ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ നാലുപേർ പിടിയിൽ.ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേരും ക്വട്ടേഷൻ നൽകിയ ഒരാളുമാണ് കസ്റ്റഡിയിൽ ആയത്.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.വടകര സ്വദേശി രവീന്ദ്രനെ ആണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറി ആക്രമിച്ചത്.രവീന്ദ്രൻ്റെ മകനും പരുക്ക് പറ്റിയിരുന്നു.വീടിന് സമീപത്തെ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊട്ടേഷൻ നൽകാൻ കാരണമെന്ന് സൂചന
സീപ്ലെയ്ൻ പദ്ധതി: മുൻ നിലപാടിൽ മാറ്റമില്ലെന്നു സിപിഐ
കൊച്ചി.സീപ്ലെയ്ൻ പദ്ധതി: മുൻ നിലപാടിൽ മാറ്റമില്ലെന്നു സിപിഐ. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ല.മത്സ്യബന്ധന മേഖലയിൽ പദ്ധതി നടപ്പാക്കുമെന്ന സൂചനകൾ ആണ് ലഭിക്കുന്നത്.മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്ന് AITUC നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ് പറഞ്ഞു.
വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽപദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലാണ്. അന്ന് പ്രതിഷേധിച്ചത്
ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഒന്നിച്ച്. 20 തീയതി ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കും. പദ്ധതിയുമായി മുന്നോട്ടുപോയാൽ സമരപരിപാടികളിലേക്ക് നീങ്ങും
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു
കൊച്ചി. ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്. കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യം.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും
മംഗളൂരുവിൽ മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
മംഗളൂരു: കർണാടക മംഗളൂരു ബ്രഹ്മാവർ പോലീസ് സ്‌റ്റേഷനിൽ മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ബ്രഹ്മാവർ പോലീസ് സ്‌റ്റേഷനിലെ എസ് ഐ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവർക്കെതിരെയാണ് നടപടി.
കൊല്ലം സ്വദേശിയായ ബിജുമോനാണ്(45), സ്‌റ്റേഷനിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ബ്രഹ്മാവർ ഷിപ് യാർഡിലെ ജോലിക്കാരനായിരുന്നു ബിജു മോൻ. ശനിയാഴ്ച രാത്രി ചേർകാഡിയിൽ യുവതിയെയും മകളെയും അപമാനിച്ചെന്ന പരാതിയിലാണ് ബിജുമോനെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ സഹോദരനാണ് പരാതി നൽകിയത്. ഞായറാഴ്ച പുലർച്ചെയോടെ ബിജു മോനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി, വോട്ടെടുപ് നാളെ
വയനാട് /തൃശൂർ വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെ പൂർത്തിയാകും.
നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് പ്രവർത്തകർ അവസാന വോട്ടുറപ്പിക്കാൻ വീടുകൾ കയറിയുള്ള നിശ്ശബ്ദ പ്രചാരണമാണ് നടത്തുക. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികളും. പുതിയ വോട്ടർമാർക്ക് ഉൾപ്പെടെ പരിചയപ്പെടുത്താനുള്ള മാതൃക വോട്ടിംഗ് മെഷീനുകളുമായാണ് ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്ന് നടത്തുക. അതേസമയം പിന്തുണ ഉറപ്പാക്കാനായി പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.
പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.
ചെറുതുരുത്തി സ്കൂളിൽ നിന്നാണ് ചേലക്കര മണ്ഡലത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുന്നത്. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് നവംബര്‍ 13 ന് വയനാട് ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും.
എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിർദ്ദേശം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ്.
ഇതോടൊപ്പം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.
പ്‌ളസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂള്‍ യൂണിഫോമില്‍ കാണാതായി
കാരാളിമുക്ക്. പ്‌ളസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായെന്ന് പരാതി. പടിഞ്ഞാറേ കല്ലട, കണത്താർ കുന്നം,വരമ്പത്ത് കിഴക്കതിൽ, ഇബ്രാഹിംകുട്ടിയുടെ മകൻ മുഹ്സിൻ( 17)നെയാണ് കാണാതായത്. ചവറ ശങ്കരമംഗലം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഇയാളെ വൈകുന്നേരം 5 മണി മുതൽ കാരാളിമുക്കിൽ നിന്നും കാണാതായതായാണ് ബന്ധുക്കള്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍. 9947952084 ,ശാസ്താംകോട്ട പൊലീസ് 0476 2830355
സിദ്ധിഖിന്റെ മുൻകൂർ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി. ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻ കൂർ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.പോലീസിനെ തീരെ ആരോപണങ്ങളുമായി സിദ്ധിഖ്.അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുന്നു എന്ന് സിദ്ദിഖ് കോടതിയെ അറിയിക്കും.
ന്യായത്തിന്റെയും, നിക്ഷപക്ഷതയുടെയും അതിർവരമ്പുകൾ അന്വേഷണ ഉദ്യോഗസ്ഥൻ മറികടന്നു.സിദ്ധിഖിന്റെ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർക്കും.സിദ്ധിഖിന് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതിയെ അറിയിക്കും.അന്വേഷണവുമായി സഹകരിക്കുന്നില്ല.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.






































