Home Blog Page 1947

സീ പ്ലെയിൻ പദ്ധതി 10 വർഷം മുൻപേ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നു, മുടങ്ങിയത് ഇക്കാരണത്താല്‍

കൊച്ചി. സീ പ്ലെയിൻ പദ്ധതി 10 വർഷം മുൻപേ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്ന് സീ ബേർഡ് സീ പ്ലെയിൻ സി ഇ ഒ സൂരജ് ജോസ് ചാനല്‍ അഭിമുഖത്തില്‍. സർക്കാരിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് അട്ടിമറിച്ചതാണ് പദ്ധതി വൈകാൻ കാരണം. കൃത്യമായി പദ്ധതി രേഖ തയ്യാറാക്കി നൽകിയിട്ടും അത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ല.

നിങ്ങൾ എത്ര കയറിയിറങ്ങിയാലും സീ പ്ലെയിൻ പദ്ധതി നടപ്പിലാകില്ല എന്ന് ഉദ്യോഗസ്ഥർ പരിഹസിച്ചു.ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് പദ്ധതി വൈകാൻ കാരണം. പദ്ധതി നടപ്പിലാകില്ല എന്ന് കണ്ടതോടെ എയർക്രാഫ്റ്റ് കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചു. സാമ്പത്തിക നഷ്ടമാണ് പ്രധാന കാരണം . അന്നുണ്ടായത് വലിയ മാനസിക സംഘർഷം. ഇപ്പോൾ നടന്നത് ഒരു ഡെമോ മാത്രം.. കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇനിയും പദ്ധതി അവതാളത്തിൽ ആകാൻ സാധ്യതയുണ്ടെന്നും സൂരജ് ജോസ് ചാനല്‍പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം മത്സ്യബന്ധന മേഖലയെ തകർക്കുന്ന സീ പ്ലെയിൻ പദ്ധതിയെ എതിർക്കുമെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി. 2013 ൽ മത്സ്യത്തൊഴിലാളികളുടെയും ഇടതു സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പദ്ധതി നിർത്തിവച്ചിരുന്നു. എന്നാൽ സീ പ്ലെയിൻ പദ്ധതി പുനരാരംഭിക്കുന്നത്തോടെ മത്സ്യബന്ധനത്തിന് പരിമിതികൾ ഉണ്ടാവുമെന്ന ആശങ്കയിലാണ് മത്സ്യബന്ധന തൊഴിലാളികൾ. 17ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ സമരപരിപാടികളെ കുറിച്ച് ചർച്ചചെയ്യുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഭിന്നശേഷിക്കാർക്ക് ജോയിസ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം ചെയ്തു

മൈനാഗപ്പളളി .ഗ്രാമപഞ്ചായത്തിൽ സ്വപ്ന പദ്ധതിയായ ഭിന്ന ശേഷിക്കാർക്കുള്ള ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴസൺ ഷീബാ സിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബി. സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു മുൻ പ്രസിഡന്റ് പിഎം സെയ്ദ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ മനാഫ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. ജനപ്രതിനിധികളായ അജിശ്രീ കുട്ടൻ ഷഹുബാനത്ത് രജനി സുനിൻ ഷിജിന റാഫിയ നവാസ് ബിന്ദു മോഹൻ രാധിക ഓമനക്കുട്ടൻ ഉഷാകുമാരി ലാലിബാബു ജലജ. സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു ICDS സൂപ്പർ വൈസർ സന്ധ്യ നന്ദിരേഖപ്പെടുത്തി 110000 രൂപ വിലമതിക്കുന്ന സഹായ ഉപകരണമാണ് ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ പ്രദേശവാസികളും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല, ഹൈക്കോടതി

കൊച്ചി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ചു എന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ല്‍ മാത്രമാണ് വഖഫ് ഭേദഗതി നിയമവും നിലവിൽ വന്നതെന്നും എന്നാൽ 1999 മുതൽ പോസ്റ്റ് ഓഫീസ് അവിടെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നതിനാൽ കേസ് നിലനിൽക്കില്ലന്നാണ് ഉത്തരവിൽ പറയുന്നത്.

2017ലാണ് കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹൈക്കോടതി ഉത്തരവോടെ കോഴിക്കോട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ അസാധുവായി. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് നിര്‍ണായക വിധി.

എലിപ്പനിബാധിച്ചു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തിരുവനന്തപുരം. എലിപ്പനിബാധിച്ചു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ ആസാം സ്വദേശി അജയ്ഉജിർ (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിക്ക് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി.തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.

മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു

മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ.

ഷാരുഖ് ഖാനെ വധിക്കുമെന്ന ഭീഷണി; ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ

മുംബൈ: നടൻ ഷാരുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കേസിൽ ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് ഫൈസൻ ഖാൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും.

നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷാരുഖ് ഖാന്റെ പേരിലും ഭീഷണി സന്ദേശമെത്തിയത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി നവംബർ 2ന് ഫൈസൻ ഖാൻ പോലീസിൽ പരാതി നൽകിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.

നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്.

സൈബർ തട്ടിപ്പ് , 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു

ന്യൂഡെല്‍ഹി.സൈബർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ താണ് നടപടി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം അനുസരിച്ച്,സൈബർ ക്രൈം കോഡിനേഷൻ സെന്റർ ആണ് അക്കൌണ്ടുകൾ മരവിപ്പിച്ചത്.ദേശ സാൽകൃത ബാങ്കുകൾ അടക്കമുള്ളവയിലെ അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്. ഫേസ്ബുക്ക്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളിലൂടെ സൈബർ തട്ടിപ്പും അനധികൃത പണ ഇടപാടും നടത്തുന്നതായി ഏജൻസികൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 17000 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നതായാണ്‌ റിപ്പോർട്ട്.b2023 ജനുവരിക്ക് ശേഷം മാത്രം രാജ്യത്ത് ഒരു ലക്ഷത്തോളം സൈബർ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി

തൃശ്ശൂർ. ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയിരുന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. തുടർനടപടികൾക്കായി പണം ഇൻകം ടാക്സിന് കൈമാറി. എൽഡിഎഫിന് വേണ്ടി കടത്തിയ പണമാണ് പിടികൂടിയതെന്ന്
പി വി അൻവർ എംഎൽഎ ആരോപിച്ചു.

ഇന്ന് രാവിലെ 9:30 യോടെ ആയിരുന്നു സംഭവം. KL 51 P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നിരുന്നത്. രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും പണം കണ്ടെടുത്തു. ഷോർണൂർ കുളപ്പുള്ളി സ്വദേശി ജയനും മകനും ഡ്രൈവറും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായി നടത്തിയ പരിശോധനയിൽ 19.70 ലക്ഷം രൂപ കണ്ടെത്തി. പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല. തുടർനടപടികൾക്കായി പണം ഇൻകം ടാക്സിന് തെരഞ്ഞെടുപ്പ് സ്ക്വാഡ് കൈമാറി. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇത് എന്നതാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്. എൽഡിഎഫിന് വേണ്ടി കടത്തിയ പണമാണ് പിടിയിലായതെന്ന് പി വി അൻവർ ആരോപിച്ചു.

അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

തലപ്പുഴ തിണ്ടുമ്മലിൽ അഞ്ചേമുക്കാൽ ഏക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡിൻറെ നോട്ടീസ്

വയനാട്. തലപ്പുഴ തിണ്ടുമ്മലിൽ അഞ്ചേമുക്കാൽ ഏക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡിൻറെ നോട്ടീസ് . രേഖകൾ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് 5 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. കൈവശക്കാരെ ഒഴിപ്പിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. ബിജെപി വിഷയത്തെ മുതലെടുക്കുകയാണെന്നും ജയരാജൻ ആരോപിച്ചു

വഖഫ് ബോർഡ് നൽകിയ നോട്ടീസ് സർക്കാർ പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ആവശ്യപ്പെട്ടു

ആരെയും സ്ഥലത്തുനിന്ന് ഇറക്കിവിടാൻ പള്ളി കമ്മിറ്റി ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു ഹയാത്തുൽ ഇസ്ലാം പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ പ്രതികരണം