Home Blog Page 1927

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

കോഴിക്കോട്. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന് ഹൈക്കോടതിയിൽ 3 ഹർജികൾ നൽകും.കള്ളവോട്ട് നടന്നതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. സി പി ഐ എമ്മിൻ്റെ അക്രമണങ്ങൾക്ക് കൂട്ടുനിന്ന മെഡിക്കൽ കോളജ് ACP കെ ഉമേഷിനെതിരെ നടപടി വേണമെന്നും കോടതിയെ അറിയിക്കും.
റിട്ടേണിംഗ് ഓഫീസർക്കെതിരെയും നടപടി എടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ശനിയാഴ്ച നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐഎം കള്ളവോട്ട് ചെയ്തു വിജയിച്ചു എന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ആരോപണം തള്ളി സിപിഐഎം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

മണിപ്പൂരിലെ സംഘർഷം , രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഇംഫാല്‍. മണിപ്പൂരിലെ സംഘർഷം , രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. 60 വയസ്സുള്ള സ്ത്രീയുടെയും രണ്ടര വയസ്സുള്ള കൊച്ചുമകന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരു മൃതദേഹങ്ങളും തലയില്ലാത്ത നിലയിലാണ്. ജിരിബാമിലെ നദിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്രമത്തിന് പിന്നിൽ കുക്കികൾ എന്ന് സംശയം


പ്രശ്ന ബാധ്യത മേഖലകളിൽ ജാഗ്രത നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും.സ്ഥിതിഗതികൾ വിലയിരുത്താൻ സിആർപിഎഫ് ഡി.ജി അനീഷ് ദയാൽ മണിപ്പൂരിൽ എത്തി.
പ്രതിഷേധം ഉണ്ടായ ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.
സമാധാനം പുനഃസ്ഥാപിക്കാൻ
സർക്കാറിന് കഴിയുന്നില്ലെന്ന വിമർശനങ്ങൾക്കിടെ ബിരേൻ സിംങ്ങ് സർക്കാറിനുള്ള പിന്തുണ എൻ പി പി പിൻവലിച്ചു.മണിപ്പൂർ സന്ദർശിക്കാതെ പ്രധാനമന്ത്രി ലോകം മുഴുവൻ സന്ദർശിക്കുന്നു എന്നും മണിപ്പൂരിൽ ആരു ഭരിച്ചാലും നീതി വേണമെന്ന് എന്നും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു

REP. IMAGE

മിനി ലോറി നിയന്ത്രണം വിട്ടു പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയിൽ ഇടിച്ച് അപകടം

പാറശ്ശാല. കുറുംങ്കുട്ടിയിൽ മിനി ലോറി നിയന്ത്രണം വിട്ടു റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയിൽ ഇടിച്ച് അപകടം.നെയ്യാറ്റിൻകര ഭാഗത്തുനിന്നും പാറശ്ശാലയിലേക്ക് വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.മിനി ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കും ഗുരുതര പരുക്കുകളോട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആറുമണിക്കാണ് അപകടം

മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാവാൻ അപകട കാരണമെന്ന് പ്രാഥമിക നിഗമനം.മിനിലോറി പാർട്സൽ സർവീസ് നടത്തുന്ന വാഹനമെന്ന് പാറശ്ശാല പോലീസ്

സീരിയല്‍ രംഗം ,വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിക്കുന്നു

തിരുവനന്തപുരം. സീരിയൽ മേഖലയിൽ സെൻസറിങ് അനിവാര്യം എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതി ദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. മെഗാ സീരിയലുകൾ നിരോധിക്കണം എന്ന റിപ്പോർട്ട്‌ 2017 – 2018 കാലത്ത് നൽകിയിയുള്ളതാണ്. തനിക്ക് അതിനെകുറിച്ച് അറിയില്ല. സീരിയൽ മേഖലയിലെ സ്ത്രീകൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പരാതികളും ലഭിച്ചു. നടപടികൾ സ്വീകരിച്ചു വരുന്നു എന്നും വനിതാ കമ്മീഷൻ അധ്യക്ഷ

ഭരണിക്കാവ് സിഗ്നല്‍ ഇന്ന് ഉദ്ഘാടനം,പക്ഷേ

ശാസ്താംകോട്ട. ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ഭരണിക്കാവ് സിഗ്നല്‍ ഇന്ന് ഉ്ദഘാടനം ചെയ്യും.പഞ്ചായത്തിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഇന്ന് രാവിലെ പത്തിന് സിഗ്നലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

വര്‍ഷങ്ങള്‍ മുമ്പ് ഉദ്ഘാടനം ചെയ്തതിനെത്തുടര്‍ന്ന് ുണ്ടായ അപകട മരണത്തെത്തുടര്‍ന്നാണ് സിഗ്നല്‍ നിര്‍ത്തിവച്ചത്. കുന്നത്തൂരിന്‍റെ സിരാകേന്ദ്രമായ ഏറ്റവും തിരക്കുള്ള ഭരണിക്കാവില്‍ സിഗ്നല്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെങ്കിലും പ്രശ്നങ്ങള്പ‍ഠിച്ച് പരിഹാരം കാണാന്‍ അധികൃതര്‍ മടിച്ചാല്‍ കൂടുതല്‍ കുഴപ്പമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. നിലവില്‍ പൊലീസിന്‍റെ കൂടി സഹായം ലഭിക്കുന്നുണ്ട്. അത് കുറേ കാലത്തേക്ക് തുടരണം, സിഗ്നല്‍ കൗണ്ട് ഡൗണ്‍ അത്യാവശ്യമായും വേണം. വേണ്ടത്ര വീതിയില്ലാത്തതിനാല്‍ ഒരു വശത്തേക്കു പോകേണ്ടവര്‍ക്ക് മറ്റൊരു വരിയായി മാറി കാത്തുനില്‍ക്കാനാവാത്തത് പ്രശ്നമാണ്. അതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് നോക്കണം.

സിഗ്നല്‍ ഉണ്ടെന്ന് അറിയാതെ വന്നുകയറുന്നവരെ നിയന്ത്രിക്കണം. ഇരുചക്രവാഹനങ്ങള്‍ വലിയവാഹനത്തിന് അടിപ്പെടാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി അപകട സാധ്യത പഠിച്ച് പരിഹാരം തേടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറേ നാളേക്ക് വേണ്ടിവരും.

ബസ് ബേ കൃത്യമായി പാലിക്കുന്നില്ല. ബസ് സ്റ്റാന്‍ഡുവഴി ബസുകളെ കയറ്റിവിടുന്നത് നഗരഹൃദയത്തിലെ തിരക്കു കുറയ്ക്കും. സ്റ്റാന്‍ഡ് നന്നാക്കണം. ബൈ പാസ് ആയി ഉപയോഗിക്കാവുന്ന റോഡുകളെല്ലാം വീതികൂട്ടി നന്നാക്കി നഗരഹൃദയത്തിലെ തിരക്കു കുറയ്ക്കണം.

നൈജീരിയയുടെ പരമോന്നത പുരസ്കാരം പ്രധാന മന്ത്രി നരേന്ദ്ര മോദി ഏറ്റ് വാങ്ങി

അബുജ. നൈജീരിയയുടെ പരമോന്നത പുരസ്കാരമായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ’ പ്രധാന മന്ത്രി നരേന്ദ്ര മോദി ഏറ്റ് വാങ്ങി.എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ പുരസ്കാരം ലഭിക്കുന്ന നൈജീരിയ കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് പ്രധാന മന്ത്രി മോദി.പുരസ്കാരം വിനയത്തോടെ സ്വീകരിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി.പ്രധാന മന്ത്രിക്ക് ഒരു വിദേശരാജ്യത്തുനിന്നും ലഭിക്കുന്ന പതിനേഴാമത്തെ പുരസ്കാരമാണിത്.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS പരസ്യപ്രചാരണങ്ങൾക്ക്            ഇന്ന് കൊട്ടിക്കലാശം

2024 നവംബർ 18 തിങ്കൾ 7.45 am

?പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ഇന്ന്. അവസാനവട്ട വോട്ട് ഉറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നണികൾ

?മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെയും പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം, തിരഞ്ഞെടുപ്പ് 288 മണ്ഡലങ്ങളിൽ.

?ഝാർഖണ്ഡ് രണ്ടാം ഘട്ട വോട്ടെടുപ്പിൻ്റെയും പരസ്യപ്രചാരണങ്ങൾ ഇന്ന് കലാശകൊട്ടോടെ സമാപിക്കും.

? മണിപ്പൂർ കലാപം: ജരി ബാമിലെ നദിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്.

?സംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ കനത്ത ജാഗ്രതാ നിർദ്ദേശം

?പത്തനംതിട്ടയിൽ നെഴ്സിംസ് വിദ്യാർത്ഥിനിയുടെ മരണം: ഇന്ന് കോളജ് അധികൃതരുടെയും സഹപാഠികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.

?മണ്ണഞ്ചേരിയിലെ കുറുവ സംഘത്തിൻ്റെ മോഷണം. സന്തോഷ് സെൽവത്തിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

?കുറുവാ സംഘാംഗം സന്തോഷ് സെൽവത്തിനൊപ്പം പിടിയിലായ മണികണ്ഠൻ്റെ അറസ്റ്റ് ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടില്ല.

?വടക്കൻ പറവൂരിലെ മോഷണം.മണികണ്ഠനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

?ചേവായൂർ സഹകരണ ബാങ്ക് ഇലക്ഷൻ, കോൺഗ്രസ് ഹൈക്കോടതിയിലേക്ക് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പോലീസ് അസി.കമ്മീഷണർക്കെതിരെ നടപടി വേണമെന്നും ആവശ്യം

? വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രായേൽ നടത്തിയ അക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു.

പാലക്കാട്ട് ഇന്ന് കൊട്ടിക്കലാശം; അവസാനവട്ട വോട്ട് ഉറപ്പിക്കാൻ മുന്നണികൾ

പാലക്കാട്:
ഇരുപത്തിയേഴ് ദിനം നീണ്ടു നിന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ വോട്ട് തങ്ങള്‍ക്കായി ഉറപ്പിക്കാനുള്ള അവസാനഘട്ട നെട്ടോട്ടത്തിലാണ്. ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത തരത്തിലുള്ള ട്വിസ്റ്റുകള്‍ മുതല്‍, ആത്മകഥാ വിവാദം വരെ തെരഞ്ഞെടുപ്പില്‍ തിളങ്ങി നില്‍ക്കുകയാണ്. യു ഡി എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും, ഇടത് സ്വതന്ത്രന്‍ ഡോ. പി സരിനും, എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ആരായിരിക്കും ജനഹൃദയങ്ങളെ കീഴടക്കി നായകനാകുന്നതെന്ന് ജനങ്ങള്‍ തീരുമാനിക്കും.

കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ഡോ. പി സരിന്‍ ഇടതുപക്ഷത്തേക്ക് എത്തിയപ്പോള്‍, ബി ജെ പിയുടെ ശൗര്യമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തി. ഇത്തരത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഒരുപാട് കാര്യങ്ങള്‍ക്ക് പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നു.

വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിക്കും. എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാറോഡ്‌ ഷോ നടത്തും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ കൊട്ടിക്കലാശത്തിന്‌ തുടക്കം കുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.
യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം വൈകിട്ട്‌ നാലിന്‌ മേഴ്‌സി കോളേജള പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.
ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ കൊട്ടിക്കലാശവും സ്റ്റേഡിയം സ്റ്റാൻഡിൽ എത്തുന്നതോടെ ത്രികോണ പോരിൻ്റെ പരസ്യപ്രചാരണം പരകോടിയിലെത്തും.

എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്‌ കലക്ട്ർ ഡോ. എസ്‌ ചിത്ര അറിയിച്ചു. നിശബ്ദ് പ്രചരണം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻപാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്‌. ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കരുത്‌. തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (ബൾക്ക്‌ എസ്‌എംഎസ്‌, വോയിസ്‌ മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ, എക്‌സിറ്റ്‌ പോൾ) അനുവദിക്കില്ല.

കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ 20 ലേക്ക്‌ മാറ്റിയത്‌.

രാവിലെ ലൈസന്‍സ്; ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍: ആവേശം ലേശം കൂടുതലായി

കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്. എന്നാല്‍ രാവിലെ ലൈസന്‍സ് കിട്ടി ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ് കൊച്ചി തൃക്കാക്കര കോളേജ് വിദ്യാര്‍ഥിക്ക്. അന്നേ ദിവസം രാവിലെ തപാല്‍ വഴിയാണ് ലൈസന്‍സ് വന്നത്. കയ്യില്‍ കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലൈസന്‍സ് നഷ്ടമാവുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജാണ് ഒരു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

ലൈസന്‍സ് ലഭിച്ച സന്തോഷത്തില്‍ കൂട്ടുകാരെ ബൈക്കിന്റെ പിന്നിലിരുത്തി ഓടിച്ചതാണ് വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. രണ്ട് കൂട്ടുകാരെയാണ് ഒരേസമയം ഇരുത്തി യാത്ര ചെയ്തത്. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ആര്‍ടിഒ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലൂടെ വിദ്യാര്‍ഥികൾ ബൈക്കില്‍ പോവുകയായിരുന്നു.

വിദ്യാര്‍ഥികളെ കണ്ട് ഉദ്യോഗസ്ഥന്‍ അവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു. ഇവര്‍ക്ക് പുറമേ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ കൂടി മറ്റ് ബൈക്കിലെത്തിയിരുന്നു. ആ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സും ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ബൈക്കിന്റെയും പിന്നിലിരുന്നവര്‍ ഹെല്‍മെറ്റ് വെച്ചിട്ടില്ലായിരുന്നു. 3,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

മുനമ്പം സുവർണ്ണാവസരമായി കണ്ട് കേരളത്തെ മണിപ്പൂരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്, കെ സി വേണുഗോപാൽ

മുനമ്പം.മുനമ്പം സുവർണ്ണാവസരമായി കണ്ട് കേരളത്തെ മണിപ്പൂരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുനമ്പം സമരത്തിൽ ഐക്യദാർഢ്യവുമായി എസ്എൻഡിപിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലതീർത്തു. വഖഫ് നിയമഭേദഗതി നീതി നിഷ്ഠമാക്കണമെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

മുനമ്പം വിഷയത്തിൽ വഖഫിനെ അനുകൂലിക്കുന്ന നിലപാടുമായി സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രം ആയിട്ടുള്ള സിറാജിൽ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ട ഇന്ന് തന്നെയാണ് മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി എസ്എൻഡിപി യോഗം മനുഷ്യ ചങ്ങല തീർത്തത്.

മുനമ്പം സുവർണാവസരമായി കണ്ട് കേരളത്തെ മണിപ്പൂർ ആക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ ആയിരുന്നു എസ്എൻഡിപി യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. തുഷാർ വെള്ളാപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് താമസക്കാരെ കുടിയൊഴുപ്പിക്കരുത് എന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സി ബി സി ഐ പ്രസിഡണ്ടും ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത് സമരപ്പന്തൽ സന്ദർശിച്ചു. നീതി നിഷേധിക്കപ്പെട്ട ആളുകളാണ് മുനമ്പത്തേത് എന്നും മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതോടൊപ്പം മതസ്വാതന്ത്ര്യം പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഉമർ ഫൈസി മുക്കത്തിന്റെയും സിറാജ് പത്രത്തിന്റെയും അഭിപ്രായങ്ങളോട് വിയോജിച്ച് കൊണ്ട് മുനമ്പം സമരക്കാർ പ്രതികരിച്ചു.