24.4 C
Kollam
Wednesday 31st December, 2025 | 05:55:31 AM
Home Blog Page 1925

ശാസ്താംകോട്ട കോളേജ് വജ്ര ജൂബിലി ആഘോഷം;കുമ്പളത്ത് ശങ്കുപ്പിള്ള സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച ദീപശിഖാറാലിക്ക് വരവേല്പ്

ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോളേജ് സ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ള സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ റാലി ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. പന്മന ആശ്രമം മഠാധിപതി കൃഷ്ണമയാനന്ദ തീർത്ഥപാദ സ്വാമികൾ ആശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ദീപശിഖയിലേക്ക് ദീപം പകർന്നു.

ആശ്രമത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം പുത്തൻചന്ത,ചേന്നങ്കര,പടപ്പനാൽ, ആഞ്ഞിലിമൂട് വഴി ശാസ്താംകോട്ട ടൗണിൽ എത്തുകയും തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോളേജ് അങ്കണത്തിലെ കെടാവിളക്കിൽ ദീപം പകരുകയും ചെയ്തു.കോളേജിലെ കായിക താരങ്ങൾ,എൻസിസി കേഡറ്റുകൾ എന്നിവർ റാലിയിൽ പങ്കാളികളായി.ആശ്രമ ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.സി പ്രകാശ്,ആർ.അരുൺകുമാർ,ലെജിത്ത് വി.എസ്,ഡോ.അജേഷ്.എസ്.ആർ,ഡോ ടി.മധു,ഡോ.ആശ രാധാകൃഷ്ണൻ,ഡോ.ജയന്തി.എസ്, ശ്രീജ.ആർ,അധ്യാപക അനധ്യാപക ജീവനക്കാർ,പൂർവ്വ അധ്യാപകർ, ആഘോഷവുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികളുടെ ചെയർമാൻമാർ, കൺവീനർമാർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ആവേശം.. വാനോളം..പാലക്കാട് കൊട്ടിക്കലാശം

പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശം കൊഴുപ്പിക്കാൻ എത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം അടക്കം നിരവധി വിഷയങ്ങളാണ് പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത്.
പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ തങ്ങളുടേതാക്കാന്‍ മത്സരിക്കുകയായിരുന്നു മുന്നണികള്‍. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിലാണ്. സ്ഥാനാര്‍ഥികളുടെ റോഡ് ഷോ ഉച്ചയോടെ ആരംഭിച്ചിരുന്നു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു സമാപനം. കലാശക്കൊട്ടു നടക്കുന്നതിനാല്‍ 6.30 വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ബുധനാഴ്​ചയാണ്​ വോട്ടെടുപ്പ്.

ഭരണിക്കാവ് സിഗ്നല്‍ ലൈറ്റ് ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട. ഭരണിക്കാവ് ടൗണില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎല്‍എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ:- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് R സുന്ദരേശൻ , ബ്ലോക്ക് ആരോഗ്യ വിദ്യാ: സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ സനൽകുമാർ ,വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ്, , സ്ഥിരം സമിതി അധ്യക്ഷൻ അനിൽ തുമ്പോടൻ ,അംഗങ്ങളായ ഉഷാകുമാരി, പ്രസന്നകുമാരി . പ്രീതാകുമാരി . ഐ ഷാനവാസ്. മുൻ ബ്ലോക്ക് പ്രസി. അൻസർ ഷാഫി, ആര്‍. അജയകുമാർ കെഎബി എഇ ആര്‍. അമ്പിളി . പിഡബ്ളിയു എഇ ആര്‍ സുനിതാകുമാരി . മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സീമ നന്ദി പറഞ്ഞു. ചടങ്ങിൽ സിഗ്നൽ സംവിധാനം നടപ്പിലാക്കിയ പത്തനംതിട്ടവൈബ്രന്റ് മീഡിയ മാനേജർ അനീഷ് ലാൽ. എഞ്ചിനിയർ ജോർജ് ജോസഫ് എന്നിവരെ ആദരിച്ചു.

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ

മംഗളൂരു. റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ. റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാ ക്രമീരണങ്ങളില്ലാതെ സിമ്മിങ് പൂൾ പ്രവർത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


ഉള്ളാലിലെ വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ സ്വിമ്മിങ് പൂൾ പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആവശ്യമായ സുരക്ഷ ജീവനക്കാർ റിസോർട്ടിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട യുവതികൾ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താൻ കഴിയാതിരുന്നത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്ന് പൊലീസ് പറയുന്നു. പൂളിൽ ആറടി ആഴമുണ്ടായിട്ടും സൂചന ബോർഡുകൾ സ്ഥാപിച്ചില്ലെന്നും പൊലീസ് നടപടിയിൽ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെയാണ് പൂളിൽ കുളിക്കാൻ ഇറങ്ങിയ മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടെ ഒരാൾ കുളത്തിന്റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപ്പെട്ടത്.

ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ

മുംബൈ.അദാനിക്ക് വേണ്ടതെല്ലാം നൽകാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്ർറെ പരസ്യ പ്രചാരണം അവസാനിക്കും മുൻപ് മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിമർശം.

ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗം. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടർച്ചയായിരുന്നു അത്. മഹാരാഷ്ട്രയിൽ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് രാഹുൽ ഗാന്ധിയെത്തിയത് സേഫ് ലോക്കറുമായി.

ഒന്നിച്ച് നിന്നാൽ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ചെന്നാണ് പരിഹാസം. ഒപ്പം സേഫ് ലോക്കറിൽ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു. ധാരാവി പുനർവികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്. രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നൽകാൻ മോദി ഒരുക്കമാണെന്ന് രാഹുൽ കുറ്റപ്പെടുത്തു. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്.

തമിഴ് ഗായകൻ ഗുരു ഗുഹൻ പീഡനക്കേസില്‍ അറസ്റ്റിൽ

ചെന്നൈ.വിവാഹവാഗ്‍ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച കേസില്‍ തമിഴ് ഗായകൻ ഗുരു ഗുഹൻ അറസ്റ്റിൽ.ചെന്നൈ പറങ്കിമലൈ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ ഒരാഴ്ചയായി ഗുരു ഗുഹൻ ഒളിവിലായിരുന്നു.

 സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ബലാത്സംഗം ചെയ്തെന്നാരോപിച്ച് പരാതി നല്‍കിയ യുവതി. വിവാഹവാഗ്ദാനം നൽകി ഗുഹൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നൽകി.

മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷം, ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തിൽ ഉന്നതലയോഗം

ന്യൂഡെല്‍ഹി. മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷം. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. മുഖ്യമന്ത്രി ബി രേൻ സിങ് വിളിച്ച എൻ ഡി എ യോഗം വൈകീട്ട് 6 ന്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും.ജരിബാം ബിജെപി യിൽ കൂട്ട രാജി.ഇറെങ്ബാമിൽ കർഷകർക്ക് നേരെ വെടിവെപ്പ്.അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതി നിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതല യോഗം വിളിച്ചത്.

പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതർ പങ്കെടുക്കുന്ന യോഗത്തിൽ,
സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന യോ​ഗത്തിൽ അമിത് ഷാ നിർദ്ദേശം നൽകി.

മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും. അധിക സേന ഈ ആഴ്ച തന്നെ മണിപ്പൂരിലെത്തും.അസമിൽ നദിയിൽ നിന്ന് തല അറുത്ത നിലയിൽ 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയി, മണിപ്പൂരിൽ നിന്നു കാണാതായ മുത്തശ്ശിയുടെയും കോച്ചു മകന്റെതുമാണ് മൃതദേഹങ്ങൾ എന്നാണ് നിഗമനം.

ഇറെങ്ബാമിലെ കർഷകരെ ആയുധധാരികളായ അക്രമികൾ ആക്രമിച്ചു.സുരക്ഷ സേന എത്തിയാണ്‌ ആക്രമികളെ തുരത്തിയത്.

കുകി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമസക്തമായി.
5 ആരാധനാലയങ്ങളും, പെട്രോൾ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു.

പ്രതി ഷേധ ക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു യുവാവ് മരിച്ചു.25 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു, പോലീസ് ഉദ്യോഗസ്ഥർ അടക്കം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ടു ദിവസത്തിനിടെ മണിപ്പൂരിൽ 20 പേർ കൊല്ലപ്പെട്ടു, 17 എംഎൽഎമാരുടെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി.

സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപി യുടെ 8 ഭാരവാഹികൾ നേതൃത്വത്തിന് രാജി സമർപ്പിച്ചു.

സർക്കാറിനുള്ള പിന്തുണ പിൻവലിച്ച എൻ പി പി, ബിരേൻ സിങ്ങിന്റ രാജിക്കായി സമ്മർദ്ധം ശക്തമാക്കി. മുഖ്യമന്ത്രിയെ മാറ്റിയാൽ വീണ്ടും പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോൺ റാഡ് സാങ് മ അറിയിച്ചു.

സിക്‌സ് കൊണ്ട് പരിക്കേറ്റ യുവതിയെ ആശ്വസിപ്പിക്കാന്‍ സഞ്ജു എത്തി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു 56 ഒമ്പത് സിക്‌സറുകളാണ് മത്സരത്തില്‍ പായിച്ചത്. ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ യുവതിയുെട മുഖത്താണ് പതിച്ചത്. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ്പാക്ക് വച്ചുകൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. യുവതിയോട് ശ്രദ്ധിക്കൂവെന്ന് സഞ്ജു നിര്‍ദേശിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നത്. മത്സരത്തിന് ശേഷം സഞ്ജു പരിക്കേറ്റ യുവതിയുമായി സംസാരിക്കുന്നതും കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതുമാണ് വീഡിയോയില്‍. ഒട്ടേറെ ആരാധകര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുന്നുമുണ്ട്.

https://twitter.com/CricketFeedIN/status/1858051878832963652
https://twitter.com/CricketFeedIN/status/1858051878832963652?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1858051878832963652%7Ctwgr%5E3e9b8c555c62fd5757c3c3a73fb1cff4900264f9%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCricketFeedIN%2Fstatus%2F1858051878832963652%3Fref_src%3Dtwsrc5Etfw

ശബരിമല,തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

ശബരിമല. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.

പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും.

നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർകാർഡിന്റെ കോപ്പി, വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പി ഡി എഫ് എന്നിവ കരുതണം.

കെ മുരളീധരനും സന്ദീപ് വാര്യരും ഒരേ വേദിയിൽ

പാലക്കാട്‌ . സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കെ കെ.മുരളീധരനും സന്ദീപും ഒരേ വേദിയിൽ,പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണസംഘത്തിന്റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്,മുരളീധരൻ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്


മുരളിയുടെ അതൃപ്തി ചർച്ചയാകാൻ കാത്തിരുന്നവർക്ക് നിരാശ,ശ്രീകൃഷ്ണപുരത്തെ കോൺഗ്രസ്‌ ഭരണസമിതി ബാങ്കിന്റെ പുതിയ കെട്ടിടഉദ്ഘാടനത്തിനാണ് കെ മുരളീധരനും സന്ദീപ് വാര്യരും ഒരേ വേദിയിലെത്തിയത്,തെല്ലും അമർഷമോ അതൃപ്തിയോ കാണിക്കാതെയാണ് മുരളി സന്ദീപിനെ സ്വീകരിച്ചത്,ഇരുവരും വേദിയിൽ ഇരുന്നതും ഒരുമിച്ച്..പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം,സന്ദീപിന്റെ പാർട്ടി പ്രവേശനം അറിഞ്ഞത് ചാനൽ വാർത്തകളിലൂടെയെന്ന് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു,എന്തായാലും മുരളിയുടെ അതൃപ്തി നീങ്ങിയെന്ന സൂചന നൽകുന്നതായി നേതാക്കളുടെ വേദി പങ്കിടൽ