പത്തനാപുരം കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിലുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. ഇന്ന് പുലര്‍ച്ചെയാണ് മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലെ ഗോഡൗണില്‍ തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ തീ പടര്‍ന്ന വിവരമറിഞ്ഞ് പത്തനാപുരം അഗ്‌നിശമനസേനാനിലയത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീ കെടുത്താനായില്ല. പിന്നീട് പുനലൂര്‍, കൊട്ടാരക്കര എന്നീ നിലയങ്ങളില്‍നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകള്‍കൂടി എത്തി തീ അണയ്ക്കുകയായിരുന്നു. ഗോഡൗണിലെ 80 ശതമാനത്തിലധികം ചെരുപ്പുകളും കത്തിനശിച്ചു.
സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്,12.41 കോടി രൂപ കണ്ടെടുത്തു
സാന്റിയാഗോ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 12.41 കോടി രൂപ കണ്ടെടുത്തതായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായും ഇഡി.
രാജ്യവാപകമായി നടത്തിയ 2 ദിവസത്തെ റെയിഡ്.. ആറ് സംസ്ഥാനങ്ങളിലായ സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഇഡി കണ്ടെത്തിയത് 12.41 കോടി രൂപയുടെ കണക്കിൽപെടാത്ത പണം. 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. പല ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായും ഇഡി പറയുന്നു.
മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ വൻ നിക്ഷേപത്തിന്റെ രേഖകളും ഇഡിക്ക് കിട്ടി. സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകൾ നടത്തിയാതും ഇഡി കണ്ടെത്തിയിട്ടുണ്ട്. വൻ തുക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങി കള്ളപ്പണം വെളുപ്പിച്ചതായും ഇഡി പറയുന്നു. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചു. ഇതുവഴി ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കി. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് ഇഡിയുടേത്. മൂന്ന് കേസുകളിലായാണ് ഇഡിയുടെ റെയിഡ് നടന്നത്. സാന്റിയാഗോ മാർട്ടിന്റെ മരുമകന്റെ വീട്ടിലും ഇഡി പരിശോധ നടത്തിയിരുന്നു. 2 വർഷം മുൻപ് നടന്ന പരിശോധനയ്ക്ക് പിന്നാലെ 450 കോടിയുടെ അനധികൃത സ്വത്ത് കണ്ട്കെട്ടിയിരുന്നു. സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണം ചെന്നൈ സിറ്റി ക്രെംബ്രാഞ്ച് പൂട്ടിക്കെട്ടിയതിന് പിന്നാലെയാണ് ഇഡിയുടെ റെയിഡും അനുബന്ധ നടപടികളും
കിടങ്ങയം കന്നിമേൽ എൻഎസ്എസ്കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു
ശൂരനാട്:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ പരിധിയിൽ ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 5763 ആം നമ്പർ മന്നം സ്മാരക എൻഎസ്എസ് കരയോഗത്തിന് വേണ്ടി പുതുതായി പണികഴിപ്പിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ജ്യോതിയിൽ രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.ബിഡിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.ആരതി എം.വിയെ ഉപഹാരം നൽകി അനുമോദിച്ചു.പുതിയ മന്ദിരങ്ങൾക്ക് യൂണിയനിൽ നിന്നും നൽകിവരുന്ന ഗ്രാന്റ് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു കരയോഗം പ്രസിഡന്റ് ജ്യോതിയിൽ രാധാകൃഷ്ണപിള്ളയ്ക്ക് കൈമാറി.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ഭരണസമിതി അംഗങ്ങളായ എൻ.രാമൻപിള്ള,പി.കെ ഹരികൃഷ്ണൻ,എൻഎസ്എസ് പ്രതിനിധി സഭാംഗം എ.വി ശശിധരകുറുപ്പ്,കെ.പി സുരേഷ് കുമാർ,വേണുഗോപാൽ. എസ്,വനിതാ യൂണിയൻ സെക്രട്ടറി എൻ.പ്രീത,എംഎസ്എസ്എസ്
കോർഡിനേറ്റർ പ്രമീളകുമാരി, കരയോഗം ട്രഷറർ ബാലചന്ദ്രൻ പിള്ള.സി,വനിതാ സമാജം പ്രസിഡന്റ് ഹൃദ്യ രാജ്,സെക്രട്ടറി ജിഷ ബിന്ദു എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി മാമ്പിയിൽ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് കിടങ്ങയം സോമൻ നന്ദിയും പറഞ്ഞു.
മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ അലങ്കാര ഗോപുരത്തിന്റെയും സേവപന്തലിന്റെയും ശിലാസ്ഥാപനം
ശാസ്താംകോട്ട. മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിക്കുന്ന അലങ്കാര ഗോപുരത്തിന്റെയും സേവപന്തലിന്റെയും ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ജാതവേദർ കേശവര് ഭട്ടതിരിപ്പാട് നിർവഹിച്ചു.ചടങ്ങിൽ ക്ഷേത്രസഭ ഭാരവാഹികളായ ഗോകുലം സനിൽ,സി.അശോകൻ,എം.എം ജയരാജ്,എ.കെ ഗോപാലൻ,അജയൻ കൊട്ടയ്ക്കാട്,ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വിൽക്കാൻ സൂക്ഷിച്ച ചന്ദനവുമായി അഞ്ച് അന്തർസംസ്ഥാന ചന്ദന മോഷ്ടാക്കൾ പിടിയിൽ
ഇടുക്കി. തൂക്കുപാലത്ത് വൻ ചന്ദന വേട്ട. വിൽക്കാൻ സൂക്ഷിച്ച ചന്ദനവുമായി അഞ്ച് അന്തർസംസ്ഥാന ചന്ദന മോഷ്ടാക്കൾ വനം വകുപ്പിന്റെ പിടിയിൽ. 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 55 കിലോ ചന്ദനമാണ് പിടികൂടിയത്. കഴിഞ്ഞാ ആഴ്ച മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട് അംഗത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ പിടിയിലായത്. സംഘത്തിലെ പ്രധാന കണ്ണി കർണാടകത്തിലേക്ക് കടന്നെന്ന് സൂചന
നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിംഗ്. നയന്‍താരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെറ്റില്‍ വിഘ്നേഷ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും നയന്‍താരയോട് സംസാരിക്കുന്നതും കാണാനാകും. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിര്‍മാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയന്‍താര. അതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പര്‍സ്റ്റാര്‍, മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിത വേഷങ്ങള്‍ വീഡിയോയില്‍ കാണാനാകും.
റെയിൽവേ വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ച നിലയിൽ
തിരുവനന്തപുരം .റെയിൽവേ വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ച നിലയിൽ. നെയ്യാറ്റിൻകരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുജി(33)യാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു
ശാന്തിക്കാരന് ജാതി അധിക്ഷേപം
എറണാകുളം. വടക്കൻ പറവൂരിലെ തത്തപ്പള്ളി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിഷ്ണുവാണ് ജാതി അധിക്ഷേപം നേരിട്ടത്.ശാന്തിക്കാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുക കൂടാതെ പ്രസാദം വേണ്ടെന്നു പറഞ്ഞു.ഈ മാസം 11നാണ് സംഭവം
ശാന്തിക്കാരന്റെ പരാതിയിൽ പട്ടികജാതി പട്ടികവർഗ്ഗ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു
ക്ഷേത്രത്തില്‍ വച്ച് ആന പാപ്പാനേയും ബന്ധുവിനെയും ചവിട്ടിക്കൊന്നു
തൂത്തുക്കുടി: ക്ഷേത്രത്തില്‍ വച്ച് ആന രണ്ടുപേരെ ചവിട്ടിക്കൊന്നു. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലാണ് സംഭവം. തിരുച്ചെന്തൂര്‍ സ്വദേശിയായ ആന പാപ്പാന്‍ ഉദയകുമാര്‍ (45), പാറശ്ശാല സ്വദേശിയായ ബന്ധു ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈകിട്ട് നാലിനായിരുന്നു സംഭവം.
ദേവയാനി എന്ന ആനയാണ് ആക്രമണം നടത്തിയത്. പാറശ്ശാലയ്ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരുച്ചെന്തൂരിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ പാപ്പാന്‍ ഉദയകുമാര്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തില്‍ ഭര്‍ത്താവ് സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഒക്ടോബര്‍ 6 നാണ് ഭര്‍തൃവീട്ടില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് സുമിത്തിനെതിരെ സ്വാതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയില്‍ പറയുന്നത്.








































