25.3 C
Kollam
Wednesday 31st December, 2025 | 09:35:50 AM
Home Blog Page 1923

രാജ്യത്തെ ആദ്യത്തെ 24×7 ഓണ്‍ലൈന്‍ കോടതി നാളെ കൊല്ലത്ത് പ്രവര്‍ത്തനം തുടങ്ങും

രാജ്യത്തെ ആദ്യത്തെ 24ഃ7 ഓണ്‍ലൈന്‍ കോടതി നാളെ കൊല്ലത്ത് പ്രവര്‍ത്തനം തുടങ്ങും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.
ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. ദിവസവും 24 മണിക്കൂറും കേസ് ഫയല്‍ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി കേസുകള്‍ ഫയല്‍ ഫയല്‍ ചെയ്യാനാകും. പേപ്പറില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്സൈറ്റിലൂടെ നിശ്ചിത ഫോറം ഓണ്‍ലൈനായി സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യേണ്ടത്.
കക്ഷികളോ അഭിഭാഷകരോ കോടതിയില്‍ ഹാജരാകേണ്ടതില്ല. കേസിന്റെ വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായാണ് നടക്കുക. കേസിലെ പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓണ്‍ലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യക്കാര്‍ക്കും ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്താല്‍ മാത്രം മതി. കോടതിയില്‍ അടയ്ക്കേണ്ട ഫീസ് ഇ-പെയ്മെന്റ് വഴി അടയ്ക്കാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും നേരിട്ട് കോടതിനടപടികളില്‍ പങ്കെടുക്കാം. കേസിന്റെ നടപടികള്‍ ആര്‍ക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

ശബരിമലയില്‍ ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു

ശബരിമല. ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു.ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.സന്നിധാനം പോലീസ് ബാരക്കിൽ ഉറക്കത്തിനിടെയാണ് കടിയേറ്റത്.ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്നു.ഇവർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി

നെയ്യാറ്റിൻകരയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ മർദ്ദനം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ മർദ്ദനം. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, സിവിൽ ഓഫീസർമാരായ ലാൽ കൃഷ്ണ പ്രസന്നൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയിരുന്നു. പിടികൂടിയ വാഹനത്തിൽ നിന്നും നിരോധന പുകയില ഉത്പന്നങ്ങൾ കിട്ടിയതോടെ പിഴ നൽകി വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ വിട്ടയച്ചു. പിഴ നൽകി വിട്ടയച്ചത് ചോദ്യം ചെയ്താണ് നാട്ടുകാർ എക്സൈസ് സംഘത്തെ മർദ്ദിച്ചത്. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരും നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. ഉദ്യോഗസ്ഥർ നെയ്യാറ്റിൻകര പോലീസിന് പരാതി നൽകിയിട്ടുണ്ട്

നടൻ സിദ്ധിഖിന്റെ മുൻ കൂർ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെല്‍ഹി.ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിന്റെ മുൻ കൂർ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും, പരാതി ക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങൾ പോലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നും സിദ്ധിഖിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ
തൊണ്ടവേദനയെ തുടർന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു.ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സിദ്ദിഖിന്റെ ജാമ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കും. സിദ്ധിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേരള സർക്കാർ കോടതിയെ അറിയിക്കും.സംസ്ഥാന സർക്കാരിനു വേണ്ടി രഞ്ജിത് കുമാർ, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണ് ഹാജരാകുക.

തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നതിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും . ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം എടുക്കേണ്ടത് . ഒപി ടിക്കറ്റിന് 20 രൂപ ഫീസ് ഈടാക്കാൻ നീക്കം നടക്കുന്നത് വാര്‍ത്തയായിരുന്നു . നിലവിൽ ഒ പി ടിക്കറ്റിന് മെഡിക്കൽ കോളേജിൽ ഫീസ് ഇല്ല . ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം എടുക്കും .

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിക്ക് കല്ലേറില്‍ ഗുരുതര പരുക്ക്

നാഗ്പൂര്‍. മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ സി പി ശരദ് പവാർ വിഭാഗം നേതാവുമായ അനിൽ ദേശമുഖിന് നേരെ ആക്രമണം. അനിൽ ദേശ്മുഖിൻ്റെ വാഹനത്തിനു നേരെ ഒരു സംഘം കല്ലെറിഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ അനിൽ ദേശ്മുഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പൂരിലെ കതോൾ ജലാൽ ഖേദ റോഡിൽ വച്ച് എട്ടുമണിയോടെയാണ് സംഭവം. കതോളിൽ മകൻ സലീൽ ദേശ്മുഖിൻ്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് സംഭവം. കാർ ചില്ലുകൾ പൂർണമായി തകർന്നു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകൻ ആണെന്ന് ശിവസേന ഉദ്ദവ് വിഭാഗം ആരോപിച്ചു . പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

റേഷൻ കട വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു

സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ കട വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ,മാസത്തെ വേതന കുടിശ്ശിക ഉടൻ നൽകുക, കൊവീഡ് കാലത്ത് നൽകിയ കിറ്റ് കമ്മീഷൻ പൂർണ്ണമായും വിതരണം ചെയ്യുക , ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല ബത്ത വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. റേഷൻ കോ ഓർഡിനേഷൻ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുൻമ്പിൽ ധർണ്ണാ സമരം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരത്തിൽ നിന്നും വിട്ടുനിന്ന് കടകൾ തുറക്കും. സൂചന പണിമുടക്ക് അസ്ഥാനത്താണെന്നാണ് സംഘടനയുടെ വിശദീകരണം .

വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെ തുടർന്ന് റാബിസ് വാക്‌സിനെടുത്തപ്പോൾ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു

ആലപ്പുഴ: വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെ തുടർന്ന് റാബിസ് വാക്‌സിനെടുത്തപ്പോൾ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബര്‍ 21നായിരുന്നു വളര്‍ത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്.
ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായിരുന്നു. പിന്നീട് മറുമരുന്ന് നല്‍കി വാക്‌സിന്‍ എടുത്തെങ്കിലും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.

ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്‌സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ശാന്തമ്മയുടെ ചെറുമകള്‍ മണിക്കുട്ടി(15) വീട്ടില്‍ എലിശല്യം മാറ്റാന്‍ വിഷംപുരട്ടി സൂക്ഷിച്ചിരുന്ന തേങ്ങാക്കൊത്ത് അറിയാതെ കഴിച്ച് മരിച്ചിരുന്നു. മാതാപിതാക്കള്‍ ശാന്തമ്മയുടെ ചികില്‍സക്കായി പോയ സമയമാണ് മണിക്കുട്ടിക്ക് ദുരന്തമുണ്ടായത്.

അറിവിന്‍റെ തെളിനീരു പകര്‍ന്ന അറുപതാണ്ട്, ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്‌മാരക ഡിബി കോളജിന് വജ്ര ജൂബിലി

ശാസ്താംകോട്ട. പ്രശാന്തമായ കുന്നിന്‍പുറത്ത് സരസ്വതീക്ഷേത്രം,ഉടയാടപോലെ ചുറ്റുമുള്ള ശുദ്ധജല തടാകം നാടിന് പകരുന്നത് തെളിനീരിന്‍റെ കനിവാണെങ്കില്‍ അറിവിന്‍റെ ജീവജലമാണ് ഈ കലാലയം ആറുപതിറ്റാണ്ടായി നാടിന് പകരുന്നത്. സ്ഥാപകനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ സ്വപ്നംപോലെ നാടിന്‍റെ ഇരുളകറ്റാന്‍ വിളക്കുമരംപോലെ ഈ കലാലയം വളര്‍ന്നു. ഒരുപാട് പ്രതിഭകളെ നാടിനു സമ്മാനിച്ചും നാടിന് പ്രചോദനമായും അത് മുന്നോട്ടുപോവുകയാണ്. ആറുപതിറ്റാണ്ടുമുമ്പ് കുമ്പളം നാടിന് സമ്മാനിച്ചതിനപ്പുറം ഒരു സ്ഥാപനം ഇവിടെ ഇനിയുമുണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്‍റെ ക്രാന്ത ദര്‍ശിത്വത്തിന് തെളിവാണ്. ഒന്നു രണ്ട് സ്വകാര്യ സംരംഭങ്ങളൊഴിച്ചാല്‍ കുന്നത്തൂരിന് വലിയ വളര്‍ച്ച ഒന്നും അവകാശപ്പെടാനില്ലെന്നത് കുന്നത്തൂരിലെ നേതാക്കള്‍ ഓര്‍ത്തുവയ്ക്കേണ്ടതാണ്.

കലാലയത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് പന്മനയിലെ കുമ്പളത്ത് ശങ്കുപ്പി ള്ള സ്മൃ‌തി മണ്ഡപത്തിൽ നി ന്നും കോളജിലേക്ക് നടത്തിയ ദീ പശിഖ പ്രയാണത്തോടെ തുടക്ക മായി. നാട്ടിൽ ഉൽപന്ന പിരിവ് നടത്തിയും സംഭാവന സ്വീകരി ച്ചും 1964ലാണ് കുമ്പളത്ത് ശങ്കു പ്പിള്ള കോളജ് സ്ഥാപിച്ചത്. 1977ലും 79ലും വിവിധ കോഴ്സു കൾക്ക് അംഗീകാരം ലഭിച്ചു. പ്രീ ഡിഗ്രി കോഴ്സു‌കളിൽ തുടങ്ങി, 17 ബിരുദ പ്രോഗ്രാമുകൾ, 7 ബി രുദാനന്തര കോഴ്സുകൾ, 2 പിഎ ച്ച്ഡി പ്രോഗ്രാമുകൾ, 2 ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവ നടക്കു ന്നു. നാലു വർഷ ബിരുദ കോ ഴ്‌സുകളിൽ ഉൾപ്പെടെ മൂവായിര ത്തോളം വിദ്യാർഥികളാണ് പഠി
ക്കുന്നത്. കോളജ് യുജിസി നാക് എപ്ലസ് ഗ്രേഡ് നേടി. സുവർണ ജൂബിലി ആഘോഷത്തിനു ശേഷമാണ് ദേവസ്വം ബോർഡ് കോളജിനു കുമ്പളത്ത് ശങ്കുപ്പി ള്ളയുടെ പേര് നൽകിയത്.

,കലാസാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ പ്രതിഭകളെയാണ് ഡിബി കോള ജ് സംഭാവന ചെയ്തത്. അധ്യാ പകനും നാടക ആചാര്യനുമായ : ജി.ശങ്കരപ്പിള്ള ആദ്യ നാടക കള രി പ്രസ്ഥാനം തുടങ്ങിയതും ഇവിടെയാണ്. നടൻ മുരളി,എഴുത്തുകാരി കെ. ആർ.മീര, വ്യവസായി ബി.രവി പി ള്ള,നടന്മാരായ പി.ബാലചന്ദ്രൻ, അഹമ്മദ് മുസ്‌ലിം, നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.എസ്.ബാനർജി, രാഷ്ട്രീയ നേതാക്കളായ മുന്‍ എം പി കെ സോമപ്രസാദ്,എംഎല്‍എമാരായ പി. സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ എന്നിവരടക്കം എഴുപത്തയ്യായിര ത്തോളം പൂർവ വിദ്യാർഥികളാണ് കോളജിനുള്ളത്. വിദേശ രാജ്യ ങ്ങളിൽ ഉൾപ്പെടെ പൂർവ വിദ്യാർഥി കൂട്ടായ്‌മകളും സജീവമാണ്.

ശാസ്താംകോട്ട കെഎസ്എം ഡിബി കോളജ് വജ്ര ജൂബിലി ആഘോഷം ഇന്ന് രാവിലെ വിളംബരഘോഷയാത്ര, വൈകിട്ട് 3.30 നു മുഖ്യമന്ത്രി പിണറായി വിജ യൻ ഉദ്ഘാടനം ചെയ്യും. സ്വാഗത ഗാന പ്രകാശനവും ഉപ ഹാര സമർപ്പണവും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. – പ്രശാന്ത് നിർവഹിക്കും. വൈകിട്ട് 5.30നു വിദ്യാർഥികളുടെ കലാപരിപാടികൾ, 7നു മ്യൂസിക് ഇവന്റ്, നാളെ രാവിലെ 10നു ഗുരുവന്ദനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

: 11നു ഫോട്ടോ എക്സിബിഷൻ, – 2നു ഗാനമേള, 4നു ചിത്രചാരുത, – 21നു 10.30നു കവിയരങ്ങ്, ഉച്ച യ്ക്ക് 2.30നു മാധ്യമ സെമിനാർ – പ്രതിപക്ഷ നേതാവ് വി.ഡി.സ – തീശൻ ഉദ്ഘാടനം ചെയ്യും. : വൈകിട്ട് 4.30നു തുടിതാളം : എന്നിവ നടക്കും.

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം… വോട്ടെടുപ്പ് നാളെ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
പാലക്കാട്ടെ 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍.